2015, ജൂലൈ 23, വ്യാഴാഴ്‌ച

ജ്യുവലറികൾ

സ്വർണ വില കുറയുകയാണ്. ഒരു പവന് 19000 രൂപ വരെ ആയി. രണ്ടു ദിവസങ്ങൾ കൊണ്ട് ആയിരം രൂപയിൽ അധികം ആണ് കുറഞ്ഞത്‌. ഈ ട്രെൻഡ് നീണ്ടു നിൽക്കും എന്നും ഇനിയും വളരെ കുറയും എന്നാണ് വിദഗ്ദ്ധർ പറയുന്നത്. അമേരിക്കൻ ഡോളർ ശക്തി പ്രാപിച്ചു അതിനാലാണ് സ്വർണ വില കുറയുന്നത് എന്നാണു പറയുന്നത്.

ഏതായാലും സ്വർണം പണയം വാങ്ങിയ ബ്ലെയിഡ് പലിശക്കാര് നെട്ടോട്ടത്തിൽ ആണ്. ബാങ്ക് കാരും. പണയം എടുക്കുമ്പോൾ സ്വർണത്തിന്റെ വിലയുടെ 60 ശതമാനമേ കൊടുക്കാവൂ എന്ന് റിസർവ് ബാങ്ക് പറയുന്നു എങ്കിലും 80 -90 ശതമാനം വരെ കൊടുക്കാറുണ്ട്. സ്വകാര്യക്കാരുടെ ഉദ്ദേശം തിരിച്ചു സ്വർണം എടുക്കാൻ വരുമ്പോൾ പലിശയും മുതലും കൂടി സ്വർണ വിലയേക്കാൾ കൂടുതൽ ആകുകയും അത് കളഞ്ഞിട്ടു പോവുകയും അങ്ങിനെ അത് വിറ്റ് ലാഭം ഉണ്ടാക്കാം എന്നതാണ്.

ഇവിടത്തെ ജ്യുവലറികൾ എല്ലാം കള്ള സ്വർണത്തിൽ ആണ് കച്ചവടം നടത്തുന്നത്. അതായത് കള്ളക്കടത്തിൽ കൊണ്ട് വരുന്ന സ്വർണത്തിൽ. കൊച്ചി എയർ പോർട്ട്‌ വഴി ഒരു കള്ളക്കടത്ത് കാരൻ 1500 കിലോ സ്വർണം കഴിഞ്ഞ വർഷം കൊണ്ടു വന്നു എന്ന് കസ്റ്റംസ് പറയുന്നു. അങ്ങിനെ എത്ര എയർ പോർട്ടുകൾ. എത്ര ആയിരം കിലോ സ്വർണം. ഇതെല്ലാം എങ്ങോട്ട് പോകുന്നു? എല്ലാം ഈ ജ്യുവലറികളിൽ തന്നെ. ഒരിക്കൽ കസ്റ്റംസ് പിടിച്ച സ്വർണത്തിന്റെ പോക്ക് മലബാർ ഗോൾഡ്‌ വരെ എത്തി. പരസ്യം കിട്ടുന്നതിനാൽ എല്ലാ മാധ്യമങ്ങളും ആ വാർത്ത തമസ്കരിച്ചു. എന്തൊക്കെയോ സമ്മർദ്ദം കൊണ്ട് അത് അവിടെ അവസാനിച്ചു. ഇതാണ് ഗതി.  നികുതി വെട്ടിച്ച് കൊണ്ട് വരുന്ന  സ്വർണം  വളരെ    ലാഭത്തിൽ ജ്യുവലറികൾക്ക് കിട്ടുന്നു. അതാണ്‌ വലിയ വിലക്ക് നമുക്ക് വിൽക്കുന്നത്. എത്രയാണ് അവരുടെ ലാഭം.

ഇപ്പോൾ ജ്യുവലറികൾ ആകെ പരിഭ്രാന്തിയിൽ ആണ്. വില കുറയുമ്പോൾ ലാഭം കുറഞ്ഞു വരുന്നു. അത് കൊണ്ട് ഇപ്പോൾ സ്വർണം വാങ്ങാതെ ഇരിക്കണം. ഇത്രയും നാൾ അക്ഷയ ത്രിദീയ എന്നൊക്കെ പറഞ്ഞു നമ്മളെ പറ്റിച്ചു കൊണ്ടിരുന്ന അവരും ഒന്ന് അനുഭവിക്കട്ടെ.

8 അഭിപ്രായങ്ങൾ:

  1. ഈ കാശു കൊടുത്തു വാങ്ങിയ സ്വര്ണം വിലക്കാൻ കൊണ്ട് ചെന്ന് നോക്കണം അപ്പൊ അറിയാം ഈ കടക്കാരുടെ തനി സ്വഭാവം
    ജെവല്ല്രി കാർ ഇവിടെ യൊക്കെ ദിവസേനയാണ് ഇപ്പൊ ഷോ റൂം തുറക്കുന്നത്
    കള്ളപ്പണത്തിന്റെ കലവറയാണ് സ്വര്ണ വിപണി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്നിട്ടും അവരെ ആരും പിടിക്കുന്നും ഇല്ല നമ്മളെ അവർ കബളിപ്പിച്ചു കൊണ്ട് ഇരി ക്കുകയും ചെയ്യുന്നു ബൈജു

      ഇല്ലാതാക്കൂ
  2. ചാനല്‍ വാര്‍ത്തകളില്‍ പറയുന്നു,.ചിങ്ങമാസത്തില്‍ നടക്കുന്ന വിവാഹങ്ങള്‍ക്കുള്ള സ്വര്‍ണ്ണം ശേഖരിച്ചുവെയ്ക്കാനുള്ള ആള്‍ക്കാരുടെ തിരക്ക് വര്‍ദ്ധിച്ചിരിക്കുകയാണത്രെ സ്വര്‍ണ്ണക്കടകളില്‍?!
    ആശംസകള്‍ ബിപിന്‍ സാര്‍

    മറുപടിഇല്ലാതാക്കൂ
  3. ആഴ്ചയിലാഴ്ചയിൽ പുതിയ കടകൾ ഉദ്ഘാടനം നടത്തിക്കോണ്ടിരുന്ന ജ്വായി ആലുക്കാ ഇപ്പോ എന്തു ചെയ്യുന്നോ ആവോ??കൂടെ പദ്മശ്രീ ബ്ലഡ്ബാങ്ക്‌ പ്രാഞ്ചിയും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്വർണം കടത്താൻ സർക്കാർ സഹായിക്കുന്നിടത്തോളം കാലം, അത് വാങ്ങിക്കൂട്ടാൻ വിഡ്ഢികളായ നമ്മൾ ഉള്ളിടത്തോളം സുധീ ജ്വായി യും ജ്വാസും ചെമ്മണ്ണൂരു ബോബിയും ഒക്കെ നമ്മളെ ഊറ്റും

      ഇല്ലാതാക്കൂ
  4. നികുതി വെട്ടിച്ച് കൊണ്ട് വരുന്ന സ്വർണം
    വളരെ ലാഭത്തിൽ ജ്യുവലറികൾക്ക് കിട്ടുന്നു.
    അതാണ്‌ വലിയ വിലക്ക് നമുക്ക് വിൽക്കുന്നത്.
    എത്രയാണ് അവരുടെ ലാഭം.
    ആ ലാഭം കൊണ്ടവർ മാധ്യമങ്ങളെ വിലക്കെടുക്കുന്നു..!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇതൊന്നും അറിയാതെ നമ്മൾ സ്വർണം വാങ്ങി കൂട്ടുന്നു.

      ഇല്ലാതാക്കൂ