2015, ജൂലൈ 7, ചൊവ്വാഴ്ച

വ്യാജം

ഒന്നര ലക്ഷം പേർ ഇൻറർനെറ്റിൽ കണ്ടു. മൂന്നു ലക്ഷം പേർ മൊബൈൽ ഫോണിൽ കണ്ടു എന്ന് പറയുന്നു. മൊത്തം നാലര ലക്ഷം.

പ്രേമം സിനിമ കണ്ടവരുടെ കണക്കാണ്. ഇത് അത്ര കൃത്യമായ കണക്ക് ഒന്നുമല്ല. വ്യാജൻ ആകുമ്പോൾ കണക്കും അൽപ്പം വ്യാജൻ ആകുമല്ലോ. എന്നാലും ഏകദേശം ഒരു കണക്കു ആയിരിക്കും.

മെയ്‌ 29 ന് റിലീസ് ആയ സിനിമ 26 ദിവസം കൊണ്ട് കേരളത്തിൽ കളക്റ്റ് ചെയ്തത് 35 കോടി (ഗ്രോസ്). ആൾ ഇൻഡ്യ ആകട്ടെ 34 കോടി ഗ്രോസ്. യു.കെ &.,യു.എസ്.എ ഒരു രണ്ടു കോടി.  

ഇനി മേൽപ്പറഞ്ഞ വ്യാജ പ്രേക്ഷകരുടെ കണക്കു നോക്കാം. അതിൽ  ഒരു നാലിൽ ഒന്ന് ആൾക്കാരേ കാശ് മുടക്കി തിയെറ്ററിൽ പോയി ക്കാണൂ. ബാക്കിയുള്ളവർ വ്യാജൻ അല്ലെങ്കിൽ എന്നെങ്കിലും സി.ഡി. വരുമ്പോഴേ കാണൂ. അങ്ങിനെ നോക്കുമ്പോൾ ഒരു ലക്ഷം പേരുടെ കാശു നിർമാതാവിന് കിട്ടാതെ പോയി. ഒരു രണ്ടു കോടി മാക്സിമം പോയിക്കാണും.

ഈ ചിത്രത്തിന് ചിലവായത് എത്രയായിക്കാണും?  അപ്പോൾ നെറ്റ് എത്ര ലാഭം ഉണ്ടാക്കിക്കാണും? അതെല്ലാം നമ്മുടെ കാശ്.

ഇനി ഈ സാധനം കണ്ടോ? ഒരു വ്യാജൻ കാണാൻ തരപ്പെട്ടു. അല്ലെങ്കിൽ കാത്തിരുന്നേനെ. ചിലപ്പോൾ ഒരു വർഷം. സി.ഡി. വരുന്നത് വരെ. ഇത് ഒരു സെൻസർ കോപ്പി ഒത്തു. എന്തെല്ലാം ഉപമകൾ ആയിരുന്നു നിവിൻ പോളിയെ ക്കുറിച്ച്. മോഹൻ ലാൽ ആണ് മമ്മൂട്ടി ആണ് എന്നൊക്കെ. ആദ്യത്തെ പ്രേമ സമയത്ത് അയാളുടെ രണ്ടു കൂട്ടുകാർ അയാളേക്കാൾ നന്നായി അഭിനയിച്ചു. മേരിക്കും മലരിനും ഒന്നും വലിയ അഭിനയമില്ല. വെറുതെ ചിരിച്ചു കൊണ്ട് നിൽപ്പ് തന്നെ. പിന്നെ പട ത്തിന്റെ കാര്യം. ഒരു സ്വാഭാവികത  ഒന്നും തോന്നിയില്ല.എന്തൊക്കെയോ പറഞ്ഞു പോയി. കൂട്ടുകാർ സംസാരിക്കുമ്പോൾ സർബത്ത് അടിക്കുന്നതും കസ് കസ് ഇളക്കുന്നതും ഒക്കെ കാണിക്കുന്നതാണ് ശരിയായ സിനിമ എന്ന് ധരിച്ചിരിക്കുന്ന സംവിധായകൻ. കള്ള് കുടിയും സിഗരറ്റ്‌ വലിയും കാര്യമായി ഉണ്ട്.പിന്നെ പഠിപ്പിക്കുന്ന സാറിനെ പ്രേമിക്കുന്നത്. പ്രേമം പൊളിഞ്ഞ്  പോളി കരയുംപോളാണ് അങ്ങേര് പ്രേമിച്ചത് സീരിയസ് ആണെന്ന് മനസ്സിലാവുന്നത്.

ലാഭം കിട്ടിയത് കുറഞ്ഞു പോയി എന്ന് സങ്കടപ്പെടണ്ട. ഇത്രയും കിട്ടിയല്ലോ. അത് മതി. വ്യാജൻ ഇറങ്ങിയല്ലായിരുന്നുവെങ്കിൽ ഇങ്ങിനെ തുടർന്ന് കോടികൾ വാരിക്കൊണ്ടിരുന്നെനെ.കാലങ്ങളോളം കാത്തിരിക്കേണ്ടി വന്നേനെ നാലര ലക്ഷം പാവം ജനങ്ങൾ. 

10 അഭിപ്രായങ്ങൾ:

  1. ലാഭം കിട്ടിയത് കുറഞ്ഞു പോയി എന്ന് സങ്കടപ്പെടണ്ട. ഇത്രയും കിട്ടിയല്ലോ. അത് മതി. വ്യാജൻ ഇറങ്ങിയല്ലായിരുന്നുവെങ്കിൽ ഇങ്ങിനെ തുടർന്ന് കോടികൾ വാരിക്കൊണ്ടിരുന്നെനെ.കാലങ്ങളോളം കാത്തിരിക്കേണ്ടി വന്നേനെ നാലര ലക്ഷം പാവം ജനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  2. വ്യാജനെ കുറിച്ചും ലാഭത്തെ കുറിച്ചും ഉള്ള കാഴ്ച്ചപ്പാടുകൾ തികച്ചും ബാലിശമാണെന്ന് പറയാതെ വയ്യ. ഒരു എഴുത്തുകാരന്റെ പുസ്തകം കുറെ വ്യാജ പ്രിന്റ്‌ എടുത്ത് മറ്റുള്ളവർക്ക് കൊടുത്തിട്ട്, അയാൾക്ക് ഓൾറെഡി കുറെ ലാഭം കിട്ടി, ഇനി ഫ്രീ ആയി വായിച്ചോ എന്ന് പറയുന്നത് ശരിയാണോ? ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല.

    മറുപടിഇല്ലാതാക്കൂ
  3. അദ്ധ്യാപികയെ പ്രേമിക്കുന്ന വിദ്യാര്‍ത്ഥിയെ അംഗീകരിക്കാന്‍..... ഒരു സംശയവും വേണ്ട ബുദ്ധിമുട്ടാണ്..... തിരിച്ചായാലും ശരി..... പിന്നെ ശരികള്‍ക്ക് മേലെ....കഥ പറക്കുന്ന കാലത്തില്‍ ..... ഒരു സിനിമ വലിയ കാര്യമായല്ല.....

    മറുപടിഇല്ലാതാക്കൂ
  4. Right, just a media hype, they invested lot of money in social marketing and so on, this movie is not a classical one, just an average entertainer. That's all.

    മറുപടിഇല്ലാതാക്കൂ