2015, ജൂൺ 7, ഞായറാഴ്‌ച

വിഴിഞ്ഞം വീണ്ടും

25 വർഷമായി കേരള സർക്കാർ ആസൂത്രണം ചെയ്തു കൊണ്ടിരിയ്ക്കുന്ന ഒരു പദ്ധതി ആണ് വിഴിഞ്ഞം അന്താ രാഷ്ട്ര തുറമുഖം. സംഭവം ഇത് വരെ ഒന്നും നടന്നിട്ടില്ല. ഒരാൾ ടെണ്ടർ നൽകി എന്നതൊഴിച്ചാൽ.  ഇനി ഒരു 25 വർഷം കൂടി കഴിഞ്ഞാലും ഒന്നും സംഭവിയ്ക്കുകയില്ല എന്ന്എന്നും ഒരു നടക്കാത്ത മധുര സ്വപ്നമായി അവശേഷിയ്ക്കും എന്ന്  നമുക്ക് ഉറപ്പിയ്ക്കാം.

പുതിയ ടെണ്ടർ, അദാനി പോർട്സ് നൽകിയത്, അനുസരിച്ച് 

 മൊത്തം ചെലവ്-                                     7525 കോടി .

അതിൽ അദാനി മുടക്കുന്നത്                2454 കോടി

കേരള സർക്കാർ മുടക്കുന്നത്               4253 കോടി

കേന്ദ്ര സർക്കാർ                                            818 കോടി

ഇതാണ് കണക്ക്.

കോണ്‍ഗ്രസ്സിന് ആണെങ്കിൽ ഇത് ഇറങ്ങി പ്പോകുന്നതിനു മുൻപ് നടത്തിയെടുക്കണം എന്നാണു ആഗ്രഹം. അതിനായി അദാനിയിൽ നിന്നും കൈക്കൂലി വാങ്ങി എന്ന് മാർക്സിസ്റ്റ് കാര് പറയുന്നു. ഡെൽഹിയിൽ കെ.വി. തോമസിന്റെ വസതിയിൽ അദാനിയുമായി കണ്ട് കോഴ വാങ്ങി എന്നാണ് പറയുന്നത്. 

അതിനു മറ്റൊരു വേർഷൻ കൂടി പറയുന്നു. സത്യത്തിൽ ചാണ്ടിയ്ക്ക് ഇതിൽ താൽപര്യമില്ല. ഇതൊരു ഷോ ആണ്. തമിഴ് നാട്ടിൽ ചാണ്ടിയ്ക്കും ബാബുവിനും ( മദ്യ മന്ത്രി) കോടികളുടെ എസ്റ്റെറ്റ് ജയലളിത കൊടുത്തു കഴിഞ്ഞു. ഇത് പോയാൽ അവിടെ കൊളച്ചൽ  തുറമുഖം  വരുത്തും.  എങ്ങിനെയെങ്കിലും മാർക്സിസ്റ്റ് കാർ   ഒടക്കാൻ വേണ്ടിയാണ് ചാണ്ടി ഇരിയ്ക്കുന്നത് എന്ന്.

മാർക്സിസ്റ്റ് കാർ പറയുന്നത് ഇതിൽ സുതാര്യതയില്ല. സംസ്ഥാനം തീരെഴുതുന്നത് പോലെയാണ് എന്ന്. അത് മാത്രമല്ല. ഇത് രാജ്യ സുരക്ഷയ്ക്ക് ഭീഷണി ആണെന്നാണ്‌ യെച്ചൂരി പറയുന്നത്. പണ്ട് മാർക്സിസ്റ്റ് കേരളം ഭരിയ്ക്കുമ്പോൾ ഒരു ചൈനീസ് കമ്പനി വന്നപ്പോൾ കേന്ദ്രം ഭരിയ്ക്കുന്ന കോണ്‍ഗ്രസ്സ് പറഞ്ഞത് ഇതേ കാരണം. രാജ്യ സുരക്ഷാ ഭീഷണി.

രണ്ടു പേരും കൂടി ഇത് ഇല്ലാതാക്കും എന്നാണ് ബി.ജെ.പി. പറയുന്നത്. എങ്ങിനെയങ്കിലും ഇത് നടത്തി എടുക്കണം എന്ന് കേന്ദ്ര മന്ത്രി ഗദ്ക്കരി യും പറഞ്ഞു. അല്ലെങ്കിൽ തമിഴ് നാടിലെ കൊളച്ചലിൽ കൊടുക്കും എന്ന്.

ഇന്നത്തെ ഒരു വാർത്തയാണ് . സ്റേറ്റ് ലെവൽ ബാങ്കേർസ് കമ്മിറ്റി സമാഹരിച്ച വിവരങ്ങൾ അനുസരിച്ച് വിദേശ മലയാളികളുടെ കേരള ബാങ്കുകളിലെ 2014-15  വർഷത്തെ  നിക്ഷേപം 1.1  ലക്ഷം കോടി രൂപയാണ്. നൂറ്റി പത്തായിരം  കോടി രൂപ!  ഈ കോടിയിൽ നിന്നും വെറും  ഒരു 7000 കോടി രൂപ,  വെറും 6  ശതമാനം,  ഈ പ്രവാസികളിൽ നിന്നും നേരിട്ട്  വിഴിഞ്ഞത്തിന് വേണ്ടി സ്വരൂപിയ്ക്കാൻ നമ്മുടെ സർക്കാരിന് കഴിയില്ലേ? പാർട്ടിയ്ക്ക് പണം ഉണ്ടാക്കാൻ ഇടയ്ക്കിടെ ഈ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും  ഗൾഫ്സന്ദർശനത്തിന് പോകാറുണ്ടല്ലോ. 

ഇപ്പോൾ സർക്കാർ മുടക്കാൻ തുടങ്ങുന്ന  4253 കോടി യും പലിശയ്ക്കു എടുക്കുകയാണല്ലോ.അല്ലാതെ എന്തു ചെയ്യും ട്രെഷറി കാലിയാണല്ലോ.  ജപ്പാനിൽ നിന്നോ ADB, IMF ഇങ്ങിനെ എവിടെ നിന്നെങ്കിലും. കൊള്ള പ്പലിശയ്ക്ക്. പക്ഷെ 15 വർഷം കഴിഞ്ഞേ വിഴിഞ്ഞത്ത്  നിന്നും വരുമാനം എന്തെങ്കിലും   കിട്ടി ത്തുടങ്ങൂ. അത് വരെ ഈ പലിശ കൊടുത്ത് കൊണ്ടേ ഇരിയ്ക്കണം.  അതും കിട്ടുന്നതോ വരുമാനത്തിൻറെ 1 ശതമാനം.  പതിനാറാം വർഷം 2 ശതമാനം. അങ്ങിനെ പോകും.   പണി 2019 ൽ പൂർത്തിയാകും എന്നാണ് പറയുന്നത്. പിന്നെയും കാത്തിരിയ്ക്കണം പത്തു വർഷം   5 പൈസ എങ്കിലും കിട്ടാൻ. 

അതിലും കുറച്ചു പലിശ കൊടുത്താൽ മതിയല്ലോ പ്രവാസികൾക്ക്, ബാങ്ക് കൊടുക്കുന്ന പലിശ. അല്ലെങ്കിൽ ലാഭ വിഹിതം. അങ്ങിനെ ഏതെങ്കിലും രീതി.  അതും 15 വർഷം കാത്തിരിയ്ക്കാതെ പോർട്ട്‌ തുടങ്ങിയാൽ ( 4 വർഷം) ഉടൻ പണം വേണമെങ്കിൽ മടക്കി നൽകി തുടങ്ങുകയും  ചെയ്യാം.

2 അഭിപ്രായങ്ങൾ:

  1. അതിലും കുറച്ചു പലിശ കൊടുത്താൽ മതിയല്ലോ പ്രവാസികൾക്ക്, ബാങ്ക് കൊടുക്കുന്ന പലിശ. അല്ലെങ്കിൽ ലാഭ വിഹിതം. അങ്ങിനെ ഏതെങ്കിലും രീതി. അതും 15 വർഷം കാത്തിരിയ്ക്കാതെ പോർട്ട്‌ തുടങ്ങിയാൽ ( 4 വർഷം) ഉടൻ പണം വേണമെങ്കിൽ മടക്കി നൽകി തുടങ്ങുകയും ചെയ്യാം.

    നല്ല സജ്ജഷൻ..

    മറുപടിഇല്ലാതാക്കൂ