എറണാകുളത്ത് ക്യാൻസർ ആശുപത്രി തുടങ്ങേണ്ട ആവശ്യമില്ല എന്ന് സിനിമാ നടൻ ശ്രീനിവാസൻ ഒരു പൊതു പരിപാടിയിൽപ്രഖ്യാ പിച്ചിരിക്കുന്നു
കേട്ടിരുന്നവരെ വിഡ്ഢികളാക്കി. കൂടാതെ ഒരു കാര്യം കൂടി എന്താണ് ഇങ്ങിനെ പറയാൻ ഉണ്ടായ ചേതോ വികാരം എന്ന് ആ മാന്യൻ പറഞ്ഞില്ല. അഭിപ്രായം പറയാൻ ഉള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്. പക്ഷെ പൊതു വേദിയിൽ പറയുമ്പോൾ അതിൻറെ കാരണം കൂടി പറയാനുള്ള ബാധ്യത കൂടിയുണ്ട്. പക്ഷെ ശ്രീനിവാസൻ തൻറെ ആക്കുന്ന ചിരി ചിരിച്ച് അത് പിന്നീട് പറയാം എന്നു പറഞ്ഞു ആൾക്കാരെ വിഡ്ഢികളാക്കി. ഒരു കാര്യം കൂടി പറഞ്ഞു. എന്താണ് കാരണം എന്ന് ജന പ്രതി നിധികളുടെ ചെവിയിൽ പറയാം.
സിനിമാക്കാരുടെ കൂടെ പ്പിറപ്പാണ് ഈ പൊങ്ങച്ചം. പണ്ട് കാലത്ത് അതൊന്നും ഇല്ലാതി രുന്ന സിനിമാക്കാർ ധാരാളം ഉണ്ടായിരുന്നു. ശരിയായി പറഞ്ഞാൽ അങ്ങിനെ ഉണ്ടായിരുന്നവർ വിരലിൽ എണ്ണാ വുന്നവർ മാത്രം ആയിരുന്നു. കാലം മാറി. ഇപ്പം എല്ലാ അവനും പോങ്ങച്ചക്കാര് തന്നെ. ഒരു പടം പത്തു പേര് കണ്ടാൽ അവൻ ഭയങ്കര സൂപ്പർ താരം. സംവിധായകൻ ഓസ്കാർ ലെവൽ ആകും. അങ്ങിനെ എല്ലാവരും. പിന്നെ കാശും വാങ്ങി ഇവരെ പൊക്കിപ്പറ യാൻ ഒരു കൂട്ടം ആൾക്കാരും കാണും.
അങ്ങിനെ ഒരു സൂപ്പർ ആണ് കൊച്ചിയിൽ റിജിയണൽ ക്യാൻസർ സെൻറർ വേണ്ടെന്ന് പറഞ്ഞത്. കാരണം പറയുകയും ഇല്ല. ആശാൻ ഇപ്പോൾ ഷെഡിൽ കയറി ഇരിയ്ക്കുകയാണ്. എങ്ങിനെയെങ്കിലും അൽപ്പം പ്രസിദ്ധി വേണം. ആളുകൾ ശ്രദ്ധിയ്ക്കണം. അതിനാണ് ഈ നാടകം.
കോമ്പ്ലക്സ് വിറ്റ് കാശാക്കാൻ എല്ലാവർക്കും കഴിയില്ലല്ലോ...
മറുപടിഇല്ലാതാക്കൂഈ ക്യാൻസർ ആശുപതിയിൽ കയറിയിട്ടുണ്ടോ? ഹോ .. ജീവിതത്തിൻറെ അർത്ഥ മില്ലായ്മ അവിടെ മനസ്സിലാകും.
ഇല്ലാതാക്കൂചുരുക്കത്തിൽ ഓസ്ക്കാറിന്റെയൊക്കെ വില കളഞ്ഞു!
മറുപടിഇല്ലാതാക്കൂഎന്ത് ചെയ്യാൻ
ഇല്ലാതാക്കൂനാടകമേ ഉലകം.....ഉലഹന്നാന്‍...ശ്രീനിവാസൻ
മറുപടിഇല്ലാതാക്കൂനാടകം ഏൽക്കുന്നില്ല എന്നൊരു പ്രശ്നം.വിനോദേ
ഇല്ലാതാക്കൂഅർബ്ബുദാശുപതിക്ക് പകരം അർബ്ബുദം വരാതിരിക്കുവാനുള്ള വഴികളാണ് ഇനി നാട്ടിൽ നടപ്പാക്കേണ്ടത് എന്നാണ് മൂപ്പർ പറഞ്ഞത് കേട്ടൊ ഭായ്
മറുപടിഇല്ലാതാക്കൂഅത് തുറന്നു പറയണം. പിന്നെ ഇപ്പോഴുള്ള രോഗികളെ ചികിത്സിക്കേണ്ടേ
ഇല്ലാതാക്കൂ