മനുഷ്യനും മനുഷ്യ നിർമിത നിയമങ്ങൾക്കും നീതി നൽകാൻ കഴിയാതിരുന്ന അരുണയ്ക്ക് ദൈവം തന്നെ മരണം നൽകിയിരിയ്ക്കുന്നു.
42 വർഷം അബോധാവസ്ഥയിൽ കിടന്നിരുന്ന അരുണ ഷാൻബാഗ് എന്ന പെണ്‍കുട്ടി ആണ് 68 ആം വയസ്സിൽ ഇന്ന് മരണപ്പെട്ടത്. ബോംബെ കെ.ഇ.എം. ആശുപത്രിയിൽ നഴ്സ് ആയി ജോലി നോക്കുമ്പോൾ ക്രൂരനായ സഹപ്രവർത്തകന്റെ ബലാത്സംഗ ശ്രമത്തിനിടയിൽ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് കോമ യിൽ ആയ അരുണ 1973 മുതൽ ഒരേ കിടപ്പാണ്. കൂട്ടുകാരുടെയും സഹ പ്രവർത്തകരുടെയും പരിചരണത്തിൽ അതെ ആശുപത്രിയിൽ 42 വർഷമായി കിടക്കുന്നു.
ദയാ വധത്തിന് 2011 ൽ അരുണയുടെ സുഹൃത്ത് പിങ്കി വിരാനി നൽകിയ ഹർജി സുപ്രീം കോടതി തള്ളി. അങ്ങിനെ അരുണ ജീവച്ചവം ആയി തുടർന്നു.
ആ ഹർജി മറ്റൊരു തീരുമാനത്തിന് വഴി തെളിച്ചു. "പാസീവ് യുത്തനെഷ്യ" (ജീവൻ നിലനിർത്താൻ നൽകി ക്കൊണ്ടിരിയ്ക്കുന്ന കാര്യങ്ങൾ അവസാനിപ്പിയ്ക്കുക) അനുവദനീയം ആണെന്ന് സുപ്രീം കോടതി ആദ്യമായി പറഞ്ഞു. അത് ഹൈ കോർട്ട് തീരുമാനിയ്ക്കും എന്ന് കൂടി.
എന്തായാലും അരുണ വിട പറഞ്ഞു.
ഒരു പ്രധാന കാര്യം പറയാൻ വിട്ടു പോയി. നന്മ നിറഞ്ഞ കുറെ മനുഷ്യരുടെ. ഇത്രയും കാലം അരുണയെ പൊന്നു പോലെ നോക്കിയ സഹപ്രവർത്തകരുടെയും മറ്റും എത്ര പ്രകീർത്തിച്ചാലും തീരാത്ത കാരുണ്യം.

ഹോ! ജീവച്ഛവമായി 42 വര്‍ഷങ്ങള്‍
മറുപടിഇല്ലാതാക്കൂവേദനിപ്പിക്കുന്നു..........
അതെ. സംസാരിയ്ക്കുന്നില്ലെങ്കിലും പറയുന്നതൊക്കെ മനസ്സിലാകും എന്ന് പറയുന്നു.
ഇല്ലാതാക്കൂഅരുണയ്ക്ക് മരണത്തിലൂടെയെങ്കിലും മോചനമായി!
മറുപടിഇല്ലാതാക്കൂജ്യുവൽ. വേണമെങ്കിൽ ആശുപത്രിക്കാർക്ക് ലൈഫ് സപ്പോർട്ട് പിൻ വലിയ്ക്കാം എന്ന് സുപ്രീം കോടതി പറയുകയുണ്ടായി. അവരുടെ സഹ പ്രവർത്തകരും ആശുപത്രി അധികൃതരും അത് നിരസിച്ചു.
ഇല്ലാതാക്കൂനമ്മുടെ കോടതികൾ ഒരിക്കലും ദയാവധം അനുവദിക്കില്ല! ക്രൂരമായ മരണം മാത്രമേ കോടതിക്ക് ആസ്വദിക്കാനാവൂ. Feeling frustrated.
മറുപടിഇല്ലാതാക്കൂഗിരിജ. passive euthanasia അനുവദിച്ചിട്ടുണ്ട്.
ഇല്ലാതാക്കൂഎനിക്ക് ആ തെണ്ടിയെ കുറിച്ചാണ് അറിയേണ്ടത്..... ആ നരാധമന് ഏഴു വര്‍ഷമേ ശിക്ഷ ലഭിച്ചുള്ളു അതാണ് വേദനപ്പിച്ചത്....
മറുപടിഇല്ലാതാക്കൂഅയാൾ കുടുംബം ഒക്കെയായി നാട്ടിൽ കഴിയുന്നു.
ഇല്ലാതാക്കൂ"ആറാം ദിവസമാണ്
മറുപടിഇല്ലാതാക്കൂദൈവത്തിന് കൈയ്യബദ്ധം പിണഞ്ഞത്
പ്രണയമില്ലാതെ പ്രാപിക്കുകയും
വിനയമില്ലാതെ പ്രാര്‍ത്ഥിക്കുകയും
തിന്നാനല്ലാതെ കൊല്ലുകയും ചെയ്യുന്ന
മൃഗത്തെ സൃഷ്‌ടിച്ച ആ ദിവസം"
................................
സച്ചിദാനന്ദന്‍
Most appropriate comment Sudheerdas
മറുപടിഇല്ലാതാക്കൂഅരുണക്ക് ബാഷ്പാജ്ഞലികൾ..
മറുപടിഇല്ലാതാക്കൂനന്മ നിറഞ്ഞ കുറെ മനുഷ്യരുടെ. ഇത്രയും കാലം അരുണയെ പൊന്നു പോലെ നോക്കിയ സഹപ്രവർത്തകരുടെയും മറ്റും എത്ര പ്രകീർത്തിച്ചാലും തീരാത്ത കാരുണ്യം.
അതെ മുരളീ മുകുന്ദൻ. അതാണ് മനസ്സിൽ ഒരു വെള്ളി രേഖയായി അവശേഷിയ്ക്കുന്നത്.
ഇല്ലാതാക്കൂ