അഭിശപ്ത മായ ഒരു നിമിഷത്തിൽ ആർത്തിയുടെ രൂപങ്ങളായ രതീഷ് വേഗങ്ങളുടെയും രാജീവ് കുമാരന്മാരുടെയും പ്രലോഭനങ്ങൾക്ക് വശം വദനായി, രാഷ്ട്രീയ വേതാളങ്ങൾ ആയ ചാണ്ടി രാധാകൃഷ്ണൻമാരുടെ കൊടും ചതിയുടെ ഗൂഡ പദ്ധതികൾ മനസ്സിലാക്കാതെ, കീർത്തിയുടെ സൂര്യന് നേരെ മെഴുകു ചിറകുകളുമായി ഇക്കാരസ്സിനെ പോലെ പറന്നുയർന്ന മോഹൻ ലാൽ, വൈകിയാണെങ്കിലും വന്ന വിവേകം മൂലം ചിറകുകൾ കരിയാതെ രക്ഷപ്പെട്ടു. ദേശീയ കായിക മേള ഉദ്ഘാടനത്തിന് വാങ്ങിയ 1 കോടി 63 ലക്ഷം രൂപ മോഹൻ ലാൽ തിരികെ നൽകി കഴിഞ്ഞു. ഉമ്മൻ ചാണ്ടിയും രാധാകൃഷ്ണനും കാല് പിടിച്ചിട്ടും,കേണപേക്ഷിച്ചിട്ടും പണം തിരികെ വാങ്ങാൻ കൂട്ടാക്കാതെ അന്തസ്സായി നിൽക്കുകയാണ് മോഹൻ ലാൽ.
അത് ചിലവാക്കാനുള്ള ഒരു പദ്ധതി ഇടുകയാണെന്നു കളി മന്ത്രി പറയുന്നു. ഇന്ന് വരെ 16 സ്വർണം,13 വെള്ളി, 12 വെങ്കല മെഡലുകൾ കിട്ടി കേരളം നാലാം സ്ഥാനത്ത് നിൽക്കുന്നു. നീന്തൽ, വെടി വയ്പ്പ്, സൈക്കിൾ ചവിട്ട് തുടങ്ങിയ വയിലെ പല മെഡലുകളും അൽപം അപ്രതീക്ഷിതം ആയിരുന്നു എന്ന് പറയാം. ഇനി വരാൻ പോകുന്നത് ഓട്ടം ചാട്ടം മത്സരങ്ങൾ ആണ്. കാലാ കാലങ്ങളായി കേരളം വളരെ ശക്തമായി നിൽക്കുന്ന മണ്ഡലങ്ങൾ. അനേകം സ്വർണങ്ങൾ ഇനിയും വരാനുണ്ട്. സാധാരണയായി അടിസ്ഥാന സൌകര്യങ്ങൾ ഉപയോഗിയ്ക്കാനും ശരിയായി പരിശീലനം നടത്താനുമുള്ള അവസരം ലഭിയ്ക്കുന്നതിനാൽ ഒന്നാം സ്ഥാനത്ത് എത്താൻ ആതിഥേയർക്ക് എളുപ്പമാകുന്നു. ഗയിംസ് നടത്തിപ്പിന്റെ കെടു കാര്യസ്ഥത കൊണ്ട് അങ്ങിനെ ഒരവസരം നമ്മുടെ കായിക താരങ്ങൾക്ക് ലഭിച്ചില്ല.എന്നാലും ഇനിയും അനേകം സ്വർണം നേടി നമ്മുടെ കുട്ടികൾ തന്നെ തന്നെ ഒന്നാം സ്ഥാനത്ത് എത്തും.
ഇതൊക്കെ അവരുടെ പരിശീലനത്തിന്റെയും നിശ്ചയ ദാർഡ്യത്തിന്റെയും ഫലം ആണ്. അവർക്ക് ഒരു പ്രോത്സാഹനമായി ഈ ത്രിശങ്കു സ്വർഗത്തിൽ നിൽക്കുന്ന 1 കോടി 63 ലക്ഷം രൂപ സമ്മാനം നൽകിക്കൂടെ മോഹൻ ലാലിന്? സ്വർണ മെഡൽ ജേതാവിന് 2 ലക്ഷം രൂപ, വെള്ളിയ്ക്ക് 1.5 ലക്ഷം, വെങ്കലത്തിനു 1 ലക്ഷം അങ്ങിനെ നൽകണം. അവർക്ക് അതൊരു വലിയ സഹാ യം ആകും. ഒപ്പം ഈ രാഷ്ട്രീയ ചതുരംഗ ക്കളിയിൽ മോഹൻ ലാലിന് പറ്റിയ കളങ്കം മായ്ച്ചു കളയാനുള്ള ഒരേ ഒരു അവസരവും.

പണം എങ്ങനെ വിനിയോഗിക്കണമെന്ന ആശയം ഒന്നാന്തരം. വർഷങ്ങൾക്ക് മുമ്പ് മനോരമയുടെ ആഭിമുഖ്യത്തിൽ മോഹൻലാൽ അവതരിപ്പിച്ച (പേരോർമ്മയില്ല) ഒരു പ്രോഗ്രാം ഉണ്ട്. മലയാളനോവൽ സാഹിത്യത്തിലെ പത്ത് അനശ്വരകഥാപാത്രങ്ങളെ എത്രമിഴിവോടെയാണ് അദ്ദേഹം അവതരിപ്പിച്ചത്. അഭിനയമാണ് അദ്ദേഹത്തിന്റെ രാപകലുകൾ. അതിൽ നിന്ന് വ്യത്യസ്തമായി ചിന്തിച്ച് മീഡിയോക്കർ പോലുമല്ലാത്ത തന്റെ സംഗീതാഭിരുചികളെ വിശ്വസിച്ച ലാലും വിമർശനമർഹിക്കുന്നില്ലേ ? ഇളയരാജാ നടിക്കാനും,സച്ചിൻ കാൽപ്പന്തിന്റെ വലിയവേദികളിൽ കളിക്കാനും പോയാൽ നമുക്ക് എന്തുതോന്നും ?
മറുപടിഇല്ലാതാക്കൂഅതേ ശശികുമാർ. ചെയ്തു പോയ തെറ്റിന് ലാലിന് പശ്ചാത്തപിയ്ക്കാൻ ഒരവസരം.
ഇല്ലാതാക്കൂഇതൊക്കെ അവരുടെ പരിശീലനത്തിന്റെയും നിശ്ചയ ദാർഡ്യത്തിന്റെയും ഫലം ആണ്. അവർക്ക് ഒരു പ്രോത്സാഹനമായി ഈ ത്രിശങ്കു സ്വർഗത്തിൽ നിൽക്കുന്ന 1 കോടി 63 ലക്ഷം രൂപ സമ്മാനം നൽകിക്കൂടെ മോഹൻ ലാലിന്? സ്വർണ മെഡൽ ജേതാവിന് 2 ലക്ഷം രൂപ, വെള്ളിയ്ക്ക് 1.5 ലക്ഷം, വെങ്കലത്തിനു 1 ലക്ഷം അങ്ങിനെ നൽകണം. അവർക്ക് അതൊരു വലിയ സഹാ യം ആകും. ഒപ്പം ഈ രാഷ്ട്രീയ ചതുരംഗ ക്കളിയിൽ മോഹൻ ലാലിന് പറ്റിയ കളങ്കം മായ്ച്ചു കളയാനുള്ള ഒരേ ഒരു അവസരവും. ‘
മറുപടിഇല്ലാതാക്കൂനല്ലൊരു ഐഡിയയായിരുന്ന് ഇത്...!
ഇല്ലാതാക്കൂപക്ഷെ മുരളീ. ഇതൊക്കെ ആരുണ്ട് കേൾക്കാൻ. കള്ളനു കഞ്ഞി വച്ചവരാണ് ഇവരൊക്കെ.