സംശയിക്കേണ്ട. നമ്മുടെ കൃഷി മന്ത്രി കെ.പി. മോഹനൻ തന്നെ. ഒരു നെൽപ്പാടം ആണ് സ്ഥലം. കൊയ്തെടുത്ത കറ്റയുമായി നിൽക്കുകയാണ് നമ്മുടെ കൃഷി മന്ത്രി. കൃഷി മന്ത്രി ആണെങ്കിൽ ഇങ്ങിനെ തന്നെ വേണം. കൃഷിയോട് സ്നേഹം വേണം. മന്ത്രി തന്നെ വിളവെടുപ്പിനു വരുമ്പോൾ കൃഷിക്കാർക്ക് സന്തോഷം ആകുമല്ലോ. കൃഷിക്കാർക്ക് പ്രോത്സാഹനം ആകുമല്ലോ. എന്തൊരു നല്ല മന്ത്രി.
പക്ഷെ സംഭവം ഇവിടെ കേരളത്തിലല്ല. അങ്ങ് ഗൾഫിലാ. ഖത്തറിൽ -ദോഹയിൽ. അവിടെ മണലാരണ്യത്തിൽ കൃഷി നടത്തിയ മലയാളികളോടൊപ്പം കൊയ്തു കൊണ്ട് നിൽക്കുന്ന മന്ത്രിയാണ് പടത്തിൽ .
ഇവിടെ കേരളത്തിൽ കൃഷി വികസിപ്പിയ്ക്കുകയല്ല നമ്മുടെ കൃഷി മന്ത്രിയുടെ ലക്ഷ്യം. അങ്ങ് ഗൾഫിൽ കൃഷി വികസിപ്പിയ്ക്കുകയാണ് അദ്ദേഹം.
കേരളത്തിൽ വയൽ ആയ വയൽ എല്ലാം നികത്തി കെട്ടിടം വയ്ക്കുന്നു. എങ്ങിനെയെങ്കിലും നെൽ കൃഷി ചെയ്യുന്ന കർഷകർക്ക് ആകട്ടെ യാതൊരു സഹായവും സർക്കാർ ചെയ്യുന്നില്ല. ഉൽപ്പാ ദിപ്പിയ്ക്കുന്ന നെല്ല് മാന്യമായ വില നൽകി വാങ്ങാൻ സർക്കാർ തയ്യാറാകുന്നില്ല. അവർക്ക് മറ്റു സൌകര്യങ്ങൾ നൽകുന്നില്ല. അപ്പോഴാണ് കൃഷി മന്ത്രി ഖത്തറിൽ കൃഷി വികസിപ്പിയ്ക്കാൻ പോയത്. സൗകര്യം അല്ലേ. പഞ്ച നക്ഷത്ര ഹോട്ടലിൽ സംഘാടകരുടെ ചിലവിൽ സുഖ വാസം. പിന്നെ എല്ലാ സൌകര്യങ്ങളും. ഇടയ്ക്ക് അലക്കി ത്തേച്ച ഖദറും അണിഞ്ഞ് കൈ നനയാതെ അൽപ്പം കൊയ്ത് ഗൾഫുകാരുടെ മുന്നിൽ ഷൈൻ ചെയ്യാം.
ഈ ഗൾഫ് കൃഷി മോഹനൻ മന്ത്രിയുടെ സ്ഥിരം പരിപാടി ആണെന്ന് തോന്നുന്നു. കഴിഞ്ഞ വർഷവും അങ്ങേരുടെ ഗൾഫ് കൃഷിയുടെ ഒരു പടം എന്ന പേരിൽ ഒരു ചിത്രം നെറ്റിൽ കണ്ടു. ഖത്തർ കൃഷി.
ഇനി അറബികൾ പിടിച്ച് അങ്ങേരെ ഗൾഫിലെ കൃഷി മന്ത്രി ആക്കുമോ എന്നാണ് സംശയം.
ഇവിടെ കേരളത്തിൽ കൃഷി വികസിപ്പിയ്ക്കുകയല്ല നമ്മുടെ കൃഷി മന്ത്രിയുടെ ലക്ഷ്യം. അങ്ങ് ഗൾഫിൽ കൃഷി വികസിപ്പിയ്ക്കുകയാണ് അദ്ദേഹം.
മറുപടിഇല്ലാതാക്കൂഎവിടെയായാലും വികസിപ്പിച്ചാൽ മതിയല്ലോ അല്ലേ
എവിടെയെങ്കിലും ഒന്ന് വികസിയ്ക്കട്ടെ
ഇല്ലാതാക്കൂകൃഷി പണിക്കാരൻ മോഹനൻ എന്നതിന്റെ ചുരുക്കമാണ് കെ.പി.മോഹനൻ. പിന്നെന്താ പ്രശ്നം :)
മറുപടിഇല്ലാതാക്കൂKG ( കൊച്ചു ഗോവിന്ദൻ) K P യുടെ ഫുൾഫോം ഗംഭീരമായി
ഇല്ലാതാക്കൂഹാ ഹാാ ഹാാ.!!!!!
മറുപടിഇല്ലാതാക്കൂപാവം മന്ത്രിയദ്ദ്യേം വികസിപ്പിക്കാൻ ഖത്തർ വരെയല്ലേ പോയുള്ളൂ.ചുമ്മാ അങ്ങ് വികസിപ്പിക്കട്ടെ..ഗൾഫിൽ കൃഷി വികസിപ്പിച്ച കണക്ക് പറഞ്ഞാൽ ഇയാൾക്ക് കേരളത്തിൽ വോട്ട് കിട്ടുമോ ആവോ??
അയാളുടെ ബാങ്ക് തുക വികസിച്ചു കാണും സുധീ.
ഇല്ലാതാക്കൂഇവിടുത്തെ പോക്ക് പ്രശ്നസങ്കീര്‍ണ്ണമല്ലേ.......
മറുപടിഇല്ലാതാക്കൂആശംസകള് ബിപിന്‍ സാര്‍
ഇതൊരു വല്ലാത്ത പോക്ക് തന്നെ.
ഇല്ലാതാക്കൂ