2015, ജൂലൈ 30, വ്യാഴാഴ്‌ച

ഹിപ്പോക്രസി

രണ്ടു ദിവസം മലയാളികൾക്ക് ഒരു അർമാദിപ്പ് ആയിരുന്നു. മുൻ രാഷ്ട്രപതി അബ്ദുൽ കലാമിൻറെ നിര്യാണം ആയിരുന്നു വിഷയം. ഫേസ് ബുക്കിൽ, റ്റ്വിറ്ററിൽ, ബ്ലോഗിൽ, വാട്ട്സാപ്പിൽ തുടങ്ങി എഴുതാൻ പറ്റുന്നിടത്തൊക്കെ മലയാളി എഴുതി. കലാമിന്റെ അപദാനങ്ങൾ വാഴ്ത്തി. കലാം രാഷ്ട്രപതി ആയിരുന്നു എന്നതിനപ്പുറം ആരായിരുന്നു എന്ന്  ഒരു ഐഡിയയും ഇല്ലാത്തവരും പ്രകീർത്തിച്ച് എഴുതി. ഏതോ ഹിന്ദി നടി കലാം ആസാദ് എന്നാണു എഴുതിയത്. അത്രയ്ക്കും വിവരമേ ഉള്ളൂ. അത് പോലെയായിരുന്നു  നമ്മുടെ പല എഴുത്തുകാരും. 

കലാമിന്റെ ഖബറടക്ക ദിനത്തിൽ സെക്രട്ടരിയെറ്റിന് മുന്നിലൂടെ ഒരു 10പ പേരുടെ പ്രകടനം കടന്നു പോയി. മിയ്ക്കവരും കാക്കി ധാരികൾ. ആട്ടോ ഡ്രൈവെർസ്  ആയിരിക്കാം. എന്താണ് അവർക്ക് കലാമിനോട് തോന്നിയ ആദരം എന്നറിയില്ല. കുറേപ്പേർ പാളയം രക്ത സാക്ഷി മണ്ഡപത്തിൽ പൊതു പ്രസംഗം നടത്തി. അങ്ങിനെ കേരളമാകെ ഒരു മേളം ആയിരുന്നു.

ഈ എഴുതിയവരും പ്രസംഗിച്ചവരും ഒക്കെ അദ്ദേഹത്തെ മനസ്സിലാക്കിയിട്ടു ആയിരുന്നോ ഈ പ്രകടനങ്ങൾ  എന്ന് നോക്കുക. മിയ്ക്കവരും അങ്ങിനെയല്ല. എല്ലാവരും അദ്ദേഹത്തെ പ്രകീർത്തിയ്ക്കുന്നു. എന്നാൽ പിന്നെ ഞാൻ എന്തിനു പിറകോട്ടു മാറണം. എന്റെ വകയായും ഇരിക്കട്ടെ  രണ്ടു വാക്ക്.

മലയാളിയുടെ ഈ ദ്വൈമുഖം,  ഹിപ്പോക്രസി  അതാണ്‌ സഹിക്കാൻ കഴിയാത്തത്.

ഇതിനിടെ ഏതോ ടി.വി. ചാനലിൽ കേരളത്തിൽ എവിടെയോ പണ്ട് കലാം പ്രസംഗിക്കുന്ന ഒരു വീഡിയോ ക്ലിപ്പിംഗ് കാണിച്ചു. തുടക്കം മലയാളത്തിൽ. എഴുതി വായിച്ചതാണ്. വളരെ ബുദ്ധിമുട്ടിയാണ് മലയാളം പറഞ്ഞത്. 20 വർഷം ആണ് അദ്ദേഹം കേരളത്തിൽ താമസിച്ചത്. എന്നിട്ടും.....

3 അഭിപ്രായങ്ങൾ: