ഭാരതത്തിൽ ഏതെങ്കിലും ഒരു പദ്ധതി കൊണ്ടു വന്നാൽ അതിന്റെ പേര് ഒന്നുകിൽ ജവഹർലാൽ നെഹ്‌റു (ഡാഷ് ഡാഷ്) യോജന. അല്ലെങ്കിൽ ഇന്ദിരാ ഗാന്ധി (ഡാഷ് ഡാഷ്) യോജന. അതുമല്ലെങ്കിൽ രാജീവ് ഗാന്ധി (ഡാഷ് ഡാഷ്) യോജന എന്നായിരിക്കും. വേറെ ഒരു പേരും ഇല്ല. ലോ ഫ്ലോർ ബസുകൾ ഓടുന്നത് ജവഹർലാൽ നെഹ്‌റുവിൻറെ പേരിൽ( Jawaharlal Nehru National Urban Renewal Mission) ഗ്രാമത്തിലെ വൈദ്യുതി വൽക്കരണം രാജീവ് ഗാന്ധിയുടെ പേരിൽ (Rajeev Gandhi Grameen Vidyutikaran Yojana) പാവങ്ങൾക്കുള്ള വീടിനുള്ള സഹായ൦ ഇന്ദിരാ ഗാന്ധിയുടെ പേരിൽ ( Indira Gandhi Awas Yojana) അങ്ങിനെ നൂറു കണക്കിന് പദ്ധതികൾക്ക് ഇവരുടെ പേരുകൾ ആണ്. കൂടാതെ പല സ്ഥാപനങ്ങൾക്കും ഇവരുടെ പേര് നൽകിയിട്ടുണ്ട്.
പുതിയ അധികാരികൾ ആയ സോണിയാ ഗാന്ധിയേയും മകൻ രാഹുൽ ഗാന്ധിയേയും മണിയടിക്കാനാണ് കോണ്‍ഗ്രസ്സിലെ മൂടു താങ്ങികൾ ഇത്തരം പേര് തന്നെ കൊടുത്തു കൊണ്ടിരിക്കുന്നത്. ഇനി വല്ല പബ്ലിക് ടോയിലറ്റിനും കേറി ഇവരുടെ പേര് ഇടുമോ എന്നതാണ് സംശയം.
ഇപ്പോൾ മറ്റൊരു പ്രശ്നം ആണ് ഈ പേരിടീല് കാരുടെ മുന്നിൽ. പുതിയ ദേശീയ ഭക്ഷ്യ സുരക്ഷാ ബിൽ പാർലമെന്റിൽ പാസ്സായാൽ എന്ത് പേര് കൊടുക്കും എന്നുള്ളതാണ് ഇവരെ കുഴക്കുന്നത്. മരിച്ചു പോയ തൻറെ ഭർത്താവ് രാജീവ് ഗാന്ധിയുടെ പേരാണ് ഇതിനു കൊടുക്കേണ്ടത് എന്നാണ് സോണിയയുടെ പക്ഷം. പക്ഷെ ഇന്ദിരാ ഗാന്ധിയുടെ പേരാണ് നൽകേണ്ടത് എന്നാണ് പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് കാർ പറയുന്നത്. ഇതിനിടെ ഈ ബില്ലിന് മുന് കൈ എടുത്ത സോണിയ ഗാന്ധിയുടെ പേര് തന്നെ കൊടുക്കുന്നതാണ് നല്ലതെന്ന് മറ്റൊരു വിഭാഗം കോണ്‍ഗ്രസ്സ് കാർ അഭിപ്രായപ്പെടുന്നു.
എന്തൊരു കഷ്ടം. സ്വാതന്ത്ര്യം കിട്ടി 65 വർഷം കഴിഞ്ഞിട്ടും കോണ്‍ഗ്രസ്സുകാരുടെ ഈ അടിമത്ത മനോഭാവം മാറിയിട്ടില്ല എന്നത് ഭാരതീയർക്കാകെ നാണക്കേടാണ്.സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാ ഗാന്ധി ലജ്ജിക്കുന്നുണ്ടാകാം അങ്ങ് സ്വർഗത്തിൽ ഇരുന്ന്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ