അതി ശക്തമായ മഴ കേരളമാകെ നാശം വിതച്ചിരിക്കുകകയാണ്. ഉരുൾ പൊട്ടലിലും മണ്ണിടിച്ചിലിലും മറ്റുമായി അനവധി ജീവനുകൾ ആണ് നഷ്ടപ്പെട്ടത്. അനേകം വീടുകൾ തകർന്നു. നദികൾ നിറഞ്ഞു കവിഞ്ഞ് വെള്ളപ്പൊക്കത്തിൽ അനേകം പേർക്ക് കിടപ്പാടം നഷ്ടപ്പെട്ടു. രക്ഷാ പ്രവർത്തനങ്ങൾ മന്ദ ഗതിയിൽ ആണ്.
അണക്കെട്ടുകൾ എല്ലാം നിറഞ്ഞൊഴുകുന്നു.മുല്ലപ്പെ രിയാർ അണക്കെട്ടിലെ ജല നിരപ്പ് 134 അടി ആയി. 136 അടിയാണ് പരമാവധി. ജനങ്ങൾ സംഭീതരാണ്. ഇതൊക്കെ ഒറ്റ രാത്രി കൊണ്ടു സംഭവിച്ചതല്ല. വൃഷ്ടി പ്രദേശത്ത് തുടർച്ചയായിട്ടുള്ള മഴ കൊണ്ട് ക്രമേണ ഉയർന്നതാണ് ജല നിരപ്പ്.പുതിയ അണക്കെട്ടിനു വേണ്ടി ഘോര ഘോരം വാദിച്ച മന്ത്രി ജോസപ്പിനെ കാണാനില്ല. 136 അടി ജലം എത്തിയാൽ എന്ത് ചെയ്യണം എന്ന് ഭരണാധികാരികൾക്ക് ഒരു ഐഡിയയും ഇല്ല. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ തുറന്നാൽ ഇടുക്കി അണക്കെട്ടിനു എന്ത് സംഭവിക്കും എന്നും ആർക്കും അറിയില്ല. അതിനെ പ്പറ്റി ചിന്തിക്കാൻ ആർക്കും സമയം ഉണ്ടായില്ല. പ്രതിച്ഛായ നന്നാക്കാൻ ഡൽഹിയിൽ ആയിരുന്നുവല്ലോ ഭരണ കർത്താക്കൾ.
അങ്ങിനെ ദുരന്തങ്ങൾ ഒഴിവാക്കുന്നതിനൊ,മുൻ കരുത്തൽ എടുക്കുന്നതിനോ രക്ഷാ പ്രവർത്തനങ്ങൾക്കോ വ്യക്തമായ ധാരണയോ, പദ്ധതികളോ, സന്നാഹ മോ, താൽപ്പര്യമൊ ഈ സർക്കാരിന് ഇല്ല. ഉത്തരവാദിത്വം ഇല്ലാത്ത ഒരു സർക്കാർ ആണിന്നു കേരളത്തിൽ . ഭരണം ഉണ്ടോ എന്ന് തന്നെ ജനങ്ങൾക്ക് സംശയം ആയിരിക്കുന്നു. ആർമിയെയും, നേവിയെയും, ദുരന്ത നിവാരണ സേനയേയും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുക മാത്രമാണ് കേരള സർക്കാരിന്റെ ഉത്തരവാദിത്വം എന്ന് തോന്നുന്നു. ഒരു മന്ത്രി സഭാ യോഗം കൂടി ചില മന്ത്രിമാരെ ചിലയിടങ്ങളിൽ പറഞ്ഞു വിട്ടു എന്നല്ലാതെ വലുതായി ഒന്നും ചെയ്തു കണ്ടില്ല. തിരുവഞ്ചൂരിനെ ഇടുക്കിയിൽ വിട്ടത് മനപ്പൂർവം ആണ് എന്ന് തോന്നുന്നു. മഴയിലോ ഉരുൾ പൊട്ടലിലൊ പെൻ ഡ്രൈവും ഹാർഡ് ഡിസ്കും ഒലിച്ചു പോയാൽ രക്ഷപ്പെട്ടല്ലോ.
മന്ത്രി സഭാ യോഗത്തിന് ശേഷം മന്ത്രിയുടെ വിശദീകരണവും അദ്ദേഹത്തിന്റെ ശരീര ഭാഷയും ഈ ദുരന്തം അവർ ഗൗര വമായിട്ടെടു ക്കുന്നില്ല എന്ന് വെളിവാക്കുന്നു. സ്വന്തം പ്രധിരോധത്തിനു കാണിച്ച ഉശിരിന്റെ നൂറിലൊന്നു പോലും. ശരിയായ ഒരു ഡിസാസ്ടർ മാനെജ്മെന്റ് സിസ്റ്റം ഇല്ലാത്തത് കൊണ്ടാണിത്. (പേരിനു ഒന്നുണ്ട്). കാര്യങ്ങൾ വിശകലം ചെയ്യാനും നടപടികൾ എടുക്കാനും നിതാന്ത ജാഗ്രത പുലർത്താനും കഴിവുള്ള, വിദഗ്ധർ അടങ്ങിയ ഒരു പ്രൊഫഷനൽ ടീം ആണ് വേണ്ടത്.അത്തരം ഒരു ഡിസാസ്ടർ മാനെജ്മെന്റ് അതോറിറ്റി യാണ് ഉത്തരാഖണ്ഡി ലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സ്തുത്യർഹമായി നടത്തിയ നരേന്ദ്ര മോഡിയുടെ ടീം. അല്ലാതെ ദുരന്തം ഭവിക്കുമ്പോൾ ആന്റണിയെ വിളിക്കുകയല്ല വേണ്ടത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ