2015, ജൂലൈ 17, വെള്ളിയാഴ്‌ച

ഗ്രിൽഡ്‌ ചിക്കൻ

ഇതാ വരുന്നു കേരളത്തിൽ  മറ്റൊരു ജങ്ക് ഫുഡ് ഹോട്ടൽ ശൃംഖല. 

കെ.എഫ്.സിയും,മക് ഡോണാൾഡും എന്ന് വേണ്ട  വിസർജ്യം ആണെങ്കിൽ കൂടി സായിപ്പിൻറെതാണെങ്കിൽ രണ്ടു കയ്യും നീട്ടി,  സോറി വായും  തുറന്നു, സ്വീകരിക്കുന്ന, മൃഷ്ടാന്ന ഭോജനം നടത്തുന്ന മാനസിക നിലവാരം വളർത്തിയെടുത്ത മലയാള  മക്കളുടെ മണ്ണിലേക്ക് ആണ്  ഒരു പുതിയത് കൂടി വരുന്നത്. ടേബിൾ ഫുഡ് കമ്പനി. ആദ്യത്തെ കട കൊച്ചി ലുലു മാളിൽ  (മാളാണോ മോളാണോ എന്നറിയില്ല). പിന്നെ ഇന്ത്യയിലെ മറ്റു നഗരങ്ങളിൽ. 400 കോടി മുതൽ മുടക്കിൽ സംഭവം കൊട് വരുന്നത് വ്യവസായി എം.എ. യൂസഫലി യുടെ മകൾ വ്യവസായി. 

പിന്നെ നമ്മൾ  ഇപ്പോൾ വളരെ വിശാല മനസ്കർ ആയിട്ടുണ്ട്‌. സായ്പ്പിന്റെ തന്നെ വേണമെന്ന് നിർബന്ധമില്ല. അറബിയുടെത് ആയാലും മതി. നമ്മുടെ നാട്ടിലെ ആയിക്കൂടാ എന്ന് മാത്രമേ ഉള്ളൂ.

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഗലീറ്റോ  ഗ്രിൽഡ്‌ ചിക്കൻ ആണ് കേരളത്തിൽ   വരുന്നത്. കൂടാതെ അമേരിക്കയുടെ കോൾഡ് സ്റോണ്‍ ഐസ് ക്രീമും.  അമേരിക്കക്കാർക്ക്  ചിക്കൻറെ കാല് ഇഷ്ടമല്ല. അവരതു  കളയും. അങ്ങിനെ ഇരിക്കുമ്പോഴാണ് അവർക്ക് ബുദ്ധി തോന്നിയത്. എന്നാൽ ഈ കളയുന്ന സാധനം  കുറെ രാസ വസ്തുക്കളും പൂശി മസാലയും ചേർത്ത് ഇന്ത്യാ ക്കാർക്ക് പൊരിച്ചു കൊടുത്തു കളയാം. കാശും കിട്ടും വേസ്റ്റ് ഒഴിവാവുകയും ചെയ്യും. അതിന് കൂട്ട് നിൽക്കാൻ കുറെ വ്യവസായികളും ഭരണാധികാരികളും.  പണ്ട് അമേരിക്കയിൽ നിന്ന് ഒരു കപ്പൽ  നിറയെ  വേസ്റ്റും മാംസാവശി ഷ്ട്ടങ്ങളും കൊച്ചിയിൽ ഒരു മലയാളി വ്യവസായി കൊണ്ട് വന്നത് ഓർമയുണ്ടല്ലോ.  അമേരിക്കക്കാര് ഇങ്ങോട്ട്  കിലോയ്ക്ക് 10 ഡോളർ വച്ച് കൊടുക്കുകയും ചെയ്തു. മനുഷ്യ വേസ്റ്റ് ഉണ്ടായിരുന്നോ എന്നറിയില്ല. കണ്ടു പിടിച്ച ഒരു കപ്പൽ തിരിച്ചയച്ചു. ഇതാണ് മലയാളിയുടെ സ്വഭാവം. പണം കിട്ടുമെന്ന് പറഞ്ഞാൽ വിസർജ്യം വരെ ഭക്ഷിക്കും.

പണ്ട്  അറുപതുകളിൽ അമേരിക്കക്കാര് പുഴുത്ത ഗോതമ്പ് കടലിൽ കളയാൻ തുടങ്ങി. അപ്പോഴാണ്‌ ഇന്ദിരാ ഗാന്ധി അമേരിക്കൻ പ്രസിഡന്റ് ലിൻഡൻ ജോണ്സനും ആയി ഒരു കരാറിൽ ഒപ്പിട്ടു ഇന്ത്യൻ രൂപ കൊടുത്ത് ആ ഗോതമ്പ് വാങ്ങിയത്. അങ്ങിനെ കുറെ നാൾ അവർ നമ്മളെ കബളിപ്പിച്ചു. 

എത്ര വർഷമായി മാഗി നൂഡിൽസ് എന്ന വിഷം നെസലെ എന്ന സ്വിസ് കമ്പനി നമുക്ക് തന്നു കൊണ്ടേ ഇരുന്നു. രണ്ടു മിനിറ്റ്. നമ്മൾ ഹാപ്പി. ചായക്ക്‌ ഇവിടത്തെ പാൽ  ഉപയോഗിക്കാതെ  ആയിരവും രണ്ടായിരവും കൊടുത്ത്  നിഡോ വാങ്ങി ഉപയോഗിക്കുന്ന ഒരു പഴയ  ഗൾഫ് കാരനെ അറിയാം. അതാണ്‌ നമ്മൾ.

ഏതായാലും പുതിയ സാധനത്തിനു കാത്തിരിയ്ക്കാം. അത് തുടങ്ങുന്ന ദിവസം ലുലു മാളിലെ തിരക്ക് കാത്തിരുന്നു കാണാം.

6 അഭിപ്രായങ്ങൾ:

  1. ദൈവമേ നമ്മൾ ഏതു നരകത്തിലേക്കാണ് പുരോഗമിച്ചുകൊണ്ട് താണു പോവുന്നത്.....

    മറുപടിഇല്ലാതാക്കൂ
  2. അതാണ് കാര്യം അല്ലേ...... ഗ്രില്‍ഡ് ചിക്കന്‍ കളി കൊള്ളാം .....നടക്കട്ടെ ....നടക്കട്ടെ.....

    മറുപടിഇല്ലാതാക്കൂ
  3. പിന്നെ നമ്മൾ ഇപ്പോൾ
    വളരെ വിശാല മനസ്കർ ആയിട്ടുണ്ട്‌.
    സായ്പ്പിന്റെ തന്നെ വേണമെന്ന് നിർബന്ധമില്ല.
    അറബിയുടെത് ആയാലും മതി. നമ്മുടെ നാട്ടിലെ ആയിക്കൂടാ എന്ന് മാത്രമേ ഉള്ളൂ.

    സൂപ്പർ പഞ്ച്..!

    മറുപടിഇല്ലാതാക്കൂ