എല്ലാ IAS കാരുടെയും സ്വപ്നം ആണ് കേന്ദ്ര സർക്കാ രിന്റെ ഒരു വകുപ്പിന്റെ സെക്രടറി ആകുക എന്നുള്ളത്. എത്തിച്ചേരാൻ സാധ്യധയുള്ള ഏറ്റവും വലിയ പദവി. ഏക കാബിനെറ്റ് സെക്രടറി ക്ക് താഴെ. ജിജി തോംസണ്‍ എന്ന IAS കാരന്റെ വകുപ്പ് സെക്രടറി എന്ന മോഹം തൽക്കാലം നടക്കാതെ പോകുകയാണ്. പാമോലിൻ കേസിന്റെ വിധി വന്നതിനു ശേഷം ഭാഗ്യം ഉണ്ടെങ്കിൽ കിട്ടും. PJ തോമസ് എന്ന ഉദ്യോഗസ്ഥനും ഇതേ ഗതി വന്നു. CVC ആക്കി യിട്ടും പുറത്തു പോകേണ്ടി വന്നു.
പാമോലിൻ കേസ് എന്ത് കൊണ്ടാണ് 16 വർഷങ്ങളായി തീർപ്പാകാതെ കിടക്കുന്നത്? അതിൽ ഉൾപ്പെ ട്ട രാഷ്ട്രീയ നേതാക്കൾ കേസ് എങ്ങിനെയെങ്കിലും നീട്ടിക്കൊണ്ടു പോയി. പണം ഉള്ളത് കൊണ്ട് ഏതറ്റം വരെ പ്പോകാനും അവർക്ക് കഴിയും. പാമോലിൻ കേസിൽ ഉൾപ്പെട്ട മുഖ്യ മന്ത്രി ആയിരുന്ന കരുണാകരൻ സുപ്രീം കോടതി വരെ പ്പോയി സ്റ്റേ വാങ്ങി. തന്റെ കാലം വരെ അങ്ങിനെ മാന്യനായി നടന്നു. ഇപ്പോൾ പെട്ടതോ? രണ്ടു IAS കാ ർ. അപ്പോൾ ഇത്തരം കാര്യങ്ങളിൽ രാഷ്ട് രീയക്കാർ എങ്ങിനെ എങ്കിലും മാനേജ് ചെയ്യും. എത്ര വർഷങ്ങൾക്ക് ശേഷമാണ് ലാലു യാദവിനു എതിരെ വിധി വന്നത്? അതും സുപ്രീം കോടതി വിധി വന്നില്ലായിരുന്നു എങ്കിൽ ലാലു വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിച്ചു വീണ്ടും മന്ത്രി ആയേനെ. കൂടെ അകത്തായ IAS കാരോ?
അത് കൊണ്ട് അധികാരത്തിൽ ഇരിക്കുന്ന രാഷ്ട്രീയ ക്കാരുടെ കൂടെ കൂടി അഴിമതി നടത്തുന്ന ഉദ്യോഗസ്ഥർ, അല്ലെങ്കിൽ ആരുടെ അഴിമതി കണ്ടിട്ടും പേടിച്ചു പഞ്ച പുശ്ചം അടക്കി നിൽക്കുന്ന നട്ടെല്ല് ഇല്ലാത്ത ഉദ്യോഗസ്ഥർ സൂ ക്ഷിക്കുക. രാഷ്ട്രീയക്കാർ എങ്ങിനെ എങ്കിലും രക്ഷപ്പെടും. അവർ വളരെ അപൂർവമായെ ശിക്ഷിക്കപ്പെടൂ.
സോളാർ കേസിലും ഇത് തന്നെ ആണ് സംഭവിക്കാൻ പോകുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ