2013, ഒക്‌ടോബർ 15, ചൊവ്വാഴ്ച

World Food Day








 ഒക്ടോബർ 16 .  ലോക ഭക്ഷ്യ ദിനം.

84 കോടി ആളുകളാണ് ലോകത്ത് പട്ടിണിയിൽ കഴിയുന്നത്‌. ആവശ്യത്തിനു ഭക്ഷണം കിട്ടാതെ, പോഷകാഹാര  കുറവുള്ളവർ.

15 ലക്ഷം കുഞ്ഞുങ്ങൾ ഓരോ വർഷവും  ശരിയായ ആഹാരം ലഭ്യമാകാതെ മരണം അടയുന്നു.

ലോകത്ത് ഉൽപ്പാദിപ്പിക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ 40%  വിപണിയിൽ എത്തുന്നതിനു മുൻപേ നഷ്ട്ടമാകുന്നു.

ഇത്  കൂടാതെ നമ്മൾ നഷ്ട്ടപ്പെടുത്തുന്നത് വേറെ.

10 കിലോഗ്രാം ഭക്ഷ്യ വസ്തു ആണ് അമേരിക്കയിലും യൂറോപ്പിലും ഉള്ള ഓരോ വ്യക്തിയും ഓരോ മാസവും  പാഴാക്കി കളയുന്നത്.

ഇവിടെ നമ്മളും  ഒട്ടും മോശമല്ല. വിവാഹ ആഘോഷങ്ങൾ കണ്ടിട്ടില്ലേ? എത്രയധികം ഭക്ഷണമാണ് അധികം വന്നു അവസാനം നാം കുപ്പത്തൊട്ടിയിൽ കളയുന്നത്. നമ്മുടെ  ഡoഭും പ്രൗഡിയും കാണിക്കാൻ വേണ്ടി ആവശ്യത്തിൽ അധികംവിഭവങ്ങൾ ആവശ്യത്തിൽ അധികം അളവിൽ  ഉണ്ടാക്കി അവസാനം അവയെല്ലാം പാഴാക്കി കളയുന്നു.

ഇപ്പോൾ പൊതുവെ ഉള്ള ബുഫെ സംസ്ക്കാരം ആഹാരം കൂടുതൽ നഷ്ട്ടപ്പെടാൻ  ആണ് ഉപകരിക്കുന്നത്‌. എല്ലാ വിഭവങ്ങളും വാരി വലിച്ചു പ്ലേറ്റിൽ കുത്തി നിറച്ചു ( കൊടുക്കുന്ന  പണം മുതലാക്കണമല്ലോ എന്ന ചിന്തയിൽ  ) അവസാനം എല്ലാം കളയുന്നു.

ഹോട്ടലുകാരും  ഭക്ഷണം പാഴാക്കി കളയുന്നു. ബുഫെക്ക്   ധാരാളം  ആളുകൾ വരുമെന്ന് കരുതി അധികം   ഭക്ഷണം അവർ ഉണ്ടാക്കി  വക്കുന്നു. ബാക്കി വരുന്നതു കളയുന്നു.

84 കോടി പട്ടിണിപ്പാവങ്ങൾക്കു വേണ്ടി 2013 ലെ  ലോക ഭക്ഷ്യ ദിനത്തിൽ. നമുക്ക് ഒരു പ്രതിജ്ഞ എടുക്കാം. "ഭക്ഷണ പദാർഥങ്ങൾ പാഴാക്കി കളയില്ല" എന്ന്.   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ