സോളാർ കുംഭകോണത്തിൽ വരാൻ പോകുന്നു എന്ന് പറയുന്ന ജുഡീഷ്യൽ അന്വേഷണത്തിനു കേരള സർക്കാർ പുറത്തിറക്കിയ "ടേംസ് ഓഫ് റെഫറൻസ്"(അന്വേഷണ വിഷയങ്ങൾ) വളരെ വിചിത്രമായിരിക്കുന്നു. അന്വേഷണ കമ്മീഷനുകളുടെ ചരിത്രത്തി ൽ ഇത്രയും പരിഹാസ്യമായ ടേംസ് ഓഫ് റെഫറൻസ് വന്നിട്ടേ ഇല്ല. ഇത്രയും നാൾ ജനങ്ങൾക്ക് നേരെ കാട്ടിയ പുശ്ചവും ധാർഷ്ട്യവും സർക്കാർ ജുഡീഷ്യറി യോടും പ്രകടിപ്പിക്കുന്നു എന്നാണിതു കാണിക്കുന്നത്.
നിയമ സഭയിലും പുറത്തും ഉണ്ടായ ആരോപണങ്ങളിൽ അടിസ്ഥാനം ഉണ്ടോ എന്നാണു കമ്മീഷൻ നോക്കേണ്ടത്. നൂറു കണക്കിന് ആരോപണങ്ങൾ ആണ് നില നിൽക്കുന്നത്. ഇതെല്ലാം ക്രോഡീകരിക്കേണ്ടത് ആരാണ്? ജഡ്ജി ആണോ? സർക്കാരാണെങ്കിൽ അതെല്ലാം ടേംസ് ഓഫ് റെഫറൻസി ൽ വരണ്ടേ? അതിൽ ഏതൊക്കെ ആണ് വേണ്ടത് എന്ന് കണ്ടു പിടിക്കേണ്ടത് ആരാണ്? അതെല്ലാം കണ്ടു പിടിക്കേണ്ടത് അന്വേഷിക്കുന്ന ജഡ്ജി ആണോ? ആരൊക്കെ ഉന്നയിച്ച ആരോപണങ്ങൾ ആണ് അന്വേഷിക്കേണ്ടത്? പ്രതി പക്ഷം ഉന്നയിച്ചത് മാത്രം മതിയോ അതോ ഭരണ പക്ഷത്തിന്റെയും വേണോ? ശ്രീധരൻ നായർ, T.C. മാത്യു, കുരുവിള എന്നിവരുടെ ആരോപണങ്ങൾ അന്വേഷണ പരിധിയിൽ വരുമോ? ഇതെല്ലാം തീരുമാനിക്കേണ്ടത് ജഡ്ജി ആണോ? ഇത്തരം നൂറു നൂറു ചോദ്യങ്ങൾ ആണ് ഉത്തരം ഇല്ലാതെ, പാവപ്പെട്ട സാധാരണ ജനങ്ങളെ തുറിച്ചു നോക്കുന്നത്.
ആക്റ്റ് പറയുന്നത് "പൊതു പ്രാധാന്യം ഉള്ള കൃത്യമായ ഒരു വിഷയത്തിനു ആയിരിക്കണം അന്വേഷണം"എന്നാണ്.("എനി ഡഫനിറ്റ് മാറ്റർ ഓഫ് പബ്ലിക് ഇംപോർട്ടൻസ്") ഇവിടെ എന്താണ് നിയതമായ വിഷയം?
മുഖ്യ മന്ത്രിയും ഓഫീസും അന്വേഷണ പരിധിയിൽ വരും എന്ന് ശ്രീ ഉമ്മൻ ചാണ്ടി പത്ര സമ്മേളനത്തിൽ പറയുക ഉണ്ടായി. അത് ടേംസ് ഓഫ് റെഫറൻസി ൽ വരാതെ അന്വേഷിക്കാൻ ആരെങ്കിലും തയ്യാറാകുമോ?
സർക്കാരിന്റെ ഒരു കീഴുദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കുന്ന അതെ ലാഘവത്തോടെയാണ് ഒരു ജുഡീഷ്യൽ ഓഫീസറുടെ അന്വേഷണത്തിനു സർക്കാർ ടേംസ് ഓഫ് റെഫറൻസ് ഉണ്ടാക്കിയിരിക്കുന്നത്.ഇത്തരം ഒരു ഫ്രോഡ് അന്വേഷണത്തിനു ആത്മാഭിമാനം ഉള്ള ആരെങ്കിലും തയ്യാറാകുമോ എന്നതാണ് പ്രധാന പ്രശ്നം.
സോളാർ എന്നാൽ സൂര്യനുമായി ബന്ധപ്പെട്ടത് എന്നാകയാൽ സൂര്യന് താഴെ ഉള്ള എല്ലാം അന്വേഷണത്തിൽ ഉൾപ്പെടുത്താത്തത് ഏതായാലും ഭാഗ്യം ആയി. ഇത്രയും വികലമായ ടേംസ് ഓഫ് റെഫറൻസ് ഉണ്ടാക്കിയ സർക്കാരും അതിനായി ഉറക്കമൊഴിഞ്ഞ ബുദ്ധിരാക്ഷസരും പരിണിത പ്രന്ജ്ജരുമായ സർക്കാർ നിയമന്ജ്ജരും ഏതായാലും അഭിനന്ദനം അർഹി ക്കുന്നു. അന്വേഷണത്തിനു ആളെ കിട്ടാതെ ഈ നാടകം അവസാനിക്കും എന്നതാണ് ക്ലൈമാക്സ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ