2015, ജൂലൈ 19, ഞായറാഴ്‌ച

ഇമ്പോസിഷൻ

ഡി.ജി.പി. പോലീസേമാൻ മാർക്ക് കൊടുത്ത പണിയാ പണി. 

ചാർജ് എടുത്തപ്പം സെൻ കുമാർ വിചാരിച്ചു ആവശ്യത്തിനു നിർദ്ദേശങ്ങൾ നൽകുക. സർക്കുലർ പുറത്തിറക്കുക . പോലീസ് നന്നാകും എന്ന്. അല്ലെങ്കിലും ഈ ഐ.പി.എസ്. കാരുടെ പ്രശ്നം ഇതാ. താഴേ ക്കിടയിലുള്ള പോലീസു കാരുടെ സ്വഭാവം അറിയില്ല. ASP   ആയിട്ടാനുൻ ഈ I P S കാറ് കേറുന്നത്. S I യും പോലീസും ഒക്കെ സല്യുട്ട് അടിച്ചു നിൽക്കും. സ്റെഷനിൽ  നടക്കുന്നത് എന്നറിയില്ല.  ASP കഴിഞ്ഞാൽ പിന്നെ വലിയ വലിയ പോസ്റ്റുകളിൽ. സാധാ പോലീസുകാരും ആയിട്ട് വലിയ അടുപ്പം  കാണില്ല. 

അങ്ങിനെ ഇറക്കിയ  ഒരു സർക്കുലർ ആണ് പ്രശ്നം. SI യോട്  ചോദിച്ചു. സർക്കുലർ വായിച്ചോ? ഇല്ല. അങ്ങിനെ വായിക്കാത്ത സബ്ബും സർക്കിളും ആണ് കൂടുതൽ.  എല്ലാ സബ്ബിനോടും സർക്കിളിനോടും പറഞ്ഞു സർക്കുലർ ഒരു പ്രാവശ്യം ഇമ്പോസിഷൻ എഴുതി എസ.പി. യെ കാണിക്കാൻ. ഇവർക്ക് എഴുതാൻ അറിയുമോ എന്നതാണ് അടുത്ത പ്രശ്നം.

സംഭവം കൊള്ളാം. നേരെ ആവട്ടെ. സെൻ കുമാർ സർക്കുലർ ഇറക്കിയതിനു ശേഷം ആണ് 3 കോന്നി പെണ്‍ കുട്ടികളെ കാണാതാകുന്നത്. ഒരാഴ്ചയ്ക്ക് ശേഷം അവരുടെ രണ്ടു പേരുടെ  ദേഹം കാണുന്നത്. ഒരു കുട്ടി അതി ഗുരുതരാവസ്ഥ യിൽ ആശുപത്രിയിൽ ആണ്.  കോട്ടയത്ത് പോലീസ് കസ്റ്റഡി യിൽ ആയിരുന്ന സിബി മരിക്കുന്നത്. അങ്ങിനെ പലതും.ടി.പി. വധത്തിൽ പോലീസ് പരാജയപ്പെട്ടു എന്ന് വി.എം. സുധീരൻ ആരോപിച്ചത്.

വെറുതെ ഇമ്പോസിഷൻ എഴുതിച്ചാൽ മാത്രം പോലീസ് നന്നാകില്ല. കുറ്റം ചെയ്യുന്ന പോലീസ് കാരനെ ശിക്ഷിക്കുക. അവിടെ നട്ടെല്ല് വളയരുത്. രാഷ്ട്രീയ കോമരങ്ങളുടെ ചട്ടുകങ്ങൾ ആകരുത്. 

10 അഭിപ്രായങ്ങൾ:

  1. കുറ്റം ചെയ്യുന്ന ,കൈക്കൂലി വാങ്ങിക്കുന്ന സർക്കാർ ജോലിക്കാരെയൊക്കെ പിരിച്ചുവിടാൻ തക്ക നിയമം ഉണ്ടായിരുന്നെങ്കിൽ!!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പിന്നെ ജോലി ചെയ്യാൻ ബംഗാളികളെ കൊണ്ട് വരേണ്ടി വരും. സുധീ

      ഇല്ലാതാക്കൂ
  2. മിസ്റ്റർ പടച്ചോന്‍ നേരിട്ട് വന്നാലും ....ഈ ജന്മം പോലീസ്‌ നന്നാവില്ല..... പിന്നല്ലേ ... സെന്‍ കുമാർ......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അങ്ങിനെയാ വിനൊദെ തോന്നുന്നത്. ഇന്നലെ പോലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപാലും മറ്റൊരു പോലീസുകാരനും തമ്മിൽ പൊരിഞ്ഞ അടി അല്ലായിരുന്നോ

      ഇല്ലാതാക്കൂ
  3. ഐ ജി യുടെ കോപ്പിയടിയിൽ ഡി ജി പി യുടെ തീരുമാനം കണ്ടപ്പോഴേ
    ഇഷ്ടായി
    കിട്ടി ബോധിച്ചു
    പിന്നെ സർകുലർ മുറപോലെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്വവർഗത്തെ രക്ഷിക്കുക കൂടുതൽ കൊള്ളയടിക്കുക ഇത് മാത്രമേ ഉള്ളൂ ബൈജു ഇവരുടെ താൽപ്പര്യം

      ഇല്ലാതാക്കൂ
  4. വെറുതെ ഇമ്പോസിഷൻ
    എഴുതിച്ചാൽ മാത്രം പോലീസ് നന്നാകില്ല.
    കുറ്റം ചെയ്യുന്ന പോലീസ് കാരനെ ശിക്ഷിക്കുക.
    അവിടെ നട്ടെല്ല് വളയരുത്. രാഷ്ട്രീയ കോമരങ്ങളുടെ
    ചട്ടുകങ്ങൾ ആകരുത്. ..

    മറുപടിഇല്ലാതാക്കൂ