2013, ഒക്‌ടോബർ 16, ബുധനാഴ്‌ച

KPCCGEORGE

കെ.പി.സി.സി. യിൽ ഉള്ളവരെല്ലാം അണ്ടനും അടകോടനും ആണെന്ന് ശ്രീ പി.സി.ജോർജ്   പറഞ്ഞിരിക്കുന്നു. അങ്ങും ഇങ്ങും  ചില കൊച്ചു കൊച്ചു പ്രതി ഷേധ സ്വരങ്ങൾ ഉയർന്നു എന്നതൊഴിച്ചാൽ  വലിയ  പ്രതി ഷേധ ങ്ങൾ ഒന്നും ഉണ്ടായില്ല. അതെല്ലാം സ്ഥിരം അഭിപ്രായം പറയുന്ന, ഡീൻ,മുരളി തുടങ്ങിയ  ആൾക്കാർ ആയത് കൊണ്ട് അതിൽ ആരും വലിയ പ്രാധ്യാന്യം കൊടുത്തുമില്ല. പ്രസിഡന്റ്‌  രമേശ്‌ ചെന്നിത്തല ആദ്യമായി ജോർജിനെതിരെ ഒരു അഭിപ്രായം പറഞ്ഞു. ഇത്തരം സംസാരങ്ങൾ ഒഴിവാക്കണം എന്ന്.   പ റഞ്ഞത് വളരെ ദുർബ്ബലം ആയിപ്പോവുകയും ചെയ്തു. അതോ മനപ്പൂർവം  ദുർബ്ബലം  ആക്കിയതാണോ എന്ന  സംശയവും നിലനിൽക്കുന്നു. 

 പി.സി.ജോർജ് ഖേദവും പ്രകടിപ്പിച്ചു കഴിഞ്ഞു. ഈ പ്രയോഗത്തിലൂടെ ആർക്കെങ്കിലും എന്തെങ്കിലും ദുഃഖം ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു എന്ന്.പ്രയോഗം തെറ്റാണെന്ന് പറഞ്ഞില്ല. കാരണം ഇത് ഒരു colloquial പ്രയോഗം ആണ് എന്നാണ് പറഞ്ഞത്. അതിൻറെ അർഥം നാട്ടു ഭാഷയിൽ ഇങ്ങിനെ തന്നെ  ആണ് പറയുന്നത് എന്നാണ്.

പി.സി.ജോർജ് എന്തൊക്കെ പറഞ്ഞാലും ഒരു നേർച്ചക്ക് വേണ്ടി ആരെങ്കിലും എന്തെങ്കിലും പ്രതിഷേധം പ്രകടിപ്പിക്കുന്നു എന്നല്ലാതെ കാര്യമായി ആരും എതിർക്കാത്തത് എന്താണ്?  ഇവിടെ, ഭരണത്തിലും പ്രതിപക്ഷത്തും ഉള്ള കുറെ എം.എൽ. എ. മാർക്കും മറ്റുള്ളവർക്കും ഭരണ-പ്രതിപക്ഷത്തിലെ, അധികാരത്തിൽ ഇരിക്കുന്നവരുടെയും, അധികാരം ഒഴിഞ്ഞവരുടെയും ആയ  കുറെ ആളുകളുടെ അഴിമതിയും പറയാൻ കൊള്ളാത്ത ഒട്ടനവധി മറ്റു കാര്യങ്ങളും അറിയാം. അവരാരും അത് പറയാത്തത് അവരുടെ നില നിൽപ്പിനെ ബാധിക്കും എന്ന ഭയം കൊണ്ടാണ്. പിന്നെ പാർട്ടി  അച്ചടക്കം എന്ന ഖഡ്ഗം. പിന്നെ ഇതിനിടയിൽ എന്തെങ്കിലും തങ്ങൾക്കും വീണു കിട്ടും എന്ന  ശുഭ ചിന്തയും.    എം.എൽ.എ യും ചീഫ് വിപ്പും ആയ  ജോർജിനും അത് പോലെ കുറെ കാര്യങ്ങൾ അറിയാം. കുറെ ഏറെ. ഇതെല്ലാം വസ്തു നിഷ്ടം ആയി കൃത്യതയോടെ പഠിക്കുന്നത് കൊണ്ട് ജോർജിന് വളരെ കൂടുതൽ അരമന രഹസ്യങ്ങൾ  അറിയാം. ഭരണ പ്രതി പക്ഷ വ്യത്യാസം ഇല്ലാതെ ബന്ധങ്ങൾ അദ്ദേഹത്തിന്  ഉണ്ട്.  അവ രണ്ടു കൂട്ടരും തങ്ങളുടെ ആവശ്യത്തിനു വേണ്ടി ഉപയോഗിക്കുന്നു എന്നതും ജോർജ് അത് സന്തോഷ പൂർവ്വം  നൽകുന്നു എന്നതും മറ്റൊരു കാര്യം. ആ ബന്ധങ്ങൾ കൊണ്ട് മറ്റാരെക്കാളും  സത്യങ്ങൾ ജോർജിന് അറിയാം. അത് പുറത്തു വരുന്നത് എല്ലാവർക്കും ആപത്താണ്. അതാണ്‌ ഇവർക്കൊക്കെ ജോർജിനെ   പേടി.എന്തൊക്കെ ആരോപണങ്ങൾ ഉന്നയിച്ചാലും മറുപടി പറയാതെ, "അതൊക്കെ ജോർജിന്റെ ശൈലി ആണ്" , "ജോർജിനെ പറഞ്ഞു മനസ്സിലാക്കേണ്ടത് പാർട്ടി ചെയർമാൻ മാണി ആണ്" എന്നൊക്കെ പറഞ്ഞ്  ഉഴപ്പി ക്കളയുന്നത്. 

പി.സി.ജോർജ് ആണെങ്കിൽ ഈ അവസരം നന്നായി മുതലെടുക്കുന്നുമുണ്ട്. പറയാനുള്ളതെല്ലാം പറയുന്നു. മുഖ്യ മന്ത്രി രാജി വക്കുകയാണ് നല്ലത് എന്ന് വരെ പറഞ്ഞു. ഏറ്റവും അവസാനം പറഞ്ഞത് കോണ്‍ഗ്രസ് കാർ 100 രൂപ കിട്ടിയാൽ 80 രൂപയും പോക്കറ്റിൽ ഇടുമെന്ന്. ഇതിനെയൊക്കെ എങ്ങിനെ  ഘണ്ണിക്കും?

പി.സി. ജോർജ് എങ്ങും തൊടാതെ ചില കാര്യങ്ങൾ പറയുന്നു എന്നല്ലാതെ ഒന്നും വിട്ടു പറയുന്നില്ല. ചില "ക്ലൂ" നൽകുന്നു എന്ന് മാത്രം. എല്ലാം പുറത്തു പറയാമെന്നു അദ്ദേഹം പറഞ്ഞ പല തീയതികളും കഴിഞ്ഞു. എന്താണാ സത്യം എന്ന് കാത്തിരുന്നു കാണുകയെ നിവൃത്തി ഉള്ളൂ. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ