കേരളാ കേഡറിൽ ഉള്ള സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ എല്ലാം ഭരണത്തിൽ വളരെ സംതൃപ്തർ ആണെന്നു തോന്നുന്നു.
ദുർഗ ശക്തി നാഗ്പാൽ എന്ന IAS ഓഫീസർ UP യിലെ ഗൌതം ബുദ്ധ നഗർ എന്ന സ്ഥലത്തെ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ആണ്. അവിടത്തെ ഒരു പള്ളിയുടെ മതിൽ പൊളിച്ചു എന്ന കുറ്റത്തിൽ അവരെ ഉത്തർ പ്രദേശ് സർക്കാർ സസ്പെൻഡ ചെയ്തിരിക്കുകയാണ്. അനധികൃത മണലൂറ്റു മാഫിയക്കെതിരെ ധൈര്യ പൂർവ്വം നടപടികൾ എടുത്തതാണ് അഖിലേഷ് യാദവന്റെ സർക്കാരിനെ പ്രകോപിപ്പിച്ചത്. കാരണം അവിടെ അനധികൃത മണലൂറ്റു മാഫിയയും അതു പോലുള്ള മാഫിയകളും സർക്കാരിന്റെ ഒത്താശയോടെ ആണ് പ്രവർത്തിക്കുന്നത്.
ഉത്തർ പ്രദേശിന്റെ അയൽ സംസ്ഥാനമായ ഹിമാചൽ പ്രദേശിൽ ഇത് പോലെ മറ്റൊരു IAS ഓഫീസർക്ക് ഗുരുതരമായ പ്രശ്നം നേരിടേണ്ടി വന്നു. നാലഗഡിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ആണ് യൂനസ് ഖാൻ. ദുർഗയുടെ ബാച് മേറ്റ് ആണ് ഖാൻ. അനധികൃത പാറ ഖനന ത്തി നെതിരെ റെയിഡ് നടത്തുമ്പോൾ ആണ് അദ്ദേഹം സഞ്ചരിച്ച വാഹനത്തിൽ പാറ കയറ്റിയ ട്രാക്ടർ ഇടിപ്പിച്ചു അദേഹത്തെ കൊല്ലാൻ ശ്രമിച്ചത്.
ഇതെല്ലാം കഴിഞ്ഞ ആഴ്ച നടന്ന കാര്യങ്ങളാണ്.
കഴിഞ്ഞ വർഷം സോണിയായുടെ മരുമകനായ റോബർട്ട് വാധ്രയുടെ അനധികൃത വസ്തു വാങ്ങലും കള്ളത്തരവും കണ്ടു പിടിച്ച മറ്റൊരു സീനിയർ IAS കാരനായ അശോക് ഖേംക യെ ആ സ്ഥാനത്ത് നിന്നും ഹര്യാന സർക്കാർ സ്ഥലം മാറ്റി. പക്ഷെ താൻ കണ്ടു പിടിച്ച സത്യം വീണ്ടും അന്വേഷണ കമ്മീഷന് മുന്നിൽ ധൈര്യ പൂർവ്വം വീണ്ടും പറഞ്ഞിരിക്കുന്നു.
ഇത് പോലുള്ള സംഭവങ്ങൾ ഒന്നും കേരളത്തിൽ കേൾക്കാനേ ഇല്ല. ഇവിടെ അനധികൃത മണൽ ഖനനം നടക്കുന്നു. പാറ ഖനനം നടക്കുന്നു. അനധികൃത വനം കയ്യേറ്റം നടക്കുന്നു, കായൽ കയ്യേറ്റം നടക്കുന്നു. അങ്ങിനെ എല്ലാത്തരം അനധികൃത കാര്യങ്ങളും കുറ്റ കൃത്യങ്ങളും നടക്കുന്നു. ഇതൊരു മാഫിയ സംസ്ഥാനം ആണ്. ഇതെല്ലാം രാഷ്ട്രീയ പാർട്ടി കളുടെയും ഭരണ കൂടങ്ങളുടെയും അറിവോടും സമ്മതത്തോടും ആണ് നടക്കുന്നത് . ഒരു സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനും ഇതേ വരെ കേരളത്തിൽ അഴിമതി പുറത്തു കൊണ്ടു വരാനോ സർക്കാരിനെതിരെ പ്രവർത്തിക്കാനോ ഉള്ള ധൈര്യം കാണിച്ചിട്ടില്ല എന്നത് സിവിൽ സർവ്വീസിൻറെ അപചയം ആണ് കാണിക്കുന്നത്. മാറി മാറി വരുന്ന സർക്കാരുകൾക്ക് മുന്നിൽ താളം ചവുട്ടി നിന്നാൽ, ദീപ സ്തംഭം മഹാശ്ച്ര്യം, നമുക്കും കിട്ടും .....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ