2015, ജൂലൈ 24, വെള്ളിയാഴ്‌ച

അഡ്വക്കേറ്റ് ജനറൽ


ഇന്നലെ കേരള ഹൈക്കോടതി, തിരുവനന്തപുരം ഭാഷയിൽ പറഞ്ഞാൽ, "നല്ല വേഷായിറ്റ്  കൊടുത്തു". അഡ്വക്കേറ്റ് ജനറലിനും  ഉമ്മൻ ചാണ്ടിയ്ക്കും. സർക്കാർ കേസ് എ.ജി. ശരിയായി നടത്തുന്നില്ല എന്നും ഇങ്ങേരും 120 സർക്കാർ വക്കീലന്മാരും വെറുതെ സർക്കാരിനെ തോൽപ്പിക്കാൻ നടക്കുകയാണെന്നും വേസ്റ്റ് ആണെന്നും ഇത് അടച്ചു പൂട്ടുന്നത് ആണ് നല്ലതെന്നും ജസ്റ്റീസ് അലക്സാണ്ടർ  തോമസ്‌  പറഞ്ഞു. ബാർ കോഴ കേസ് വാദിക്കാൻ അറ്റോർണി ജനറൽ  പോയതിനെ വിമർശിച്ച ചാണ്ടി സ്വന്തം അഡ്വക്കേറ്റ് ജനറലിനെ നേരെയാക്കാൻ നോക്കണം എന്നും പറഞ്ഞു.

ഉടൻ തന്നെ എ.ജി. ദണ്ഡപാണിയും പ്രോസിക്ക്യുഷൻ ഡയരക്ടർ ജനറൽ അസിഫ് അലിയും കുറെ സർക്കാർ വക്കീലന്മാരും ആ ജഡ്ജ് ൻറെ  കോർട്ട് മുറിയിൽ ചെന്നിരുന്നു. ജഡ്ജ് മൈൻഡ് ചെയ്തില്ല. അവർ മിണ്ടാതെ തിരിച്ചു പോന്നു. എന്നിട്ട് ചീഫ് ജസ്റ്റീസിനെ കണ്ടു.

Justice ALEXANDER THOMAS




ആ ജഡ്ജ് പറഞ്ഞതിൽ എന്താണ് തെറ്റ്? ഇവരൊക്കെ സർക്കാർ വക്കീലന്മാർ ആണ്. സർക്കാരിനോട് ആണ് ഉത്തരവാദിത്വം ഉണ്ടാകേണ്ടത്. ഇവര് വാദിച്ച എത്ര കേസുകൾ ആണ് ഇന്ന്  വരെ ജയിച്ചത്‌?  വനം കയ്യേറ്റവും, പൊതു സ്വത്തു പിടിച്ചടക്കലും കൊലപാതകവും, അഴിമതിയും ഒക്കെ ഉള്ള കേസുകളിൽ   എല്ലാം സർക്കാർ തോൽക്കുന്നു. അതിൻറെ അർത്ഥം ജനങ്ങൾ തോൽക്കുന്നു. കുത്സിത  താൽപ്പര്യങ്ങൾ ജയിക്കുന്നു. അപ്പോൾ ഈ എ.ജിയും മറ്റും ആർക്കു വേണ്ടി വാദിയ്ക്കുന്നു? 

പിന്നെ മറ്റൊരു കാര്യം. മുഖ്യ മന്ത്രിയുടെയും മറ്റും ശിങ്കിടികളെ പ്പോലെയാണ് ഇവർ കോടതികളിൽ പെരുമാറുന്നത്. അവരുടെ താൽപ്പര്യം സംരക്ഷിയ്ക്കാൻ ആണ് ഇവർക്ക് ഉത്സാഹം. സരിത കേസിലും ബാർ കോഴ കേസിലും ഒക്കെ നമ്മൾ ഇത് കണ്ടതാണ്. എ.ജി.  മുഖ്യ മന്ത്രിയുടെ പേർസണൽ സ്റ്റാഫ് അല്ല. എ.ജി. ഓഫീസ് എന്നത് ഒരു ഭരണ ഘടന സ്ഥാപനം ആണ്. അത് കൊണ്ട് ഭരണ ഘടനയോടും രാജ്യത്തോടും ആണ് അവർക്ക് കൂറുണ്ടാകേണ്ടത്. ഇവിടെ  അതല്ല സംഭവിച്ചത്.

ജസ്റ്റീസ് അലക്സാണ്ടർ  തോമസ്‌  പറഞ്ഞതെല്ലാം ശരിയാണ്. ഇനിയെങ്കിലും ഈ പേർസണൽ സ്റ്റാഫ്  ഭരണ ഘടന സ്ഥാപനം എന്ന അന്തസ്സ് നില നിർത്തും എന്ന് പ്രതീക്ഷിക്കാം. 

6 അഭിപ്രായങ്ങൾ:

  1. സമൂഹം എന്ന നിലയിൽ ജനങ്ങൾ ഇപ്പൊ സ്വന്തം അന്തസ് കുറച്ചു തുടങ്ങി
    അതാണ്‌ ആശ്വാസം
    അതാണ് അരുവിക്കരയിൽ ഒരു പക്ഷെ കണ്ടതായി തോന്നിയതും

    മറുപടിഇല്ലാതാക്കൂ
  2. നീണ്ടു നിൽക്കുമോ എന്നതാണ് ബൈജൂ കണ്ടറിയേണ്ടത്.

    മറുപടിഇല്ലാതാക്കൂ
  3. കുട്ടിക്കുഞ്ഞാലീടെ നോമിനിയാണെന്ന് തോന്നുന്നു ഈ കോതണ്ടപാണി....എന്നാലും ഞങ്ങടെ പാവം ഉമ്മൻ.

    മറുപടിഇല്ലാതാക്കൂ
  4. ഒരു കോടതിയും ഉമ്മനെ അംഗീകരിക്കുന്നില്ലല്ലോ.

    മറുപടിഇല്ലാതാക്കൂ
  5. ഇവര് വാദിച്ച എത്ര
    കേസുകൾ ആണ് ഇന്ന് വരെ ജയിച്ചത്‌?

    വനം കയ്യേറ്റവും, പൊതു സ്വത്തു പിടിച്ചടക്കലും
    കൊലപാതകവും, അഴിമതിയും ഒക്കെ ഉള്ള കേസുകളിൽ
    എല്ലാം സർക്കാർ തോൽക്കുന്നു....

    അതിൻറെ അർത്ഥം ജനങ്ങൾ
    തോൽക്കുന്നു. കുത്സിത താൽപ്പര്യങ്ങൾ ജയിക്കുന്നു.

    മറുപടിഇല്ലാതാക്കൂ