2013, ജൂൺ 30, ഞായറാഴ്‌ച

Ramesh Chennithalaയും ലീഗും ....

മുസ്ലീം ലീഗിന് ചോദിക്കുന്നതൊക്കെ കൊടുക്കുന്ന രീതി തുടർന്നാൽ കോണ്‍ഗ്രസ്സിന് അവർ ഒരു ബാധ്യത ആകുമെന്ന് കെ.പി.സി.സി.പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞതിൻറെ ദൃശ്യങ്ങൾ ടെലിവിഷനിൽ കണ്ട്, സത്യം പറഞ്ഞ  ചെന്നിത്തലയെ മനസ്സാ അഭിനന്ദിച്ച പ്പൊഴേ ക്കും, മിനിട്ടുകൾക്കകം,  വന്നൂ അതേ ചെന്നിത്തലയുടെ നിഷേധ ക്കുറിപ്പ്‌...,  താൻ ലീഗിനെതിരെ ഒന്നും പറഞ്ഞിട്ടില്ല എന്ന്. ലീഗുകാർ വിളിച്ച് "കടുത്ത നടപടികളിലേക്കു നീങ്ങും" എന്ന് വിരട്ടിക്കാണും, തീർച്ച. കേട്ടവരെല്ലാം വിഡ്ഢികൾ. 

സുരേഷ് ഗോപിയുടെ സിനിമ ഡയലോഗ് പോലെ, കേരളത്തിൽ എവിടെയും, മലപ്പുറത്ത്‌ പോലും, ഒറ്റയ്ക്ക് നിന്നാൽ കെട്ടി വച്ച പണം കിട്ടാത്ത ഈ പാർടിയുടെ  അധികാര ക്കൊതി, അഞ്ചാം മന്ത്രി തുടങ്ങി, തുടക്കം മുതലേ കേരള രാഷ്ട്രീയത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കി ക്കൊണ്ടെ  ഇരിക്കുന്നു. എങ്ങിനെ ആയാലും മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കണം എന്ന ഉമ്മൻ ചാണ്ടിയുടെ ദുര മുതലെടുത്താണ് നേരിയ ഭൂരിപക്ഷം എന്ന് പേടിപ്പിച്ച്, 20 എം.എൽ .എ. മാർ എന്ന തുറുപ്പ് ചീട്ടിറക്കി അവർ കാര്യം സാധിച്ചു കൊണ്ടിരിക്കുന്നത്.

ചെന്നിത്തലയുടെ പ്രസ്താവന വന്ന അന്നത്തെ  രാത്രി തന്നെ  ലീഗ് നേതൃത്വം പ്രതികരിച്ചു. ആലോചിച്ച് അടുത്ത ദിവസം മറുപടി പറയാമെന്ന്. അടുത്ത ദിവസം പറയുകയാണ് ഒരു നാല് ദിവസം കൂടി ദീർഘമായി ആലോചിച്ചിട്ട് പറയാം എന്ന്. എന്തെങ്കിലും പറഞ്ഞ് വെറുതെ  ഭരണം കൈവിടണ്ട എന്നാണവരുടെ ഉള്ളിലിരിപ്പ്. ഈ നാല് ദിവസത്തിനകം കോണ്‍ഗ്രസ്സിലെ ആരെങ്കിലും എന്തെങ്കിലും നല്ല വാക്ക് പറയുമെന്നും  അതിന്റെ ബലത്തിൽ തല ഉയർത്തിപ്പിടിച്ച് അന്തസ്സായി ഭരണത്തിൽ തുടരാം എന്നും അവർ കരുതുന്നു. 

ചെന്നിത്തലക്കും മന്ത്രി ക്കസേര നോട്ടമുള്ളത് കൊണ്ട് പറഞ്ഞത് തിരികെ എടുക്കാനായിരിക്കും താൽപ്പര്യം. മന്ത്രിക്കാര്യത്തിൽ ഒരു തീരുമാനം എടുക്കാമെന്ന് ഹൈ കമാൻഡും പറഞ്ഞിട്ടുണ്ടല്ലോ?  ഉമ്മൻ ചാണ്ടിയുടെ സ്ഥിതി ആകട്ടെ അഴിമതി,ലൈംഗിക ആരോപണങ്ങളിൽ പെട്ട് പരിതാപകരം ആയിരിക്കുകയും ആണ്.പിന്നെന്തിനു വെറുതെ പുലി വാല് പടിക്കണം?

ലീഗിന്റെ അധികാരക്കൊതിക്കെതിരെ പറയാൻ ആർജവം കാണിച്ച C.K. ഗോവിന്ദൻ നായർ ഇരുന്ന  കസേരയിൽ ആണ് രമേശ്‌ ചെന്നിത്തലയും ഇരിക്കുന്നതെന്നത് കോണ്‍ഗ്രസ് പാർടിയുടെ ജീർണത തുറന്നു കാട്ടുന്നു.


2013, ജൂൺ 28, വെള്ളിയാഴ്‌ച

EROSION OF MORAL VALUES

Chief Minister Oommen Chandy's remark that “morality cannot be taught to any one” is  ridiculous. He was referring to the resignation of his opposition MLA involved in sex allegation.

When the society is surviving on people accepting,abiding and practicing moral principles how can the politicians claim exemption from it?

Politicians' morality is of double standards, one for him and his group and other for his opponents. When own MLA is involved in sex scandal he will say “it is politically motivated and we will face it politically.” When it is of opposition he will say “he should have resigned on moral grounds”. Personal gain in terms of money and power is behind this opportunistic attitude.

It is the duty of the people to expose the double standards of these immoral characters.


2013, ജൂൺ 27, വ്യാഴാഴ്‌ച

Muslim Marriage Act, 1957

A State in the SOVEREIGN SOCIALIST SECULAR DEMOCRATIC REPUBLIC OF INDIA  issuing a circular on the basis of an Act which never existed? Yes. Kerala Government under Chief Minister Oommen Chandy did it. Quoting a fictitious Muslim Marriage Act, 1957 the Government has issued a circular for lowering the age of Muslim girls for marriage to 16 and asking all local self government bodies to implement it and legalise the under 16 marriages.

The name Muslim Marriage Act, 1957 was quoted to give an authenticity to the circular and to create an impression that it is an Act passed by the Parliament of India. 

Is it not a criminal offence? Law secretary C P Ramaraja Prema Prasad who is to vet the draft circular sent to him  and LSG principal secretary, James Varghese who has issued it are not ordinary clerks to be so casual but IAS officers having years of administrative service heading two important Departments in the Kerala Government. How can be they so callous? They should not be absolved from the responsibility of issuing such a fraudulent circular.

Now it is said that there is no such Act prevalent in India but the circular was based on Act in  Jamaica. That makes the thing worse. A State in the Republic of India adopts the Act of another country?

It is obviously with the deliberate intention of misguiding people at the behest of some ministers and a thorough enquiry to be done and the guilty punished.



2013, ജൂൺ 25, ചൊവ്വാഴ്ച

RESPONSIBLE TOURISM


       “Responsible Tourism” is nothing but an attractive nomenclature to camouflage exploiting nature. It was sustainable tourism earlier.  The ultimate beneficiaries are rich business groups who own airlines, hotels resorts etc. 

        Preserving socio-cultural identity and economic development are just slogans to fool people and make money as the local population get peanuts, some taxi men may get an extra buck, at the cost of destruction of their environment and polluting nature.


        What we need is Restricted Tourism, not opening everything like a whore but controlled exposure  of areas earmarked for the purpose without allowing big sharks in the field of hotel and resort to encroach the nature and mar its beauty. Is it our culture to sell ourselves and earn money?

        International Conference on Responsible Tourism is to be held at Kumarakom, Kerala from 27 to 29 June 2013.The backwaters, Vembanad Kayal is already polluted with the oil spillage from the hundreds of mechanized boats carrying tourists,  food waste and human excreta dumped from these boats. Will the organizers show the delegates the degree of water pollution? 

        And the fellows talking fluently about responsible tourism are the ones who  recklessly and irresponsibly started  the sea plane service  in this lake. 

2013, ജൂൺ 24, തിങ്കളാഴ്‌ച

Sex Scandals Kerala

മന്ത്രിമാരുടെയും, എം.പി.മാരുടെയും,എം.എൽ.എ.മാരുടെയും മറ്റു ജന പ്രധിനിധി കളുടെയും, രാഷ്ട്രീയ നേതാക്കളുടെയുംഅസാന്മാർഗിക പ്രവൃത്തികളും പര സ്ത്രീ സംസർഗവും പണ്ടു കാലം മുതലേ തുടങ്ങിയതും  കുറച്ചൊക്കെ പരസ്യമായ രഹസ്യങ്ങളും കുറെയേറെ ആരും അറിയപ്പെടാതെ പോവുകയും ചെയ്തവ  ആയിരുന്നു. അന്ന് ഇന്നത്തെപ്പോലത്തെ പത്ര പ്രവർത്തനം ഇല്ലാതിരുന്നതും  അണികൾ ഇപ്പോഴത്തെപ്പോലെ  അസംതൃപ്തർ  അല്ലാതിരുന്നതു മായിരുന്നു പബ്ലിസിറ്റി കിട്ടാതെ പോകാനുള്ള  പ്രധാന കാരണം. അന്നത്തെ നേതാക്കന്മാർ സന്മാർഗ ജീവിതത്തിലും ഉയർന്ന മൂല്യങ്ങളിലും വിശ്വസിച്ചിരുന്നു എന്നത് മറ്റൊരു കാരണം.  പ്രധാന മന്ത്രി നെഹ്രുവിനെതിരായി പ്പോലും ആരോപണങ്ങൾ ഉണ്ടായിരുന്നല്ലോ.

50 വർഷങ്ങൾക്കു മുൻപ്, 1964 ൽ  കേരളത്തിലെ ആഭ്യന്തര മന്ത്രി ആയിരുന്ന P.T. ചാക്കോ  യുടെ പേരിൽ ഉയർന്ന ലൈംഗിക  ആരോപണം ആണ്  ഓർമയിൽ ആദ്യം വരുന്നത്. അദ്ദേഹം മന്ത്രി സ്ഥാനം  രാജി വക്കുകയും ചെയ്തു. ലൈംഗിക  ആരോപണങ്ങൾ P K കുഞ്ഞാലിക്കുട്ടി,നീല ലോഹിത ദാസൻ നാടാർ, P. J. ജോസഫ്‌, P.J. കുര്യൻ,ജോസ് തെറ്റയിൽ തുടങ്ങിയ മന്ത്രിമാരിലൂടെ കടന്ന്  ഇന്നത്‌  മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫീസിൽ എത്തി നിൽ ക്കുന്നു.

കാര്യ സാധ്യത്തിനു കാഴ്ച വയ്ക്കുന്നതുൾ പ്പടെ നേതാക്കൾക്ക്‌ പര സ്ത്രീ ഗമനത്തിന് അനുകൂല സാഹചര്യങ്ങൾ ആണുള്ളത്. പണം അധികാരം എന്നിവ. പഞ്ച പുച്ഛം അടക്കി നിൽക്കാൻ ധാരാളം ആൾക്കാർ.ക്രിസ്റ്റീൻ കീലർമാർ നീര റാടിയയുടെയും സരിത യുടെയും വേഷത്തിൽ നിറഞ്ഞാടുന്നു.  ഈ സാഹചര്യം നേതാക്കൾ   നന്നായി മുതലെടുക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിലെ പല പൊതു മേഖല സ്ഥാപനങ്ങൾക്കും,  കേന്ദ്ര പൊതു മേഖല സ്ഥാപനങ്ങൾക്കും,  ഡൽഹിയിൽ ഇതിനായി ലൈസണ്‍ ഓഫീസ് എന്ന പേരിൽ വീടുകളും ഫ്ലാറ്റുകളും ഉണ്ടെന്നും അവ ഇതിനായി ഉപയോഗിക്കുന്നുവെന്നും പറഞ്ഞു കേൾക്കുന്നുണ്ട്. അലക്കി വെളുപ്പിച്ച  വസ്ത്രങ്ങൾക്കുള്ളിൽ നിന്നും വെളുക്കെ ചിരിക്കുന്ന എത്രയോ നേതാക്കളുടെ കാമ കേളികളുടെ കഥകൾ നാട്ടിൽ പാട്ടാണ്? പക്ഷെ തെളിവില്ല. പണവും സ്വാധീനവും ഉപയോഗിച്ച് അവരും , അവരുടെ കൂട്ടാളികളും, പിണിയാളുകളും ചേർന്ന്  തെളിവ് നശിപ്പിക്കുന്നു. ഇതിലവർ ഒറ്റക്കെട്ടാണ്. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ പരസ്പര സഹായികൾ ആണ്.

കാലം മാറി. ആധുനിക സാങ്കേതിക വിദ്യ വളരെ പുരോഗമിച്ചു.ഈ സംഗമങ്ങളും കേളികളും പുറത്തു കൊണ്ടു വരുന്നത് വളരെ എളുപ്പമായിരിക്കുന്നു. പുതിയ scoop കൾക്ക് വേണ്ടി പായുന്ന മാധ്യമങ്ങൾ മത്സരിച്ചാണ് വാർത്തകൾ കൊണ്ടു വരുന്നത്.  വീഡിയോ ദൃശ്യങ്ങൾ സഹിതം  പീഡന ത്തിന് സ്ത്രീ പരാതി കൊടുക്കുന്ന രീതിയിൽ കാര്യങ്ങൾ എത്തി നിൽക്കുന്നു. ഒരു രീതിയിൽ നോക്കിയാൽ ഇത് നല്ലത് തന്നെ. ആധുനിക ഉപകരണങ്ങളുടെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തി ജന പ്രധിനിധികളുടെയും രാഷ്ടീയ നേതാക്ക ളുടെയും അസാന്മാർഗിക പ്രവൃത്തികൾ പുറത്തു കൊണ്ടു വരണം.അവരെ പൊതു ജന മദ്ധ്യത്തിൽ തുണിയുരിഞ്ഞു നിർത്തണം. പൊതു ജീവിതത്തിൽ നിന്നും എന്നെന്നേക്കുമായി  പുറത്താക്കണം. ഒരിക്കലും മടങ്ങി വരാൻ അനുവദിക്കരുത്. അത് ജനങ്ങൾക്കും നാടിനും ആവശ്യമാണ്‌..  

2013, ജൂൺ 18, ചൊവ്വാഴ്ച

ROAD ACCIDENTS

അമിത വേഗത,അശ്രദ്ധ,അഹങ്കാരം, ഇത്  ആണ് റോഡപകടങ്ങൾ ഉണ്ടാക്കുന്ന മൂന്നു കാരണങ്ങൾ. സാധാരണ ഇതിൽ ഏതെങ്കിലും ഒന്നാണ്  അപകട  കാരണം. പക്ഷെ ഇത് മൂന്നും കൂടി ചേർന്നതാണ് മന്ത്രിമാരുടെ വാഹനങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങൾക്ക് കാരണം. 

 മുകളിൽ ചുവന്ന  ലൈറ്റും തെളിച്ച് ചെവിയടപ്പിക്കുന്ന സൈറനും ഹോണും മുഴക്കി മിന്നൽ  വേഗത്തിൽ പോകുന്ന പോലീസ് പൈലറ്റ്‌ വാഹനം. വഴിയിലെ വാഹനങ്ങളെയും ജനങ്ങളെയും കൈ ആംഗ്യം കാട്ടിയും വിളിച്ചു പറഞ്ഞും മാറ്റി പാഞ്ഞു പോകുന്നു.  അതിന് പിറകിൽ ചുവന്ന വെളിച്ചം കറക്കി, ത്രിവർണ പതാകയും പാറിച്ച്  അതെ വേഗതയിൽ ചീറി പ്പാഞ്ഞു പോകുന്ന മന്ത്രിയുടെ വാഹനം. ഒരു 100-120  കിലോ മീറ്റർ വേഗത ഏറ്റവും കുറഞ്ഞത്‌ കാണും. പലയിടത്തും സിഗ്നൽ ലൈറ്റും ലംഖിച്ചായിരിക്കും  പോക്ക്.  ഇത്രയും വേഗത്തിൽ എങ്ങോട്ടാണിവർ പാഞ്ഞു പോകുന്നത്? പോക്ക് കണ്ടാൽ തോന്നും ഏതോ അത്യാവശ്യമായ ഭരണ കാര്യത്തിനായിരിക്കുമെന്ന്. എന്നാൽ തെറ്റി. വല്ല കടയുടെ ഉദ്ഘാടന ത്തിനോ മറ്റോ ആയിരിക്കും ഈ പോക്ക്.

ദൂര യാത്രയിൽ ഓരോ സ്റ്റെഷൻ അതിർത്തി കടത്തി വിടേണ്ടതിന്റെ  ചുമതല ആ സ്റ്റെഷൻ പോലീസിന്റെ  ആണ്. അപ്പോൾ പൈലറ്റ്‌ വാഹനത്തിന്റെ മുന്നേ അവിടത്തെ ജീപ്പ് ഇതേ സ്പീഡിൽ പോകും. ഈ ജീപ്പിന്റെയും  പൈലറ്റ്‌ വാഹനത്തിന്റെയും ഡ്രൈവർ മാരുടെ അതിലെ ജീവനക്കാരുടെയും വിചാരം ജനങ്ങളെ റോഡിൽ നിന്നും മാറ്റി വളരെ വേഗതയിൽ പോയാൽ മന്ത്രിക്കും അവരുടെ മേലധികാരികൾക്കും സന്തോഷം ആകും എന്നാണ്. സത്യത്തിൽ മന്ത്രിഅറിയുന്നില്ല  ഇവരുടെ പരാക്രമങ്ങൾ.  

ഇത്രയും വേഗതയിൽ പ്പോകാൻ  മന്ത്രിക്ക്  നിയമ പരിരക്ഷ ഉണ്ടോ? എ ത്ര അപകടങ്ങൾ ആണ് മന്ത്രി വാഹനങ്ങൾ മുഖേന ഉണ്ടായിട്ടുള്ളത്‌ ? ഈ ജൂണ്‍ 16 ന് കിളിമാന്നൂരിനു അടുത്ത് കാരേറ്റ് മുഖ്യ മന്ത്രിയെ  അകമ്പടി സേവിച്ച  പൈലറ്റ്‌ വാഹനം ഒരു സ്വകാര്യ കാറിൽ ഇടിച്ച് കാറിൽ സഞ്ചരിച്ച ദമ്പതികൾക്കും 3 പോലീസുകാർക്കും പരിക്കേറ്റു.(കാറിൽ പ്പോയ പാവങ്ങളുടെ പേരിൽ  ആയിരിക്കും അമിത വേഗതക്കും അശ്രദ്ധമായ ഡ്രൈവിംഗ് നും കേസ് ചാർജ് ചെയ്തത്) മന്ത്രിമാർക്ക് നിയമാനുസൃതമുള്ള വേഗതയിൽ പോയാൽ  പോരെ? സിഗ്നൽ ലൈറ്റുകൾ  ലംഖിക്കാതെ   ഗതാഗത നിയമങ്ങൾ തെറ്റിക്കാതെ?


2013, ജൂൺ 13, വ്യാഴാഴ്‌ച

KARUNYA ഭാഗ്യക്കുറി തട്ടിപ്പ്

കേരളത്തിലെ 27 ജില്ലാ,താലൂക്ക്സർക്കാർ  ആശുപത്രികളിൽ ഡയാലിസിസ് സെൻററുകൾ സ്ഥാപിക്കാൻ കാരുണ്യ ബെനവലൻറ്റ് ഫണ്ടിൽ നിന്നും 31.5 കോടി രൂപ അനുവദിക്കുമെന്ന് ധന മന്ത്രി കെ.എം.മാണി പ്രഖ്യാപിച്ചു. 5 മെഡിക്കൽ കോളേജുകൾക്ക് ഇതിനു വേണ്ടി മറ്റൊരു10 കോടിയും പ്രഖ്യാപിച്ചു .

ആദ്യമേ ഇതല്ലിയോ  ചെയ്യേണ്ടിയിരുന്നത്? എങ്കിൽ ഇ ത്രയുംനാൾ  സ്വകാര്യ ആശുപത്രികൾക്ക്  വെറുതെ നൽകിയ കോടിക്കണക്കിന് രൂപ  സർക്കാർ ആശുപത്രികളുടെ സൌകര്യം വർധിപ്പിക്കാൻ ഉപകരിക്കുമായിരുന്നു.150 കോടി 83  ലക്ഷം രൂപ  ഇതു വരെ ചെലവഴിച്ചു എന്നു  മന്ത്രി  പറയുന്നു. ഇതിൽ  വെറും 83  ലക്ഷം മാത്രമായിരിക്കും പേരിനു വേണ്ടി   സർക്കാർ  ആശുപത്രികൾക്ക് കൊടുത്തിട്ടുള്ളത്. ബാക്കി 150കോടിയും സ്വകാര്യ ആശുപത്രികൾക്ക്  ആയിരിക്കും കിട്ടിയിട്ടുള്ളത്.

കാരുണ്യ ഭാഗ്യക്കുറിയിലൂടെ കിട്ടുന്ന ലാഭം പാവങ്ങൾക്ക് ചികിത്സക്ക് ഉപയോഗിക്കുമെന്ന് പറഞ്ഞ് തുടങ്ങിയ   കാരുണ്യ ബെനവലൻറ്റ് സ്‌കീം സർക്കാർ ആശുപത്രികളെ സൗകര്യം ഇല്ലെന്നു പറഞ്ഞ് ഒഴിവാക്കി  സ്വകാര്യ ആശുപത്രികൾക്ക് പണം തട്ടിപ്പിനുള്ള ഒരു സ്കീം ആക്കി മാറ്റുകയായിരുന്നു. 2012 ഡിസംബർ 28 നുള്ള ബ്ലോഗിൽ ഇതിനെ ക്കുറിച്ച് എഴുതിയിരുന്നു.

 കേസരി വാരികയിൽ (21.4.2013) ഈ തട്ടിപ്പിന്റെ വിശദ വിവരങ്ങൾ എഴുതിയിരുന്നു.




















2013, ജൂൺ 11, ചൊവ്വാഴ്ച

റോഡ്‌ സുരക്ഷ പ്രഖ്യാപനങ്ങൾ

 വാഹനങ്ങളിൽ കണ്ണാടി ജനാല കറുത്ത ഫിലിം ഒട്ടിച്ച് മറയ്ക്കു ന്നതിനെതിരായി ശക്തമായ നടപടി എടുക്കുമെന്ന് കേരള സർക്കാർ കുറെ മുമ്പേ പ്രഖ്യാപിച്ചു. പക്ഷെ കറുത്ത ഫിലിം ഒട്ടിച്ച വാഹനങ്ങൾ യെധേഷ്ടം  നിരത്തുകളിൽ ഓടിക്കൊണ്ടിരിക്കുന്നു. ഇവയിലെ കറുപ്പ് എത്രയുണ്ട് എന്നു അളക്കാനായി ഒരു ഉപകരണം അടുത്ത കാലത്ത് വാങ്ങിയെന്നും പരിശോധന കർശനമാക്കുമെന്നും  സർക്കാർ പറയുന്നു. ഉടൻ കറുത്ത ഫിലിം മുഴുവൻ മാറ്റുമെന്ന്  കരുതിയവർക്ക് തെറ്റി. ഉപകരണങ്ങൾ കിടന്ന് തുരുമ്പിക്കും എന്നല്ലാതെ ഒന്നും നടക്കുകയില്ല എന്ന് നമുക്കറിയാം.

 നിയമം ലംഖിച്ചു തോന്നിവാസം പോലെ നമ്പർ എഴുതിയ, വാഹനങ്ങൾക്കെതിരെ കർശന നടപടി എന്ന് സർക്കാർ പ്രഖ്യാപിച്ചു. അതിലും ഇതു വരെ ഒന്നും ചെയ്തതായി അറിവില്ല. ഒന്നും ചെയ്യില്ല എന്നും ജനത്തിന് അറിയാം. 

എതിരെ വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ കണ്ണിൽ തുളഞ്ഞു കയറുന്ന ശക്തിയായ പ്രകാശം പരത്തുന്ന  ഹെഡ് ലൈറ്റുള്ള വാഹനങ്ങൾക്കെതിരെ ശക്തവും കർശനവും ആയ നടപടികൾ എടുക്കുമെന്നുള്ളതാണ്  സർക്കാരിന്റെ മറ്റൊരു പ്രഖ്യാപനം.നടപടികൾ ഒന്നും ഇല്ലാതെ അമിത വെളിച്ചം പരത്തി അപകട ഭീഷണിയായി  ആ വാഹനങ്ങൾ ഇപ്പോഴും ഓടുന്നു.

 വാഹന ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന വലിയ ഫ്ലെക്സ് പരസ്യ ബോർഡുകൾ റോഡരുകിൽ നിന്നും ട്രാഫിക് ഐലണ്ടുകളിൽ നിന്നും മാറ്റുമെന്നുള്ള  മറ്റൊരു  പ്രഖ്യാപനവും  വന്നു.അതിന്റെയും ഗതി ഇത് തന്നെ. മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും ചിരിക്കുന്ന (നാട്ടുകാരെ പറ്റിച്ചേ എന്ന ചിരി) ഫ്ലെക്സ് ബോർഡുകൾ അനധികൃതമായി റോഡുകൾ  മുഴുവൻ നിൽക്കു ന്നു.

 റോഡ്‌ സുരക്ഷക്കും വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനും  അത്യന്താപേക്ഷിതമായ കാര്യങ്ങൾ ആണ്  പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങി നില്ക്കുന്നത്. പക്ഷെ ഒരു കാര്യം. പ്രഖ്യാപനങ്ങൾ എല്ലാം "ശക്തവും കർശനവും" ആണെന്നുള്ള ഒരു സമാധാനം ആണ് ജനങ്ങൾക്കുള്ളത്‌..

കറുത്ത ഫിലിം ഒട്ടിക്കുന്നവരും, നമ്പർ ബോർഡുകളിൽ പടം വരക്കുന്നവരും, അമിത വെളിച്ചം ഉള്ള ബൾബുകൾ ഉപയോഗിക്കുന്നവരും, പരസ്യ ബോർഡുകൾ റോഡിൽ സ്ഥാപിക്കുന്നവരും പണവും അത് വഴി അധികാര കേന്ദ്രങ്ങളിൽ സ്വാധീനം ഉള്ളവരും ആണ്. നിയമം അവർക്ക് ലംഖിക്കാൻ ഉള്ളതാണ്, അനുസരിക്കാൻ ഉള്ളതല്ല. അതാണ്‌ നിയമ പാലകർ അവരെ ഭയപ്പെടുന്നതും, നിയമം നടപ്പിലാക്കാൻ കഴിയാത്തതും. പാവപ്പെട്ടവൻറെ മേൽ കുതിര കയറിയും പെറ്റി യടിച്ചും നിയമ പാലകർ അവരുടെ "ഫ്രസ്ട്രെഷൻ" പുറത്തു വിടുന്നു. പാവം ജനം എല്ലാം സഹിച്ച്  കഴിയുന്നു.


2013, ജൂൺ 2, ഞായറാഴ്‌ച

പനി പിടിച്ച കേരളം


 

കേരളം പനിച്ചു വിറക്കുകയാണ്.ഡങ്കി പ്പനി, എലിപ്പനി, ചിക്കുൻ ഗുനിയ,എച് ഒണ്‍-എൻ ഒണ്‍, മഞ്ഞപ്പിത്തം, ടൈഫോയിഡ് തുടങ്ങി ലോകത്ത് ഇന്ന് നിലവിൽ ഉള്ള എല്ലാ മാരക രോഗങ്ങളും നമ്മുടെ കേരള സംസ്ഥാനത്ത്‌ പടർന്നു പിടിക്കുകയാണ്. മരണവും ഓരോ ദിവസവും വർദ്ധിച്ചു വരുന്നു. കാല വർഷം വന്നു കഴിഞ്ഞതോടെ സ്ഥിതി കൂടുതൽ വഷളായി ക്കൊണ്ടിരിക്കുന്നു. വൃത്തിയാക്കാത്തതിനാൽ ഓടകൾ എല്ലാം മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മാലിന്യ സംസ്കരണം കാലാ കാലങ്ങളിലായി നടക്കാത്തത് കൊണ്ട് കുന്നു കൂടിയിരിക്കുന്ന വിഷ ലിപ്തമായ അതും ഒരു ഭീഷണിയാണ്.

ജനങ്ങൾ തിരഞ്ഞെടുത്ത് ഭരണത്തിൽ എത്തിച്ച സർക്കാർ പൂർണമായും പ്രവർത്തന രഹിതമാണ്.  മുഖ്യ മന്ത്രി തിരക്കിലാണ്. തൻറെ സ്ഥാനം നില നിർത്താനുള്ള തത്രപ്പാടിലാണ് അദ്ദേഹം കുറെ ദിവസങ്ങളിലായി. അതിനായി എങ്ങിനെയെങ്കിലും കെ.പി.പി.സി. പ്രസിഡന്റിനു ഒരു ഉപ മുഖ്യ മന്ത്രി പദം സംഘടിപ്പിക്കുവാൻ ഡൽഹി ക്ക് പോയിരിക്കുകയാണ് അദ്ദേഹം. ആരോഗ്യ മന്ത്രി ആകട്ടെ നിലവിലുള്ള ആശുപത്രികൾ പുതിയ മെഡിക്കൽ കോളേജുകൾ ആക്കാൻ  വേണ്ടി  തറ ക്കല്ലുകൾ ഇടുന്നതിൽ വ്യാപ്രിതനാണ്‌.കൂട്ടുത്തരവാദി ത്വം  ഉള്ള  മറ്റു മന്ത്രിമാരാകട്ടെ മന്ത്രി ക്കസേരക്ക് വേണ്ടിയുള്ള ഈ അടി കണ്ട് ആസ്വദിച്ചിരിക്കുന്നു.  പത്രങ്ങളിലെ മുഴു പേജ് പരസ്യങ്ങളിൽ മാത്രം ആണിന്ന് മന്ത്രി സഭ നില നിൽക്കുന്നത്. ഈ ഗുരുതരമായ അവസ്ഥയിൽ രോഗികൾക്ക് ചികിത്സ നൽകാൻ ബാധ്യസ്ഥരായ  സർക്കാർ ഡോക്ടർമാർ ആകട്ടെ ചട്ടപ്പടി ജോലി ചെയ്തുള്ള സമരത്തിലും. 

ജനം എന്ത് ചെയ്യും? ആരോട് പരാതി പറയും? വിധിയുടെയും ദൈവത്തിന്റെയും കൈകളിൽ ജീവൻ അർപ്പിച്ച് പ്രാർഥനാ നിരതരായി കഴിയാം നമുക്ക്.

കടിക്കാതിരിക്കാൻ കൊതുകിനോടും മുട്ടിപ്പായി പ്രാർത്ഥിച്ചോളൂ.ഭരണാധികാരികൾ കേൾക്കാത്ത  നമ്മുടെ പ്രാർത്ഥന കൊതുകെങ്കിലും കേട്ടാൽ നമുക്ക് രക്ഷപ്പെടാം. ഭാഗ്യമുണ്ടെങ്കിൽ ജീവിച്ചിരിക്കാം.അടുത്ത തെരഞ്ഞെടുപ്പിൽ ഇതു പോലൊരു ഭരണത്തിന് വോട്ട് ചെയ്യാനായി.