എന്തിനീ ക്രൂരത?
നേരിട്ട് കണ്ടു ബോധ്യപ്പെട്ടാൽ മാത്രമേ സഹായം കൊടുക്കുകയുള്ളൂ എന്ന മുഖ്യ മന്ത്രിയുടെ ഈഗോ യുടെ ഒരു ഇര. വളരെ ദൂരത്തു നിന്നും സ്ട്രെച്ചറിൽ കൊണ്ടു വന്ന ഒരാൾ മുഖ്യ മന്ത്രിയുടെ ദയക്കായി മഴയത്ത് കാത്തു കിടക്കുന്നു. സഹായത്തിനുള്ള അപേക്ഷ കിട്ടിയ ഉടൻ അത് പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ വില്ലേജ് ഓഫീസറോട് നിർദ്ദേശം നൽകിയിരുന്നെങ്കിൽ വർഷങ്ങളായി കിടക്കയിൽ നിന്നും എണീക്കാൻ വയ്യാതെ കിടക്കുന്ന ഈ പാവം മനുഷ്യനെ ഇങ്ങിനെ കഷ്ട്ടപെടുത്താതെ ഇരിക്കാമായിരുന്നല്ലൊ.
ആംബുലൻസിൽ കാത്തു കിടപ്പ്
പ്രശസ്തിക്കായുള്ള മുഖ്യ മന്ത്രിയുടെ ദാഹത്തിന്റെ മറ്റൊരു ഇര. 6 വർഷമായി എണീക്കാൻ കഴിയാതെ ഒരേ കിടപ്പ് കിടക്കുന്ന മറ്റൊരാൾ. അമ്മയും ഒത്ത് ആംബുലൻസിൽ കിടക്കുന്നു.മുഖ്യമന്ത്രിയുടെ ദയാ ദാക്ഷിണ്യവും കാത്ത്. ഉദ്യോഗസ്ഥരെ ആരെയും മുഖ്യ മന്ത്രിക്കു വിശ്വാസം ഇല്ലാത്തത് കൊണ്ടാണോ? അല്ല. ചെയ്യുന്നത് കുറെ പത്രക്കാരും മറ്റും കണ്ടു ടീവിയിലും പത്രങ്ങളിലും വരും എന്നുള്ളത് കൊണ്ടാണ് ഈ ക്രൂരത കാണിക്കുന്നത്.
ദർബാർ
മഹാരാജാവ് തിരുമനസ്സ് പ്രജകളുടെ ആവലാതികൾ കേൾക്കുന്നു. മന്ത്രിമാർ ആഘോഷ പൂർവ്വം ആസ്വദിക്കുന്നു.
ഇനിയെത്ര നാൾ?
ഈ പ്രായത്തിലും സഹായത്തിനായി കാത്തിരിക്കാൻ വിധിക്കപ്പെട്ട പാവങ്ങൾ.
കാത്തിരുന്നിട്ടും മുഖം കാണിക്കാൻ കാണാൻ കഴിയാതെ.
ഇങ്ങിനെ എത്രെയെത്ര ആളുകൾ ഒന്നും കിട്ടാതെ മടങ്ങി?
കാത്തിരിക്കാം അടുത്ത മാമാങ്കം വരെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ