ഒരാഴ്ചത്തെ വരുമാനം 11 കോടി രൂപ. 3 കിലോ സ്വർണം, 16 കിലോ വെള്ളി. ഒരു ദൈവത്തിൻറെതാണീ വരുമാനം. ഷിർദിയിലെ സായി ബാബ ക്ഷേത്രത്തിൽ ആണ് ഈ ഡിസംബർ 25 മുതൽ ഒരാഴ്ച ഇത്രയും പണവും സ്വർണവും വെള്ളിയും കിട്ടിയത്. ഇതെല്ലാം ഭക്ത ജനങ്ങൾ കൊണ്ടു ക്കൊടുത്തതാണ് .
എന്താണ് നമ്മുടെ ഭക്ത ജനങ്ങൾ ചെയ്യുന്നത് ? ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്ത ഒരു മനുഷ്യന് നമ്മൾ ഒന്നും കൊടുക്കില്ല. ഉടു തുണി ഇല്ലാത്തവന് ഒന്നും കൊടുക്കില്ല. കാശ് നമ്മളുടെ സുഖ ജീവിതത്തിന് ചിലവഴിയ്ക്കും. ബാക്കി ഒന്നും ആവശ്യമില്ലാത്ത ദൈവങ്ങൾക്ക് കൊടുക്കും.
ഇവിടെ ജാതിയും മതവും ഇല്ല. എല്ലാ ഭക്തരും ഒരേ തരക്കാർ. അതിനായി ഓരോ മതത്തിലും പള്ളിയും അമ്പലങ്ങളും കെട്ടി കുറെ മിടുക്കന്മാർ ദൈവങ്ങളെ മുന്നിൽ നിറുത്തി ഭക്ത ജനങ്ങൾക്കായി കാത്തിരിയ്ക്കുന്നു.
സർക്കാർ ആശുപത്രികളുടെ മുന്നിലും അകത്തും തടിച്ചു കൂടുന്ന രോഗികളുടെയും ബന്ധുക്കളുടെയും മുഖം ശ്രദ്ധിച്ചിട്ടുണ്ടോ? എത്ര ദയനീയം. പണം. ചികിത്സയ്ക്ക്,മരുന്നു വാങ്ങാനും. രോഗത്തേക്കാൾ ഏറെ അവരെ ബാധിയ്ക്കുന്നത് പണമില്ലായ്മയാണ്. ജീവിതത്തോടുള്ള ആഗ്രഹം കൊണ്ട് ഒള്ളത് മുഴുവൻ എഴുതി വിറ്റ് സ്വകാര്യ ആശുപത്രി ഭീകരന്മാരുടെ അടുത്ത് പോകുന്നവർ വേറെ. എല്ലായിടത്തും പണമില്ലാത്തവൻ കഷ്ട്ടപ്പെടുന്നു.
ഇവർക്കൊന്നും ഒന്നും ചെയ്യാൻ നമ്മൾ മനസ്സ് കാണിയ്ക്കാറില്ല. അതിനു പകരം നേരെ ദൈവത്തിനു സംഭാവന. ഈ കിട്ടുന്ന പണത്തിൽ ഒരു പൈസ പോലും ദൈവത്തിനു വേണ്ട. അതിൽ ഒരു പൈസ പോലും ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കോ പാവങ്ങൾക്കോ അവർ നൽകുന്നില്ല.അമ്പലവും പള്ളിയും മോടി പിടിപ്പിയ്ക്കാനും,സ്വർണ ക്കൊടി മരം തീർക്കാനും ഉപയോഗിയ്ക്കുന്നു. കണ്ണിൽ പൊടിയിടാൻ. സിംഹ ഭാഗം പണം മുഴുവൻ പോകുന്നത് നടത്തിപ്പ് കാരുടെ കീശയിലെയ്ക്ക്. അതറിയാവുന്ന ഭക്ത ജനങ്ങൾ തന്നെയാണ് വീണ്ടും വീണ്ടും ദൈവത്തിനു സംഭാവന നൽകുന്നത്.. ശബരിമാലയിൽ 200 കോടി പിരിഞ്ഞു കിട്ടി എന്ന് പറയുന്നു. അരവണ മറ്റു ചിലവുകൾ കഴിഞ്ഞാലും കോടികൾ ബാക്കി. അതെങ്ങോട്ടു പോകുന്നു? അധികാരികൾ കയ്യിട്ടു വാരി തിന്നുന്നു. ഈ നടത്തിപ്പുകാരെല്ലാം മത സ്പർദ്ധ നില നിർത്താൻ ബദ്ധ ശ്രദ്ധ രാണ്. എന്നാലല്ലേ തമ്മിൽ മത്സരിച്ച് ഭക്തർ കൂടുതൽ സംഭാവന നൽകുകയുള്ളൂ.
മദ്യം വിറ്റ കൊള്ള ലാഭത്തിൽ നിന്നും ആണ് വിജയ മല്ല്യ എന്ന മദ്യ നിർമാതാവ് ശബരിമലയിൽ കൊടി മരം സ്വർണം പൂശി കൊടുത്തത്.
ആറ്റുകാൽ ക്ഷേത്രത്തിൻറെ വരുമാനം അറിയാമല്ലോ. പണം കുമിഞ്ഞു കൂടി കിടക്കുകയാണ്. അത് കൊണ്ട് ശ്രീ കൊവിലിന്റെ പുറം ഭിത്തി മുഴുവൻ സ്വർണ തകിട് ആക്കാൻ പോകുന്നു.
അടുത്തിടെ ക്രിസ്തുമസ്,നബി ദിനം എന്ന രണ്ട് ആഘോഷങ്ങൾ നടന്നു. രണ്ടും കരുണാമയനായ ദൈവത്തിന്റെ തിരു നാമത്തിൽ. രണ്ടും പാവപ്പെട്ടവർക്ക് ദാനം ചെയ്യണം എന്ന് ഉദ്ഘോഷിച്ചു കൊണ്ടുള്ള ആഘോഷങ്ങൾ. എത്ര പാവപ്പെട്ടവർക്ക് നമ്മൾ ഒരു നേരത്തെ ആഹാരം കൊടുത്തു?
സ്വർണവും പണവും ക്ഷേത്രങ്ങളിലെ ഭാണ്ടാരപ്പെട്ടിയിൽ ഇടാനുള്ളതല്ല. പട്ടിണിക്കാരന് വിശപ്പടക്കാനുള്ളതാണ്.

വളരെ സൂക്ഷ്മമായ കണ്ടെത്തലുകള്‍ .സര്‍ന്‍റെ അഭിപ്രായങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു .
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഒരു വാർത്തയുടെ ആയുസ്സ്... അത് അറിയും വരെ മാത്രമാണ്. പിന്നെ പുതിയതിന് വേണ്ടിയുള്ള കാത്തിരിപ്പായി. ബലാൽസംഗം, പീഡനം, കൊലപാതകം, കുംഭകോണം എന്നിവ... ദൈനംദിന സംഭവങ്ങളുടെ പട്ടികയിൽ ആണ്. അത്തരം "എക്സ്ക്ല്യൂസിവ്" ന്യൂസുകളിൽ കേന്ദ്രീകൃതമായി പോയിരിക്കുന്നു ഇന്നൊരു ശരാശരി വ്യക്തിയുടെ മനസ്സും. പിന്നെ താങ്കൾ വിവരിച്ച ഈ "ചെറിയ" പ്രശ്നം എല്ലാവർക്കും അറിവുള്ളതാണ്. വാങ്ങുന്ന "ദൈവത്തിനും" കൊടുക്കുന്ന ഭക്തനും പരാതിയില്ല!!! ഇടനിലക്കാർക്കാണ് എപ്പോഴും പരാതി. ദൈവത്തിനു വേണ്ടി "കരം" പിരിക്കാൻ ചുമതലപ്പെട്ടവർ ("ചുമ്മാതല്ല" ഇവർ പെട്ടതെന്ന് ഏവർക്കും അറിയാവുന്ന മറ്റൊരു സത്യം). സ്വന്തം 'ദൈവത്തിനു" ലൈക്ക്സ് കൂട്ടാൻ പെടാപ്പാട് പെടുന്ന പുതിയ തലമുറയിലെ വിശ്വാസികൾക്ക് ഈ കരം പിരിക്കൽ ഒരു വിഷയമാകാൻ വഴിയില്ല. പിന്നെ സഹായം അവർ എപ്പോഴും ചെയ്യുന്നുണ്ടല്ലോ...വാർത്തകൾ ഷെയർ ചെയ്തും ...ലൈക്ക്സ് അടിച്ചും...പിന്നെ അങ്ങേയറ്റം പോയാൽ...അനുകമ്പ ഭാവത്തിലുള്ള ഒരു സെൽഫി അങ്ങ് പോസ്റ്റ് ചെയ്യും !!!
മറുപടിഇല്ലാതാക്കൂനമുക്കെങ്കിലും ഇതിൽ നിന്നും വിട്ടു നിൽക്കാം മിനി.
മറുപടിഇല്ലാതാക്കൂഐ.എന്ന ഞാൻ. സ്വന്തം ദൈവത്തിന് ആളെ കൂട്ടുന്നു. അത് തന്നെ പ്രധാന കാരണം.
മറുപടിഇല്ലാതാക്കൂസ്വന്തം പാപങ്ങൾക്ക് പകരം
മറുപടിഇല്ലാതാക്കൂപുണ്യം കിട്ടാൻ അവിഹിതമായും ,
ഹിതമായും സമ്പാദിച്ച പണത്തിന്റെ ലാഭ വീതത്തിൽ നിന്നും ഒരു പങ്ക് ദൈവങ്ങൾക്ക് കൈക്കൂലിയായി കിട്ടുന്ന പണമാനിത് കേട്ടൊ ഭായ്
എന്തൊക്കെയായാലും ദേവസ്വം ബോർഡിന്റമ്പലങ്ങളിലെ വരുമാനങ്ങളിൽനിന്നൊക്കെ കുറെ പണം ജനകീയ കാര്യങ്ങൽക്കുപയോഗിക്കുന്നുണ്ട്...
മുരളീ മുകുന്ദൻ, ശരിയാണ്.ദേവസ്വം ബോർഡ് ഒരു പരിധി വരെ പൊതു ജന സേവനം നടത്തുന്നു. അത് പൊതു മുതൽ ആയതു കൊണ്ട്. പള്ളികൾ ആണ് ഭയങ്കരം. മൊത്തം അടിച്ചു മറ്റും. മതത്തിൽ നിന്നും പുറത്താക്കും എന്ന ഡമോക്ലിസ് വാൾ തലയ്ക്കു മുകളിൽ ഉണ്ടല്ലോ.
മറുപടിഇല്ലാതാക്കൂഇതൊക്കെ ആരോട് പറയാന്‍ !
മറുപടിഇല്ലാതാക്കൂഅത് ശരിയാണ് ഫൈസൽ ബാബു. എല്ലാവരും ഈ ചൂഷണത്തിൽ സംതൃപ്തരാണ്. "എന്റെ മതത്തെ ചോദ്യം ചെയ്യാൻ നീ ആര്? അചാരമായാലും അനാചാരമായാലും?"
മറുപടിഇല്ലാതാക്കൂ