ഇതാ മറ്റൊരു അഴിമതി വീരനും കൂടി അഴികൾക്കുള്ളിലായിരിക്കുന്നു. ഇത്തവണ അത് കോണ്ഗ്രസ് എം.പി. ആണ്. റഷീദ് മസ്സൂദ് എന്ന രാജ്യ സഭ എം.പി.
1990-91 കാലഘട്ടത്തിൽ തന്റെ മരുമകൻ ഉൾപ്പടെ അനർഹരായ കുറെ ആളുകൾക്ക് അനധികൃതമായി മെഡിക്കൽ കോളേജുകളിൽ MBBS സീറ്റ് തരപ്പെടുത്തി നൽകിയ കേസിൽ ആണ് മസ്സൂദി നെ ഡൽഹി കോടതി 4 വർഷ ത്തേക്ക് തടവ് ശിക്ഷ വിധിച്ചത്.
പഴയ കോണ്ഗ്രസ് മന്ത്രിസഭയിലെ ആരോഗ്യ മന്ത്രി ആയിരുന്നു ഈ 67 കാരൻ. പുതിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ജന പ്രധിനിധി സ്ഥാനം നഷ്ട്ടപ്പെടുന്ന ആദ്യത്തെ ആൾ.
എതായാലും ഒരിക്കലും പിടി ക്കപ്പെടില്ല, ശിക്ഷിക്കപ്പെടില്ല എന്ന ധാ ർഷ്ട്യത്തോടെ എന്തും ചെയ്തു നടക്കുന്ന അഴിമതിക്കാരായ രാഷ്ട്രീയക്കാർക്ക്എന്തായാലും നല്ല സമ്മാനങ്ങൾ ആണ് കോടതികൾ കൊടുത്തു കൊണ്ടിരിക്കുന്നത്. രക്ഷപ്പെടാൻ പാമോലിൻ കേസു പോലുള്ള കേസുകൾ പിൻ വലിക്കുന്ന ഉമ്മൻ ചാണ്ടി സൂക്ഷിച്ചാൽ കൊള്ളാം.
ലാലുവിന്റെ കേസിൽ വിധി വന്നത് 16 വർഷത്തിനു ശേഷം. മസൂദിന്റെ വിധി വന്നത് 22 വർഷ ങ്ങൾക്ക്ശേഷം. ഈ അഴിമതി എല്ലാം കാണിച്ചിട്ട് ഇത്രയും വർഷo അനർഹമായി നേടിയ ഫലവും അനുഭവിച്ചു അവർ സുഖിക്കുക ആയിരുന്നല്ലോ. അപ്പോൾ ഇത്രയും കാലത്തിനു ശേഷം വന്ന വിധി അവർ ചെയ്ത കുറ്റത്തിന് പരിഹാരം ആയോ? ഇല്ല.
ആതിനെന്താണ് ഒരു പോംവഴി? FAST TRACK കോടതികൾ സ്ഥാപിക്കുക. സമയ ബന്ധിതമായി കേസുകൾ പൂർത്തിയാക്കുക. ഇത്തരം കേസുകൾ കഴിവതും താമസിപ്പിക്കാൻ ഇവർ തങ്ങളുടെ എല്ലാ കഴിവുകളും ഭരണ സംവിധാനവും ഉപയോഗിച്ചു ശ്രമിക്കും. അങ്ങിനെ നടന്ന ശ്രമങ്ങളുടെ വിജയം ആണ് ഈ 16 ഉം 22 ഉം വർഷ ങ്ങൾ താമസിച്ചു വന്ന കോടതി വിധികൾ. കേരളത്തിൽ സോളാർ കേസുകൾ പോകുന്ന വഴി നമ്മൾ കണ്ടു കൊണ്ടിരിക്കുകയാണല്ലോ. അതിനാൽ ഇത്തരം അഴിമതി കേസുകൾ വന്നാൽ ഒരു വർഷത്തിനകം തീർപ്പാക്കാൻ തീരുമാനം എടുക്കണം.
രാഷ്ട്രീയക്കാർ ആണ് ഇത് നിശ്ചയിക്കേണ്ടത് എന്നുള്ളത് കൊണ്ടു അതിൽ വലിയ പ്രതീക്ഷ നമുക്ക് വേണ്ട. അതിനാൽ കോടതികൾ തന്നെ സമയ ബന്ധിതമായി കേസുകൾ പൂർത്തിയാക്കാൻ നടപടികൾ എടുക്കണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ