2015, ജൂലൈ 21, ചൊവ്വാഴ്ച

ആശംസകൾ

ഉണർന്ന് എണീറ്റ് വരുമ്പോഴേക്കും " ഗുഡ് മോണിംഗ്"  ആശംസകൾ. ഏതാണ്ട് ഉച്ചയാകുമ്പോൾ "നല്ല ദിവസ ആശംസകൾ". പിന്നെ സന്ധ്യ കഴിയുമ്പോൾ രാത്രി 10 മണി വരെ  "ഗുഡ് നൈറ്റ് - ശുഭ രാത്രി" ഓരോരുത്തരുടെ  മനോധർമം
അനുസരിച്ച് ഭാഷയിലും കൂടെയുള്ള പടങ്ങളിലും വ്യത്യാസം വരും.

ഫേസ് ബുക്കിലും മറ്റു സോഷ്യൽ മീഡിയ കളിലും സ്ഥിരം കാണുന്ന സാധനങ്ങൾ ആണ് ഇവ. സമൂഹത്തിനു നല്ലത് വരണം എന്ന് വിചാരിച്ചു തന്നെയാണ് ഇവ പോസ്റ്റ്‌ ചെയ്യുന്നത്. വായിക്കുന്നവർക്ക് ഒരു പൊസിറ്റീവ് എനർജി വരട്ടെ എന്ന ആത്മാർത്ഥ മായ ആഗ്രഹത്തോടെ. 

പക്ഷേ എല്ലാവരും ഇങ്ങിനെ വിചാരിക്കുമ്പോൾ നെറ്റ് ലോകം  മുഴുവൻ ഇത് കൊണ്ട് നിറയുകയാണ്. ഇന്റർ നെറ്റ് കണക്ഷൻ ഉണ്ട് എങ്കിൽ പോസ്റ്റുകൾക്ക് പ്രത്യേക ചെലവ് ഒന്നും ഇല്ല. വെറുതെ ഉണ്ടാക്കിയാൽ മതി. പക്ഷെ ഇത്തരം ഒരു സാധനം നമ്മൾ എഴുതി നമ്മുടെ പോസ്റ്റിൽ എത്താൻ, മറ്റു ആരുടെയെങ്കിലും  ഫോണിലോ പോസ്റ്റിലോ എത്താൻ പല കാര്യങ്ങൾ വേണ്ടി വരും എന്ന് എല്ലാവർക്കും അറിയാം. 

കിട്ടുന്ന ആളുകളുടെ ,വായിക്കുന്നവരുടെ , മാനസിക നില കൂടി എഴുതുന്നവർ ഒന്ന് ആലോചിയ്ക്കണം. ദിവസവും രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും രാത്രിയും ആശംസകൾ  കണ്ടു കൊണ്ടിരിയ്ക്കുന്ന മടുപ്പും മരവിപ്പും.

6 അഭിപ്രായങ്ങൾ:

  1. ആയിരം നല്ലവാക്കുകള്‍ കേട്ട് മനംകുളിര്‍ത്തിരിക്കുമ്പോള്‍ ഒരുചീത്ത വാക്കുപോലും കേള്‍ക്കാതിരിക്കണമെന്നാണെന്‍റെ പ്രാര്‍ത്ഥന!
    ആശംസകള്‍ ബിപിന്‍ സാര്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നല്ല വാക്കുകൾ തന്നെ തങ്കപ്പൻ ചേട്ടാ നമുക്ക് വേണ്ടത്.

      ഇല്ലാതാക്കൂ
  2. ഹ ഹാ ഹാാ.

    ഇത്രയൊക്കെ കടന്ന് ചിന്തിയ്ക്കേണ്ടതുണ്ടോ??

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇതിൻറെ വേസ്റ്റ് വശം ഒന്നാലോചിച്ചതാ സുധീ

      ഇല്ലാതാക്കൂ
  3. കിട്ടുന്ന ആളുകളുടെ ,വായിക്കുന്നവരുടെ , മാനസിക നില കൂടി എഴുതുന്നവർ ഒന്ന് ആലോചിയ്ക്കണം. ദിവസവും രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും രാത്രിയും ആശംസകൾ കണ്ടു കൊണ്ടിരിയ്ക്കുന്ന മടുപ്പും മരവിപ്പും... ! !

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്വയം സന്തോഷം കണ്ടെത്തുന്നുണ്ടാവാം അവർ

      ഇല്ലാതാക്കൂ