2013, ഓഗസ്റ്റ് 29, വ്യാഴാഴ്‌ച

Kerala Finance Minister

നമ്മുടെ മന്ത്രിമാർക്ക് എക്കണോമിക്സിൻറെ ബാല പാഠം പോലും അറിയില്ല എന്നാണ് തോന്നുന്നത്.എത്രയോ വർഷം കേരള സംസ്ഥാനത്തിന്റെ  ധന മന്ത്രി ആയിരുന്നു എന്നും ധാരാളം  ബജറ്റ് അവതരിപ്പിച്ചു എന്നും മേനി പറഞ്ഞു ന ടക്കുന്ന ധന മന്ത്രി കെ.എം. മാണി യുടെ സ്ഥിതിയും വ്യത്യസ്തമല്ല. 

കേരളത്തിന്റെ സാമ്പത്തിക നില വളരെ പരിതാപകരം ആണെന്നുള്ള സത്യം മന്ത്രി ആര്യാട ൻ മുഹമ്മദ്‌ തുറന്നു പറഞ്ഞു.ഉടൻ വന്നു മാണിയുടെ മറുപടി. "ഞാൻ എല്ലാവർക്കും അനുവദിച്ചതിൽ  കൂടുതൽ  ഫണ്ട്‌ കൊടുക്കുന്നുണ്ട്." ഇതാണോ ശരിയായ സാമ്പത്തിക മാനേജ്മെന്റ്റ്? സരിതയുടെയും സലിം രാജിന്റെയും പ്രശ്നത്തിൽ ആരെയും പിണക്കാൻ കഴിയാതെ കഷ്ട്ടപ്പെടുന്ന മുഖ്യ മന്ത്രി ആകട്ടെ തൻറെ മുഖ മുദ്രയായ ഉഴപ്പൻ മറുപടിയും ആയി രംഗത്ത് വന്നു. " രണ്ടു പേര് പറയുന്നതും ശരിയാണ്.   ഇവിടെ സാമ്പത്തിക പ്രതിസന്ധി ഒന്നുമില്ല. സാമ്പത്തിക ഞെരുക്കം  മാത്രം".     പോരേ?  ഈനാമ്പേച്ചിക്ക്  കൂട്ട്  മ രപ്പട്ടി. 

എന്താണ് ഇതിന്റെയൊക്കെ അർഥം? ഒന്നുകിൽ ഇവർ അറിഞ്ഞു കൊണ്ട് ജനങ്ങളെ വിഡ്ഢികൾ ആക്കുന്നു. അല്ലെങ്കിൽ കാര്യങ്ങളെ പ്പറ്റി ഇവർ   അജ്ഞരാണ്. രണ്ടായാലും നാടിനു അപകടകരമാണ്. നികുതി വരുമാനം വളരെ കുറവാണെന്ന് മാണിയും എല്ലാവരും സമ്മതിക്കുന്നുണ്ട്.വരുമാനം ഇല്ലാതെ രണ്ടറ്റവും കൂട്ടി മുട്ടിക്കുന്നത്‌ എങ്ങിനെയാണ്? അതാണല്ലോ ഒരു ധന മന്ത്രിയുടെ ഉത്തരവാദിത്വം. ബജറ്റിൽ വകയിരുത്തിയ ചെലവും ഇത് വരെയുള്ള വരുമാനവും എത്രയാണെന്നും  തന്റെ ഉദ്യോഗസ്ഥരോട് ചോദിച്ചാൽ മന്ത്രിക്ക് അറിയാൻ കഴിയും.  അതിൽ നിന്നും കമ്മി എത്ര ആണെന്ന്  കണ്ടു പിടിക്കാം. എക്കണോമിസ്റ്റ് കൾ ഫിസ്കൽ ഡെഫിസിറ്റ് എന്നൊക്കെ പറയുന്ന സാധനം. 
   
ഈ കമ്മി നികത്താൻ വീണ്ടും കടം എടുക്കേണ്ടി വരും. ഇപ്പോൾത്തന്നെ കേരളം കടത്തിൽ മുങ്ങി നിൽക്കുകയാണ്. 2012 ജൂലൈയിൽ മാണി നിയമ സഭയിൽ പറഞ്ഞ കണക്കനുസരിച്ച് കേരളത്തിൻറെ പൊതു കടം (Public Debt) ഭീമാകാരമായ 87000 കോടി രൂപയാണ്.അതായത് ഇവരെല്ലാം കൂടി ഭരിച്ചു ഭരിച്ചു ഓരോ കേരളീയനും 26000 രൂപയുടെ കടക്കാരനാണ്. പലിശ നൽ ൻ പോലും കഴിയാത്ത " High Cost Debt  Over Hang" എന്ന ഭയാനകമായ സ്ഥിതി വിശേഷത്തിലേക്കാണ് നമ്മുടെ നാട് പോകുന്നത്. ഈ സ്ഥിതിയിലും വളരെ ലാഘവ ബുദ്ധി യോടെയാണ് സർക്കാർ നീങ്ങുന്നത്‌... ആര്യാടന്റെ പ്രസ്താവന പ്രതിപക്ഷം ആയുധം ആക്കും എന്നുള്ള ഒരൊറ്റ പ്രശ്നം മാത്രമേ മാണിക്കുള്ളൂ. തൻറെ ഇമേജ് പോകും എന്ന സങ്കുചിതവും സ്വാർത്ഥവും ആയ ചിന്താഗതി.അല്ലാതെ കേരളം സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലും വീഴും എന്ന ആശങ്കയും രാജ്യ താൽപ്പര്യവും അല്ല മന്ത്രിക്കു പ്രധാനം. അതെങ്ങിനെ പരിഹരിക്കാം എന്നുള്ള ചിന്തയും അല്ല.

ആഗോള, ദേശീയ വീക്ഷണം ഇല്ലാത്ത നേതാക്കളാണ് കേരളത്തിൻറെ ശാപം. ലോകത്ത് നടക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ മനസ്സിലാക്കാതെ, കേരളത്തിലെ അപ്രധാനമായ കൊച്ചു കൊച്ചു കാര്യങ്ങളിൽ  മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ഇവർ കഴിയുന്നു. ഭാഷയുടെ പരിമിതിയും ഇതിനൊരു കാരണമാണ്.   ഇങ്ങിനെ " പൊട്ടക്കുളത്തിൽ പുളവൻ ഫണീന്ദ്രൻ" എന്ന മട്ടിൽ കഴിയുന്ന ഭരണാധികാരികൾ അല്ല നമുക്ക് വേണ്ടത്. നാടിനോടും ജനതയോടും പ്രതിബദ്ധത ഉള്ള ഭരണാധികാരികൾ ആണ് വേണ്ടത്.

 അവസരത്തിനൊത്ത് ഉയരാൻ  പ്രധാന പ്രതിപക്ഷമായ ഇടതു പാർട്ടികൾ വൈമുഖ്യം കാട്ടുന്നു.ക്രിയാത്മകം ആയ ചർച്ച നടത്താൻ ഭാരതീയ ജനതാ പാർട്ടിയും മുന്നോട്ടു വരുന്നില്ല.ഇത് ജനങ്ങളെ നിരാശരാക്കുന്നു. കക്ഷി രാഷ്ട്രീയങ്ങൾക്ക് അതീതമായ ഒരു സമീപനം ആണ് ഇവിടെ വേണ്ടത്. 

കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ഒരു ധവള പത്രം ഇറക്കാനുള്ള ആർജവം കാണിക്കുകയാണ് ധന മന്ത്രി ആദ്യം ചെയ്യേണ്ടത്.അല്ലാതെ മൂടി വച്ച് ഇല്ലാത്ത തൻറെ ഇമേജ് നില നിർത്താനുള്ള ശ്രമം അല്ല നടത്തേണ്ടത്. ഇതിലൂടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ കണ്ടു പിടിക്കാനാകും. മറ്റൊരു കാര്യം അത്യാവശ്യമായി ചെയ്യേണ്ടത് കാര്യ വിവരമുള്ള സാമ്പത്തിക, ധന ശാസ്ത്രജ്ഞൻ മാരെ ഉൾപ്പെടുത്തി ഒരു ഉപദേശക സമിതി രൂപീകരിക്കുകയാണ്. രാജി വച്ച് പോയ സാമ്പത്തിക ഉപദേഷ്ടാവിനെ പോലെയോ, ആസൂത്രണം അറിയാതെ പണത്തിനും പ്രശസ്തിക്കും കയറി ഇരിക്കുന്ന ആസൂത്രണ ബോർഡ് അംഗങ്ങളെ പ്പോലെയോ( പഴയ റെവന്യൂ സെക്രട്ടറി വ്യത്യസ്തനാണ്, പക്ഷെ നിസ്സഹായനാണ്) ഉള്ള  yes minister പറയുന്നവരല്ല നമുക്ക് വേണ്ടത്. നാടിൻറെ നാഡീ സ്പന്ദനം അറിയുന്ന ദേശ സ്നേഹികളായ സാമ്പത്തിക വിദഗ്ധർ. അങ്ങിനെ നമുക്ക് കടക്കെണിയിൽ നിന്നും രക്ഷപ്പെടാൻ ഉള്ള മാർഗങ്ങൾ കണ്ടെത്താം.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ