"കന്യാ സ്ത്രീകളെ നിങ്ങൾ കൂടുതൽ ആത്മീയം ആകാതിരിക്കൂ.മനുഷ്യ കാര്യങ്ങളിൽ താൽപ്പ ര്യം എടുക്കൂ. അടഞ്ഞു മൂടിയ കോണ്‍വന്ടിലെ ജീവിതം ആത്മീയം ആക്കാതിരിക്കാൻ അത് നിങ്ങളെ സഹായിക്കും.
നിങ്ങളുടെ പുഞ്ചിരി ആത്മാർഥത ഇല്ലാത്തതാണ്. എയർ ഹോസ്ടസ് മാരുടെ ചിരി പോലെ കൃത്രിമം ആണ്. സന്തോഷത്തോടെ ഹൃദയത്തിൽ നിന്നും വരുന്ന പുഞ്ചിരി അല്ല നിങ്ങളുടേത്.
സഹിക്കാനും ക്ഷമിക്കാനും ശീലിക്കൂ. തമ്മിൽ സ്നേഹിതരാകൂ. ജീവിതത്തെ സ്നേഹിക്കൂ."
പോപ് ഫ്രാൻസിസ് Basilica of St. Clare ൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇവ.
പോപ്പിന്റെ ഈ നിരീക്ഷണങ്ങൾ കന്യാസ്ത്രീകൾക്ക് മാത്രമല്ല ബാധകം. വിശ്വാസികളെ മുതലെടുക്കുന്ന കേരളത്തിലെ സഭകളുടെ മേലധ്യക്ഷന്മാരും കത്തനാരാൻമാരും ഇത് കേൾക്കൂ. സഭക്കെതിരെ ശബ്ദിച്ചു എന്ന് പറഞ്ഞു ഒരാളുടെ മൃത ദേഹം പള്ളിയിൽ അടക്കം ചെയ്യാൻ അനുവദിക്കാത്ത പള്ളിക്കാരാണ് കേരളത്തിൽ. ( രണ്ടു ദിവസം മുൻപ് ഒരു പ്രോഫസ്സരുടെ)
മൂന്നു കാര്യങ്ങളിലാണ് ഒരു വിശ്വാസിയെ പള്ളി Control ചെയ്തു വച്ചിരിക്കുന്നത്.
1. ജനിക്കുമ്പോൾ. അതായത് മാമോദീസ മുക്കുക എന്ന ചടങ്ങിൽ.മാമൊദീസ മുക്കിയില്ലെങ്കിൽ ക്രിസ്ത്യാനി ആവുകില്ല എന്ന വിശ്വാസത്തിൽ. അതിനു പള്ളിയും പട്ടക്കാരനും വേണം.
2. വിവാഹത്തിന്. അതും പള്ളിയിൽ വച്ച് തന്നെ വേണം. അവിടെയും വികാരിയുടെ റോൾ ഉണ്ട്. അവര് ചെയ്താലേ കെട്ട് മുറുകൂ. പക്ഷെ ഇപ്പോൾ അതിനൊക്കെ പതിയെ പള്ളി അഡ്ജസ്റ്റ് ചെയ്തു കൊടുക്കുന്നു. IT ഫീൽഡിൽ ഉള്ള പലരും പള്ളിയും ജാതിയും ഒന്നും നോക്കാതെ കല്യാണം കഴിക്കുന്നുണ്ട്. മൊത്തം കൈ വിട്ടു പോകാതിരിക്കാനായി പള്ളിയിൽ മിന്നു കേട്ട് എന്നിങ്ങിനെ അഡ്ജസ്റ്റ് ചെയ്യുന്നു. കാശ് കിട്ടുന്ന കാര്യം അല്ലെ.കൈ വിടുന്നത് ബുദ്ധി മോശം അല്ലെ. ഈ അച്ഛനും ബിഷപ്പിനും ഒക്കെ വീഞ്ഞും മറ്റും കുടിച്ചു സുഖിക്കാനുള്ള കാശ് പിന്നെവിടുന്നു വരാനാ? അതീ പാവം വിശ്വാസികൾ അല്ലെ തരേണ്ടത്?
3. മരിക്കുമ്പോൾ. അപ്പഴ് പള്ളി അൽപ്പം കടും പിടിത്തം പിടിക്കും. കാരണം ആള് മരിച്ചു കിടക്കുമ്പോൾ വീട്ടുകാർ ഗത്യന്തരം ഇല്ലാതെ ഒത്തു തീർപ്പി നു തയ്യാറാകും എന്നവർക്കറിയാം. എത്രയും പെട്ടെന്ന് അടക്കുക ആണല്ലോ എല്ലാവരുടെയും ആവശ്യം. അത് കൊണ്ടാണ് ഈ കടും പിടിത്തം.
ഇങ്ങിനെ അവസരത്തിനൊത്തു പ്രവർത്തിച്ചു പള്ളി നില നിൽക്കുന്നു. പാവം കുഞ്ഞാടുകൾ ബലിയാടുകൾ ആയും വർത്തിക്കുന്നു.
യേശുവിനോട് പ്രാർതിക്കുവാൻ എന്തിനീ ഇട നിലക്കാർ?
ആമേൻ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ