ഇന്നലെകളിൽ ഒരു സുന്ദര രാഗമായി ഒഴുകിയെത്തി മലയാളികളുടെ ഹൃദയ സരസ്സിൽ ഇന്നും പുഷ്പിച്ചു നില്ക്കുന്ന ഒരു പിടി ഗാനങ്ങളുടെ സ്രഷ്ട്ടാവായ ദക്ഷിണാ മൂർത്തി സ്വാമി നിർവ്വി കൽപ്പ സമാധിയിൽ ലയിച്ചിരിക്കുന്നു. ഖര ഹര പ്രിയ എന്താണെന്ന് അറിയാത്ത സാധാരണക്കാരന് പാടി രസിക്കാൻ "ഉത്തരാ സ്വയംവരം" നൽകി അദ്ദേഹം അവരെ സംഗീതം പഠിപ്പിച്ചു. ശുദ്ധമായ കർ ണാ ടക സംഗീതം തൻറെ ഈണങ്ങളിൽ പകർന്ന് കവിതകൾക്ക് ആത്മാവ് നൽകി മലയാളികൾക്ക് സംഭാവന നൽകിയ അവധൂത നാണ്, സംഗീതത്തെ ഈശ്വരനായി കണ്ട, വൈക്കത്തപ്പനിൽ സർവസ്വവും സമർപ്പിച്ച സ്വാമി.
അർഥമില്ലാത്ത രചനകളും അവയ്ക്ക് നൽകുന്ന ഒച്ചയും ബഹളവും ആയ സംഗീതവും മലയാള സിനിമാ ഗാനങ്ങളെ കീഴടക്കിയപ്പോൾ ഇന്നത്തെ മലയാളിക്ക് എന്താണ് വേണ്ടതെന്ന് മനസ്സിലാക്കിയ സ്വാമി അവിടെ നിന്നും പിൻവാങ്ങി.
വാതിൽ പ്പഴുതിലൂടെ ഒരു പിടി മനോഹരമായ ഗാനങ്ങൾ മധുരമായ രാഗ ങ്ങൾ നൽകി ഭാവ സമ്പൂർണമാക്കി മലയാളികളുടെ മന സ്സിലേക്ക് വാരി വിതറിയ സ്വാമിയുടെ കാലൊച്ച ഇനി ഒരിക്കലും സംഗീതത്തിന്റെ ഇട നാഴിയിൽ കേൾക്കില്ല എന്ന ദുഃഖം മനസ്സിൽ നിറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ