കേരള ഹൈ കോടതിയിലെ ഒരു ജഡ്ജി അടുത്ത കാലത്ത് പറയുകയുണ്ടായി. രാഷ്ടീയക്കാർ കോടതികളെയും നീതിന്യായ സംവിധാനങ്ങളെയും ആക്രമിക്കുകയാണ് എന്ന്. അവരുടെ വരുതിക്ക് നിൽക്കാത്ത, ചൊൽപ്പടിക്ക് നിൽക്കാത്ത ജഡ്ജിമാരെ അധിക്ഷേപിക്കുകയും ചെയ്യുന്നു എന്ന് . ഒരു രാഷ്ട്രീയക്കാരൻ ചാനൽ ചർച്ചയിൽ ആ ജഡ്ജിയെ മുഖ്യ മന്ത്രിയുടെ നോമിനി എന്ന് വരെ പറയുക ഉണ്ടായി എന്നും പറഞ്ഞു.
ജഡ്ജിമാരെ അധിക്ഷേപിക്കുന്നതും അവർ പക്ഷം പിടിക്കുന്നു എന്ന് ആരോപിക്കുന്നതും പണ്ട് തൊട്ടേ ഉള്ളതാണ്.
പ്രധാന മന്ത്രിക്കു എതിരെ അഴിമതി ആരോപണം വന്ന ആദ്യ കേസ് ആണല്ലോ ബോഫോർസ്. അതിന്റെ കേസ് കോടതികളിൽ വന്നപ്പോൾ ആണ് ജഡ്ജിമാരുടെ എതിരെ ആരോപണങ്ങൾ ഏറ്റവും കൂടുതൽ വന്നത്. 1990 ൽ ഡൽഹി ഹൈ കോടതിയിലെ ജസ്റ്റീസ് എം.കെ. ചവള suo motu ആയി (സ്വന്തമായി) ബോഫോർസ് കേസിലെ FIR പരിശോധിക്കുകയും ആ FIR എന്ത് കൊണ്ട് quash ചെയ്തു കൂടാ എന്ന് കാരണം കാണിക്കാൻ CBI ക്ക് നോട്ടീസ് നല്കുകയും ഉണ്ടായി. ജഡ്ജി റിട്ടയർ ആകാൻ പോകുന്നതിനു കുറച്ചു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ആണ് ഈ നടപടി. സുപ്രീം കോടതി ഈ ജഡ്ജിയുടെ ഷോ കോസ് നോട്ടീസ് തന്നെ quash ചെയ്തു എന്നത് ഒരു കാര്യം. റിട്ടയർ ആയി ക്കഴിഞ്ഞിട്ടു ഡൽഹി യിലെ ലെഫ്റ്റനന്റ് ഗവർണർ പദവി നോട്ടം ഇട്ടായിരുന്നു കോണ്ഗ്രസ് സര്ക്കാരിനെ സുഖിപ്പിക്കാനായി ഈ suo motu എന്ന് ആരോപണം ഉണ്ടായിരുന്നു.
2002 ൽ ഡൽഹി ഹൈ കോടതി ഹിന്ദൂജ സഹോദരന്മാര്ക്ക് എതിരായ വിചാരണ നടപടികൾ quash ചെയ്തു. CBI ഫയൽ ചെയ്ത ചാർജ ഷീറ്റ് സെൻട്രൽ വിജിലന്സ് കമ്മീഷൻ മുഖേന അല്ലായിരുന്നു എന്നും അത് തെറ്റാണെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട് എന്നുമായിരുന്നു കാരണം പറഞ്ഞത്. ഈ വിധിയും സുപ്രീം കോടതി അസ്ഥിരമാക്കി.''We find the HC judgment to be quite confusing and self-contradictory''. സുപ്രീം കോടതി പറഞ്ഞതാണ്."ചിന്താക്കുഴപ്പം ഉണ്ടാക്കുന്നതും പരസ്പര വിരുദ്ധവും" എന്ന്.
2004 ൽ ജസ്റ്റീസ് ജെ. ഡി. കപൂർ ഹിന്ദൂജ സഹോദരന്മാര്ക്ക് എതിരായ അഴിമതി ആരോപണങ്ങൾ തള്ളി.
2005 ൽ ജസ്റ്റീസ് ആർ.എസ. സോധി ഹിന്ദൂജ സഹോദരന്മാര്ക്ക് എതിരായ ബാക്കി അഴിമതി ആരോപണങ്ങൾ കൂടി തള്ളി.CBI യെ കേസ് കൈകാ ര്യം ചെയ്ത രീതിക്ക് അതി നിശിതമായി വിമര്ശിക്കുകയും ചെയ്തു. അതോടു കൂടി ബോഫോർസ് കേസ് എന്നന്നേക്കുമായി അവസാനിച്ചു എന്നത് ചരിത്രം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ