ശ്വേതാ മേനോൻറെ പ്രസവം ലൈവ് ആയി കാണിക്കുന്നത് ആണ് സരിത ക്കൊപ്പം കേരളത്തിൽ ഇപ്പോൾ വലിയ ചർച്ചകൾ നടക്കുന്ന വിഷയം.
ശ്വേത യുടെ പ്രസവം ചിത്രീകരിച്ച സിനിമ പുറത്തു വന്നു കഴിഞ്ഞു. ഉദ്ദേശിച്ച അത്ര സുഖം പ്രസവ൦ കണ്ടപ്പോൾ ഉണ്ടായില്ല എന്നതാണ് സിനിമ കണ്ടവരുടെ മൌനത്തിൽ നിന്നും മനസ്സിലാകുന്നത്.. പണ്ടൊക്കെ ആയിരുന്നുവെങ്കിൽ ഇത് ചൂടപ്പം പോലെ വിറ്റു പോയേനെ. ഇപ്പോൾ ഇതിലും വലിയ കാര്യങ്ങൾ പല ക്യാമറ വച്ച് എടുത്തത് പല പോർണോ സൈറ്റ്ലും കാണാം. പിന്നെ ശ്വേത ആയാലും ആരായാലും കാര്യം തുല്യം അല്ലെ?
എന്തായാലും സിനി മയുടെ സംവിധായകൻ ബ്ലെസ്സി രക്ഷപ്പെട്ടു. എന്തൊരു പബ്ലിസിറ്റി ആയിരുന്നു ശ്വേതയുടെ പ്രസവ ചിത്രീകരണം കൊണ്ട് ആ പടത്തിനു കിട്ടിയത്. പ്രസവം എന്ന സ്ത്രീയുടെ പവിത്രമായ സാക്ഷാത്കാരം സെക്സ് ലോട്ട് വഴുതി വീഴാതെ കലാ മൂല്യം നഷ്ടപ്പെടാതെ തൻറെ സിനിമയിൽ ചേർത്തു എന്നും അത് മാത്രം എടുത്തു കാട്ടാതെ സിനിമയെ മൊത്തം ഉൾക്കൊള്ളണം എന്നൊക്കെ ബുദ്ധി ജീവി കളുടെ ജാഡ സ്റ്റയിലിൽ ബ്ലെസി കുറെ ഏറെ പറഞ്ഞു. പബ്ലിസിറ്റി അല്ലായിരുന്നു ലക്ഷ്യം എങ്കിൽ ഈ പ്രസവ ചിത്രീകരണ൦ ഇങ്ങിനെ പറഞ്ഞു നടന്നത് എന്തിനായിരുന്നു? ആ സിനിമയിൽ എത്രയോ സീനുകൾ എടുത്തു. അതൊന്നും എന്താണെന്ന് ആരോടും പറഞ്ഞു നടന്നില്ലല്ലോ?
പ്രസവം ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെ വൈകാരികമാണ്. സ്ത്രീ ജന്മം സാക്ഷാത്കരിക്കുന്നത് അമ്മയാകുമ്പോൾ മാത്രമാണ്. അത് പ്രേക്ഷകന് മനസ്സിലാകുന്നത് അവരുടെ മുഖ ഭാവത്തി ലൂടെയാണ്.സ്ത്രീ അനുഭവിക്കുന്ന വേദനയും അങ്ങിനെയാണ് പ്രേക്ഷക ഹൃദയങ്ങളിൽ എത്തുന്നത്. അല്ലാതെ ഗർഭ പാത്രത്തിൽ നിന്നും കുഞ്ഞു പുറത്തു വരുന്ന ലൈവ് ഷോട്ടിലൂടെ അല്ല. ആ ഭാഗ൦ വികസിക്കുന്നു എന്നല്ലാതെ അവിടെ എന്ത് എക്സ്പ്രെഷൻ ആണ് വരുന്നത്?
പണ്ട് എമർജൻസി കാല ഘട്ടത്തിൽ കുറെ സെക്സ് education സിനിമകൾ പുറത്തിറങ്ങി. കൽപ്പന കല്ലേപ്പിളർക്കുന്ന അക്കാലത്ത് സെൻസർ ബോർഡിൽ ഇരുന്ന മണ്ടന്മാർ അതിനെല്ലാം അനുമതിയും കൊടുത്തു.ആദ്യം ഇറങ്ങിയത് "ഗുപ്ത് ഗ്യാൻ" (secret knowledge). അതിൽ education എന്ന ലേബലിൽ സെക്സ് കാണിച്ചു.അശ്ലീലം കാണാൻ സൈറ്റ്കൾ ഇല്ലാതിരുന്ന അക്കാലത്ത് അതൊരു വലിയ കാര്യം ആയിരുന്നു. തുടർന്ന് ഗുപ്ത് ഗ്യാൻ സ്റ്റയിലിൽ കുറെ പടങ്ങൾ ഇറങ്ങി.
അത് പോലെ ഓരോ നടിയുടെയും പ്രസവവും കാണിച്ച് ബ്ലെസ്സിയെ പ്പോലുള്ള സംവിധായകർ സിനിമകളുമായി വരുമോ എന്തോ?
ക്യാമറ മാൻ,ലൈറ്റ് ബോയ്, ടച് അപ്പ് ബോയ്,മേക് അപ്പ് മാൻ തുടങ്ങി സർവ സന്നാഹങ്ങളും പ്രസവം ഷൂട്ട് ചെയ്യാൻ ലേബർ റൂമിൽ വേണ്ടി വരും. എല്ലാവരെയും ഉൾക്കൊള്ളാൻ അവിടെ കഴിയില്ല. അത് കൊണ്ട് സ്റ്റുഡിയോയിൽ സെറ്റ് ഇടും. അങ്ങിനെ ഇനി മുതൽ പ്രസവം സ്റ്റുഡിയോ ഫ്ലോറിൽ ആകും. ഒറിജിനാലിറ്റി വേണമെന്ന് പറയുന്ന സംവിധായകർ സംഭവം ഔട്ട് ഡോർ ലൊക്കേഷനിൽ ആക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ ആകില്ല.
അവാർഡും വരും.
ഏറ്റവും നല്ല പ്രസവ സംവിധായകൻ,
ഏറ്റവും നന്നായി പ്രസവിച്ച നടി.
സ്റേറ്റ് അവാർഡ്,നാഷണൽ അവാർഡ് തുടങ്ങി അനേകം അവാർഡുകൾ.സ്റേറ്റ് അവാർഡിന് ബ്ലെസ്സിയുടെ പേര് കൊടുക്കാം. "ബ്ലെസി അവാർഡ് ഫോർ ബെസ്റ്റ് പ്രസവ സംവിധായകൻ". "ശ്വേത മേനോൻ അവാർഡ് ഫോർ ബെസ്റ്റ് പ്രസവ നടി." ലൈവ് ആയി പ്രസവം കണ്ടാലേ അവാർഡ് നിർണയം ശരിയാകൂ എന്ന് ജൂറി പറഞ്ഞാൽ എന്ത് ചെയ്യും? അവരെയും ലേബർ റൂമിൽ ഇരുത്താം!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ