2015, ജൂൺ 9, ചൊവ്വാഴ്ച

'ജെട്ടി കേസ്'




മാണിയുടെ കോഴക്കേസ് വന്നതോടു കൂടി ചാനലുകളിൽ അടി പിടി കോലാഹലം ആണ്. തന്തയ്ക്ക് വിളി വരെ വന്നു.  പിന്നെ വിഴുപ്പ് അലക്ക്. അലക്കി അലക്കി മലീമസമായ അടി വസ്ത്രങ്ങൾ വരെ പരസ്യമായി അലക്കുന്നു. ഏറ്റവും അവസാനം വന്നതാണ് ആന്റണി രാജുവിന്റെ 'ജെട്ടി കേസ്'.

ടി.പി. സെൻ കുമാർ ഐ.ജി. ആയിരുന്ന 2006 കാലത്ത്  പുനരന്വേഷണം നടത്താൻ അദ്ദേഹം ഉത്തരവിട്ട കേസ്‌ ആണ് ഈ 'ജെട്ടി കേസ്'. അതിൽ ആന്റണി രാജു പ്രതി ആയിരുന്നു.

സംഭവം എന്താണെന്ന് നോക്കണ്ടേ?  ആന്ദ്രു സാൽവഡോർ സെർവല്ലി എന്നൊരു ഒരു സായിപ്പിനെ 1990 ൽ ജെട്ടിയ്ക്കകത്ത്‌ ഒളിപ്പിച്ച്  മയക്കു മരുന്ന്    ( 61.5. ഗ്രാം ഹാഷിഷ്) കടത്തി എന്നാ കേസിൽ പിടിച്ചു. തൊണ്ടി മുതൽ ആ ജെട്ടി. ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് അങ്ങേരെ 10 വർഷം തടവിനു വിധിച്ചു. കേസ് ഹൈ ക്കോടതിയിൽ വന്നപ്പോൾ വന്നപ്പോൾ തൊണ്ടി യായ ജെട്ടി  ഒരു കൊച്ചു ജെട്ടി. കൊച്ചു കുട്ടികൾക്ക് മാത്രം ഇടാവുന്നത്. കേസ് തള്ളി. ( ഇത് പോലെ മോഹൻ  ലാലിന്റെ ഒരു സിനിമയിൽ ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ഇതായിരിയ്ക്കും   അതിനു പ്രചോദനം ). സായിപ്പിനെ വെറുതെ വിട്ടു. 2002 ൽ തിരുവനന്തപുരം പോലീസ് കമ്മീഷണർ കേസ് എഴുതി തള്ളി. അതിനു ശേഷം ആണ് കേസ് തുറന്നതും പുനരന്വേഷണം നടത്തിയതും ആന്റണി രാജുവിനെ പ്രതിയാക്കിയതും.

കോടതിയിലെ ഒരു ക്ലാർക്കും പ്രതി. അയാള് പറഞ്ഞത് സൂക്ഷിയ്ക്കാൻ കോടതി ഏൽപ്പിച്ചിരുന്ന ജെട്ടി വക്കീൽ ആന്റണി രാജു വാങ്ങി എന്നും കുറെ ദിവസം കഴിഞ്ഞു തിരിച്ചു കൊടുത്തു എന്നും ആണ്. അതാണ്‌ ജെട്ടി കേസ്. 

അതിൽ  പ്രതിയായ രാജു ആന്റണി ആണ് ഈ ചാനലുകളിൽ വന്നിരുന്നു വാചകം അടിയ്ക്കുന്നത് എന്നാണ് ബിജു രമേശ്‌ പറഞ്ഞത്.

ബിജു ഓർമിപ്പിച്ചത് നന്നായി. ടി.പി. സെൻ കുമാർ ഇപ്പോൾ ഡി.ജി.പി. ആണ്.

5 അഭിപ്രായങ്ങൾ:

  1. അത്‌ മാത്രമല്ലാ സർ...കേ കോ (മാ) പാർട്ടിക്ക്‌ അനുവദിച്ചിരിക്കുന്ന സീറ്റായ പൂഞ്ഞാർ ലക്ഷ്യമാക്കി ഇറങ്ങിയിക്കുന്ന ഒരു വെറും ചെറ്റയാ ഈ %$&$*-.

    നേതാവിന്റെ അമേധ്യം രണ്ട്‌ കയ്യിലും ഏറ്റു വാങ്ങുന്ന നാണം കെട്ട ചെറ്റ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ വിശേഷണം അർഹിയ്ക്കുന്ന ധാരാളം രാഷ്ട്രീയക്കാർ ഉണ്ട്. അത് കൊണ്ട് ഒരാളെ പറഞ്ഞിതു തീർത്തു കളയേണ്ട സുധീ

      ഇല്ലാതാക്കൂ
  2. ബിജു ഓർമിപ്പിച്ചത് നന്നായി.
    ടി.പി. സെൻ കുമാർ ഇപ്പോൾ ഡി.ജി.പി. ആണ്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സംഭവം ഇപ്പോൾ അറ്റോർണി ജെനറൽ വരെ എത്തി.മുകുന്ദൻ

      ഇല്ലാതാക്കൂ
  3. ഈ ജെട്ടിക്കേസിനെ കുറിച്ച് ഇന്ന ഏഷ്യാനെറ്റ് ചർച്ചയിൽ ജയശങ്കർ വക്കീപ് പറയുകയും അതുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ വിനി വി ജോൺ ഇന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ