ഭാരതം സ്വന്തമായി നിർമിച്ച ആദ്യത്തെ വിമാന വാഹിനിക്കപ്പൽ INS വിക്രാന്ത്നീറ്റിൽ ഇറക്കുന്ന ചടങ്ങ് കൊച്ചി കപ്പൽ നിർമാണ ശാലയിൽ നമ്മുടെ പ്രധിരോധ മന്ത്രി ശ്രീ എ.കെ.ആന്റണി നിർവഹിച്ചു. സ്വന്തമായി രൂപ കൽപ്പന ചെയ്ത് നിർമിച്ച ഈ കപ്പൽ ഭാരതീയർക്കാകെ അഭിമാനമാണ്.
"സായുധ സേനക്ക് അതിർത്തിയിൽ സ്ഥിതി ഗതികൾക്ക് അനുസരിച്ച് പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്" എന്നൊരു പ്രസ്താവന ഈ അവസരത്തിൽ അദ്ദേഹം നടത്തുക ഉണ്ടായി.
എന്താണിതിന് അർഥം? കരസേനാ മേധാവി ജെനറൽ ബിക്രം സിംഗ് ന് മന്ത്രി ഈ അധികാരം കൊടുത്തു എന്നാണോ ഇത് കൊണ്ടു അർത്ഥമാക്കേണ്ടത്? കാരണം പാകിസ്ഥാൻ വെടി വക്കുമ്പോൾ തിരിച്ചു വെടി വക്കാനൊ വെടി ഉതിർക്കാതെ വെറുതെ നിന്നു മരിച്ചു വീഴാനൊ എന്തിനായാലും സേനാo ഗ ങ്ങൾക്ക് ഉത്തരവ് വേണം. അത് കൊടുക്കേണ്ടത് അതിർത്തിയിലുള്ള ഉത്തര വാദിത്വപ്പെട്ട ഉദ്യോഗസ്ഥർ ആണ്. അവർക്ക് അതിനു മുകളിൽ നിന്നും കിട്ടണം. അങ്ങിനെ മുകളിലോട്ടു പോയി പ്പോയി അവസാനം ഇത് എത്തിച്ചേരുന്നത് പ്രധിരോധ മന്ത്രി യിൽ ആണ്.
കഴിഞ്ഞ ആഴ്ച ആണ് പാകിസ്ഥാന്റെ ആക്രമണത്തിൽ നമ്മുടെ 5 സൈനികർ മരിച്ചത്. അതിനു ശേഷവും യാതൊരു പ്രകോപനവും ഇല്ലാതെ പാകിസ്ഥാൻ വെടി വയ്പ്പ് തുടരുകയാണ്. കഴിഞ്ഞ 72 മണിക്കൂറിൽ 9 തവണയാണ് അവർ വെടി വയ്പ്പ് നടത്തിയത്. ആളപായം സംഭവിക്കാത്തത് നമ്മുടെ ഭാഗ്യം.
കരസേനാ മേധാവി ജെനറൽ ബിക്രം സിംഗ് ആകട്ടെ തൻറെ ഫീൽഡ് കമാൻഡേർസിനോട് പാകിസ്ഥാൻ സൈന്യത്തിനെതിരെ വളരെ aggressive ആകണം എന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. വിദേശ കാര്യ മന്ത്രി ആകട്ടെ പ്രധാന മന്ത്രിയുടെ ചിന്താഗതിക്ക് അനുസരിച്ച് അൽപ്പം "മയത്തിൽ" പോയാൽ മതി എന്നും.
ഇതിനിടയിൽ എവിടെയാണ് പ്രധിരോധ മന്ത്രി ശ്രീ എ.കെ.ആന്റണിയുടെ അഭിപ്രായത്തിന്റെ സ്ഥാനം?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ