"വിളിക്കാതെ പോയാൽ ഉണ്ണാതെ പോരാം" എന്നൊരു പഴംചൊല്ല് ഉണ്ട്. അത് അന്വർത്ഥമാവുകയാണ് വള്ള സദ്യക്ക് പോയ എം.എൽ. എ. ശിവദാസൻ നായരുടെ കാര്യത്തിൽ.
ആറന്മുള പാർഥ സാരഥി ക്ഷേത്രത്തിലെ വള്ള സദ്യ ഉത്ഘാടനത്തിന് എം.എൽ. എ. യെ സംഘാടകർ ആയ പള്ളിയോട സേവാ സംഘം ക്ഷണിച്ചിട്ടില്ലായിരുന്നു എന്നാണ് ശ്രീ കുമ്മനം രാജ ശേഖരൻ പറയുന്നത്.താൻ പ്രതിനിധാനം ചെയ്യുന്ന ആറന്മുള നിയോജക മണ്ഡലത്തിലെ എല്ലാവരുടെയും എതിർപ്പും അവഗണിച്ച്, അവരുടെ വികാരം മാനിക്കാതെ K G S ഗ്രൂപ്പിന്റെ നാട് മുടിക്കുന്ന സ്വകാര്യ വിമാനത്താവളം സ്ഥാപിക്കാൻ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ് എം.എൽ.എ. ശിവദാസൻ നായർ. 500 ഏക്കർ നെൽ വയൽ നികത്തിക്കഴിഞ്ഞു. ആറന്മുള എന്ന മനോഹരമായ പൈതൃക ഗ്രാമം താമസിയാതെ മരുഭൂമിയാകും. ഇതൊന്നും അദ്ദേഹത്തിന് പ്രശ്നം അല്ല. അങ്ങിനെ പൈതൃകത്തിനു യാതൊരു വിലയും കൽപ്പിക്കാത്ത പൈതൃകം തകർക്കുന്ന ശിവദാസൻ നായർക്ക് ആറന്മുളയുടെ പൈതൃകത്തിന്റെ ഭാഗമായ, അതിന്റെ തുടർച്ചയായി ജനങ്ങൾ കൊണ്ടാടുന്ന വള്ള സദ്യ എന്ന ചടങ്ങിൽ സംബന്ധിക്കാൻ എന്ത് അർഹതയാണ് ഉള്ളത്?
ജനങ്ങളെ വിഡ്ഢികൾ ആക്കാൻ നടത്തിയ ഒരു നാടകം ആയിരുന്നു ഇത്. ആശു പത്രി ക്കിടക്കയിൽ നിന്നും മറ്റൊരു നാടകവും അരങ്ങേറി. ക്ഷേത്രത്തിൽ വിളക്ക് കൊളുത്താതെ ദേവസ്വം ആൾക്കാർ മടങ്ങി പോയതിൽ അദ്ദേഹത്തിനുള്ള വിഷമവും വേദനയും കാട്ടുന്ന വികാര പ്രകടനം.
താനാണ് ശരി എന്ന് ഇനിയും അദ്ദേഹത്തിന് തോന്നുന്നു എങ്കിൽ രാജി വച്ച് പുതിയ ജന വിധി തേടുക. ഒരു ജനതയുടെ വികാരങ്ങളെ അടിച്ചമർത്തി ഒരു ഭരണ കൂടവും ദീർഘ നാൾ നില നിന്നിട്ടില്ല എന്ന് ചരിത്രം നോക്കിയാൽ മനസ്സിലാകും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ