ആര്യ എന്ന നിഷ് കളങ്ക യായ വിദ്യാര്‍ത്ഥിനിയെ പൈശാചികമായി കൊല ചെയ്ത നരാധമനെ കാല താമസം ഇല്ലാതെ കണ്ടു പിടിച്ചു അറസ്റ്റ് ചെയ്ത വെഞ്ഞാറമൂട് പോലീസ് ഇന്‍സ്പെക്ടര്‍ ബിജുവും സംഘാന്ഗങ്ങളും അഭിനന്ദനം അര്‍ഹിക്കുന്നു. വേണം എന്ന് വച്ചാല്‍ പോലീസിനു കള്ളനെ പിടിക്കാം എന്നാണു ഇത് തെളിയിക്കുന്നത്. ഉന്നതാ ധികാരികളുടെയും ബാഹ്യ ശക്തികളുടെയും ഇടപെടലുകള്‍ ഇല്ലാതിരുന്നത് കൊണ്ടാണ് ഇത് സാധ്യം ആയതു എന്ന് എല്ലാവര്ക്കും അറിയാം. കൊലപാതകിക്കു എന്തെങ്കിലും രാഷ്ടീയ ബന്ധം ഉണ്ടായിരുന്നു എങ്കില്‍ പിടി കൊടുക്കാതെ പിടി കിട്ടാപ്പുള്ളി ആയി പോലീസിന്റെ കണ്‍ മുന്നില്‍ പ്രതി വിരാജിച്ചേനെ. പക്ഷെ ആത്മാര്‍ഥത ഉള്ള ജോലിയോട് കൂറ് ഉള്ള ഒരു കൂട്ടം ആളുകള്‍ ഇപ്പോഴും പോലീസില്‍ ഉണ്ടെന്നു ഇതില്‍ നിന്ന് മനസ്സിലാക്കാം.
സമൂഹത്തോട് പ്രതിബദ്ധത ഉള്ള ഇത്തരം പോലീസുകാരെ ഉള്‍പ്പെടുത്തി കുറ്റാന്വേഷണത്തിന് മാത്രമായി ഒരു പ്രത്യേക വിഭാഗം രൂപീകരിക്കേണ്ടത് അത്യാവശ്യം ആയിരിക്കുന്നു. ബാഹ്യ പ്രേരണ ക്ക് അതീതമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു വിഭാഗം.
പോള്‍ മുത്തൂറ്റ് , സമ്പത്ത് വധ ക്കേസുകള്‍ പോലെ പോലീസ് സേനക്ക് നാണക്കേട് വരുത്താതെ കുറ്റവാളികളെ ഉടന്‍ കണ്ടു പിടിച്ചു നിയമത്തിനു മുന്നില്‍ കൊണ്ടു വരാന്‍ ഇവര്‍ക്ക് കഴിയും.
രാഷ്ട്രീയ ഗുണ്ടായിസവും അധികാര പ്രമത്തതയും കുറ്റ കൃത്യങ്ങള്‍ക്ക് മറയായി അധിക നാള്‍ നില്‍ക്കില്ല എന്ന സന്ദേശം ആണല്ലോ 2 ജി സ്പെക്ട്രും കേസില്‍ മന്ത്രി ഉള്‍പ്പടെ ഉന്നതര്‍ അഴികള്‍ക്കുള്ളിലായതിലൂടെ നമുക്ക് ലഭിക്കുന്നത്. കാലത്തിനൊത്ത് മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു കേരള പോലീസിന്.