2015, ഫെബ്രുവരി 20, വെള്ളിയാഴ്‌ച

ഘർ വാപ്പസി

ഡൽഹിയിൽ ക്രിസ്ത്യൻ പള്ളികൾക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായി. ഡൽഹിയിൽ ഇത് ഇടയ്ക്കിടെ ഉണ്ടാകുന്നു. ശരിയായ ആക്രമണം ആണോ അതോ മറ്റു വല്ല ലക്ഷ്യങ്ങളും ആണോ ഇതിനു പിന്നിൽ എന്നൊന്നുമറിയില്ല. അതിന് അന്വേഷണം നടത്തണം.അതെന്തു കൊണ്ട് ഇത് വരെ ശരിയായി നടത്തുന്നില്ല എന്നത് ദുരൂഹമാണ്.

ആരാധനാലയങ്ങളെ എന്തിനാണ് ആക്രമിയ്ക്കുന്നത്? ദൈവം ഇരിയ്ക്കുന്നു എന്ന വിശ്വാസത്തിൽ അവിടെ ആൾക്കാർ പോകുന്നു. പ്രാർത്ഥന നടത്തുന്നു. അത്ര തന്നെ. മറ്റു മതങ്ങൾക്കും വിശ്വാസങ്ങൾക്കും നേരെ എന്തിനാണ് അസഹിഷ്ണുത? 

ഇവിടെ ഘർ വാപ്പസി എന്ന് പറഞ്ഞ് ഹിന്ദു മതത്തിലോട്ടു തിരിച്ചു വരവ് നടത്തി. ആയിക്കോട്ടെ. പണ്ട് ഹിന്ദു മതത്തിൽ നിന്നും പോയവർ തിരിച്ചു പോയി. അത്ര തന്നെ. പകരം കുറെ പ്പേർ കാണും അങ്ങോട്ട്‌ പോകാൻ. ഇത് നിയന്ത്രിക്കണം എങ്കിൽ മത പരിവർത്തനം പാടെ തടയണം.നിയമത്തിലൂടെ.

ഏതു മതം ആയാൽ എന്ത്? എന്ത് സുരക്ഷ ആണ് അവിടെ കിട്ടുന്നത്? ഇന്നത്തെ സ്ഥിതി നോക്കൂ. സ്വന്തം മത ക്കാരെ,മത വിശ്വാസികളെ അല്ലേ മറ്റെന്തിന്റെയൊക്കെ പേരിൽ കൊല്ലുന്നത് ?

ഇതിനിടയിൽ മത പരിവർത്തനം തടയാൻ ഒരു നിയമം കൊണ്ട് വരാൻ കേന്ദ്ര സർക്കാർ ആലോചിയ്ക്കുന്നു. പക്ഷേ കേന്ദ്ര സർക്കാരും ബി,.ജെ,പി. യും ഒഴികെ ആരും ഇതിനെ പിന്തുണക്കുന്നില്ല. ഈ ഘർ വാപ്പസി തടയണം എന്ന് പറഞ്ഞു നില വിളിയ്ക്കുന്ന സി,പി.എം., കോണ്‍ഗ്രസ്സ്, തുടങ്ങി എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിനെ എതിർക്കുന്നു.ഹിന്ദു ഒഴിച്ച്  ക്രിസ്ത്യാനി തുടങ്ങിയ എല്ലാ മതങ്ങളും ഇതിനെ എതിർക്കുന്നു.

ഡൽഹിയിൽ നടന്ന ചടങ്ങിൽ ബിഷപ്പ് മാർ ആലഞ്ചേരി പറഞ്ഞത് നിയമം വേണ്ട എന്നാണ്. പിന്നെ എന്തിന് ഘർ വാപ്പസിയെ എതിർക്കുന്നു?

വിചിത്രമായിരിക്കുന്നു. മത പരിവർത്തനം പാടില്ല. പക്ഷെ അത് തടയാൻ നിയമം വേണ്ട. ഇതെന്ത് ലോജിക്?

ഇതിൻറെ സിമ്പിൾ ലോജിക് ഇതാണ്. "ഞങ്ങടെ മതത്തിലോട്ടു ആള് വന്നോട്ടെ, പക്ഷെ ഞങ്ങടെ മതത്തീന്ന് ആള് പോകരുത്".

എങ്ങിനെയെങ്കിലും മനുഷ്യര് ജീവിച്ചോട്ടെ. പ്രബുദ്ധരായ രാഷ്ടീയ പാർട്ടികളെ,മത നേതാക്കളെ. അവരെ വെറുതെ വിടൂ.  

6 അഭിപ്രായങ്ങൾ:

  1. അതെ സത്യം അവരവർ അവരവരുടെ മതത്തിലേക്ക് ചുരുങ്ങുന്നു..ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്നിട്ട് മറ്റ് മതങ്ങളെ അധിക്ഷേപിയ്ക്കുന്നു.

      ഇല്ലാതാക്കൂ
  2. ഞാനും ചിന്തിച്ചു ... ഇതിനു പച്ച മലയാളത്തിൽ പറഞ്ഞാൽ ഒരലയിൽ രണ്ടു സദ്യ ..... ഇതു തന്നെയാണ് ബി ജെ പി യിലേക്ക് ജനം അടുക്കുന്നതും

    മറുപടിഇല്ലാതാക്കൂ
  3. ഏതു മതം ആയാൽ എന്ത്? എന്ത് സുരക്ഷ ആണ് അവിടെ കിട്ടുന്നത്? ഇന്നത്തെ സ്ഥിതി നോക്കൂ. സ്വന്തം മത ക്കാരെ,മത വിശ്വാസികളെ അല്ലേ മറ്റെന്തിന്റെയൊക്കെ പേരിൽ കൊല്ലുന്നത് ?

    അതെ ദൈവങ്ങളെ പുറത്താക്കിയ മതങ്ങൾ...!

    മറുപടിഇല്ലാതാക്കൂ