2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

SABARIMALA FOR SALE



MONDAY, OCTOBER 24, 2011


Sabarimala on hypothecation


  Kerala Government's decision to donate land to other states at Nilackal to develop infrastructure for Sabarimala pilgrims is not a wise one. Tomorrow they may act contrary to our ideas and it may turn counterproductive. Mullapperiyar dam is an example of this thoughtless action. We may not forget how the attempt to establish a Christian church at Nilackal some years ago disturbed the communal harmony. Possibility of such camouflaged attempt may arise again. The fund is to be mobilised from the income from Sabarimala and if still short get it from other states as donation.

ശബരിമല  വിൽക്കാൻ വച്ചിരിക്കുന്നതിന്റെ ഭവിഷ്യത്തുകൾ വിവരിച്ച്  2011ൽ എഴുതിയ ഒരു പോസ്റ്റ്‌ ആണ് മുകളിൽ കൊടുത്തിരിക്കുന്നത്. നീണ്ട കാലാവധിക്കുള്ള  പാട്ടത്തിനു അന്യ സംസ്ഥാനക്കാർക്ക് നൽകാനുള്ള നീക്കം ആയിരുന്നു അന്ന് നടത്തിയിരുന്നത്.  ഇന്നിതാ സർക്കാർ   ഒരു പടി കൂടി മുന്നോട്ടു പോയി അത് വിൽപ്പന ആക്കിയിരിക്കുന്നു. നാലര ഏക്കർ സ്ഥലം ആണ് കർണാടക സർക്കാരിന് നൽകിയിരിക്കുന്നത്. അതിൽ കേരള സർക്കാരിന് യാതൊരു അവകാശവും ഉണ്ടായിരിക്കുന്നതല്ല.

വനഭൂമി ഏറ്റെടുത്താണ് ഇങ്ങിനെ കൊടുക്കുന്നത്. സംസ്ഥാനത്തിന് അകത്ത് ഇത്രയും പ്രാധാന്യമുള്ള ഒരു സ്ഥലം, വനഭൂമി, മറ്റൊരു സംസ്ഥാനത്തിന് വിട്ടു കൊടുക്കേണ്ട ആവശ്യം എന്താണ്? മറ്റു സംസ്ഥാനങ്ങളിലെ ഭക്തർക്ക്‌ തീർത്ഥാടനത്തിന് സൗകര്യം ഒരുക്കാനാണ് എന്ന് പറയുന്നു. അതിനു മറ്റു സംസ്ഥാനങ്ങളുടെ ധന സഹായം സ്വീകരിച്ചാൽ പോരായിരുന്നോ? വന ഭൂമി വിറ്റാണോ അതിനു പരിഹാരം കാണേണ്ടി ഇരുന്നത്?

2013, ഒക്‌ടോബർ 29, ചൊവ്വാഴ്ച

Attack on Chief Minister

മുഖ്യ മന്ത്രിക്കു നേരെ നടന്ന അക്രമം പരിഷ്കൃത സമൂഹത്തിന് ഒരു തീരാ കളങ്കം ആണ്. ഏറ്റവും  അപലപനീയം ആണീ സംഭവം. ഭാരതത്തിലെ ജനാധിപത്യം എവിടെ എത്തി നിൽക്കുന്നു എന്നതിൻറെ ഒരുദാഹരണം ആണിത്. മുഖ്യ മന്ത്രി ആയാലും സാധാരണ പൌരൻ ആയാലും ഭരണ ഘടന അവകാശമായി  ആയി നൽകിയിട്ടുള്ള സ്വാതന്ത്ര്യങ്ങൾക്ക്  നേരെ ജനാധിപത്യത്തിൻറെ ലേബലിൽ  നടത്തുന്ന  വെല്ലു വിളി ആണിത്.  അതിനൊപ്പം ജനാധിപത്യത്തിൻറെ മറ്റൊരു മുഖം  കൂടി ഇവിടെ അനാവരണം ചെയ്യപ്പെടുന്നു.  ജന പിന്തുണ നഷ്ട്ടപ്പെട്ട്     അധികാരക്കസേരയിൽ  കടിച്ചു തൂങ്ങി നിൽക്കുന്നവരെ   തിരിച്ചു വിളിക്കാനോ, ശാസിക്കാനോ മറ്റൊന്നും ചെയ്യാനോ സാധിക്കാത്ത  തെരഞ്ഞെടുപ്പ്  വ്യവസ്തയെ 5 നീണ്ട വർഷങ്ങൾ നിസ്സംഗതയോടെ   നോക്കി നിൽക്കാൻ മാത്രം വിധിക്കപ്പെട്ട ഭാരതീയ  ജനതയുടെ നിസ്സഹായാവസ്ഥ കൂടിയാണ് ഈ സമരത്തിലൂടെ നാം കാണുന്നത്.

ഈ സംഭവത്തെ രാഷ്ട്രീയ മുതലെടുപ്പിന് മുഖ്യ മന്ത്രിയുടെ കോണ്‍ഗ്രസ് പാർട്ടി എങ്ങിനെ ഉപയോഗിച്ച് എന്നുള്ളത് വളരെ രസകരം ആയിരിക്കുന്നു. സഞ്ചരിച്ചിരുന്ന കാറിന്റെ പൊട്ടിയ ചില്ലിന്റെ ചെറിയ കഷണങ്ങൾ തെറിച്ചു കൊണ്ടു മുഖ്യ മന്ത്രിക്കു നിസാരമായ പരിക്ക് പറ്റി. ഈ പരിക്കിനെ അവഗണിച്ച്,  നെറ്റിയിൽ പൊട്ടു പോലെയുള്ള രണ്ടു മുറിവുകളും ആയി നിശ്ചയിച്ചത് പോലെ ആ  സമ്മേളനത്തിൽ ഊർജ്വസ്വലനായി മുഖ്യ മന്ത്രി   പ്രസംഗിക്കുന്ന ദൃശ്യങ്ങൾ  ആണ് ടീവിയിൽ നമ്മൾ കാണുന്നത്. തനിക്ക് ആരോടും പകയും വിദ്വേഷവും ഇല്ല എന്നും ഇത് വളരെ പോസിറ്റീവ് ആയി കാണുന്നു എന്നും അദ്ദേഹം പറഞ്ഞു. അടുത്ത രംഗം ടീവിയിൽ കാണുന്നത് ഷർട്ട്  ഊരി  മാറ്റിയ  മുഖ്യ മന്ത്രിയെ സ്ട്രെട്ച്ചറിൽ  കിടത്തി ആശുപത്രി വരാന്തയിലൂടെ തള്ളി കൊണ്ട് പോകുന്ന ദൃശ്യം ആണ്. ഇതിനിടയിൽ സ്ഥിരം വക്ത്താക്കൾ എല്ലാം ചാനലുകളിൽ പ്രക്ത്യക്ഷപ്പെട്ടു. മുഖ്യ മന്ത്രിയോടൊപ്പം അതേ കാറിൽ ഉണ്ടായിരുന്ന ശ്രീ സിദ്ദിഖ് മുഖ്യ മന്ത്രിക്കു നേരെ വന്ന കല്ല്‌ അതി സാഹസികമായി താൻ കൈ കൊണ്ട് പിടിച്ചു, അല്ലെങ്കിൽ മുഖ്യ മന്ത്രിയുടെ പരുക്ക് അതി ഗുരുതരം ആയിരുന്നേനെ എന്നു  പറയുകയുണ്ടായി. ഇടതു വശത്ത് നിന്നും ഏറു വരുന്ന കണ്ട സിദ്ദിഖ് ഏതോ പത്രം കൊണ്ട് സ്വന്തം മുഖം രക്ഷിക്കുന്ന ദൃശ്യങ്ങൾ ആണ് ടീവിയിൽ വരുന്നത്. ഇതിനെക്കാളൊക്കെ   അത്ഭുതം എറിഞ്ഞ ആ കല്ലിന്റെ കഥയാണ്. വലതു വശത്ത് നിന്ന വന്ന കല്ല്‌ കാറിന്റെ ഗ്ലാസ് പൊട്ടിച്ച് മുഖ്യ മന്ത്രിയുടെ നെഞ്ചിൽ തട്ടി അവിടെ നിന്നും കുതിച്ച് ഇടതു വശത്തെ ഗ്ലാസും തകർത്ത് പുറത്തു പോയി എന്ന്.  സിദ്ദിക്കിനൊപ്പം ഇത് ആവർത്തിക്കുന്നത് കുറഞ്ഞവർ ആരുമല്ല. മന്ത്രിമാർ  ശ്രീ  തിരുവഞ്ചൂർ രാധാകൃഷ്ണനും  ശ്രീ കെ.സി.ജോസഫും ആണ്.  എറിഞ്ഞവർ അത്തരം കുറെ മാന്ത്രിക  കല്ലുകൾ പ്രധിരോധ മന്ത്രിക്കു അയച്ചു  കൊടുത്താൽ  എ.കെ. 47 തോക്കുകളും മറ്റും ഒഴിവാക്കി പാകിസ്ഥാനെയും ചൈനയേയും തോൽപ്പിക്കാൻ  പട്ടാളക്കാർക്ക് കഴിഞ്ഞേനെ.  ഈ കല്ലേറിൽ കൂടി  ഒരു രക്ത സാക്ഷി പരിവേഷം, ഒരു സഹതാപ തരംഗം  ഉണ്ടാക്കാനുള്ള കോണ്‍ഗ്രസ് കാരുടെ  ഉദ്ദേശം ഫലം കണ്ടില്ല. മറിച്ച്,  ജനങ്ങൾക്കുണ്ടായ സഹതാപം ഇതോടെ  നഷ്ട്ടപ്പെടുകയാണ് ചെയ്തത്.

ഇടതു- വലതു ഒത്തു തീർപ്പ്, ഗൂഡാലോചന എന്ന ആരോപണം വന്നു കഴിഞ്ഞു. ഇടതിന്റെ  ഇനിയുള്ള സമരം ക്ലിഫ് ഹൌസ് ഉപരോധം ആണ്. സെക്രടറിയെറ്റ്‌ സമരം പോലെ അതും പാളാനുള്ള സാധ്യതകൾ ആണേറെ . അതിൽ നിന്നും രക്ഷപ്പെടാൻ ഒരു മാർഗം തേടി നടക്കുകയാണവർ. ഇതവർക്ക് സമരം പിൻവലിക്കാൻ  ഒരു  ഒഴികഴിവ് ആകാം.

 ഇനിയുള്ളത് ബി.ജെ.പി. ആണ്. ഈ തെരഞ്ഞെടുപ്പിന് 6 ൽ നിന്ന് 13 ശതമാനം വോട്ട് ആകുമെന്നാണ് സർവേ ഫലങ്ങൾ പറയുന്നത്. ആ വർധന ഒരു സീറ്റ് ആക്കാൻ ഈ സന്ദർഭം അവർക്ക് ഏറ്റവും അനുയോജ്യമാണ്. ഇടതിലും വലതിലും ജനങ്ങൾക്ക്‌ ഉണ്ടായിരിക്കുന്ന അസംതൃപ്തി ബി.ജെ.പി ക്കാണ് ഗുണകരം ആകേണ്ടത്.

2013, ഒക്‌ടോബർ 27, ഞായറാഴ്‌ച

CBI questions to PM

TOP SECRET

FOR YOUR EYES ONLY  PM

CBI

QUESTION PAPER

SUBJECT:      COALGATE

Total Marks 100                                                          Time 7 days                                                                                      

All questions carry equal marks. Please try to answer as many questions as possible.

  1. Sir, How was your journey to China?
  2. Sir, How was the climate there?
  3. Sir, Have you seen the Great wall of China?
  4. Sir, Is Onion  cheaper in China?
  5. Sir, Is there any coal mining in China?
  6. Sir, What is the color of Chinese coal?
  7. Sir, How was the journey to Russia?
  8. Sir, Winter started in Russia?
  9. Sir, What is the food there? Chappathy?
  10. Sir, Russians introduce any  Ordinance in their parliament?
  11. Sir, What is the color of Russian coal?
  12. Sir, Is your aircraft  Air India One, comfortable?
                                               


The Next Questionnaire will be sent in the second week of June 2014 after General Elections. 



2013, ഒക്‌ടോബർ 26, ശനിയാഴ്‌ച

Great Backwaters of Kerala

കടലോരവും കായലോരവും കൈയ്യേറി, തീര ദേശ നിയമങ്ങളെയും മറ്റ് പരിസ്ഥിതി നിയമങ്ങളെയും കാറ്റിൽ പറത്തി, രാഷ്ട്രീയക്കാരുടെയും അധികാരികളുടെയും ഒത്താശയോടെ റിസോർട്ടുകൾ പണിതുയർത്തിയിരിക്കുകയാണ്   കുത്തക മുതലാളിമാർ.  പ്രകൃതിയെയും ഭൂമിയെയും, ജനങ്ങളെയും രക്ഷിക്കാനായി ഇത്തരം അനധികൃത കെട്ടിടങ്ങൾ ഇടിച്ചു കളയണം എന്ന  സുപ്രീം കോടതി വിധിക്കെതിരെ, റിസോർട്ട് ഉടമകൾക്ക് സപ്പോർട്ടും ആയി   ആദ്യം വന്നത്   കക്ഷി രാഷ്ട്രീയ ഭേദമെന്യേ       നമ്മുടെ എം.എൽ .എ. മാർ ആയിരുന്നു എന്നത് കുത്തക മുതലാളിമാർക്ക്  രാഷ്ട്രീയക്കാർ   എത്ര കണ്ട് അടിമപ്പെട്ടിരിക്കുന്നു എന്നതിന് തെളിവാണ്.

ടൂറിസം എന്ന പേരിൽ നടക്കുന്ന അഭാസം കൊണ്ട് കേരളത്തിലെ ജലാശയങ്ങൾ വൻതോതിൽ നശിച്ചു കൊണ്ടിരിക്കുകയാണ്. ജല ടൂറിസത്തിന്റെ പ്രധാന ഘടകം ഇന്ന് ഹൌസ് ബോട്ട് ആയി മാറിയിരിക്കുകയാണ്.ഭീമാകാരങ്ങൾ ആണീ ഹൌസ് ബോട്ടുകൾ. ഡീസൽ എഞ്ചിൻ ഘടിപ്പിച്ച ബോട്ടുകൾ. വലിയ  24 മണിക്കൂറും പ്രവർത്തിക്കുന്ന ജെനരേറ്ററുകൾ ഉപയോഗിച്ച്  എയർ കണ്ടീഷൻ ചെയ്ത കിടപ്പ് മുറികളും, ഡ്രായിംഗ് റൂമുകൾ, ഡൈനിങ്ങ്‌ റൂമുകൾ,കുളിമുറികൾ തുടങ്ങി പഞ്ച നക്ഷത്ര സൌകര്യങ്ങൾ ആണ് ഈ ഹൌസ് ബോട്ടുകളിൽ ഒരുക്കിയിരിക്കുന്നത്. ഇത്തരം 3000 ത്തിൽ അധികം ബോട്ടുകൾ ആണ്, വേമ്പനാട്, ശാസ്താംകോട്ട, അഷ്ട്ടമുടി എന്നീ ജലാശയങ്ങളിൽ നാശം വിതച്ചു കൊണ്ട് സഞ്ചരിക്കുന്നത്. ഇവയിൽ നിന്നും ഒഴുകിയിറങ്ങുന്ന ഡീസലും, ഓയിലും ജലത്തിൽ കലരുന്നു. ജല ജീവജാലങ്ങൾക്ക് ഭീഷണി ആകുന്നു.   മനുഷ്യ വിസർജ്യങ്ങളും, ഭക്ഷ്യാവശിഷ്ടങ്ങളും ബോട്ടിൽ നിന്നും നേരിട്ട് കായലിലെക്കാണ് തള്ളുന്നത്. ഇവയെല്ലാം കായലുകളെയും നദികളെയും വൻ തോതിൽ മലീമസം ആക്കുന്നു. മനുഷ്യ വിസർജ്യത്തിൽ നിന്നും ഉണ്ടാകുന്ന കോളിഫോം ബാക്ടീരിയ  ഇവിടങ്ങളിലെ ജലത്തിൽ വളരെ കൂടിയ  തോതിൽ കാണുന്നുണ്ട്.

ഹൌസ് ബോട്ടുകൾ ഈ ജലാശയങ്ങളിലെ ആവാസ വ്യവസ്ഥയെ സാരമായി ബാധിക്കുന്നു. മത്സ്യ സമ്പത്ത് ഇവിടങ്ങളിൽ വളരെ കുറവായി കാണുന്നു. കൂടാതെ കുളിക്കാനും കുടിക്കാനും മറ്റു ജീവിതാവശ്യങ്ങൾക്കുമായി ഈ ജലാശയങ്ങളെ ആശ്രയിക്കുന്ന ലക്ഷക്കണക്കിനു തീര  ദേശ വാസികളായ  ജനങ്ങളെ ഇത് ദോഷകരമായി ബാധിക്കുന്നു. ടൂറിസ്റ്റുകളുടെ കാശ് റിസോർട്ട് ഉടമകൾ കൈക്കലാക്കുമ്പോൾ സായിപ്പിൻറെ  വിസർജ്യമാണ് തദ്ദേശ വാസികൾക്ക് സമ്മാനമായി കിട്ടുന്നത്.

ജലാശയ ടൂറിസം പരമാവധി മുതലെടുക്കാനായി  കേരള സർക്കാർ ടൂറിസം വകുപ്പ് വലിയൊരു പരസ്യ കാമ്പൈൻ തുടങ്ങുകയാണ്. റ്റ്വിറ്റ റിലും മറ്റു മീഡിയകളിലും പരസ്യം തുടങ്ങി കഴിഞ്ഞു. ഒരു വിഷൻ ഇല്ലാത്തതിനാൽ "ഗ്രേറ്റ് ബാക്ക് വാട്ടർ" എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ   പ്രസ്ഥാനവും ഹൌസ് ബോട്ടുകളിൽ ആയിരിക്കും അവസാനിക്കാൻ പോകുന്നത്. കൂടുതൽ കൂടുതൽ ആഡംബര ഹൌസ് ബോട്ടുകൾ ഇറക്കുക ആയിരിക്കും ഫലം. ഇത്   ജലാശയങ്ങളെയും ജല സ്രോതസ്സുകളെയും  പൂർണമായും നശിപ്പിക്കും എന്നുള്ളത് തീർച്ചയാണ്.

കേരളം ഇപ്പോൾ നടപ്പാക്കി കൊണ്ടിരിക്കുന്ന ടൂറിസം ഹോട്ടൽ മുതലാളിമാർക്കും മറ്റും പണം ഉണ്ടാക്കി കൊടുക്കുന്ന ഒരു ഏർപ്പാടാണ്. എയർ കണ്ടീഷൻ ചെയ്ത മുറികളുടെ സുഖ ശീതളിമയിൽ ഇരുന്ന് മൃഷ്ടാന്ന ഭോജനവും മദ്യ പാനവുമാണ് ഹൌസ്   ബോട്ടുകളിൽ ടൂറിസം എന്ന  പേരിൽ ഇന്നധികവും നടക്കുന്നത്. വെള്ളത്തിൽ വെള്ളമടി. സർക്കാർ  താരതമ്യം ചെയ്യുന്ന ഗ്രാൻഡ്‌ കാനിയൻ, ചൈനയിലെ വൻ മതിൽ എന്നിവ എയർ കണ്ടീഷൻ ചെയ്ത സ്ഥലങ്ങളിൽ ഇരുന്നാണോ കാണുന്നത്?  കേരളത്തിലെ സുഖകരമായ  കാലാവസ്ഥ, മഴയും ഇളം വെയിലും, ആസ്വദിച്ച്, ചുറ്റുപാടുമുള്ള  പ്രകൃതി രമണീയമായ  മനോഹര  കാഴ്ചകൾ കണ്ട് മനം കുളിർക്കാൻ, തീര ദേശത്ത് താമസിക്കുന്നവരുടെ ജീവിത രീതികൾ കണ്ടു പഠിക്കാൻ ഒക്കെ  ആണ് സന്ദർശകർ ആഗ്രഹിക്കുന്നത്. അതാണ്‌ നമ്മൾ കാട്ടിക്കൊടുക്കേണ്ടതും.  അല്ലാതെ ആർഭാടം  നിറച്ച് പ്രകൃതിയെ നശിപ്പിക്കുന്ന രീതി അല്ല അവരാഗ്രഹിക്കുന്നത്. നമ്മുടെ പ്രകൃതിയെയും പരിസ്ഥിതിയെയും നശിപ്പിച്ചല്ല നാം ടൂറിസത്തെ വളർത്തേണ്ടത്. 

അതിനാൽ നിലവിലുള്ള ഭീമാകാരമായ എഞ്ചിൻ ബോട്ടുകൾ  മാറ്റി  ആൾക്കാർ തുഴയുന്ന ചെറിയ ഹൌസ്  ബോട്ടുകൾ മാത്രം   ഉപയോഗിക്കുക. എയർ കണ്ടീഷൻ പൂർണമായും ഒഴിവാക്കുക. രാത്രി കാല താമസം നിർത്തലാക്കുക,രാവിലെ 6 മുതൽ വൈകുന്നേരം  6 വരെ മാത്രം മതി കാഴ്ച കാണൽ. ഭക്ഷണം പാകം ചെയ്യുന്നത് ഒഴിവാക്കുക. ഭക്ഷണം കൊണ്ട് പോവുകയോ ഭക്ഷണ സമയത്ത് കടവിൽ അടുത്ത് എവിടെ നിന്നെങ്കിലും കഴിക്കുകയോ ആകാമല്ലോ. ബോട്ടുകളിൽ മദ്യപാനം കർശനമായി നിരോധിക്കുക. ഇത്രയുമെങ്കിലും നിയന്ത്രണങ്ങൾ കൊണ്ട് വരാൻ നമ്മുടെ അധികാരികൾ തയ്യാറായാൽ ഇത് പോലെ കാഴ്ച കാണാനായി  കുറെ നാൾ കൂടി നമ്മുടെ കായലുകൾ നില നിൽക്കും.

2013, ഒക്‌ടോബർ 24, വ്യാഴാഴ്‌ച

Yes Boss

പഴയ കാല മലയാള  സി.ഐ.ഡി. സിനിമകളിൽ പലതിലും  കൊള്ള  സംഘങ്ങളുടെ "ബോസ്"  മാരുടെ മുഖം നമ്മൾ കാണുന്നത് അവസാന രംഗത്തിൽ പ്രേംനസീർ അവരെ  പിടിക്കുമ്പോൾ മാത്രം ആണ്. ബോസിൻറെ   ശബ്ദത്തിലും ആകാരത്തിലും കൂടി അത് ജോസ് പ്രകാശ് ആണെന്ന് ആദ്യമേ നമുക്ക് മനസ്സിലാകും.  "യെസ് ബോസ്" എന്ന് പറഞ്ഞു നടക്കുന്ന കിങ്കരന്മാരെ അവരുടെ ആവശ്യം കഴിയുമ്പോഴോ, അവർ ബാധ്യത ആണെന്ന് തോന്നുമ്പോഴോ നിർദാക്ഷണ്യം  ജോസ് പ്രകാശ്  വെടി വച്ച് ഇടുന്നതും നമ്മൾ കണ്ടിട്ടുണ്ട്.

അതുപോലെ പ്രധാന കിങ്കരനെ ബോസ്  വെടി വെച്ചിടുന്ന സീൻ  ആണ് നമ്മൾ ഇപ്പോൾ  കേരള രാഷ്ട്രീയ സിനിമയിൽ കാണുന്നത്.കാണുന്നത്.

ഇന്നലെ വരെ സലിം രാജിന് വേണ്ടി ആയിരുന്നു ഭൂമി തട്ടിപ്പ് കേസിൽ സർക്കാർ നില കൊണ്ടിരുന്നത്. ടെലിഫോണ്‍ സംഭാഷണ രേഖകൾ ടെലെഫോണ്‍ കമ്പനികളിൽ നിന്നും ലഭ്യം ആക്കണം എന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച്‌ വിധി ക്കെതിരെ നിമിഷങ്ങൾക്കകം ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി ആ വിധിക്ക് സ്റ്റേ സമ്പാദിക്കാൻ സർക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറൽ വളരെ കഷ്ട്ടപ്പെട്ടു. അത് പോലെ ഈ കേസിൽ സി.ബി.ഐ. അന്വേഷണം ഒരു കാരണവശാലും ആവശ്യമില്ല എന്നും ശക്തി യുക്തം വാദിച്ച ആളാണ്‌ നമ്മുടെ അഡ്വക്കേറ്റ് ജനറൽ. അങ്ങിനെയുള്ള അഡ്വക്കേറ്റ് ജനറൽ ആണ് പെട്ടെന്ന് മലക്കം മറിഞ്ഞ് സി.ബി.ഐ. അന്വേഷണം ആകുന്നതിൽ എതിർപ്പില്ല  എന്ന് ഹൈക്കോടതിയെ  അറിയിച്ചത്.

എന്താണിതിനു കാരണം? അതറിയാനുള്ള അവകാശം ഓരോ പൗരനും ഉണ്ട്. അവൻറെ പണം എടുത്താണ് സർക്കാർ ഈ വക്കീലന്മാർക്ക് ശമ്പളവും  വണ്ടിക്കൂലിയും മറ്റു ആനുകൂല്യങ്ങളും  ഒക്കെ നൽകുന്നത്. അഡ്വക്കേറ്റ് ജനറൽ  സി.ബി.ഐ. അന്വേഷണം ആകുന്നതിൽ എതിർപ്പില്ല  എന്ന് ഹൈക്കോടതിയെ അറിയിച്ചതിനു തൊട്ടു പിന്നാലെ ആഭ്യന്തര മന്ത്രാലയവും പുതിയ വാദവും ആയി വന്നു.  അവർക്കും അന്ന് തൊട്ടേ സി.ബി.ഐ. അന്വേഷണം ആകണം എന്നായിരുന്നു നിലപാടെന്ന്. എങ്ങിനെയുണ്ട്? 

കാര്യങ്ങൾ ഏതാണ്ട് കൈവിട്ടു പോകുന്ന സ്ഥിതി ആയി. ഒളിച്ചു വച്ചാലും അടച്ചു വച്ചാലും എല്ലാം പുറത്തു വരുന്ന ഒരു സ്ഥിതി. ബോസിന്റെ സ്ഥിതി കൂടുതൽ ഗുരുതരം  ആകുന്നു എന്നും മനസ്സിലായി. ഇനി ഒരു മാർഗമേ ഉള്ളൂ. കിങ്കരനെ ഒഴിവാക്കുക. കേസിനെ സ്വാധീനം  ഒന്നും ചെലുത്താതെ വിട്ടാൽ സലിം രാജ് കുറേക്കാലം അഴി എണ്ണിക്കോളും. അങ്ങിനെ കിങ്കരന്  "ബോസ്" വച്ച  'വെടി' ആണീ  ഹൈക്കോടതിയിലെ  ചുവടു മാറ്റം.

2013, ഒക്‌ടോബർ 23, ബുധനാഴ്‌ച

IMA-Trivandrum


ഇൻഡ്യൻ മെഡിക്കൽ അസ്സോസിയേഷൻ  എന്നാൽ ഇന്ത്യയിലെ ഡോക്ടർമാരുടെ സംഘടന. ഇൻഡ്യൻ മെഡിക്കൽ അസ്സോസിയേഷൻ തിരുവനന്തപുരം ശാഖ അവരുടെ സൈറ്റിൽ കൊടുത്തിരിക്കുന്ന ഫോട്ടോകളിൽ  ഒന്ന് പോലും ഇന്ത്യാക്കാരുടെതെന്നു കണ്ടാൽ പറയില്ല. എല്ലാം വെളുത്ത സായിപ്പന്മാരുടെ.  ഇടയ്ക്കു ഒരു കറുപ്പും. 32-34 ഡിഗ്രി ചൂടിൽ കഴിയുന്ന തിരുവനന്തപുരം കാരായ ഡോക്ടർ മാരുടെ ഒരാളുടെ പടം എങ്കിലും ഈ 12 വിദേശി കളുടെ ഇടയിൽ കൊടുത്തു കൂടായിരുന്നോ?  എന്തിനാണ് ഡോക്ടർ  സാറന്മാരേ   ഈ അപകർഷതാ ബോധം?

ഇൻഡ്യൻ മെഡിക്കൽ അസ്സോസിയേഷൻ  തിരുവനന്തപുരം ജില്ലയുടെ ഒരു പ്രസിദ്ധീകരണത്തിൽ വന്നു എന്ന് പറയുന്ന ഒരു ലേഖനം ആണ് ചർച്ചാ വിഷയം.

ഡോക്ടർ ജോലിയെക്കാളും അദായകരം ബാർബർ ജോലി ആണെന്നും പത്തു മിനിറ്റ് തല ക്ലീൻ ക്ഷൌരം ചെയ്‌താൽ 100 രൂപ കിട്ടും പക്ഷെ 10  വർഷം വൈദ്യം പഠിച്ച ഡോക്ടർക്ക് പരിശോധന ഫീസ്‌ കിട്ടുന്നതോ നൂറോ അതിൽ താഴെയോ ആണെന്നും അവർ പറയുന്നു.

ഈ പണി  വയ്യെങ്കിൽ ക്ഷൌരം ചെയ്യാൻ പോയ്ക്കൂടെ എന്ന് ഒരു നാടൻ ചൊല്ലുണ്ട്. (ക്ഷൌരം എന്നതിന്റെ അപരിഷ്കൃത പ്രയോഗം ആയ  'ചെരയ്ക്കാൻ' എന്ന് ആണ് ഉപയോഗിക്കുന്നത്). അത് അന്വർത്ഥം ആക്കുകയാണോ  ഇവർ? ഈ ഡോക്ടർ മാർ ഇത്രത്തോളം അധ:പ്പതിച്ചു എന്നുള്ളത് വളരെ കഷ്ട്ടമാണ്. രോഗം ഭേദം ആക്കുന്നവൻ, സ്വാന്തനം അരുളുന്നവൻ, അങ്ങിനെ ദൈവം അല്ലെങ്കിൽ ദൈവത്തിന്റെ പ്രതിപുരുഷൻ എന്നെല്ലാം ജനങ്ങൾ ധരിച്ചു വച്ചിരിക്കുന്ന ഡോക്ടർ മാരാണ് പണത്തിനു വേണ്ടി   സ്വന്തം തൊഴിലിനെ തള്ളിപ്പറയുന്നത്.

പരിശോധന ഫീസ്‌ കൂട്ടിക്കിട്ടിയാൽ   മരുന്ന് കമ്പനികളും ലാബുകളും കൊടുക്കുന്ന കൈക്കൂലിക്കു പിറകെ പോകണ്ട എന്നാണു പറയുന്നത്. അതിനർത്ഥം ഇപ്പോൾ അത്തരം കൈക്കൂലി വാങ്ങുന്നു എന്നും പണം കൂടുതൽ സമ്പാദിക്കാൻ വേണ്ടി ഇനിയും അത് ചെയ്യും എന്നല്ലേ?

ജീവിതത്തിന്റെ ക്ഷണികതയും അർത്ഥ ശൂന്യതയും മനസ്സിലാക്കാൻ ഏറ്റവും കൂടുതൽ അവസരം ലഭിക്കുന്ന ഡോക്ടർമാർ ആണ് ഇങ്ങിനെ പണത്തിനു വേണ്ടിയും ഭൌതിക സുഖങ്ങൾക്ക് വേണ്ടിയും ആർത്തി പിടിക്കുന്നത്‌ എന്നത് അത്ഭുതം ഉളവാക്കുന്നു. മരണത്തിനു മുന്നിലുള്ള മനുഷ്യന്റെ നിസ്സഹായത ഇവർ എത്ര കാണുന്നു? എന്നിട്ടും ഇങ്ങിനെ പെരുമാറുന്നതെന്ത്?  70,000  രൂപ ശമ്പളം ഇവർക്ക് കുറവാണെന്ന്!   തങ്ങളുടെ മുൻപിൽ രോഗവും ആയി വരുന്ന പട്ടിണി പ്പാവങ്ങളുടെ  മുഖം ഇവർ കാണാറില്ലേ?  ദുർബ്ബലമായ ഹൃദയത്തുടിപ്പുകൾ  സ്റ്റെതസ്കോപ്പിൽ കൂടിയെങ്കിലും കേൾക്കാറില്ലേ? ഒട്ടിയ വയറിലെ വിശപ്പിന്റെ വിളി കേൾക്കാറില്ലേ ?

കത്തി കൊണ്ട് ശരീരം കീറി മുറിക്കാൻ ഡോക്ടർമാർ പഠിച്ചിട്ടുണ്ടല്ലോ. ഇനി ആ കത്തി കൊണ്ട് ശരീരം മുറിയാതെ ചെയ്‌താൽ ക്ഷൌരം വിജയം ആയി. നല്ലൊരു ബാർബറും ആയി. പണം കൂടുതൽ കിട്ടും.എല്ലാ ആശംസകളും.




2013, ഒക്‌ടോബർ 20, ഞായറാഴ്‌ച

Kalyan -100 crore show-room

100 കോടി രൂപയാണ് ഒരു ഷോറൂമിന് വേണ്ടി ചിലവഴിച്ചിരിക്കുന്നത്‌. കല്യാണ്‍ ജുവലറി തിരുവനന്തപുരത്ത് പുതുതായി തുറക്കുന്ന സ്വർണാഭരണ  ഷോറൂമിനാണ് ഇത്രയും കോടികൾ.

1 കോടി      =   100 ലക്ഷം 
10 കോടി    =   1000 ലക്ഷം 
100 കോടി  =  10,000 ലക്ഷം  (പതിനായിരം ലക്ഷം)

ഒരു നേരത്തെ  ആഹാരത്തിനു വകയില്ലാത്തവരും, അർദ്ധ പട്ടിണിക്കാരും ആയ ബഹു ഭൂരി പക്ഷത്തിന് കോടി എന്താണെന്ന്  മനസ്സിലാക്കാനാണ് ഇങ്ങിനെ കോടി രൂപയെ മാറ്റി എഴുതിയത്.

ഒരു ഷോറൂം ഒരുക്കി എടുക്കാനാണ് ഇത്രയും  പണം ചിലവാക്കിയിരിക്കുന്നത്. പരസ്യത്തിൽ വരുന്ന താര പ്രമുഖർക്ക് കൊടുക്കാൻ വേറെ കോടികൾ.ദിവസവും ടിവിയിലും പത്രങ്ങളിലും കൊടുക്കാൻ വേറെ കുറെ കോടികൾ.

ഏതായാലും മോക്ഷത്തിനു ഒന്നും അല്ലല്ലോ മറ്റുള്ളവരെപ്പോലെ തന്നെ കല്യാണും  ബിസിനസ്‌ തുടങ്ങിയത്. ഈ കോടികൾ എല്ലാം തിരിച്ചു പിടിക്കണ്ടേ?   മുടക്ക് മുതൽ മാത്രം പോരല്ലോ, ലാഭവും വേണ്ടേ കുറെ കോടികൾ. അത് മാത്രം പോരല്ലോ. ദിവസവും കറണ്ട് ചാർജും ജോലിക്കാരുടെ ശമ്പളവും കൂടി  2 ലക്ഷം എങ്കിലും വേണ്ടേ? അതെല്ലാം എവിടെ നിന്നാണ്?  സ്വർണം വാങ്ങാൻ പോകുന്ന നമ്മളുടെ കയ്യിൽ നിന്ന്. അപ്പോൾ ഓരോ പവനും വാങ്ങുമ്പോൾ കുറഞ്ഞത്‌25  ശതമാനം എങ്കിലും അധികം നമ്മുടെ കയ്യിൽ നിന്നും വാങ്ങും.

പിന്നെ ഈ തരുന്ന  ഡിസ്ക്കൌണ്ടും മറ്റു സമ്മാനങ്ങളുമോ? അത് ഒരു ടെക്നിക്ക്. ആദ്യം സ്വർണത്തിൻറെ പവന് ഉള്ള വിലയും, അവരുടെ കമ്മീഷനും ( അതായത് ടാഗ് പ്രൈസ് ), സർക്കാരിന് കൊടുക്കേണ്ട നികുതിയും കൂടി കൂട്ടി ഒരു വില  (അതിനു എസ്റ്റിമെറ്റ് എന്ന് ഓമന പ്പേര്)  പറയുന്നു. സ്ഥിരം പരിപാടി അനുസരിച്ച് നമ്മൾ ഡിസ്ക്കൌണ്ട് ചോദിക്കും. മറ്റൊരു സെയിൽസ്മാൻ വന്ന് ടാഗിലെ പ്രൈസിൽ നിന്നും 1 ശതമാനം കുറച്ചൊരു വില പറയും.നമ്മൾ ഹാപ്പി. ഡിസ്ക്കൌണ്ട് കിട്ടിയല്ലോ. ഈ ഒരു ശതമാനം കൂട്ടിയാണ് ടാഗിൽ ഇടുന്നത്  എന്നൊന്നും നമ്മൾ നോക്കില്ല. പിന്നെ ചില സമ്മാനങ്ങൾ. ബാഗ് തുടങ്ങിയവ. നമ്മൾ വീണ്ടും ഹാപ്പി.

ഈ  പ്രൈസ്ടാഗ്  എന്ന് പറയുന്നത്  ഏ തോ പവിത്രമായ ഒരു  പ്രൈസ് ആണെന്ന രീതിയിൽ ഒരു പരസ്യ കാമ്പൈൻ തന്നെ അടുത്ത കാലത്ത് എല്ലാ സ്വർണ കടക്കാരും തുടങ്ങിയിരുന്നല്ലോ. ടാഗ് പ്രൈസ് എന്ന് പറയുന്നത്  അവർ അവരുടെ ലാഭം കണക്കിലാക്കി ഇടുന്ന ഒരു വിലയാണ്. പണിക്കൂലിയും പണിക്കുറവും ലാഭവും ഉൾപ്പെട്ട തുക.ഇതിനിപ്പോൾ വാല്യൂ ആഡഡ് എന്ന് പറയുന്നു.  പണ്ടും ടാഗ് ഇല്ലാതിരുന്ന കാലത്തും അവർ അവരുടെ ലാഭം കണക്കാക്കി ഒരു വില പറയുകയും അതിൽ നിന്നൊരു  ഡിസ്ക്കൌണ്ട് തരികയും ആയിരുന്നു. ഇപ്പോൾ പറയുന്നതിന് പകരം ടാഗിൽ എഴുതി തൂക്കി ഇരിക്കുന്നു എന്ന് മാത്രം. പ്രൈസ്ടാഗ് എന്ന് പറയുന്നത് സത്യ സന്ധതയുടെ പര്യായം ആണെന്ന മട്ടിൽ നടത്തുന്ന പരസ്യങ്ങൾ ശുദ്ധ തട്ടിപ്പ് ആണ്.

കല്യണിനു വേറൊരു തട്ടിപ്പ് കൂടിയുണ്ട്. സെയിൽസ്മാൻ   തുക പറഞ്ഞ് അടയ്ക്കാനായി  കസ്റ്റമറെ  കൌണ്ടറിൽ അയക്കും. അവിടെ ചെല്ലുമ്പോൾ  തുക  കുറച്ചു കൂടിയിരിക്കും. ആരും അത് ശ്രദ്ധിക്കുകയും ഇല്ല. കാരണം പതിനായിരങ്ങൾ/ ലക്ഷങ്ങൾ ആണല്ലോ ബില്ല് . ആ തുകയും കൂടി അടച്ചു കഴിയുമ്പോൾ  മാത്രമാണ്  ബില്ല് തരുന്നത്.  ബില്ലിൽ ആ എക്സ്ട്രാ തുക കാണുകയും ഇല്ല. അത് തമിഴ്നാടിലെ ഏതോ ഒരു കമ്പനി തരുന്ന ഒരു വർഷത്തെ ഇൻഷുറൻസ് ആണ്.

ഇങ്ങിനെ ഒക്കെ ആയാലും നമ്മൾ പോയി പവൻ കണക്കിന് സ്വർണം വാങ്ങുന്നു. കല്യാണിനെ പോലുള്ളവർ കോടികൾ ലാഭം കൊയ്യുന്നു.

ഓരോ ജൂവലറി ക്കാരും ഷോ റൂമുകൾ ക്കായി  മുടക്കുന്ന ഈ കോടികൾ എങ്ങിനെ ഉണ്ടാകുന്നു എന്ന് സർക്കാർ ഏജൻസികൾ നോക്കാറുണ്ടോ? ഈ തുകക്കൊക്കെ വിൽപ്പന നികുതിയും ആദായ നികുതിയും മറ്റു നികുതികളും കൊടുത്തിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ?

വരുന്നവരുടെ വണ്ടികൾ പാർക്ക് ചെയ്യാൻ ആവശ്യമായ സ്ഥലം ഇവർക്കുണ്ടോ എന്ന് നോക്കിയിട്ടുണ്ടോ? അതോ അതും പബ്ലിക്  റോഡിൽ തന്നെ ആയിരിക്കുമോ?

2013, ഒക്‌ടോബർ 19, ശനിയാഴ്‌ച

Why this Cruelty?



എന്തിനീ ക്രൂരത?


 നേരിട്ട് കണ്ടു ബോധ്യപ്പെട്ടാൽ മാത്രമേ സഹായം കൊടുക്കുകയുള്ളൂ എന്ന  മുഖ്യ മന്ത്രിയുടെ ഈഗോ യുടെ ഒരു ഇര. വളരെ ദൂരത്തു നിന്നും സ്ട്രെച്ചറിൽ കൊണ്ടു വന്ന ഒരാൾ മുഖ്യ മന്ത്രിയുടെ ദയക്കായി  മഴയത്ത് കാത്തു കിടക്കുന്നു.    സഹായത്തിനുള്ള അപേക്ഷ കിട്ടിയ ഉടൻ അത് പരിശോധിച്ച് റിപ്പോർട്ട്‌ ചെയ്യാൻ വില്ലേജ് ഓഫീസറോട് നിർദ്ദേശം നൽകിയിരുന്നെങ്കിൽ  വർഷങ്ങളായി കിടക്കയിൽ നിന്നും എണീക്കാൻ വയ്യാതെ കിടക്കുന്ന  ഈ പാവം മനുഷ്യനെ ഇങ്ങിനെ കഷ്ട്ടപെടുത്താതെ ഇരിക്കാമായിരുന്നല്ലൊ.




ആംബുലൻസിൽ  കാത്തു കിടപ്പ് 


പ്രശസ്തിക്കായുള്ള മുഖ്യ മന്ത്രിയുടെ ദാഹത്തിന്റെ മറ്റൊരു ഇര. 6 വർഷമായി എണീക്കാൻ കഴിയാതെ ഒരേ കിടപ്പ് കിടക്കുന്ന മറ്റൊരാൾ. അമ്മയും  ഒത്ത് ആംബുലൻസിൽ കിടക്കുന്നു.മുഖ്യമന്ത്രിയുടെ ദയാ ദാക്ഷിണ്യവും കാത്ത്. ഉദ്യോഗസ്ഥരെ ആരെയും മുഖ്യ മന്ത്രിക്കു വിശ്വാസം ഇല്ലാത്തത് കൊണ്ടാണോ? അല്ല. ചെയ്യുന്നത് കുറെ പത്രക്കാരും മറ്റും കണ്ടു ടീവിയിലും പത്രങ്ങളിലും വരും എന്നുള്ളത് കൊണ്ടാണ് ഈ ക്രൂരത കാണിക്കുന്നത്.


ദർബാർ 



മഹാരാജാവ് തിരുമനസ്സ് പ്രജകളുടെ ആവലാതികൾ കേൾക്കുന്നു. മന്ത്രിമാർ ആഘോഷ പൂർവ്വം ആസ്വദിക്കുന്നു.



 ഇനിയെത്ര നാൾ?



ഈ പ്രായത്തിലും സഹായത്തിനായി കാത്തിരിക്കാൻ വിധിക്കപ്പെട്ട പാവങ്ങൾ. 



കാത്തിരുന്നിട്ടും മുഖം കാണിക്കാൻ കാണാൻ കഴിയാതെ.


അരയ്ക്കു താഴെ തളർന്ന ഒരാൾ ഭാര്യക്കൊപ്പം മുഖ്യ മന്ത്രിയെ കാണാൻ.നെയ്യാറ്റിൻകരയിൽ നിന്നും പ്രതീക്ഷയോടെ വന്ന ഈ മനുഷ്യന് മണിക്കൂറുകൾ മുഖ്യ മന്ത്രി ഇരിക്കുന്ന വേദിക്കരികിൽ  കാത്തു നിന്നിട്ടും മുഖ്യ മന്ത്രിയെ കാണാൻ കഴിഞ്ഞില്ല. അങ്ങിനെ നിരാശനായി മടങ്ങി.


ഇങ്ങിനെ എത്രെയെത്ര ആളുകൾ ഒന്നും കിട്ടാതെ മടങ്ങി? 
കാത്തിരിക്കാം അടുത്ത മാമാങ്കം വരെ.

2013, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

Jana Samparkkam.

ഉമ്മൻ ചാണ്ടിയുടെ  "ജന സമ്പർക്കം"  കഥ കളി ഒന്നാം ദിവസം കഴിഞ്ഞു.എത്രയോ ലക്ഷം രൂപ ജനങ്ങൾക്ക്‌ വാരിക്കൊടുത്ത് സമ്പർക്കം വിജയകരം ആക്കി.

പണ്ട് കാലത്ത് ചക്രവർത്തിമാരും മഹാ രാജാക്കന്മാരും ഇങ്ങിനെ സമ്പർക്കങ്ങൾ നടത്തിയിരുന്നു. കൊട്ടാരത്തിൽ രാജകീയ സുഖത്തോടെ , രാജ്ഞിമാരും തോഴിമാരും മറ്റുമായി  ലീലകളിൽ  മുഴുകി, സുഖവാസത്തിനിടെ മടുപ്പ്  തോന്നുമ്പോൾ കൃമി കീടങ്ങൾ ആയ, പട്ടിണി പ്പാവങ്ങളായ പ്രജകളുടെ ക്ഷേമം അന്വേഷിക്കാൻ കൊട്ടാരത്തിന് പുറത്തു വരാറുണ്ടായിരുന്നു. പഞ്ച പുശ്ചം അടക്കി നിൽക്കുന്ന  അൽപ്പ പ്രാണികൾ ആയ, ജീവശ്ചവങ്ങൾ ആയ മനുഷ്യ ക്കോലങ്ങൾക്ക് നേരെ നാണയ തുട്ടുകൾ എറിഞ്ഞു നൽകാറുണ്ടായിരുന്നു. തൻറെ മഹിമയും ദാന ശീലവും വിളംബരം ചെയ്യാൻ. 

അതിന്റെ ഒരു പതിപ്പ് ആണ് മുഖ്യ മന്ത്രിയുടെ ഈ ജന സമ്പർക്ക പരിപാടി. കൈ കൂപ്പി ചെല്ലുന്നവർക്കെല്ലാം മുഖ്യ മന്ത്രി വാരിക്കോരി കൊടുക്കുന്നു. ഇതിനൊന്നും ഒരു വ്യവസ്ഥയും ഇല്ലേ? അപ്പോൾ കൈകൂപ്പി ചെല്ലാത്തവന് ആനുകൂല്യങ്ങൾ ഒന്നും ഇല്ലേ? എല്ലാ പൌരന്മാരും തുല്ല്യരല്ലേ? സേവനാവകാശം നിയമപരമാക്കിയ ഈ സംസ്ഥാനത്ത് സർക്കാരിൽ നിന്നും ഒരു കാര്യം ചെയ്തു കിട്ടാൻ  ഊണും ഉറക്കവും ഉപേക്ഷിച്ച് ഏതെങ്കിലും മൈതാനത്ത്  രാവിലെ മുതൽ രാത്രി വരെ  ഒരു പൌരൻ കാത്തു കെട്ടിക്കിടന്ന് മുഖ്യ മന്ത്രിക്ക് മുൻപിൽ ഓച്ഛാനിച്ചു നിൽക്കണം   എന്നാണോ? സ്ട്രെച്ചറിലും വീൽ  ചെയറിലും മറ്റുമാണ് പാവങ്ങൾ വന്നത്. എന്തൊരു ദ്രോഹമാണീ മുഖ്യ മന്ത്രി ചെയ്യുന്നത്? എണീറ്റ്‌ നടക്കാൻ പ്രാപ്തി ഇല്ലാത്തവരും  മുഖ്യ മന്ത്രിയുടെ മുന്നിൽ  വന്നു തൊഴുതു നിന്നാലേ അർഹമായത് സർക്കാർ കൊടുക്കൂ എന്നാണോ ഇതിനർത്ഥം ? 

വില്ലേജ് ആപ്പീസിലെ ഒരു സർറ്റിഫിക്കറ്റ് മുതൽ ആശുപത്രി ചെലവ് വരെ മുഖ്യ മന്ത്രി കൊടുക്കും എന്നാണു കേട്ടത്. ഇതൊക്കെ കൊടുക്കേണ്ടത് മുഖ്യ മന്ത്രി ആണോ? അതിനൊക്കെ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ  ഇല്ലേ? പിന്നെ മുഖ്യ മന്ത്രി എന്തിനു കൊടുക്കുന്നു? എല്ലാം മുഖ്യ മന്ത്രി കൊടുക്കുക ആണെങ്കിൽ മറ്റു മന്ത്രിമാരും, ഉദ്യോഗസ്ഥരും ഒന്നും വേണ്ടല്ലോ?

ഈ മുഖ്യ മന്ത്രി തന്റെ ജന സമ്മിതി വർദ്ധിപ്പിക്കാനാണീ  പരിപാടി നടത്തുന്നത്. അത് പാവങ്ങളായ മറ്റു മന്ത്രിമാർക്ക് അറിയാമെന്ന് തോന്നുന്നില്ല. അത് കൊണ്ടാണ് അവരും ഇതിനെ പിന്താങ്ങുന്നത്. അവരുടെ വകുപ്പുകളുടെ കഴിവ് കേടാണ് ഇവിടെ പ്രകടം ആകുന്നതെന്നോ, അവരുടെ കഴിവ് കേടിനെ മുഖ്യ മന്ത്രി മുതലെടുക്കുക ആണെന്നോ ആ പാവങ്ങൾ മനസ്സിലാക്കുന്നില്ല. കഷ്ട്ടം പാപം. കേന്ദ്ര മന്ത്രി ശഷി തരൂർ വരെ ഉണ്ടായിരുന്നു. തിരുവനന്തപുരം സീറ്റ് വീണ്ടും നോട്ടമുണ്ടായിരിക്കും.

ഇങ്ങിനെ വാരി വിതറുന്ന പണം എവിടുന്നാണ്? ഭരണാധികാരികളുടെ ആരുടേയും സ്വന്തം സ്വത്തല്ല ഈ പണം. കേരളത്തിലെ  നിയമം അനുസരിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ പണം ആണിത്‌.   പാവപ്പെട്ടവന്റെ എന്ന് പറയാൻ കാരണം ഉണ്ട്. പണക്കാരും കള്ളപ്പണക്കാരും നികുതി കൊടുക്കുകയില്ല. അവർ നികുതി വെട്ടിക്കുകയെ ഉള്ളൂ. അപ്പോൾ ഈ പണം പാവപ്പെട്ട നികുതി ദായകന്റെ ആണ്. അത് ഒരു വ്യവസ്ഥയും ഇല്ലാതെ തന്നിഷ്ട്ടത്തിനു വാരിക്കോരി കൊടുക്കാൻ ഏതു  നിയമം ആണ് മുഖ്യ മന്ത്രിക്കു അധികാരം നൽകുന്നത്? നിയമ പ്രാബല്യം ഇല്ലാതെ ഇങ്ങിനെ  കൊടുക്കുന്നത് പൊതു ഖജനാവിലെ പണം ദുർവിനിയോഗം ചെയ്യലാണ്. അഴിമതി ആണ്. അതിനെ നിയമ പരമായി നേരിടുക തന്നെയാണ് വേണ്ടത്. അതായത് കോടതികളിൽ ചോദ്യം ചെയ്യുക.

2013, ഒക്‌ടോബർ 17, വ്യാഴാഴ്‌ച

HIGH COURT BENCH-TRIVANDRUM

കോഴിക്ക് മുല വരുന്നു എന്നൊരു ചൊല്ലുണ്ട്.അതാണ്‌ തിരുവനന്തപുരത്തെ ഹൈ ക്കോടതി ബെഞ്ചിന്റെ ഗതി. കഴിഞ്ഞ പത്തു പതിനഞ്ചു വർഷമായി തിരുവനന്തപുരത്തു കാരും കേരളത്തിലെ തെക്കൻ ജില്ലകളിലെ ജനങ്ങളും നിരന്തരമായി ഉന്നയിക്കുന്ന ഒരു ആവശ്യമാണ്‌ ഹൈക്കോടതി ബെഞ്ച്‌ എന്നുള്ളത്. പക്ഷെ മുല കുടിക്കാൻ കാത്തിരിക്കുന്ന കോഴിക്കുഞ്ഞുങ്ങളെ പ്പോലെ പതിറ്റാണ്ടുകളായി  കാത്തിരിക്കുകയാണ് പാവം ജനങ്ങൾ.

എല്ലാ ഭരണാധികാരികളും നേതാക്കളും തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ചിന്റെ ആവശ്യകതയെപ്പറ്റി വാ തോരാതെ സംസാരിക്കുകയാണ്.പക്ഷെ കാര്യം മാത്രം നടക്കുന്നില്ല. പല രീതിയിലുള്ള സമരങ്ങൾ  നടന്നു. മൂന്നാല് വർഷങ്ങളായി അനിശ്ചിത കാല സമരം തുടരുകയാണ്.മുഖ്യ മന്ത്രി പറയുന്നു ഇവിടെ ബെഞ്ച്‌ വേണമെന്ന്. മന്ത്രിമാർ എല്ലാവരും അത് തന്നെ പറയുന്നു. കേന്ദ്ര മന്ത്രി ശശി തരൂർ തീർത്തും പറയുന്നു  ഇത് കൊണ്ട് വരും എന്ന്.അദ്ദേഹം തിരുവനന്തപുരത്തെ പാർലമെൻറ് അംഗം കൂടിയാണ്.പ്രധാന മന്ത്രി പറയുന്നു ഇതാവശ്യമാണ് അനുഭാവ പൂർവ്വം പരിഗണിക്കാമെന്ന്. കേന്ദ്ര നിയമ  മന്ത്രി കബിൽ സിബാളും അത് തന്നെ പറയുന്നു.

"ഇ..പ്പം ...  ശരിയാക്കിത്തരാം".  ഇവർ എല്ലാവരും ഒരേ പോലെ കാലാ കാലങ്ങളായി  പറയുന്നത് ഇതാണ്.  കുതിരവട്ടം പപ്പു  പറഞ്ഞത് പോലെ. പക്ഷെ ഇടയ്ക്കിടെ ഇവരെല്ലാവരും ഇതും കൂടി പറയും.   "ആ ചെറീ ീ ീ.. .യേ  സ്ക്രൂ ഡ്രൈവർ ഇങ്ങെടുക്കിൻ", "ആ ചെറീ ീ ീ.. ..യേ    സ്പാനർ  ഇങ്ങെടുക്കിൻ" എന്ന്. പക്ഷെ ഈ ചെറീയേ  സ്ക്രൂ ഡ്രൈവറും,  ചെറീയേ സ്പാനറും  മൈദീന്റെ    കയ്യിലല്ല  ഇരിക്കുന്നത്. ഇവിടെ  അത് കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ കയ്യിൽ ആണ് ഇരിക്കുന്നത്. അതെടുത്തു കൊണ്ട് വരാനാണ് ഇവർ  നമ്മളോട് പറയുന്നത്. എങ്ങിനെ നടക്കും? ചീഫ് ജസ്റ്റീസ് ആണെങ്കിൽ നമ്മൾ ചോദിച്ചാൽ അത്  തരുകയുമില്ല.

തിരുവനന്തപുരത്തെ ബെഞ്ചിനു വേണ്ടി   അനേകം അനുകൂല വാദമുഖങ്ങൾ ആണ് ഈ നേതാക്കളെല്ലാം ഉയർത്തുന്നത്.
1. തലസ്ഥാനം ആണ്
2.ഏറണാകുളത്തു കേസിന് പോകാനായി ഓരോ വർഷവും 3 കോടി രൂപയാണ് സർക്കാരിന് വണ്ടിക്കൂലിയും ചിലവും ആയി നഷ്ട്ടം ആകുന്നത്.
3.തെക്കൻ ജില്ലകളിലെ ജനങ്ങൾക്ക്‌ ഇത് വളരെ സഹായകം ആണ്.
4. തൊട്ടടുത്ത സംസ്ഥാനങ്ങളിൽ, തമിഴ് നാട്ടിൽ മദുരയിലും കർണാടകത്തിൽ ധർവാദിലും ബെഞ്ചുകൾ ഉണ്ട്.

ഇങ്ങിനെ പലതും. പക്ഷെ കാര്യം മാത്രം നടക്കുന്നില്ല. കാര്യത്തോട് അടുക്കുമ്പോൾ അവർ പറയും ആ ചെറീയേ  സ്ക്രൂ ഡ്രൈവറും സ്പാനറും കൊണ്ട് വരാൻ.

കള്ളനെയും കൊള്ളക്കാരനെയും  കൊലപാതകിയെയും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കി കൊണ്ട്  സുപ്രീം കോടതി വിധി വന്നു.  ഉടൻ കൊണ്ടു വന്നു ആ സുപ്രീം കോടതി വിധിയെ മറി കടക്കാനുള്ള ഓർഡിനൻസ്. ഭരണ ഘടനാപരമായി നില നിൽക്കില്ല എന്നിരുന്നിട്ടു കൂടി. പ്രണാബ് മുഖർജി പറഞ്ഞു കൊടുത്തിട്ടായാലും എന്തായാലും രാഹുൽ ഗാന്ധി അത് കീറിക്കളയാൻ പരസ്യമായി പറഞ്ഞത് കൊണ്ട് നാട് രക്ഷപ്പെട്ടു എന്നത് മറ്റൊരു കാര്യം. അത് പോലെ രാഷ്ട്രീയ പാർട്ടികളെ വിവരാകാശ നിയമത്തിൻ കീഴിൽ കൊണ്ട് വരണമെന്ന് മുഖ്യ വിവരാകാശ കമ്മീഷണർ ഉത്തരവിറക്കി. ഇതിനെ ഇല്ലാതാക്കാൻ കേന്ദ്ര മന്ത്രി കബിൽ സിബാൽ നിയമ ഭേദഗതി കൊണ്ട് വന്നു. ഇങ്ങിനെ എന്തെല്ലാം. ഇതെല്ലാം ഈ ജനാധിപത്യ ഇന്ത്യാ മഹാരാജ്യത്ത് നടക്കും. പക്ഷേ തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച്‌ മാത്രം നടക്കില്ല. അതിനു സ്ക്രൂ ഡ്രൈവറും,   സ്പാനറും ഉണ്ടെങ്കിൽ മാത്രമേ നടക്കൂ.

തിരുവനന്തപുരം ബെഞ്ചിനെപ്പറ്റി ഇനി എന്ത് പഠിക്കാനാണ്? എല്ലാവർക്കും എല്ലാം അറിയാം. ഇപ്പോൾ തന്നെ  ബെഞ്ചിനെതിനെതിരെ  കുറെ ആളുകൾ ശക്തമായിരംഗത്ത് വന്നിട്ടുണ്ട്.  ഭരണ ഘടനാപരമായി നില നിൽക്കില്ല എന്ന  വാദം ആണ് പ്രധാനം. ഇതൊക്കെ കുറെ നാളുകൾ ആയി നമ്മൾ കേൾക്കുന്നുണ്ടല്ലോ. ഭരണ ഘടനാപരമായി നിലനിൽക്കാത്ത സാധനം എങ്ങിനെ കേന്ദ്രത്തിൽ  ഓർഡിനൻസ് ആയി വന്നു? ഇവിടെ സത്യം എന്താണെന്ന് എല്ലാവർക്കും  അറിയാം. കക്ഷികളുടെ കയ്യിൽ  നിന്നും ഏറണാകുളം വക്കീലന്മാർക്ക്മാത്രമായി ഇപ്പോൾ കിട്ടുന്ന പണത്തിൽ  കുറവ് വരും. അതായത് തനിപ്പിടി നടിക്കില്ല. കുറെ തിരുവനന്തപുരത്തെ വക്കീലന്മാർ കൂടി കൊണ്ട് പോകും. അതാണ്‌ എതിർപ്പിന്റെ  ഒരേ ഒരു കാരണം. ഏതു വക്കീൽ  കൊണ്ട് പോയാലും ജനത്തിന് തുല്യമാണ്. പക്ഷേ  വണ്ടിക്കൂലിയും സമയവും മറ്റും ലാഭം ആകുമെന്ന് ഒരു മെച്ചം ഉണ്ട് തിരുവനന്തപുരത്തായാൽ. പിന്നെ കൊമ്പറ്റീഷൻ വരുമ്പോൾ റേറ്റ് കുറയും എന്നൊരു ന്യായമായ  സാധ്യതയും. അധികാര വികേന്ദ്രീകരണത്തിന് ജഡ്ജിമാർക്കും താൽപ്പര്യം കാണില്ലായിരിക്കും. കൂടുതൽ കാരണങ്ങൾ   പറഞ്ഞാൽ അത് കോടതി അലക്ഷ്യം ആകും. 

പക്ഷെ ആ ലോബി ശക്തമാണ്. അവരെ മറി കടക്കാൻ കഴിയില്ല എന്നാണു തോന്നുന്നത്. കാരണം ഒന്നേ ഉള്ളൂ.അതിനുള്ള താൽപ്പര്യം അധികാരികൾക്ക് ഇല്ല എന്നുള്ളത്.

ഏതായാലും തിരുവനന്തപുരം ബെഞ്ച്‌ അനുകൂലികൾ സ്ക്രൂ ഡ്രൈവറും,   സ്പാനറും തപ്പി നടക്കട്ടെ.

തിരുവനന്തപുരം കാരൻ  ഒരു സുഹൃത്ത്‌  ഉണ്ട്. രാമഭദ്രൻ ആശാരി.  ഇടയ്ക്കിടെ അവൻ പറയും " ഇനി ഞാൻ തന്നെ ഒരു ബെഞ്ച്‌ പണിഞ്ഞു കൊടുക്കേണ്ടി വരും എന്നാണു തോന്നുന്നത്". അതാകുമോ ദൈവമേ തിരുവനന്തപുരത്തുകാരുടെ ഗതി? 

2013, ഒക്‌ടോബർ 16, ബുധനാഴ്‌ച

KPCCGEORGE

കെ.പി.സി.സി. യിൽ ഉള്ളവരെല്ലാം അണ്ടനും അടകോടനും ആണെന്ന് ശ്രീ പി.സി.ജോർജ്   പറഞ്ഞിരിക്കുന്നു. അങ്ങും ഇങ്ങും  ചില കൊച്ചു കൊച്ചു പ്രതി ഷേധ സ്വരങ്ങൾ ഉയർന്നു എന്നതൊഴിച്ചാൽ  വലിയ  പ്രതി ഷേധ ങ്ങൾ ഒന്നും ഉണ്ടായില്ല. അതെല്ലാം സ്ഥിരം അഭിപ്രായം പറയുന്ന, ഡീൻ,മുരളി തുടങ്ങിയ  ആൾക്കാർ ആയത് കൊണ്ട് അതിൽ ആരും വലിയ പ്രാധ്യാന്യം കൊടുത്തുമില്ല. പ്രസിഡന്റ്‌  രമേശ്‌ ചെന്നിത്തല ആദ്യമായി ജോർജിനെതിരെ ഒരു അഭിപ്രായം പറഞ്ഞു. ഇത്തരം സംസാരങ്ങൾ ഒഴിവാക്കണം എന്ന്.   പ റഞ്ഞത് വളരെ ദുർബ്ബലം ആയിപ്പോവുകയും ചെയ്തു. അതോ മനപ്പൂർവം  ദുർബ്ബലം  ആക്കിയതാണോ എന്ന  സംശയവും നിലനിൽക്കുന്നു. 

 പി.സി.ജോർജ് ഖേദവും പ്രകടിപ്പിച്ചു കഴിഞ്ഞു. ഈ പ്രയോഗത്തിലൂടെ ആർക്കെങ്കിലും എന്തെങ്കിലും ദുഃഖം ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു എന്ന്.പ്രയോഗം തെറ്റാണെന്ന് പറഞ്ഞില്ല. കാരണം ഇത് ഒരു colloquial പ്രയോഗം ആണ് എന്നാണ് പറഞ്ഞത്. അതിൻറെ അർഥം നാട്ടു ഭാഷയിൽ ഇങ്ങിനെ തന്നെ  ആണ് പറയുന്നത് എന്നാണ്.

പി.സി.ജോർജ് എന്തൊക്കെ പറഞ്ഞാലും ഒരു നേർച്ചക്ക് വേണ്ടി ആരെങ്കിലും എന്തെങ്കിലും പ്രതിഷേധം പ്രകടിപ്പിക്കുന്നു എന്നല്ലാതെ കാര്യമായി ആരും എതിർക്കാത്തത് എന്താണ്?  ഇവിടെ, ഭരണത്തിലും പ്രതിപക്ഷത്തും ഉള്ള കുറെ എം.എൽ. എ. മാർക്കും മറ്റുള്ളവർക്കും ഭരണ-പ്രതിപക്ഷത്തിലെ, അധികാരത്തിൽ ഇരിക്കുന്നവരുടെയും, അധികാരം ഒഴിഞ്ഞവരുടെയും ആയ  കുറെ ആളുകളുടെ അഴിമതിയും പറയാൻ കൊള്ളാത്ത ഒട്ടനവധി മറ്റു കാര്യങ്ങളും അറിയാം. അവരാരും അത് പറയാത്തത് അവരുടെ നില നിൽപ്പിനെ ബാധിക്കും എന്ന ഭയം കൊണ്ടാണ്. പിന്നെ പാർട്ടി  അച്ചടക്കം എന്ന ഖഡ്ഗം. പിന്നെ ഇതിനിടയിൽ എന്തെങ്കിലും തങ്ങൾക്കും വീണു കിട്ടും എന്ന  ശുഭ ചിന്തയും.    എം.എൽ.എ യും ചീഫ് വിപ്പും ആയ  ജോർജിനും അത് പോലെ കുറെ കാര്യങ്ങൾ അറിയാം. കുറെ ഏറെ. ഇതെല്ലാം വസ്തു നിഷ്ടം ആയി കൃത്യതയോടെ പഠിക്കുന്നത് കൊണ്ട് ജോർജിന് വളരെ കൂടുതൽ അരമന രഹസ്യങ്ങൾ  അറിയാം. ഭരണ പ്രതി പക്ഷ വ്യത്യാസം ഇല്ലാതെ ബന്ധങ്ങൾ അദ്ദേഹത്തിന്  ഉണ്ട്.  അവ രണ്ടു കൂട്ടരും തങ്ങളുടെ ആവശ്യത്തിനു വേണ്ടി ഉപയോഗിക്കുന്നു എന്നതും ജോർജ് അത് സന്തോഷ പൂർവ്വം  നൽകുന്നു എന്നതും മറ്റൊരു കാര്യം. ആ ബന്ധങ്ങൾ കൊണ്ട് മറ്റാരെക്കാളും  സത്യങ്ങൾ ജോർജിന് അറിയാം. അത് പുറത്തു വരുന്നത് എല്ലാവർക്കും ആപത്താണ്. അതാണ്‌ ഇവർക്കൊക്കെ ജോർജിനെ   പേടി.എന്തൊക്കെ ആരോപണങ്ങൾ ഉന്നയിച്ചാലും മറുപടി പറയാതെ, "അതൊക്കെ ജോർജിന്റെ ശൈലി ആണ്" , "ജോർജിനെ പറഞ്ഞു മനസ്സിലാക്കേണ്ടത് പാർട്ടി ചെയർമാൻ മാണി ആണ്" എന്നൊക്കെ പറഞ്ഞ്  ഉഴപ്പി ക്കളയുന്നത്. 

പി.സി.ജോർജ് ആണെങ്കിൽ ഈ അവസരം നന്നായി മുതലെടുക്കുന്നുമുണ്ട്. പറയാനുള്ളതെല്ലാം പറയുന്നു. മുഖ്യ മന്ത്രി രാജി വക്കുകയാണ് നല്ലത് എന്ന് വരെ പറഞ്ഞു. ഏറ്റവും അവസാനം പറഞ്ഞത് കോണ്‍ഗ്രസ് കാർ 100 രൂപ കിട്ടിയാൽ 80 രൂപയും പോക്കറ്റിൽ ഇടുമെന്ന്. ഇതിനെയൊക്കെ എങ്ങിനെ  ഘണ്ണിക്കും?

പി.സി. ജോർജ് എങ്ങും തൊടാതെ ചില കാര്യങ്ങൾ പറയുന്നു എന്നല്ലാതെ ഒന്നും വിട്ടു പറയുന്നില്ല. ചില "ക്ലൂ" നൽകുന്നു എന്ന് മാത്രം. എല്ലാം പുറത്തു പറയാമെന്നു അദ്ദേഹം പറഞ്ഞ പല തീയതികളും കഴിഞ്ഞു. എന്താണാ സത്യം എന്ന് കാത്തിരുന്നു കാണുകയെ നിവൃത്തി ഉള്ളൂ. 

2013, ഒക്‌ടോബർ 15, ചൊവ്വാഴ്ച

World Food Day








 ഒക്ടോബർ 16 .  ലോക ഭക്ഷ്യ ദിനം.

84 കോടി ആളുകളാണ് ലോകത്ത് പട്ടിണിയിൽ കഴിയുന്നത്‌. ആവശ്യത്തിനു ഭക്ഷണം കിട്ടാതെ, പോഷകാഹാര  കുറവുള്ളവർ.

15 ലക്ഷം കുഞ്ഞുങ്ങൾ ഓരോ വർഷവും  ശരിയായ ആഹാരം ലഭ്യമാകാതെ മരണം അടയുന്നു.

ലോകത്ത് ഉൽപ്പാദിപ്പിക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ 40%  വിപണിയിൽ എത്തുന്നതിനു മുൻപേ നഷ്ട്ടമാകുന്നു.

ഇത്  കൂടാതെ നമ്മൾ നഷ്ട്ടപ്പെടുത്തുന്നത് വേറെ.

10 കിലോഗ്രാം ഭക്ഷ്യ വസ്തു ആണ് അമേരിക്കയിലും യൂറോപ്പിലും ഉള്ള ഓരോ വ്യക്തിയും ഓരോ മാസവും  പാഴാക്കി കളയുന്നത്.

ഇവിടെ നമ്മളും  ഒട്ടും മോശമല്ല. വിവാഹ ആഘോഷങ്ങൾ കണ്ടിട്ടില്ലേ? എത്രയധികം ഭക്ഷണമാണ് അധികം വന്നു അവസാനം നാം കുപ്പത്തൊട്ടിയിൽ കളയുന്നത്. നമ്മുടെ  ഡoഭും പ്രൗഡിയും കാണിക്കാൻ വേണ്ടി ആവശ്യത്തിൽ അധികംവിഭവങ്ങൾ ആവശ്യത്തിൽ അധികം അളവിൽ  ഉണ്ടാക്കി അവസാനം അവയെല്ലാം പാഴാക്കി കളയുന്നു.

ഇപ്പോൾ പൊതുവെ ഉള്ള ബുഫെ സംസ്ക്കാരം ആഹാരം കൂടുതൽ നഷ്ട്ടപ്പെടാൻ  ആണ് ഉപകരിക്കുന്നത്‌. എല്ലാ വിഭവങ്ങളും വാരി വലിച്ചു പ്ലേറ്റിൽ കുത്തി നിറച്ചു ( കൊടുക്കുന്ന  പണം മുതലാക്കണമല്ലോ എന്ന ചിന്തയിൽ  ) അവസാനം എല്ലാം കളയുന്നു.

ഹോട്ടലുകാരും  ഭക്ഷണം പാഴാക്കി കളയുന്നു. ബുഫെക്ക്   ധാരാളം  ആളുകൾ വരുമെന്ന് കരുതി അധികം   ഭക്ഷണം അവർ ഉണ്ടാക്കി  വക്കുന്നു. ബാക്കി വരുന്നതു കളയുന്നു.

84 കോടി പട്ടിണിപ്പാവങ്ങൾക്കു വേണ്ടി 2013 ലെ  ലോക ഭക്ഷ്യ ദിനത്തിൽ. നമുക്ക് ഒരു പ്രതിജ്ഞ എടുക്കാം. "ഭക്ഷണ പദാർഥങ്ങൾ പാഴാക്കി കളയില്ല" എന്ന്.   

2013, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

High Court Judges

കേരള ഹൈ കോടതിയിലെ ഒരു ജഡ്ജി അടുത്ത കാലത്ത് പറയുകയുണ്ടായി. രാഷ്ടീയക്കാർ കോടതികളെയും നീതിന്യായ സംവിധാനങ്ങളെയും ആക്രമിക്കുകയാണ് എന്ന്.  അവരുടെ വരുതിക്ക് നിൽക്കാത്ത, ചൊൽപ്പടിക്ക് നിൽക്കാത്ത ജഡ്ജിമാരെ  അധിക്ഷേപിക്കുകയും ചെയ്യുന്നു എന്ന് . ഒരു രാഷ്ട്രീയക്കാരൻ ചാനൽ ചർച്ചയിൽ  ആ ജഡ്ജിയെ മുഖ്യ മന്ത്രിയുടെ നോമിനി എന്ന് വരെ പറയുക ഉണ്ടായി എന്നും പറഞ്ഞു.

ജഡ്ജിമാരെ അധിക്ഷേപിക്കുന്നതും  അവർ പക്ഷം പിടിക്കുന്നു എന്ന് ആരോപിക്കുന്നതും പണ്ട് തൊട്ടേ ഉള്ളതാണ്. 

പ്രധാന മന്ത്രിക്കു എതിരെ അഴിമതി ആരോപണം വന്ന ആദ്യ കേസ് ആണല്ലോ ബോഫോർസ്. അതിന്റെ കേസ് കോടതികളിൽ വന്നപ്പോൾ ആണ് ജഡ്ജിമാരുടെ എതിരെ ആരോപണങ്ങൾ ഏറ്റവും കൂടുതൽ വന്നത്. 1990 ൽ ഡൽഹി ഹൈ കോടതിയിലെ ജസ്റ്റീസ് എം.കെ. ചവള suo motu ആയി (സ്വന്തമായി)  ബോഫോർസ് കേസിലെ FIR പരിശോധിക്കുകയും ആ  FIR എന്ത് കൊണ്ട് quash ചെയ്തു കൂടാ എന്ന് കാരണം കാണിക്കാൻ CBI ക്ക്  നോട്ടീസ്  നല്കുകയും  ഉണ്ടായി. ജഡ്ജി റിട്ടയർ ആകാൻ പോകുന്നതിനു കുറച്ചു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ആണ് ഈ നടപടി. സുപ്രീം കോടതി ഈ ജഡ്ജിയുടെ ഷോ കോസ് നോട്ടീസ് തന്നെ quash ചെയ്തു എന്നത് ഒരു കാര്യം. റിട്ടയർ ആയി ക്കഴിഞ്ഞിട്ടു ഡൽഹി യിലെ ലെഫ്റ്റനന്റ് ഗവർണർ പദവി നോട്ടം ഇട്ടായിരുന്നു കോണ്ഗ്രസ് സര്ക്കാരിനെ സുഖിപ്പിക്കാനായി ഈ suo motu എന്ന്  ആരോപണം ഉണ്ടായിരുന്നു.

2002 ൽ ഡൽഹി ഹൈ കോടതി ഹിന്ദൂജ സഹോദരന്മാര്ക്ക് എതിരായ വിചാരണ നടപടികൾ quash ചെയ്തു. CBI ഫയൽ ചെയ്ത ചാർജ ഷീറ്റ് സെൻട്രൽ വിജിലന്സ് കമ്മീഷൻ മുഖേന അല്ലായിരുന്നു എന്നും അത് തെറ്റാണെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട് എന്നുമായിരുന്നു കാരണം പറഞ്ഞത്. ഈ വിധിയും  സുപ്രീം കോടതി അസ്ഥിരമാക്കി.''We find the HC judgment to be quite confusing and self-contradictory''.  സുപ്രീം കോടതി പറഞ്ഞതാണ്."ചിന്താക്കുഴപ്പം ഉണ്ടാക്കുന്നതും പരസ്പര വിരുദ്ധവും" എന്ന്. 

2004 ൽ ജസ്റ്റീസ് ജെ. ഡി. കപൂർ ഹിന്ദൂജ സഹോദരന്മാര്ക്ക് എതിരായ അഴിമതി ആരോപണങ്ങൾ തള്ളി.

2005 ൽ ജസ്റ്റീസ് ആർ.എസ. സോധി ഹിന്ദൂജ സഹോദരന്മാര്ക്ക് എതിരായ ബാക്കി അഴിമതി ആരോപണങ്ങൾ കൂടി തള്ളി.CBI യെ കേസ് കൈകാ ര്യം ചെയ്ത രീതിക്ക് അതി നിശിതമായി വിമര്ശിക്കുകയും ചെയ്തു. അതോടു കൂടി  ബോഫോർസ് കേസ് എന്നന്നേക്കുമായി അവസാനിച്ചു എന്നത് ചരിത്രം.

2013, ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

SOLAR-Terms of Reference

 സോളാർ കുംഭകോണത്തിൽ വരാൻ പോകുന്നു എന്ന് പറയുന്ന ജുഡീഷ്യൽ അന്വേഷണത്തിനു കേരള സർക്കാർ പുറത്തിറക്കിയ "ടേംസ് ഓഫ് റെഫറൻസ്"(അന്വേഷണ വിഷയങ്ങൾ) വളരെ വിചിത്രമായിരിക്കുന്നു. അന്വേഷണ കമ്മീഷനുകളുടെ ചരിത്രത്തി ൽ  ഇത്രയും പരിഹാസ്യമായ ടേംസ് ഓഫ് റെഫറൻസ്  വന്നിട്ടേ ഇല്ല.  ഇത്രയും നാൾ ജനങ്ങൾക്ക്‌ നേരെ കാട്ടിയ പുശ്ചവും ധാർഷ്ട്യവും സർക്കാർ  ജുഡീഷ്യറി യോടും പ്രകടിപ്പിക്കുന്നു എന്നാണിതു കാണിക്കുന്നത്.

നിയമ സഭയിലും പുറത്തും ഉണ്ടായ ആരോപണങ്ങളിൽ അടിസ്ഥാനം ഉണ്ടോ എന്നാണു കമ്മീഷൻ നോക്കേണ്ടത്. നൂറു കണക്കിന് ആരോപണങ്ങൾ ആണ്   നില നിൽക്കുന്നത്. ഇതെല്ലാം  ക്രോഡീകരിക്കേണ്ടത് ആരാണ്? ജഡ്ജി ആണോ? സർക്കാരാണെങ്കിൽ  അതെല്ലാം  ടേംസ് ഓഫ് റെഫറൻസി ൽ വരണ്ടേ? അതിൽ ഏതൊക്കെ ആണ് വേണ്ടത് എന്ന് കണ്ടു പിടിക്കേണ്ടത്‌ ആരാണ്? അതെല്ലാം കണ്ടു പിടിക്കേണ്ടത്‌   അന്വേഷിക്കുന്ന ജഡ്ജി ആണോ? ആരൊക്കെ ഉന്നയിച്ച ആരോപണങ്ങൾ ആണ് അന്വേഷിക്കേണ്ടത്?  പ്രതി പക്ഷം ഉന്നയിച്ചത് മാത്രം മതിയോ അതോ ഭരണ പക്ഷത്തിന്റെയും വേണോ?  ശ്രീധരൻ നായർ, T.C. മാത്യു, കുരുവിള എന്നിവരുടെ ആരോപണങ്ങൾ അന്വേഷണ  പരിധിയിൽ വരുമോ? ഇതെല്ലാം തീരുമാനിക്കേണ്ടത് ജഡ്ജി ആണോ?  ഇത്തരം   നൂറു നൂറു   ചോദ്യങ്ങൾ     ആണ് ഉത്തരം ഇല്ലാതെ,   പാവപ്പെട്ട സാധാരണ ജനങ്ങളെ  തുറിച്ചു നോക്കുന്നത്.

 ആക്റ്റ് പറയുന്നത് "പൊതു പ്രാധാന്യം ഉള്ള  കൃത്യമായ ഒരു വിഷയത്തിനു ആയിരിക്കണം അന്വേഷണം"എന്നാണ്.("എനി ഡഫനിറ്റ്  മാറ്റർ ഓഫ് പബ്ലിക് ഇംപോർട്ടൻസ്‌")  ഇവിടെ എന്താണ് നിയതമായ വിഷയം?

മുഖ്യ മന്ത്രിയും ഓഫീസും  അന്വേഷണ പരിധിയിൽ വരും എന്ന് ശ്രീ  ഉമ്മൻ ചാണ്ടി  പത്ര സമ്മേളനത്തിൽ പറയുക ഉണ്ടായി. അത് ടേംസ് ഓഫ് റെഫറൻസി ൽ വരാതെ അന്വേഷിക്കാൻ  ആരെങ്കിലും തയ്യാറാകുമോ?

സർക്കാരിന്റെ ഒരു കീഴുദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കുന്ന അതെ ലാഘവത്തോടെയാണ് ഒരു  ജുഡീഷ്യൽ  ഓഫീസറുടെ  അന്വേഷണത്തിനു സർക്കാർ  ടേംസ് ഓഫ് റെഫറൻസ് ഉണ്ടാക്കിയിരിക്കുന്നത്.ഇത്തരം ഒരു ഫ്രോഡ്  അന്വേഷണത്തിനു ആത്മാഭിമാനം ഉള്ള ആരെങ്കിലും തയ്യാറാകുമോ എന്നതാണ് പ്രധാന പ്രശ്നം.

സോളാർ എന്നാൽ സൂര്യനുമായി ബന്ധപ്പെട്ടത് എന്നാകയാൽ സൂര്യന് താഴെ ഉള്ള എല്ലാം അന്വേഷണത്തിൽ ഉൾപ്പെടുത്താത്തത് ഏതായാലും ഭാഗ്യം ആയി. ഇത്രയും വികലമായ ടേംസ് ഓഫ് റെഫറൻസ് ഉണ്ടാക്കിയ സർക്കാരും അതിനായി  ഉറക്കമൊഴിഞ്ഞ ബുദ്ധിരാക്ഷസരും പരിണിത പ്രന്ജ്ജരുമായ സർക്കാർ   നിയമന്ജ്ജരും  ഏതായാലും അഭിനന്ദനം അർഹി ക്കുന്നു. അന്വേഷണത്തിനു ആളെ  കിട്ടാതെ  ഈ നാടകം അവസാനിക്കും എന്നതാണ്  ക്ലൈമാക്സ്.

2013, ഒക്‌ടോബർ 9, ബുധനാഴ്‌ച

PALMOLEIN CASE

എല്ലാ IAS കാരുടെയും സ്വപ്നം ആണ് കേന്ദ്ര സർക്കാ രിന്റെ ഒരു വകുപ്പിന്റെ സെക്രടറി ആകുക എന്നുള്ളത്. എത്തിച്ചേരാൻ സാധ്യധയുള്ള  ഏറ്റവും വലിയ പദവി. ഏക കാബിനെറ്റ്‌ സെക്രടറി ക്ക് താഴെ. ജിജി തോംസണ്‍ എന്ന  IAS കാരന്റെ വകുപ്പ് സെക്രടറി എന്ന മോഹം തൽക്കാലം നടക്കാതെ പോകുകയാണ്.  പാമോലിൻ കേസിന്റെ വിധി വന്നതിനു ശേഷം ഭാഗ്യം ഉണ്ടെങ്കിൽ കിട്ടും. PJ തോമസ്‌ എന്ന ഉദ്യോഗസ്ഥനും ഇതേ ഗതി വന്നു. CVC ആക്കി യിട്ടും പുറത്തു പോകേണ്ടി വന്നു. 

പാമോലിൻ കേസ് എന്ത് കൊണ്ടാണ് 16 വർഷങ്ങളായി തീർപ്പാകാതെ കിടക്കുന്നത്? അതിൽ ഉൾപ്പെ ട്ട രാഷ്ട്രീയ നേതാക്കൾ കേസ് എങ്ങിനെയെങ്കിലും നീട്ടിക്കൊണ്ടു പോയി. പണം ഉള്ളത്  കൊണ്ട് ഏതറ്റം വരെ പ്പോകാനും അവർക്ക് കഴിയും. പാമോലിൻ  കേസിൽ ഉൾപ്പെട്ട  മുഖ്യ മന്ത്രി ആയിരുന്ന കരുണാകരൻ സുപ്രീം കോടതി വരെ പ്പോയി സ്റ്റേ വാങ്ങി. തന്റെ കാലം വരെ അങ്ങിനെ മാന്യനായി നടന്നു. ഇപ്പോൾ പെട്ടതോ? രണ്ടു  IAS കാ ർ. അപ്പോൾ ഇത്തരം കാര്യങ്ങളിൽ രാഷ്ട് രീയക്കാർ എങ്ങിനെ എങ്കിലും മാനേജ് ചെയ്യും. എത്ര വർഷങ്ങൾക്ക് ശേഷമാണ് ലാലു യാദവിനു എതിരെ വിധി വന്നത്? അതും സുപ്രീം കോടതി വിധി വന്നില്ലായിരുന്നു എങ്കിൽ ലാലു വീണ്ടും  തെരഞ്ഞെടുപ്പിൽ മത്സരിച്ചു വീണ്ടും മന്ത്രി ആയേനെ. കൂടെ അകത്തായ  IAS കാരോ?

അത് കൊണ്ട് അധികാരത്തിൽ ഇരിക്കുന്ന രാഷ്ട്രീയ ക്കാരുടെ കൂടെ കൂടി അഴിമതി നടത്തുന്ന ഉദ്യോഗസ്ഥർ, അല്ലെങ്കിൽ ആരുടെ അഴിമതി കണ്ടിട്ടും പേടിച്ചു പഞ്ച പുശ്ചം അടക്കി നിൽക്കുന്ന നട്ടെല്ല് ഇല്ലാത്ത ഉദ്യോഗസ്ഥർ    സൂ ക്ഷിക്കുക.  രാഷ്ട്രീയക്കാർ എങ്ങിനെ എങ്കിലും രക്ഷപ്പെടും. അവർ വളരെ അപൂർവമായെ ശിക്ഷിക്കപ്പെടൂ.

സോളാർ കേസിലും ഇത് തന്നെ ആണ് സംഭവിക്കാൻ പോകുന്നത്.

2013, ഒക്‌ടോബർ 8, ചൊവ്വാഴ്ച

Pope & Nuns

"കന്യാ സ്ത്രീകളെ നിങ്ങൾ കൂടുതൽ ആത്മീയം ആകാതിരിക്കൂ.മനുഷ്യ കാര്യങ്ങളിൽ താൽപ്പ ര്യം എടുക്കൂ. അടഞ്ഞു മൂടിയ കോണ്‍വന്ടിലെ ജീവിതം  ആത്മീയം ആക്കാതിരിക്കാൻ അത് നിങ്ങളെ സഹായിക്കും. 

നിങ്ങളുടെ പുഞ്ചിരി ആത്മാർഥത ഇല്ലാത്തതാണ്. എയർ ഹോസ്ടസ് മാരുടെ ചിരി പോലെ കൃത്രിമം ആണ്.  സന്തോഷത്തോടെ ഹൃദയത്തിൽ നിന്നും വരുന്ന പുഞ്ചിരി അല്ല നിങ്ങളുടേത്. 

സഹിക്കാനും ക്ഷമിക്കാനും ശീലിക്കൂ. തമ്മിൽ സ്നേഹിതരാകൂ. ജീവിതത്തെ സ്നേഹിക്കൂ."

പോപ് ഫ്രാൻസിസ്  Basilica of St. Clare  ൽ   പറഞ്ഞ കാര്യങ്ങൾ ആണ് ഇവ. 

പോപ്പിന്റെ ഈ നിരീക്ഷണങ്ങൾ കന്യാസ്ത്രീകൾക്ക്  മാത്രമല്ല ബാധകം. വിശ്വാസികളെ മുതലെടുക്കുന്ന കേരളത്തിലെ സഭകളുടെ മേലധ്യക്ഷന്മാരും കത്തനാരാൻമാരും ഇത് കേൾക്കൂ. സഭക്കെതിരെ ശബ്ദിച്ചു എന്ന് പറഞ്ഞു ഒരാളുടെ മൃത ദേഹം പള്ളിയിൽ അടക്കം ചെയ്യാൻ അനുവദിക്കാത്ത പള്ളിക്കാരാണ്  കേരളത്തിൽ. ( രണ്ടു ദിവസം മുൻപ് ഒരു പ്രോഫസ്സരുടെ)

മൂന്നു കാര്യങ്ങളിലാണ് ഒരു വിശ്വാസിയെ പള്ളി Control  ചെയ്തു വച്ചിരിക്കുന്നത്.

 1. ജനിക്കുമ്പോൾ. അതായത് മാമോദീസ മുക്കുക എന്ന ചടങ്ങിൽ.മാമൊദീസ മുക്കിയില്ലെങ്കിൽ ക്രിസ്ത്യാനി ആവുകില്ല എന്ന വിശ്വാസത്തിൽ. അതിനു പള്ളിയും പട്ടക്കാരനും വേണം. 

 2. വിവാഹത്തിന്. അതും പള്ളിയിൽ വച്ച് തന്നെ വേണം. അവിടെയും  വികാരിയുടെ റോൾ ഉണ്ട്. അവര് ചെയ്താലേ  കെട്ട് മുറുകൂ.  പക്ഷെ ഇപ്പോൾ അതിനൊക്കെ പതിയെ പള്ളി അഡ്ജസ്റ്റ് ചെയ്തു കൊടുക്കുന്നു. IT ഫീൽഡിൽ ഉള്ള പലരും പള്ളിയും ജാതിയും ഒന്നും നോക്കാതെ കല്യാണം കഴിക്കുന്നുണ്ട്. മൊത്തം കൈ വിട്ടു പോകാതിരിക്കാനായി പള്ളിയിൽ മിന്നു കേട്ട് എന്നിങ്ങിനെ അഡ്ജസ്റ്റ് ചെയ്യുന്നു. കാശ് കിട്ടുന്ന കാര്യം അല്ലെ.കൈ വിടുന്നത് ബുദ്ധി മോശം അല്ലെ. ഈ അച്ഛനും ബിഷപ്പിനും  ഒക്കെ വീഞ്ഞും മറ്റും കുടിച്ചു സുഖിക്കാനുള്ള കാശ് പിന്നെവിടുന്നു വരാനാ? അതീ പാവം വിശ്വാസികൾ അല്ലെ തരേണ്ടത്?

3. മരിക്കുമ്പോൾ. അപ്പഴ് പള്ളി അൽപ്പം കടും പിടിത്തം പിടിക്കും. കാരണം ആള് മരിച്ചു കിടക്കുമ്പോൾ വീട്ടുകാർ ഗത്യന്തരം ഇല്ലാതെ ഒത്തു തീർപ്പി നു തയ്യാറാകും എന്നവർക്കറിയാം. എത്രയും പെട്ടെന്ന് അടക്കുക ആണല്ലോ എല്ലാവരുടെയും ആവശ്യം. അത് കൊണ്ടാണ് ഈ കടും പിടിത്തം.

ഇങ്ങിനെ അവസരത്തിനൊത്തു പ്രവർത്തിച്ചു പള്ളി നില നിൽക്കുന്നു. പാവം കുഞ്ഞാടുകൾ ബലിയാടുകൾ ആയും വർത്തിക്കുന്നു. 

യേശുവിനോട്  പ്രാർതിക്കുവാൻ എന്തിനീ ഇട നിലക്കാർ?

ആമേൻ.

2013, ഒക്‌ടോബർ 7, തിങ്കളാഴ്‌ച

Jaseera In Delhi

ജസീറ ഡൽഹിയിൽ എത്തിയിരിക്കുന്നു. കേരളത്തിലെ ഭരണാധികാരികളിൽ നിന്നും നീതി ലഭിക്കാത്തതിനാലാണ് ഭാരതത്തിന്റെ ഭരണ സിരാ കേന്ദ്രം ആയ ഡൽഹിയിൽ നീതിക്ക് വേണ്ടി പോരാടാനായി കൈക്കുഞ്ഞുൾപ്പടെ മൂന്ന് മക്കളുമായി ജസീറ എന്ന വീട്ടമ്മ എത്തിയത്.

കണ്ണൂർ പുതിയങ്ങാടി കടപ്പുറത്തെ ഒറ്റ മുറി വീട്ടിൽ നിന്നും ഡൽഹിയിൽ എത്തിയ ജസീറ എന്ന വീട്ടമ്മ നടത്തുന്നത് ഒരു ഒറ്റയാൾ പോരാട്ടം ആണ്. സ്വന്തം കാര്യത്തിനു വേണ്ടിയല്ല ഈ സമരം. നാടിനെ രക്ഷിക്കാൻ, കടലിനെ രക്ഷിക്കാൻ, കരയെ രക്ഷിക്കാൻ,ഭൂമിയെ സംരക്ഷിക്കാൻ, മാനവ രാശിയുടെ നിലനിൽപ്പിനു  വേണ്ടിയുള്ള ഒരു സമരം ആണിത്. കടൽത്തീരത്ത്‌ നിന്നും നിയമ വിരുദ്ധമായി മണൽ കൊള്ള നടത്തുന്ന മാഫിയക്കെതിരെ ഉള്ള സമരം ആണിത്.

പഴയങ്ങാടി പോലീസ് സ്റെഷന് മുൻപിൽ 9 ദിവസം രാവുംപകലും തന്റെ കുഞ്ഞുങ്ങളോടൊപ്പം നടത്തിയ സമരം ഫലം കാണാതെ വന്നപ്പോഴാണ് കണ്ണൂർ കലക്ടരെട്ടിന് മുൻപിൽ സമരം തുടങ്ങിയത്. അവിടെയും അധികാരികൾ മാഫിയകൾക്ക് ഒപ്പം  ആയിരുന്നു. ജന പ്രതിനിധികൾ  വരെ ജസീരക്ക് എതിരായിരുന്നു.

 " മോളെ ജസീറാ, കടപ്പുറത്ത് പൂഴി ഇറക്കരുത്" എന്നാണു എം.എൽ.എ. ആയ എ. പി. അബ്ദുള്ള ക്കുട്ടി ഈ സമരത്തോട്  പരസ്യമായി  പ്രതികരിച്ചത്. (മാതൃഭൂമി ആഴ്ചപ്പതിപ്പ് 91.28).

 ഇതിലെ പരിഹാസവും അസഹിഷ്ണുതയും മനസ്സിലാക്കാനുള്ള പ്രാപ്തി ജസീറക്കുണ്ട്. അതിനു അവർ യുക്തമായ  മറുപടിയും നൽകി.
"31 വയസ്സ്  പൂർത്തിയായ  എന്നെ മോളെ എന്ന് വിളിക്കുന്ന താങ്കളുടെ വാത്സല്യം ഞാൻ മനസസ്സിലാക്കുന്നു. ജനകീയ പ്രശ്നങ്ങളിൽ സ്ത്രീകൾ ഇട പെടുംപോഴുള്ള പുരുഷാധിപധ്യ ബോധത്തിൽ നിന്നാണ് ഈ "മോൾ" വിളി ഉരിത്തിരിഞ്ഞു വരുന്നത്. അബ്ദു ള്ളക്കുട്ടിക്ക് മോളും സഹോദരിയും ആകാതെ തന്നെ ജസീറക്ക് സ്വന്തമായ ഒരു വിലാസമുണ്ട്‌".

കലക്ടരിൽ നിന്നും അനുകൂല നടപടികൾ   ഒന്നും ഉണ്ടാകാത്തത് കൊണ്ടും അവിടെ നിന്നും ഒന്നും പ്രതീക്ഷിക്കുന്നതിൽ അർഥം ഇല്ലാത്തത് കൊണ്ടും സമരം തിരുവനന്തപുരത്ത് സെക്രടറിയെറ്റ്  മുൻപാ കെ   തുടങ്ങി.  പരിസ്ഥിതി  നശിപ്പിക്കുന്നതിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള ഈ സമരത്തെ ശ്രദ്ധിക്കാനോ എന്തെങ്കിലും നടപടി എടുക്കാനോ സംസ്ഥാന ഭരണ കൂടവും തയ്യാറായില്ല.  സ്വന്തം ഇരിപ്പിടം ഉറപ്പിക്കാനുള്ള വ്യഗ്രതയിൽ മുഖ്യ മന്ത്രിക്കോ മറ്റു മന്ത്രിമാർക്കോ, എം.എൽ.എ. ഹൊസ്റ്റലിന്റെ സുഖ ശീതളിമയിൽ ഇരിക്കുന്ന ജന പ്രധിനിധികൾക്കോ ജസീറയുടെ ജനകീയ പോരാട്ടത്തെ കാണാൻ സമയം കിട്ടിയില്ല.

അങ്ങിനെയാണ് മൂന്നു മക്കളുമായി ജസീറ ഒരു അന്തിമ പോരാട്ടത്തിനായി ഡൽഹിയിൽ എത്തിയത്. മുല കുടി മാറാത്ത കൈക്കുഞ്ഞുമായി നിസ്സാമുദീൻ റെയിൽവേ സ്റെഷനിൽ ഇറങ്ങിയ ആ സഹോദരിക്ക് മലയാളം അല്ലാതെ മറ്റൊരു  ഭാഷ അറിയില്ല. ഏതോ മനുഷ്യ  സ്നേഹികളുടെ  സഹായത്തോടെ അവർ ജന്തർ മന്തറിൽ എത്തി. കയ്യിൽ വെറും 400 രൂപ മാത്രം. ഇനി എന്ത് ചെയ്യും ഈ മഹാ നഗരത്തിൽ  എന്നൊരു ചിന്ത ആ സഹോദരിക്കില്ല. കാരണം അവരുടെ മഹത്തായ ലക്ഷ്യത്തിനു മുൻപിൽ ഇത്തരം ചെറിയ കാര്യങ്ങൾക്ക് സ്ഥാനമില്ല. 

ഇനി സമരം ഡൽഹിയിൽ. അനീതിക്കെതിരെ പ്രതികരിക്കാൻ തെരുവി ൽ ഇറങ്ങിയ പാരമ്പര്യം ആണ് ഡൽഹിക്കാർ ക്കുള്ളത്. അവർ നമ്മുടെ  ജസീരയെ സഹായിക്കും എന്നുള്ളതു ഉറപ്പാണ്. അഴിമതി ക്കെതിരെ അണ്ണാ ഹസ്സാരെ പട പൊരുതിയ മണ്ണ് ആണത്. അങ്ങിനെ കേരളത്തിലെ  പ്രബുദ്ധരെന്നു പറയുന്ന ജനങ്ങൾ കയ്യൊഴിഞ്ഞ സമരം അതെ ജനങ്ങൾക്ക്‌ വേണ്ടി  ഡൽഹിക്കാരുടെ സഹായത്തോടെ ജസീര സധീരം മുന്നോട്ടു കൊണ്ട് പോകട്ടെ.  കേരളത്തിലെ ജന പ്രധിനിധികളും   ഭരണാധികാരികളും നിരാകരിച്ച  ജസീറയുടെ പരിസ്ഥിതി സംരക്ഷണ ആവശ്യങ്ങൾ  നേടിയെടുത്തു വിജയിയായി  ആ സഹോദരി മടങ്ങി വരട്ടെ  എന്ന് നമുക്ക് ആശംസിക്കാം. 

2013, ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

Dr. A. Ajayaghosh-NIIST


ഡോക്ടർ അജയ ഘോഷ്. തിരുവനന്തപുരം NIIST യിൽ സീനിയർ ശാസ്ത്രജ്ഞൻ ആയി ജോലി ചെയ്യുന്നു. 

അദേഹത്തിന് ഇറ്റലിയിലെ തേർഡ് വേൾഡ് അക്കാദമി 22013 ലെ കെമിസ്ട്രി പ്രൈസ് ലഭിച്ചിരിക്കുന്നു. കഴിഞ്ഞ വർഷം  Infosys Prize for Physical Science ലഭിച്ചു. 2010 ൽ Shanti Swarup Bhatnagar Prize for Science & Technology ലഭിച്ചു. മറ്റനേകം അവാര്ഡ് കളും ലഭിച്ചിട്ടുണ്ട്. 

അഭിനന്ദനങ്ങൾ.

തുടക്കം മുതൽ അദ്ദേഹം കേരളത്തിൽ ആണ് തന്റെ ഗവേഷണങ്ങളും മറ്റും നടത്തുന്നത്. ഗവേഷണങ്ങൾ മുഴുവൻ കേരളത്തിൽ നടത്തി ഇത്രയും പ്രസസ്തി പത്രങ്ങൾ ലഭിച്ച ഒരേ ഒരു   മലയാളി അജയ ഘോഷ് ആണ്. 

 He says "There have been many offers from top universities in the US and Europe, but I chose to continue with research in my home land.

When I chose to stay put in NIIST here many warned me that my growth as a scientist would be stunted. But I firmly believe  that if any scientist puts in hard work and gets good external support sky is the limit-irrespective of where he is".

പണവും, പണം തരുന്ന ഭൌതിക സുഖങ്ങളും തേടിയാണ് മനുഷ്യന്റെ പരക്കം പാച്ചിൽ. അതാണ്‌ കൂടുതൽ സുഖ സൌകര്യങ്ങൾ തരുന്ന സ്ഥലങ്ങളിലേക്ക് അവൻ  ചേക്കേറുന്നത്.അവസാനം അവിടെയും ഇവിടെയും നഷ്ട്ടപ്പെടുന്ന ഒരവസ്ഥ. 

2013, ഒക്‌ടോബർ 2, ബുധനാഴ്‌ച

Gandhi Jayanthi

Today October 2. Gandhi Jayanthi. 144th birth day of the great man, Mahathma Gandhi, father of our Nation. The man who believed in  Truth and Non-violence and simplicity and practiced what he preached.

The day the Nation got independence, Gandhiji asked his followers to wind up  Indian National Congress, a nationalist movement started to bring together people to fight for independence. But our politicians, greedy, selfish and opportunists ignored him and used  Indian National Congress label to rule India in the charisma of that name.

Splits in the party was natural as power politics started and Indira Gandhi using her father's name and family background split the party getting  the major chunk of it and ruled India.  Today many splinter groups bearing the name Congress exist.

It is good that just days before  Gandhi Jayanthi this year,  two national politicians, one from the same Indian National Congress, Members of our law making Apex body, the Parliament were convicted for corruption and are behind bars.  It may not be a solace for that great man Gandhi, as corruption is massive and rampant all over the nation  but is pointer towards the changes occurring

It is  irony that on the same day, October 2, the birth day of Gandhi, the Union Government led by the Indian National Congress forced to withdraw an ordinance brought by them to facilitate criminals and corrupt to remain as Peoples representatives and also to contest  elections and rule the people of India. Congress was not withdrawing it  happily but compelled to save the situation and satisfy the crown prince Rahul Gandhi.

The situation lead to withdrawal  is hilarious. All Congress Ministers decide and brings in an Ordinance to circumvent  the Supreme Court Order of disqualification of convicted MPs & MLAs and prohibit them from contesting elections just to save their corrupt colleagues. The Prime Minister, having no political background but surviving only because of   his obliging nature goes on a foreign tour. The Congress spokes man, Ajay Makken addresses a press conference supporting the ordinance. Dramatically Rahul Gandhi enters and says that the "Ordinance is a nonsense and it should be torn up and thrown away.".  Suddenly the  sycophant Congress men went the opinion of Rahul and praised the Lord ( Rahul).

And Rahul Gandhi not done it deliberately or for eliminating corruption, but only some of his political maneuvering to gain advantage. 

Anyhow the Ordinance is not coming and corrupt will be out from Government.

2013, ഒക്‌ടോബർ 1, ചൊവ്വാഴ്ച

Rasheed Masood MP convicted


ഇതാ മറ്റൊരു അഴിമതി വീരനും കൂടി അഴികൾക്കുള്ളിലായിരിക്കുന്നു. ഇത്തവണ അത് കോണ്ഗ്രസ് എം.പി. ആണ്. റഷീദ് മസ്സൂദ് എന്ന രാജ്യ സഭ എം.പി.

1990-91 കാലഘട്ടത്തിൽ തന്റെ മരുമകൻ ഉൾപ്പടെ അനർഹരായ  കുറെ ആളുകൾക്ക് അനധികൃതമായി മെഡിക്കൽ കോളേജുകളിൽ  MBBS സീറ്റ് തരപ്പെടുത്തി നൽകിയ കേസിൽ ആണ് മസ്സൂദി നെ  ഡൽഹി  കോടതി 4  വർഷ ത്തേക്ക് തടവ്‌ ശിക്ഷ  വിധിച്ചത്. 

പഴയ കോണ്ഗ്രസ് മന്ത്രിസഭയിലെ ആരോഗ്യ മന്ത്രി ആയിരുന്നു ഈ 67 കാരൻ. പുതിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ജന പ്രധിനിധി സ്ഥാനം നഷ്ട്ടപ്പെടുന്ന ആദ്യത്തെ ആൾ. 

എതായാലും ഒരിക്കലും പിടി ക്കപ്പെടില്ല, ശിക്ഷിക്കപ്പെടില്ല എന്ന ധാ ർഷ്ട്യത്തോടെ എന്തും ചെയ്തു നടക്കുന്ന അഴിമതിക്കാരായ രാഷ്ട്രീയക്കാർക്ക്എന്തായാലും നല്ല സമ്മാനങ്ങൾ ആണ് കോടതികൾ കൊടുത്തു കൊണ്ടിരിക്കുന്നത്. രക്ഷപ്പെടാൻ പാമോലിൻ കേസു പോലുള്ള കേസുകൾ പിൻ  വലിക്കുന്ന ഉമ്മൻ ചാണ്ടി സൂക്ഷിച്ചാൽ കൊള്ളാം. 

ലാലുവിന്റെ  കേസിൽ വിധി വന്നത് 16 വർഷത്തിനു ശേഷം. മസൂദിന്റെ വിധി വന്നത് 22 വർഷ ങ്ങൾക്ക്ശേഷം.  ഈ അഴിമതി എല്ലാം കാണിച്ചിട്ട് ഇത്രയും വർഷo  അനർഹമായി നേടിയ ഫലവും അനുഭവിച്ചു അവർ സുഖിക്കുക ആയിരുന്നല്ലോ.  അപ്പോൾ ഇത്രയും കാലത്തിനു ശേഷം വന്ന വിധി അവർ ചെയ്ത കുറ്റത്തിന് പരിഹാരം ആയോ? ഇല്ല. 

ആതിനെന്താണ് ഒരു പോംവഴി? FAST TRACK കോടതികൾ സ്ഥാപിക്കുക. സമയ ബന്ധിതമായി കേസുകൾ പൂർത്തിയാക്കുക. ഇത്തരം കേസുകൾ കഴിവതും താമസിപ്പിക്കാൻ ഇവർ തങ്ങളുടെ എല്ലാ കഴിവുകളും ഭരണ സംവിധാനവും ഉപയോഗിച്ചു ശ്രമിക്കും. അങ്ങിനെ നടന്ന ശ്രമങ്ങളുടെ വിജയം ആണ് ഈ 16 ഉം 22 ഉം വർഷ ങ്ങൾ താമസിച്ചു വന്ന കോടതി വിധികൾ. കേരളത്തിൽ സോളാർ കേസുകൾ പോകുന്ന വഴി നമ്മൾ കണ്ടു കൊണ്ടിരിക്കുകയാണല്ലോ. അതിനാൽ  ഇത്തരം  അഴിമതി കേസുകൾ വന്നാൽ ഒരു വർഷത്തിനകം തീർപ്പാക്കാൻ തീരുമാനം എടുക്കണം. 

രാഷ്ട്രീയക്കാർ ആണ് ഇത് നിശ്ചയിക്കേണ്ടത് എന്നുള്ളത് കൊണ്ടു അതിൽ വലിയ പ്രതീക്ഷ നമുക്ക് വേണ്ട. അതിനാൽ കോടതികൾ തന്നെ സമയ ബന്ധിതമായി കേസുകൾ പൂർത്തിയാക്കാൻ നടപടികൾ എടുക്കണം.