കാശ് ഒള്ള പിള്ളേര് വല്ല ടെന്നീസോ ക്രിക്കറ്റോ സ്ക്വാഷോ ഒക്കെ കളിയ്ക്കാൻ പോകും. വലിയ വലിയ സ്ഥലങ്ങളിൽ. വലിയ ഫീസ് കൊടുത്ത്. പാവം പിള്ളേര് ആകട്ടെ ഓട്ടവും ചാട്ടവും ഒക്കെ പഠിയ്ക്കാനായി "സായി" (സ്പോർട്സ് അതോറിട്ടി ഓഫ് ഇൻഡ്യ) പള്ളിക്കൂടത്തിൽ പോകേണ്ടി വരുന്നു. മാനേജ്മെന്റ്റ് സ്കൂളും സർക്കാർ പള്ളിക്കൂടവും പോലെ ഉള്ള വ്യത്യാസം തന്നെ. ഒരു നേരം ആഹാരാരത്തിന് പോലും വകയില്ലാത്ത കുട്ടികൾ ആണ് പലരും. അച്ഛന്റെയും അമ്മയുടെയും സ്പോർട്സ് നോടുള്ള സ്നേഹം. അതിലും ഉപരി ആ കുട്ടികൾക്ക് സ്പോർട്സ് നോടുള്ള സ്നേഹവും താൽപ്പര്യവും. അതൊക്കെ കൊണ്ടാണ് ആ കുട്ടികൾ സായി യിൽ എത്തുന്നത്.
സായി സ്കൂളുകളിലെ കെടുകാര്യസ്ഥതയും ദുർ ഭരണവും താന്തോന്നിത്തവും ഒക്കെ പല തവണ വാർത്തകളിൽ വന്നിട്ടുള്ളതാണ്. സർക്കാരിന്റെ പണം ആരൊക്കെയോ ദുർവിനിയോഗം ചെയ്യുന്നു. അത്ര തന്നെ. പിന്നെ കുട്ടികൾ അവരുടെ വിധിയെ പഴിച്ചു കൊണ്ട് പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് സ്വന്തം കഴിവ് തേച്ചു മിനുക്കി എടുക്കുന്നു.
ആലപ്പുഴ സായിയിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത് അവിടത്തെ നടത്തിപ്പിന്റെ പരിണിത ഫലം ഒന്ന് കൊണ്ട് മാത്രമാണ്.
ഇവിടെ നമുക്കും ഉണ്ടൊരു സ്പോർട്സ് മന്ത്രി. സാക്ഷാൽ തിരുവൻ ചോർ രാധാകൃഷ്ണൻ. തന്റെ മന്ത്രി സ്ഥാനം പോകാതെ പിടിച്ചു നിൽക്കുക എന്ന കാര്യം മാത്രമാണ് മറ്റു മന്ത്രി മാരെ പ്പോലെ അദ്ദേഹവും ചെയ്യുന്നത്. എന്നാൽ ഇവിടത്തെ സ്പോര്ട്സ്നു വേണ്ടി അദ്ദേഹം എന്താണ് ചെയ്യുന്നത് എന്ന് ആർക്കും അറിയില്ല. ആകെ അദ്ദേഹം സട കുടഞ്ഞ് എഴുനേറ്റത് നാഷണൽ ഗെയിംസ് സമയത്താണ്. അതിൽ എന്തെങ്കിലും ഗുണം കിട്ടിക്കാണും. വല്ലാപ്പൊഴുമെങ്കിലും ഈ സായി സെന്ററിൽ ഒന്ന് പോവുകയോ അവിടുത്തെ കാര്യങ്ങൾ ശ്രദ്ധിയ്ക്കുകയോ ചെയ്യാമായിരുന്നില്ലേ? അവിടത്തെ പരാതികൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ട് വരാമായിരുന്നില്ലേ? ആർക്ക് ഇതിനൊക്കെ സമയം?
ഇപ്പോൾ നമ്മുടെ ചീഫ് സെക്രട്ടറി ആയിരിയ്ക്കുന്ന ജിജി തോംസണ്‍ സായി യുടെ ഡയരക്ടർ ജനറൽ ആയിരുന്നല്ലോ. ആ ദേഹവും ഈ ആത്മഹത്യയിൽ ഒന്നും മിണ്ടി കണ്ടില്ല. സായിയുടെ ഏറ്റവും ഉന്നത പദവിയിൽ ഇരുന്നിട്ട് അദ്ദേഹം ചീഫ് സെക്രട്ടറി ആയി കേരളത്തിൽ വന്നിട്ട് ഇവിടത്തെ സായി സെൻററുകളെ ഒരിയ്ക്കലെങ്കിലും അന്വേഷിച്ചോ? വലിയ സ്പോര്ട്സ് സ്നേഹി ആയിരുന്നല്ലോ. കാശ് കിട്ടുന്ന ഒരു പദവിയിൽ ഇരുന്നു എന്നല്ലാതെ എന്ത് സ്പോര്ട്സ് സ്നേഹം?

പാവം കുട്ടികൾ.
മറുപടിഇല്ലാതാക്കൂഇനി എങ്കിലും ഒരു മാറ്റം വന്നാൽ മതിയാരുന്നു.
എല്ലാ സായി സെന്റരുകളിലും ഇത് തന്നെ സ്ഥിതി. സംസ്ഥാന സർക്കാരുകൾ ഇടപെട്ടാൽ മാത്രം സ്ഥിതി മെച്ചപ്പെടും. സുധി
ഇല്ലാതാക്കൂഇതൊരു തുടര്‍കഥ മാത്രം....!!
മറുപടിഇല്ലാതാക്കൂഅതേ അന്നൂസ്. ആർക്കും താൽപ്പര്യമില്ലാത്ത പഠന കേന്ദ്രം.
ഇല്ലാതാക്കൂസായിയിലെ കുട്ടികളുടെ കഷ്ടപ്പാടുകളുടെ കഥകൾ കുറെയായി കേൾക്കുന്നു .ഇനിയെങ്കിലും കുറച്ചു മാറ്റം വന്നാൽ മതിയായിരുന്നു.
മറുപടിഇല്ലാതാക്കൂഇവിടത്തെ അധികാരികൾ ഇടപെട്ടാൽ മാത്രം ജ്യുവൽ.
ഇല്ലാതാക്കൂവാര്ത്തകള് കേള്‍ക്കുമ്പോള്‍,നാഥനില്ലാക്കളരി....
മറുപടിഇല്ലാതാക്കൂആശംസകള് ബിപിന്‍ സാര്‍
ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഒരു മാഹാപാപം തന്നെ.
ഇല്ലാതാക്കൂആർക്ക് ഇതിനൊക്കെ സമയം?
മറുപടിഇല്ലാതാക്കൂഅതെ മുരളി മുകുന്ദൻ. നാഷണൽ ഗെയിംസ് വന്നപ്പോൾ അൽപ്പംഉത്സാഹം വന്നു. പത്തു കാശ് അടിച്ചു മാറ്റാമല്ലോ.
ഇല്ലാതാക്കൂ