രണ്ട് കറുത്ത രൂപങ്ങൾ. അരണ്ട വെളിച്ചത്തിൽ പതിയെ അടുത്തു
വരുന്നു. രാത്രിയേക്കാൾ കറുപ്പ്. സ്ത്രീ രൂപങ്ങൾ. തല മുതൽ പാദം വരെ, മുഖവും, കയ്യും എല്ലാം നീണ്ട കറുപ്പ് വസ്ത്രം കൊണ്ട് പൂർണമായും മൂടിയിരിയ്ക്കുന്നു. തൂക്കു മരത്തിലേക്ക് കൊണ്ട് പോകുന്ന ആളുകളുടെ ശിരോവസ്ത്രം പോലെയുള്ളതിൽ കണ്ണുകളുടെ ഭാഗത്ത് ഫാന്റത്തിന്റെ മുഖംമൂടിയിലെ കണ്ണാടി യുടെ അതേ ആകൃതിയിൽ ഒരു നീണ്ട വിള്ളൽ മാത്രം. അതിലൂടെ പുറത്തേയ്ക്ക് നോക്കുന്ന നാല് കണ്ണുകൾ ..........
***** *****
11 ഹിന്ദു കുട്ടികൾ ഒരു മദ്രസ്സയിൽ പഠിയ്ക്കുന്നു. ഉത്തർ പ്രദേശിലെ രാംപൂരിൽ മദ്രസ ജമീ അത്ഉൾ അൻസാറിൽ ആണ് ഈ കുട്ടികൾ പഠിയ്ക്കുന്നത്.ഉർദുവും പഠിയ്ക്കുന്നു.മറ്റു കുട്ടികളോടൊപ്പം പ്രഭാത പ്രാർഥനയും നടത്തുന്നു.
140 മുസ്ലിം കുട്ടികൾ ആണ് അതേ രാംപൂരിൽ ആർ.എസ്.എസ്.നടത്തുന്ന സ്കൂൾ ആയ വിദ്യാ മന്ദിർ ഇന്റർ കോളേജിൽ പഠിയ്ക്കുന്നത്. മറ്റു കുട്ടികളോടൊപ്പം സുര്യ നമസ്കാരവും മറ്റും ചെയ്ത് അവർ കഴിയുന്നു.
സാധാരണ ഗതിയിൽ ഒട്ടും പ്രാധാന്യം ഉണ്ടാകേണ്ട വാർത്തകൾ അല്ല ഇതൊന്നും. മാതാ പിതാക്കൾ അവരുടെ സൌകര്യവും താൽപ്പര്യവും അനുസരിച്ച് അവരുടെ കുട്ടികളെ ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അയയ്ക്കുന്നു. അത്ര തന്നെ.
പിന്നെ ഇത് വാർത്ത ആകുന്നതു എന്തു കൊണ്ടാണ് എന്ന് എല്ലാവർക്കും അറിയാം. മുതിർന്നവർ മതത്തിൻറെ അടിസ്ഥാനത്തിൽ തമ്മിൽ തല്ലുന്നത് കൊണ്ട്. അവർ അവരുടെ താൽപ്പര്യങ്ങൾക്ക് അനുയോജ്യമായി മാത്രം കാര്യങ്ങൾ ചെയ്യുന്നത് കൊണ്ട്.
***** *****
ആ രണ്ട് കറുത്ത സ്ത്രീ രൂപങ്ങളോടൊപ്പം മുന്ന് കുട്ടി കറുപ്പുകളും ഉണ്ട്. മൂന്ന്,നാല്,അഞ്ച് വയസ്സ് ഉള്ളവർ. ദേഹം മുഴുവൻ കറുപ്പ് തുണി മൂടിയ അവരുടെ തലയും കഴുത്തും മറ്റൊരു തുണി കൊണ്ട് മൂടി കെട്ടിയിരിയ്ക്കുന്നു. മുഖം മാത്രം ഒഴിവാക്കിയിട്ടുണ്ട്. അഞ്ചു രൂപങ്ങളും വലതു വശത്തുള്ള മേശയിൽ സ്ഥാനം പിടിച്ചു.
തിരുവനന്തപുരത്തുള്ള ഒരു റെസ്റ്റാരന്റ് ആണ് സ്ഥലം. ഇന്നലെ.കുട്ടികൾ അസ്വസ്ഥരായി മുറുകെ കെട്ടിയ തല വസ്ത്രം അഴിച്ചു കളയാൻ ശ്രമിയ്ക്കുന്നു. സ്ത്രീകൾ,അമ്മമാർ ബലം പ്രയോഗിച്ച് അത് തടയുന്നു. കുട്ടികളെ ശാസിയ്ക്കുന്നു.മലയാളം തന്നെ.
അതാ വരുന്നു ഇതിന്റെയൊക്കെ നാഥൻ. രണ്ടു സ്ത്രീകളുടെയും ഒരേ ഒരു ഭർത്താവ്. അത് നിഷിദ്ധം അല്ലല്ലൊ. പാൻറും ഇറക്കമേറിയ ഷർട്ടും വേഷം. തലയിൽ കെട്ട് ഒന്നുമില്ല. താടി സ്റ്റൈലിൽ വെട്ടി നിറുത്തിയിരിക്കുന്നു. സുന്ദരൻ. ശരീരമാസകലം കറുപ്പണിഞ്ഞ ഭാര്യമാർ. മുഖം മാത്രം പുറത്തു കാട്ടുന്ന കുട്ടികൾ. അണിഞ്ഞൊരുങ്ങി സുന്ദര കുട്ടപ്പൻ ആയ ഭർത്താവ്.
അടിമത്വത്തിന്റെ നിറം കറുപ്പാണെന്ന് ഇനി പ്രത്യേകിച്ചു പറയേണ്ടല്ലോ. ഭാഗ്യം...അയാളും കൂടി പർദ്ദ ധരിച്ചിരുന്നെങ്കിലോ? ശോ... ഗണ്‍ഫ്യൂഷൻ ആയേനെ !!!
മറുപടിഇല്ലാതാക്കൂഅയാള് സുന്ദര കുട്ടപ്പനായി നടന്ന് ലോകം ആസ്വദിയ്ക്കുന്നു. ജീൻസും ഒക്കെ ഇട്ട്.മറ്റേ കക്ഷികളുടെ പുറത്ത് കറുപ്പടിച്ചു അകവും കറുപ്പ് ആക്കാൻ ശ്രമിയ്ക്കുന്നു.
മറുപടിഇല്ലാതാക്കൂപുരോഗമനവാദികൾ ഉള്ള ഇന്ത്യ ഒരു മതേതരത്വ രാജ്യമല്ലേ?
മറുപടിഇല്ലാതാക്കൂമുപ്പതു കൊല്ലം മുമ്പ് വിദ്യാഭ്യാസം നടത്തുമ്പോൾ ഈ കറുപ്പിന്റെ ലോകം കാമ്പസ്സിൽ ഇല്ലായിരുന്നു. ഇന്നോ ??
മറുപടിഇല്ലാതാക്കൂ