2013, ഓഗസ്റ്റ് 28, ബുധനാഴ്‌ച

ശങ്കരാടി- സുകുമാരി

ഈ സിമാക്കാർക്ക് പൊങ്ങച്ചം അടി അൽപ്പം  കൂടുതലാണ്.പത്ത് കാശും കുറച്ചു  പ്രശസ്തിയും ആകുമ്പോഴാണ് പണ്ട് കൂതറ അടിച്ചു നടന്ന അവന്മാരും അവളുമാരും കൊട്ടയിലും .............ലും കൊള്ളാത്ത വാചകം അടിച്ച് നാട്ടുകാരുടെ മുൻപിൽ ആളാകുന്നത്.

അടുത്തിടെ സംവിധായകൻ പ്രിയദർശന്റെ ഒരു ലേഖനം വായിച്ചത്.ആളിപ്പം ഹിന്ദി സിനിമാ രംഗത്തു കൂടി വിജയിച്ചതിനു ശേഷം വലിയ പ്രശസ്തി യിൽ ആണ്. സത്യം പറഞ്ഞാൽ  ഈ പ്രിയ ദർശന് ഒരു ഓസ്കാർ കൊടുക്കേണ്ടതാണ്. ഇത്രയേറെ ചിത്രങ്ങൾ കോപ്പി അടിച്ച് ഉണ്ടാക്കിയതിന്. അങ്ങേരുടെ 99 ശതമാനം സിനിമയും കട്ടെടുത്തതാണ്. എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. ഒരു കഥയോ കഥാ തന്തു വോ മോഷ്ടിച്ച് എന്നിരിക്കാം. പക്ഷെ സീൻ ബൈ സീൻ ഇത് പോലെ അടിച്ചെടുത്ത് ഇത്രയേറെ സിനിമ ഉണ്ടാക്കിയവർ വേറെ കാണില്ല.  Plagiarised Malayalam Movies എന്ന് നെറ്റിൽ കയറി അടിച്ചു നോക്കൂ. 100 -150 കോപ്പി സിനിമകളുടെ ലിസ്റ്റ് കാണാം.കുറ്റം പറയരുതല്ലോ വേറെ പല വില്ലൻ സംവിധായകരും ഉണ്ട് അടിച്ചു മാറ്റിയ കൂട്ടത്തിൽ. പക്ഷെ ഒന്നാമൻ പ്രിയദർശൻ തന്നെ.അത് കൊണ്ടാണ് ഓസ്കാർ റെക്കമെൻട്‌ ചെയ്തത്.

ഇനി പൊങ്ങച്ച൦ അടിയിലേക്ക് മടങ്ങി വരാം. 

1. ശങ്കരാടിയെ പ്രിയദർശൻ തന്റെ കുറെ സിനിമകളിൽ നിന്നും ഒഴിവാക്കി. ശങ്കരാടി ഒരു ദിവസം പടം ഒന്നും തരാത്തത് എന്താണ് എന്ന് ചോദിച്ചു കൊണ്ട് അദ്ദേഹത്തിന്റെ അടുത്തു ചെന്നു. അതിനു ശേഷം ചാൻസ്   കൊടുത്തോ ഇല്ലയോ എന്ന് പറയുന്നില്ല. 

2. അടുത്തത് സുകുമാരി.സുകുമാരിയേയും പ്രിയദർശൻ എഴുതിയ സിനിമകളിൽ നിന്നും മനപൂർവം ഒഴിവാക്കി. കാരണം പടയോട്ടം സിനിമയുടെ നായിക വിദ്യാ സിൻഹ ആയിരുന്നു. അവരെ ഒഴിവാക്കി ലക്ഷ്മിയെ ആക്കി. അതിനു കാരണം സുകുമാരി ആണെന്ന് ധരിച്ചാണ് അവരെ ഭാവി സിനിമകളിൽ നിന്നും ഒഴിവാക്കിയത്. (ആദ്യ മൂന്ന് നാല് ദിവസം വിദ്യാ സിൻഹയെ മലയാളം പഠിപ്പിക്കുന്ന ജോലി   പ്രിയദർശന് ആയിരുന്നു എന്നും പുള്ളി പറയുന്നു.. അവർ പോയതോട് കൂടി അത് നഷ്ടപ്പെട്ട ദ്വേഷ്യവും മനസ്സിൽ  കാണും). പിന്നീട് ട്രെയിനിൽ വച്ച് കള്ളൻ പോക്കറ്റ് അടിച്ച് കയ്യിൽ കാൽ പൈസ ഇല്ലാതിരുന്നപ്പോൾ സുകുമാരി 180 രൂപ കൊടുത്തു സഹായിച്ചു. അങ്ങിനെയാണ് സുകുമാരിയെ വീണ്ടും അഭിനയിപ്പിച്ചു തുടങ്ങിയത്.

ശങ്കരാടിയും സുകുമാരിയും തങ്ങളുടെ അഭിനയ പ്രതിഭ കൊണ്ട്‌ മലയാള മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടിയവരാണ്. പ്രിയദർശന്റെ കുറെ സിനിമകളിൽ അഭിനയിച്ചില്ല എന്നത് കൊണ്ട്‌ അവരുടെ പ്രശസ്തിക്ക് ഒട്ടും കോട്ടം തട്ടിയില്ല. ഇങ്ങിനെ പ്രിയദർശന്റെ സിനിമകളിൽ അവർ ഇല്ലായിരുന്നോ  എന്ന്  ഇപ്പോൾ പ്രിയദർശൻ ലേഖനം വായിച്ചപ്പോൾ ആണ് ജനം അറിഞ്ഞത്. അതിൽ നിന്നും എന്താണ് മനസ്സിലായത്‌? പ്രിയദർശന് മാത്രം ആണ് നഷ്ടം സംഭവിച്ചത്. അവരുടെ മഹത്വത്തിന് ഒരു കുറവും വന്നതും ഇല്ല. 

ഒരു കാര്യം കൂടി മനസ്സിലായി. പ്രിയദർശൻ  വെറും ചീപ് ആണെന്ന്.  ഇത്രയും കാലം  സിനിമാ മോഷ്ടാവ് എന്നൊരു ചീത്ത പ്പേരെ ഉണ്ടായിരുന്നുള്ളൂ. ഇപ്പം ഇതും കൂടി.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ