2015, ജൂൺ 27, ശനിയാഴ്‌ച

വിശുദ്ധ മാസത്തിൽ കൊല






സർവ ശക്തനായ അള്ളായുടെ   മുന്നിൽ ധ്യാന നിരതരായി പ്രാർത്തിച്ചു കൊണ്ടു നിന്ന വിശ്വാസികളെ ലക്ഷ്യമിട്ടായിരുന്നു ആ ബോംബ്‌. 27 പേരെ പേർ മരിച്ചു വീണു. 227 പേർ പരിക്കേറ്റു വീണു. കുവൈറ്റിലെ ഇമാം സാദിഖ് ഷിയാ പള്ളിയിലെ വെള്ളിയാഴ്ച പ്രാർത്ഥനയിൽ ആണ് ഈ ആക്രമണം നടന്നത്. ഇസ്ലാമിക് സ്റ്റെറ്റ് ഇതിൻറെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. മരിച്ചത് മുസ്ലിം കൊന്നതും മുസ്ലിം. ഒരേ ദൈവത്തിൽ വിശ്വസിക്കുന്നവർ. മതത്തിൻറെ പേരിൽ മനുഷ്യൻ  കൊല്ലുന്നു.  ഇവിടെയോ? ഒരേ മതത്തിൽ വിശ്വസിക്കുന്നവർ തമ്മിൽ കൊല നടത്തുന്നു.

ഈ വിശുദ്ധ മാസത്തിൽ ഇനിയും കൊല നടത്തണം എന്നാണ് ഐസിസ് പറയുന്നത്.


മതങ്ങൾ തമ്മിലുള്ള സ്പർദ്ധ അല്ല ഇവിടെ. ഒരേ മതത്തിലെ രണ്ടു ഗ്രൂപ്പുകൾ തമ്മിൽ.  അപ്പോഴാണ്‌ നില വിളക്ക് കൊളുത്തില്ല, യോഗ ചെയ്യില്ല എന്ന് പറഞ്ഞ് ഭാരതീയരിൽ ഒരു വിഭാഗം. 

10 അഭിപ്രായങ്ങൾ:

  1. സഹനതയും സഹിഷ്ണുതയും അടിസ്ഥാനപ്രമാനമാക്കിയ ഭാരതീയത (ഹിന്ദുത്വം) ലോകം മുഴുവൻ വ്യാപിക്കേണ്ടിയിരിക്കുന്നു എന്നല്ലേ ഇതു കാണിക്കുന്നത്?

    മുസ്ലിങ്ങളും ഒരേ ദൈവത്തിൽ വിശ്വസിട്ടും ഇതാണ് അവസ്ഥ. പല ദൈവങ്ങളെ അവലംബിക്കുന്ന ഹിന്ദുക്കളുടെ ഐക്യം ഇവർ കണ്ടു പഠിക്കട്ടെ......

    മറുപടിഇല്ലാതാക്കൂ
  2. മതമേതായാലും മനുഷ്യൻ നന്നായാല്‍ മതി.!!

    മറുപടിഇല്ലാതാക്കൂ
  3. വിശുദ്ധ യുദ്ധം അതിന്റെ പാരമ്യത്തിൽ എത്തി!!!ഇതാണോ വിശുദ്ധയുദ്ധം .. എവിടെയാണു പറഞ്ഞിട്ടുള്ളത്‌ മനുഷ്യനെകൊന്ന് തള്ളുവാൻ
    അവരുടെ ഉദ്ദേശം മതത്തിന്റെ ഉന്നമനമല്ല സ്വാർത്ഥ താൽപര്യങ്ങൾ ആണു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതിൽ അറിഞ്ഞോ അറിയാതെയോ മറ്റു പലരും പങ്കാളികൾ ആകുന്നു.മനോജ്‌

      ഇല്ലാതാക്കൂ
  4. മതം പിഴച്ചു പെറ്റ മതഭ്രാന്ത്..... അതിന്‍റെ വേറൊരു വകഭേതം തമ്മില്‍ കൊല്ലല്‍.....

    മറുപടിഇല്ലാതാക്കൂ
  5. മരിച്ചത് മുസ്ലിം കൊന്നതും മുസ്ലിം. ഒരേ ദൈവത്തിൽ വിശ്വസിക്കുന്നവർ. മതത്തിൻറെ പേരിൽ മനുഷ്യൻ കൊല്ലുന്നു. ഇവിടെയോ? ഒരേ മതത്തിൽ വിശ്വസിക്കുന്നവർ തമ്മിൽ കൊല നടത്തുന്നു.

    മറുപടിഇല്ലാതാക്കൂ