ഇവിടെ ആളുകൾ തമ്മിൽ ശത്രുതയാണ്, തമ്മിലടിയാണ്, വെട്ടാണ് കുത്താണ് എന്നൊക്കെയാണ് പറയുന്നത്. എല്ലാവരും ഗൌരവക്കാർ. ആരും തമ്മിൽ ചിരിക്കാറില്ല. ഇങ്ങിനെയൊക്കെയാണ് കേൾക്കുന്നത്. ഒരു സെൻസ് ഓഫ് ഹ്യുമർ ഇല്ലാത്തവർ ആണെന്ന് പറയുന്നു. പക്ഷെ ഈ ഫേസ് ബുക്കും മറ്റും കണ്ടാൽ ഇത്രയും രസികർ ആയ ഒരു ജനത വേറെ ഇല്ലെന്നു തന്നെ പറയാം. എന്തൊരു ഭാവനാ വിലാസമാണ് ജനങ്ങൾക്ക്. എല്ലാ വിഷയങ്ങളും രസകരമായി ചിന്തിക്കാൻ, ഒന്ന് കളിയാക്കാൻ, പൊങ്ങച്ചത്തെയും പോഴത്തരത്തെയും പരിഹസിക്കാൻ നമ്മൾ ബഹു മിടുക്കരാണ്. എന്തിലും ഒരു ഹാസ്യം കാണാൻ കഴിവുള്ളവർ. അതി രസകരമായ ചിത്രങ്ങളും അടിക്കുറിപ്പുകളും ഒക്കെ ധരാളമായി വരുന്നു. സോളാർ ആയിരുന്നു പുഷ്ക്കല കാലം. പിന്നെ ബാർ കോഴ വന്നു. ജനങ്ങൾ പോസ്റ്റ് ചെയ്തു പൊങ്കാല ഇട്ടു കളഞ്ഞു. അരുവിക്കര തെരഞ്ഞെടുപ്പു സമയത്തും അത് കഴിഞ്ഞിട്ടും ആണ് ഈ ഹാസ്യം അതിന്റെ പാരമ്യത്തിൽ എത്തിയത്. ഈ ജനങ്ങൾക്ക് ഇത്രയും ഹ്യുമർ സെൻസ് ഉണ്ടോ എന്ന് അത്ഭുതപ്പെട്ടു പോകും. അത്ര രസികർ ആണ് നമ്മുടെ നാട്ടുകാർ. ഇങ്ങിനെ ഏകോദര സഹോദര മനസ്ഥിതിയുമായി ഇത്രയും ഹാസ്യം അടിച്ചു കഴിയുന്ന നമ്മളെ തമ്മിലടിപ്പിക്കുന്നത് എനിക്ക് തോന്നുന്നത് ഈ രാഷ്ട്രീയക്കാരും മത മേധാവികളും കൂടിയാണെന്നാണ്. വെറും തോന്നലല്ല. അതാണ് ശരി. അവർക്കാണല്ലോ ഹ്യുമർ സെൻസ് ഇല്ലാത്തത്. നമ്മളെ ആക്ഷേപിച്ചാലും ഒരു പരിധി വരെ നമ്മൾ അത് ആസ്വദിക്കും. അവർക്കത് സഹിക്കില്ല.
ഒരു സാമ്പിൾ സാധനം കൂടി കാണിച്ചിട്ട് അവസാനിപ്പിക്കാം. ഇത് അധികം ആരും കണ്ടിട്ടില്ല. ഒരു സുഹൃത്ത് വാട്സ് ആപ്പിൽ അയച്ചു തന്നതാണ്.
ഒരു സാമ്പിൾ സാധനം കൂടി കാണിച്ചിട്ട് അവസാനിപ്പിക്കാം. ഇത് അധികം ആരും കണ്ടിട്ടില്ല. ഒരു സുഹൃത്ത് വാട്സ് ആപ്പിൽ അയച്ചു തന്നതാണ്.
ഏത് ID പ്രൂഫ് കൊടുത്തിട്ടായിരിക്കും ഈ കണക്ഷൻ എടുത്തത് എന്നാണ് അന്നേരം തൊട്ട് ഞാൻ ആലോചിക്കുന്നത്. ആധാർ കാർഡും എടുത്തു കാണും.
ഈ വട്ടത്തിലുള്ള M എന്തിനാണാവോ??
മറുപടിഇല്ലാതാക്കൂ(M/F) എന്നതിലെ ഒരു ഭാഗമാണോ??