2015, ജൂലൈ 5, ഞായറാഴ്‌ച

ദൈവ ഭക്തി.

ഒരു സുഹൃത്ത്‌ ഉണ്ട്. അമ്പലത്തിൽ തൊഴുതതിന് ശേഷം  ഇറങ്ങുന്നതിനു മുൻപ് അകത്ത് എവിടെയെങ്കിലും ഒരു രണ്ടു മിനിട്ട് ഇരിക്കും.   

കാരണം ചോദിച്ചു.

" അത്, പോകുന്ന വഴി ജസ്റ്റ്  നമ്മൾ അമ്പലത്തിൽ തൊഴുവാൻ കയറിയത് ആണെന്നോ,  തൊഴുതിട്ട്   ധൃതിയിൽ പോകുന്നതാണെന്നോ  തോന്നിക്കരുത്. അത് കൊണ്ട് പെട്ടെന്ന് ഇറങ്ങാതെ  തൊഴുതതിനു ശേഷം രണ്ടു മിനിറ്റ് ഇരുന്നിട്ട് വേണം പുറത്തിറങ്ങാൻ".

നല്ല ലോജിക്.

ആർക്ക് തോന്നിക്കരുത് എന്നാണ് പറയുന്നത്? ദൈവത്തിനോ? എല്ലാം അറിയുന്ന, എല്ലാം മനസ്സിലാക്കുന്ന ദൈവത്തിനോ?

നമ്മൾ ദൈവത്തിനെ പറ്റിക്കുന്നത് നോക്കണേ. ഇതെല്ലാം കണ്ടു കൊണ്ടിരിക്കുന്ന ദൈവത്തിനെ കളിപ്പിക്കാൻ വേണ്ടി രണ്ടു മിനിറ്റ് ഇരിക്കുക!


10 അഭിപ്രായങ്ങൾ:

  1. അപ്പോൾ പ്രാർത്ഥിച്ചുമടങ്ങുന്നതിനു മുമ്പ് ഇരിക്കുന്നതിന്റെ കാര്യം ഇതാണല്ലേ? കൊള്ളാം.
    ഏതായാലും ഒരു സംശയം നീങ്ങിക്കിട്ടി....


    പൂച്ചയെ പിടിച്ചുകെട്ടുന്ന ഒരു കഥയും ഇതുപോലെ പ്രചാരത്തിലുണ്ട്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സർവ്വം സഹയായ ദൈവത്തിനെ അല്ലേ നമുക്ക് കളിപ്പിക്കാൻ കഴിയൂ.

      ഇല്ലാതാക്കൂ
  2. കേരളവികസനം എന്ന് പറഞ്ഞ് ഇതൊക്കെയാണോ എഴുതുന്നത്? ബിപിൻ ജി കാണാതെ പോയ ഒരു സമകാലീന വാർത്ത ഞാനിവിടെ കൊടുക്കട്ടെ.

    സംസ്ഥാനത്ത് എം. എൽ. എമാരുടെ ചികിത്സക്കായി സർക്കാർ ചെലവഴിച്ചത് ഭീമമായ തുക.
    തോമസ് ചാണ്ടി - 1.91 കോടി രൂപ
    സി. ദിവാകരൻ - 12 ലക്ഷം രൂപ
    സി. എഫ്. തോമസ് - 9.47 ലക്ഷം രൂപ
    എം. ഹംസ - 7.17 ലക്ഷം രൂപ
    ഇ. പി. ജയരാജൻ - 6.87 ലക്ഷം രൂപ
    തേറമ്പിൽ രാമകൃഷ്ണൻ - 6.53 ലക്ഷം രൂപ
    കെ.ടി. ജലീൽ - 5.68 ലക്ഷം രൂപ
    ജമീല പ്രകാശം - 5.65 ലക്ഷം രൂപ
    എം. പി. അബ്ദുസ്സമദ് സമദാനി - 5.57 ലക്ഷം രൂപ
    ബി. സത്യൻ - 5.57 ലക്ഷം രൂപ

    എപ്പടി??

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഫേസ് ബുക്കിൽ പരിചയപ്പെട്ട ഒരു നൈജീരിയക്കാരന് ഒരു മലയാളി വീട്ടമ്മ 10 ലക്ഷം രൂപ കളിപ്പിച്ചു കൊണ്ട് പോകാൻ നിന്ന് കൊടുത്തു. മലയാളിയുടെ മാനസിക നില പൊതുവെ പറഞ്ഞു എന്നെ ഉള്ളൂ. ആൾരൂപൻ മറ്റേ സാധനത്തിന്റെ പണി പ്പുരയിൽ ആണ്. വെയിറ്റ്

      ഇല്ലാതാക്കൂ
  3. അമ്പലത്തിൽ ഇപ്പോ പോകാറില്ല.ഇനി പോകുമ്പോ രണ്ടല്ല മൂന്ന് മിനിറ്റ്‌ ഇരിക്കമല്ലോ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്ഥിരം അവിടെ ഇരിക്കാതിരുന്നാൽ മതി. അവിടുള്ളവർ ദൈവത്തിന്റെ മുതൽ മോഷ്ട്ടിക്കുന്നതും ഒക്കെ കാണേണ്ടി വരും സുധീ

      ഇല്ലാതാക്കൂ
  4. മലയാളീസല്ലെ....
    ദൈവത്തിനെ വരെ പറ്റിക്കും

    മറുപടിഇല്ലാതാക്കൂ