2015, ഫെബ്രുവരി 14, ശനിയാഴ്‌ച

നികുതി വെട്ടിപ്പ്

വലിയ ബിസിനസ് കാരുമായുള്ള അഭിമുഖങ്ങൾ കണ്ടിട്ടില്ലേ? കോടികളുടെ ബിസിനസ് സ്ഥാപനങ്ങൾ. എളിയ രീതിയിൽ തുടങ്ങിയ സ്ഥാപനങ്ങൾ. കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട്  കേരളവും ഭാരതവും നിറയെ വളർന്ന് പന്തലിച്ച സ്ഥാപനങ്ങൾ. എന്താണതിന്റെ രഹസ്യം? മുതലാളിയോട് ചോദിച്ചു നോക്കൂ. 

" സത്യ സന്ധത"  എല്ലാ മുതലാളിമാരും  ഒരേ സ്വരത്തിൽ പറയുന്ന ഒരേ ഉത്തരം.  പിന്നെ   "ആത്മാർഥത" -  "ജനങ്ങളോടുള്ള പ്രതിബദ്ധത'' -"ഗുണ മേന്മ"  "തൊഴിലാളികളോടുള്ള   സന്മനസ്സ്" -ഇങ്ങിനെ കുറെ കാര്യങ്ങൾ കൂടെ ഉണ്ട്. പത്രത്തിലും ചാനലിലും ഇവർ ഇത് തന്നെ പറയും. അതിൽ വലിപ്പ ചെറുപ്പം ഇല്ല.  കോടീശ്വരൻ മുതലാളിയും ചിന്ന മുതലാളിയും ഇതൊക്കെ തന്നെ ആണ് തങ്ങളുടെ വളർച്ചയ്ക്ക് നിദാനമായി പറയുന്നത്. കേൾക്കുമ്പോൾ സങ്കടം വരും. എന്ത് കഷ്ട്ടപ്പെട്ടാണ് ഇവർ ബിസിനസ് നടത്തുന്നത്. അതും ഒരു ചാണ്‍ വയറിനു വേണ്ടി. ജനങ്ങൾക്ക്‌ വേണ്ടി,തൊഴിലാളികൾക്ക് വേണ്ടി.

എല്ലാ രീതിയിലും തട്ടിപ്പ് നടത്തുന്ന മുതലാളിമാർ ആണ് ഇങ്ങിനെ വലിയ വായിൽ കാര്യങ്ങൾ അടിച്ചു വിടുന്നത്. ഏറ്റവും നിലവാരംകുറഞ്ഞ അസംസ്കൃത വസ്തുക്കൾ കൊണ്ട് ഗുണ നിലവാരം കുറഞ്ഞ സാധനങ്ങൾ ഉണ്ടാക്കി വിടുന്ന മുതലാളി ആണ് ഗുണ മേന്മയെ പറ്റി പറയുന്നത്. അതാണ്‌ അവരുടെ ജനങ്ങളോടുള്ള പ്രതിബദ്ധത. ഇങ്ങിനെ ജനങ്ങളെ പറ്റിയ്ക്കുന്നതാണ് അവരുടെ ആത്മാർത്ഥത. ഏറ്റവും കുറഞ്ഞ കൂലി കൊടുത്ത് പരമാവധി ജോലി ഊറ്റി എടുക്കുന്നതാണ് തൊഴിലാളികളോടുള്ള  സ്നേഹം. 

സത്യ സന്ധത. അതാണ്‌ ഇവരുടെ ഏറ്റവും പ്രധാന ഗുണം. വിൽപ്പന നികുതി, സെൻട്രൽ എക്സൈസ് നികുതി, ആദായ നികുതി, കറന്റ് ചാർജ് തുടങ്ങിയ എല്ലാം വെട്ടിയ്ക്കുന്ന താണ് ഇവരുടെ  സത്യ സന്ധത. ഇത് പോലെ ഇടയ്ക്കിടെ സത്യ സന്ധത പറയുന്ന എറണാകുളത്തെ ശീമാട്ടിയുടെ മുതലാളി കേസ്‌ ഒഴിവാക്കാൻ വിൽപ്പന നികുതി ഉദ്യോഗസ്ഥയുടെ വീട്ടിൽ ചെന്ന കഥ അറിയാം. അങ്ങിനെ പലതും.

ഒരു ജൂവലറിയുടെ വിവിധ ശാഖകളിൽ ആദായ നികുതി റെയിഡ് നടന്നു എന്നും 30 കോടി വെട്ടിപ്പ് കണ്ടു പിടിച്ചു എന്നും വാർത്ത.





പല കോടികളുടെ  വെട്ടിപ്പ് സ്ഥാപനം.  

4 അഭിപ്രായങ്ങൾ:

  1. ശരിയാണ്, സത്യത്തിന്റെ മുഖം സ്വർണ്ണമൂടിയാൽ ബന്ധിതമെന്നത് !!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇവരൊക്കെയാണ് നാടിൻറെ വിദേശ ബന്ധുക്കൾ. രാഷ്ട്രീയക്കാരുടെ ആശ്രയം.

      ഇല്ലാതാക്കൂ
  2. കച്ചവടം എന്ന് പറയുന്നത് കച്ച കെട്ടി കപടം ചെയ്യുക എന്നാണല്ലോ...അല്ലേ ഭായ്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇതൊക്കെ കണ്ടിട്ടും അറിഞ്ഞിട്ടും അക്ഷയ തൃതീയ എന്നൊക്കെ പറയുമ്പോൾ അവിടെ ചെന്ന് കെട്ടി ക്കിടക്കുന്ന നമ്മളെ അല്ലേ കുറ്റം പറയേണ്ടത്?

      ഇല്ലാതാക്കൂ