2015, ഫെബ്രുവരി 26, വ്യാഴാഴ്‌ച

കാണാനില്ല.

"ഒരു ജോലി കിട്ടിയിരുന്നുവെങ്കിൽ അവധി എടുക്കാമായിരുന്നു" എന്നൊരു ഡയ ലോഗ് ഒരു സിനിമയിൽ ഉണ്ട്. കേൾക്കുമ്പോൾ ഒരു രസം. ആലോചിയ്ക്കുമ്പോൾ അതിലും രസം തോന്നുന്ന ഒരു പ്രസ്താവന. അത് സിനിമയിൽ. ഇതാ ജീവിതത്തിൽ അത് പോലെ ഒന്ന്.

രാഹുൽ ഗാന്ധി അവധി എടുത്ത് പോയിരിയ്ക്കുന്നു! എന്തായിരുന്നു ഇത്രയും നാൾ അങ്ങേർക്കു ജോലി?  ശാപ്പാടും അടിച്ച്  വെറുതെ  ഇരിയ്ക്കുക അത്ര തന്നെ. അതിൽ നിന്നാണ് ഇപ്പോൾ ലീവ് എടുത്തിരിയ്ക്കുന്നത്.

ആശാൻ എങ്ങോട്ട് പോയെന്ന് ആർക്കുമറിഞ്ഞു കൂടാ. ഇൻഡ്യയിൽ എവിടെയോ ഉണ്ടെന്നു പറഞ്ഞ് തൊപ്പിയും ഒക്കെ വച്ച് ഇരിയ്ക്കുന്ന ഒരു ഫോട്ടോ ആരോ ഇട്ടു.ഉടൻ വന്നു കോണ്‍ഗ്രസ്സിന്റെ മറുപടി. ആ പടം ഇപ്പോഴത്തെതല്ല, പണ്ടെടുത്തതാണ്.  അവരും പറയുന്നില്ല ആള് എവിടെയെന്ന്.  






അമ്മയുമായി വഴക്ക് കൂടി പോയതാണ് എന്നാണ് സംസാരം. ഡൽഹി ഉൾപ്പടെയുള്ള എല്ലാ തോൽവിയ്ക്കും കാരണം രാഹുൽ ഗാന്ധിയുടെ തലയിൽ വയ്ക്കുന്നു. പക്ഷേ അങ്ങേർ പറയുന്നത് ആരും കേൾക്കാതെ സ്വന്തം ഇഷ്ട്ടത്തിനു ചെയ്യുന്നു. അതിൻറെ ദ്വേഷ്യം ആണ്. അമ്മയോട് ചോദിച്ചു  കുറച്ചു  ദിവസം ലീവ് വേണം. അതാ ആള് പോയി.

പാർലമെന്റ് ബട്ജറ്റ് സമ്മേളനം തുടങ്ങി കഴിഞ്ഞു. അവിടെ പാർട്ടിയെ നയിക്കേണ്ട ആളാണ്‌ ലീവ് എടുത്ത് പോയിരിയ്ക്കുന്നത്. ( അവിടെ നയിക്കാൻ അത്ര വലിയ ആൾ ക്കൂട്ടം ഒന്നുമില്ല എന്നത് മറ്റൊരു കാര്യം). അപ്പോൾ ഉത്തരവാദിത്വ ബോധം മനസ്സിലായല്ലോ. രാജീവ് ഗാന്ധിയെ പോലെ ചുളുവിൽ അധികാരത്തിൽ എത്തിയ്ക്കാം എന്ന കുബുദ്ധി ആണ് രാഹുലിനെ പൊക്കി കൊണ്ട് വന്നതിനു പുറകിൽ. ഇറ്റലി ക്കാരി ആയതു കൊണ്ട് അമ്മയ്ക്ക് ഇന്ത്യയുടെ പ്രധാന മന്ത്രി ആകാൻ പറ്റിയില്ല.എങ്കിൽ മകനെങ്കിലും ആകട്ടെ 
എന്ന ചിന്ത.

അല്ലെങ്കിൽ തന്നെ പരാജയത്തിന്റെ പ ടു കുഴിയിൽ വീണു കിടക്കുകയാണ് കോണ്‍ഗ്രസ്സ്.നേതാവ് കൂടി അവധി എടുത്ത് മുങ്ങിയപ്പോൾ അവരുടെ പതനം പൂർത്തിയായി. ഇനി ഏതെങ്കിലും മ്യുസിയത്തിൽ നോക്കണം  കോണ്‍ഗ്രസ്സിനെ കാണണം എങ്കിൽ.   

"മകനേ തിരിച്ചു വരൂ, അമ്മയും ചേച്ചിയും (ചേച്ചിയ്ക്ക് സന്തോഷമായോ?) അളിയനും കാത്തിരിയ്ക്കുന്നു" 

6 അഭിപ്രായങ്ങൾ:

  1. കൊടികെട്ടിയ നേതാക്കൾ ഉണ്ടായിരുന്ന ഒരു പാർട്ടിയുടെ ഇന്നത്തെ അവസ്ഥ കഷ്ടം തന്നെ. ആന്റണിയെപ്പോലുള്ള ഘടാഘടിയൻ നേതാക്കളുടെ കാര്യമാണ് പരിതാപകരം.അധികാരമുണ്ടെങ്കിൽ അടിയോളം മോന്തുക, അല്ലായ്കിൽ അറിയാതെ മുങ്ങുക. കാമരാജിന്റെ പ്രസ്ഥാനം ഇനി പഴയകാലത്തേക്ക് മടങ്ങുമോ ??

    മറുപടിഇല്ലാതാക്കൂ
  2. അധികാരമുണ്ടെങ്കിൽ അടിയോളം മോന്തുക, അല്ലായ്കിൽ അറിയാതെ മുങ്ങുക.ആ പറച്ചിൽ ഗംഭീരമായി ശശി കുമാർ .സത്യവും

    മറുപടിഇല്ലാതാക്കൂ
  3. പണി കൂടുതലായാല്‍ ലീവെടുക്കാതെ എന്താ ചെയ്യാ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ റാംജി . ആ പയ്യൻ ക്ഷീണിച്ചിരിക്കുന്നത് കണ്ടില്ലേ? ഇനി ഇറ്റലിയ്ക്കെങ്ങാനും പോയോ ആവോ?

      ഇല്ലാതാക്കൂ
  4. അതെ മുരളി മുകുന്ദൻ, താണു വണങ്ങാൻ ഒരാൾ ഇല്ലെങ്കിൽ കോണ്‍ഗ്രസ് കാരന് ജീവിക്കാൻ കഴിയില്ല.

    മറുപടിഇല്ലാതാക്കൂ