Tuesday, September 30, 2014

Justice Delayed is a Blessing.

പല്ല് മുഴുവൻ കൊഴിഞ്ഞു പോയിട്ടില്ല എന്ന് ഇടയ്ക്കിടെ നമ്മുടെ നീതിന്യായ ക്കോടതികൾ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്‌. പഴയ മുഖ്യ മന്ത്രി ജയലളിതയെ ജയിലിൽ ആക്കിയ വിധി അത്തരത്തിൽ ഒന്നാണ്. എന്ന് തുടങ്ങിയ കേസാണ്? 1996 ൽ. നീണ്ട 18 വർഷം. ഒരു വിധി വരാൻ. ഒരു മനുഷ്യ ജന്മത്തിന്റെ നാലിൽ ഒന്ന് ഭാഗം സമയം എടുത്തു നമ്മുടെ കോടതി വിധി പ്രസ്താവിക്കാൻ.  ഈ കാലയളവിനുള്ളിൽ കുറ്റം ചെയ്തവർ കാല യവനികയ്ക്ക് ഉള്ളിൽ മറഞ്ഞിരിയ്ക്കാം. അഴിമതി ചെയ്തവർ അന്നുണ്ടാക്കിയ പണത്തിന്റെയും സ്വത്തിന്റെയും പതിനായിരം മടങ്ങ്‌ ഉണ്ടാക്കിയിരിയ്ക്കാം. അധികാരം പിടിച്ചെടുത്തിരിയ്ക്കാം. തെരഞ്ഞെടുപ്പു കേസിൽ ആണെങ്കിൽ അയോഗ്യത കൽപ്പിയ്ക്കുമ്പൊഴേക്കും അധികാരത്തിൽ ഇരുന്നു ഭരണം നടത്തി, അഴിമതി നടത്തി എല്ലാം കഴിഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞിരിയ്ക്കാം.

Justice Delayed is  Justice Denied,  നീതി  താമസിച്ചു കിട്ടുന്നതു നീതി നിഷേധിയ്ക്കുന്നതു തന്നെയാണെന്ന് പറയുന്നു. അത് സാധാരണക്കാരനെ സംബന്ധിച്ചാണ്. അവന്റെ കേസുകൾ അനാവശ്യമായി നീട്ടി അവനെ ബുധിമുട്ടിയ്ക്കുകയാണ്. പക്ഷെ ഇവിടെ നീതി താമസിപ്പിയ്ക്കുന്നത് അവന് ഗുണകരം ആകുകയാണ്. Justice Delayed is a Blessing.

കേരളാ യുനിവേർസിറ്റിയിൽ അസിസ്റ്റന്റ്‌ പരീക്ഷയുടെ ഉത്തരക്കടലാസ് നശിപ്പിച്ചിട്ട് അർഹതയുള്ളവരെ പുറത്താക്കിവേണ്ടപ്പെട്ടവർക്ക് നിയമനം നൽകിയ കേസ് വാദം പൂർത്തിയായി  1 വർഷമായി കേരള ഹൈക്കോടതിയിൽ കിടക്കുകയാണ്. കള്ളത്തരത്തിൽ കയറിയവർക്ക് ഇങ്ങിനെ കേസ് അനന്തമായി നീളുന്നത് ഗുണം ചെയ്യുകയല്ലേ ചെയ്യുന്നത്? അങ്ങിനെ പല കേസുകളും നീണ്ടു നീണ്ടു പോയി കുറ്റവാളി ജീവിതം മുഴുവൻ  ആസ്വദിച്ചിട്ടു ശിക്ഷ ലഭിയ്ക്കുന്നതു കൊണ്ട് എന്ത് അർത്ഥം ആണുള്ളത്?

ജയലളിതയുടെ കേസും ഇത് പോലെ തന്നെ. 1996 ൽ കേസ് രെജിസ്ടർ ചെയ്ത് അന്വേഷണം നടത്തി. 66.5 കോടിയുടെ അനധികൃത സ്വത്തു സമ്പാദനം. ഡിസംബറിൽ അറസ്റ്റിലുമായി ആഴ്ചകൾ കഴിഞ്ഞു മോചനം.1997 കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യുട്ട് ചെയ്യാൻ ഗവർണറുടെ അനുമതിയും കിട്ടി.2000 ത്തിൽ കേസ് വിസ്താരം കുറെ ആയി. 2001 ൽ താൻസി ഭൂമി അഴിമതിക്കേസിൽ സുപ്രീം കോടതി മുഖ്യ മന്ത്രി പദത്തിൽ നിന്നും പുറത്താക്കി.2002 ല കുറ്റ വിമുക്തയായി വീണ്ടും മുഖ്യ മന്ത്രി. ഇഴഞ്ഞു നീങ്ങുന്ന കേസ് ചെന്നൈയിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടു 2003 ൽ  ഹർജി. ആ വർഷം കേസ് ബാംഗലൊരിലേക്ക് മാറ്റുന്നു. 3 വർഷം കഴിഞ്ഞു 2006 ൽ വിചാരണ തുടങ്ങാൻ സുപ്രീം കോടതി അനുമതി ലഭിച്ചു. പിന്നെ വിചാരണ,പ്രോസിക്യൂട്ടർ മാറ്റം ജഡ്ജി മാറ്റം തുടങ്ങി നീണ്ടു നീണ്ടു 8 വർഷം നീണ്ട് അവസാനം 2014 ൽ വിധി വന്നു.

തീർന്നില്ല. ഇനിയും കിടക്കുന്നു കോടതികൾ. ഹൈക്കോടതിപിന്നെ അന്തിമമായി സുപ്രീം കോടതി.

വീണ്ടും 18 വർഷം എടുക്കുമോ കേസ് അവസാനാമായി ഒന്ന് തീർന്നുകിട്ടാൻ?

ഇത്രയും നാൾ കേസ് നടത്താൻ ജയലളിതയ്ക്ക് എത്ര ചെലവ്? സർക്കാരിന്, അതായത് പൊതു ജനങ്ങൾക്ക്‌ എത്ര ചെലവ്? നീതിയുടെ വില വല്ലാതെ വർദ്ധിയ്ക്കുന്നു.

Monday, September 29, 2014

WORLD HEART DAY

ഇന്ന്  ഹൃദയ ദിനം. നെഞ്ചിൽ കൈ വച്ചു നോക്കൂ. ഒരു തുടിപ്പ് 
അനുഭവപ്പെടുന്നുണ്ടോ?  ഹൃദയം അവിടത്തന്നെ ഉണ്ടല്ലോ. ഹൃദയം കൈമോശം വന്ന ധാരാളം ആൾക്കാർ ഉള്ളത്കൊണ്ടാണ് സംശയം . ഇനി അൽപ്പം ഒന്നമർത്തി നോക്കൂ. കട്ടിയുള്ളതാണോ അതോ  മൃദുല ഹൃദയമാണോ? അതിന്റെ മിടിപ്പിൽ മറ്റെന്തെങ്കിലും കേൾക്കുന്നുണ്ടോ?ഈ ഹൃദയത്തിൻറെ ഭാഷ? അതറിയില്ല ? ഹൃദയത്തിൽ ആരൊക്കെയുണ്ട് എന്ന് നോക്കാം. "ഞാൻ" മാത്രമാണോ? ആദ്യ സ്ഥാനം അതിനു തന്നെ. കുടുംബം കൂടി കാണാം ചിലപ്പോൾ. ഭാര്യ അല്ലെങ്കിൽ ഭർത്താവ്, പിന്നെ മക്കൾ . അച്ഛൻ, അമ്മ ? കാണില്ല. അവരൊക്കെ ആ ചെറിയ സ്ഥലത്ത് നിന്ന് എന്നേ നിഷ്ക്കാസിതരായി. അയൽക്കാർ? എവിടെ സ്ഥലം? നാട്ടുകാരുടെയും മാലോകരുടെയും കാര്യം ഒട്ടും പറയേണ്ടല്ലോ. അന്യരുടെ ദുഃഖവും വേദനയും ദൈന്യതയും മറ്റും  കാണുമ്പോൾ ഹൃദയത്തിൽ നിന്നും ചില അനുകമ്പ കലർന്ന ചില സ്വരങ്ങൾ കേൾക്കാറുണ്ടോ?  ഇല്ല. ആ അതി ലോല സ്വരങ്ങൾ  നമ്മുടെ കർണപുടങ്ങളിൽ എത്താറില്ല.

ഒരു ഹൃദയം ഉണ്ടെന്ന് അറിഞ്ഞു. ഇനി അതിൻറെ ഭാഷ കേൾക്കാനും ശ്രദ്ധിയ്ക്കാനും ശ്രമിക്കാം. 
Saturday, September 27, 2014

വിവരമില്ലാത്തവർ

തൊലി വെളുപ്പും മാംസളതയും ആകാര  വടിവും ഉണ്ടെന്നല്ലാതെ ഈ സിനിമാക്കാരി പെണ്ണുങ്ങളുടെ തലയ്ക്കകത്ത് ഒന്നുമില്ല.എല്ലാവരും  ഇപ്പോൾ കുറച്ചു ഡാഷ്-പൂഷ്ഇംഗ്ലിഷ് പറയും എന്നല്ലാതെ വലിയ വിവരം ഒന്നും ഉള്ളവരല്ല.  അവരുടെ  വിവര ദോഷത്തിനു  ഏറ്റവും വലിയ തെളിവ് ഇതാ....


ആള് മനസ്സിലായല്ലോ. കരീനാ കപൂർ. ഹിന്ദി സിനിമാ രംഗത്തെ പ്രശസ്ത നടി. കണ്ടാൽ ഇങ്ങിനെ  ആണെന്ന് ആരെങ്കിലും പറയുമോ? ആ വരവും പോക്കും ഒക്കെ  കണ്ടാൽ എന്ത് പറയും ? ഭാരതീയരെ ആകെ നാണം കെടുത്തിയില്ലേ?

ഈ നടിമാരെല്ലാം അറിവിൻറെ ഭണ്ടാഗാരം ആകണം എന്നൊന്നും പറയുന്നില്ല. ഒരൽപ്പം പൊതു വിജ്ഞാനം.അത് മതി.രാവിലെ എണീറ്റ് പത്രം ഒന്ന് വായിയ്ക്കുക. അല്ലെങ്കിൽ പത്രം വായിച്ചു പ്രധാന വാർത്തകൾ പറഞ്ഞു തരാൻ ഒരാളെ വയ്ക്കുക. ഈ രാഷ്ട്രീയക്കാരൊക്കെ  ചെയ്യുന്നത് പോലെ. മേക്ക് അപ്പിന്,തലമുടി ഒരുക്കാൻ എന്ന് വേണ്ട എല്ലാത്തിനും പ്രത്യേകം ആളുകൾ ഉണ്ടല്ലോ. അത് പോലെ വിവരം പറഞ്ഞു തരാനും ഒരാളെ വയ്ക്കുക. അതുമല്ലെങ്കിൽ സിനിമ അഭിനയിച്ചിട്ട് സ്വസ്ഥമായിട്ട് വീട്ടിൽ പോയി ഇരിയ്ക്കുക. വലിയ വലിയ ചടങ്ങിൽ പങ്കെടുത്ത് വലിയ വായിൽ വർത്തമാനവും പറഞ്ഞ് ഷോ കാണിയ്ക്കാതിരിക്കുക. ആരും അറിയില്ലല്ലോ തൻറെ അറിവില്ലായ്മയും പൊതു വിജ്ഞാനവും.

ഭാരതത്തിലെ ഓരോ പൗരനും ആഹ്ലാദിച്ച,അഭിമാനിച്ച ഒരു നിമിഷമാണ് നമ്മുടെ ഉപഗ്രഹം ചൊവ്വയുടെ ഭ്രമണ പഥത്തിൽ എത്തിയ മുഹൂർത്തം.  സാധാരണക്കാരനു  പോലും ഈ നമ്മൾ ഉപഗ്രഹം അയച്ചതും അത് എത്തിയതും അറിയാം.എന്നിട്ടും ഈ സെലിബ്രിറ്റി യ്ക്ക്  അതറിഞ്ഞു കൂടാ. ഇവരെയൊക്കെ പൊക്കിയെടുത്തു നടക്കുന്ന കാഴ്ചക്കാരും ഫാൻസും ആയ കുറെ വിഡ്ഢികൾ വേറെ. കൂടാതെ ടി.വി. ഷോയ്ക്കും മറ്റും അവതാരകർ ആയും ക്വിസ് മാസ്റ്റെർസ് ആയും ഇവരെ വിളിക്കുന്ന കുരങ്ങന്മാർ വേറെ. അവർക്കാണ് സത്യത്തിൽ അടി  കൊടുക്കേണ്ടത്.

എന്നിട്ട് കരീനയുടെ ജാഡ കണ്ടില്ലേ. "സെ ഇൻ  ഇംഗ്ലീഷ്" ഹിന്ദി അറിയാത്തത് പോലെ. എന്നിട്ട് മറുപടി പറയുന്നതോ. ഹിന്ദിയിലും.

ഇതാ സിനിമാ നടി നയൻ താരയ്ക്ക് തമിഴ് നാട്ടിൽ ക്ഷേത്രം പണിയാൻ പോകുന്നു.ഖുഷ്ബു വിൻറെ അമ്പലം ഇപ്പോൾ തന്നെ അവിടെ ഉണ്ട്. അങ്ങിനെ സിനിമാ താരങ്ങളുടെ ഒരുപാട് അമ്പലങ്ങൾ. അതാണ്‌ നല്ലത്. ദൈവം ആകുമ്പോൾ മിണ്ടാതെ ഇരുന്നാൽ മതിയല്ലോ.

Thursday, September 25, 2014

sobha developers.


ശോഭ ഡവലപ്പെർസ് എന്ന  പി.എൻ.സി.മേനോൻറെ കെട്ടിട നിർമാണ കമ്പനി നിലവിലുള്ള നിയമങ്ങളെ കാറ്റിൽ പറത്തി തൃശ്ശൂർ പുഴയ്ക്കൽ 18 ഏക്കർ നെല് വയൽ ആണ് നികത്തിയത്. ഇത് സ്വയം ചെയ്തത് അല്ല എന്ന് തീർച്ച. പഞ്ചായത്തിന്റെയും മറ്റു സർക്കാർ ഏജൻസികളുടെയും അനുവാദവും സഹായവും,പിന്തുണയും സംരക്ഷണവും ഇല്ലാതെ ഇത്രയും വിസ്തീർണമുള്ള വയൽ നികത്താൻ കഴിയില്ലല്ലോ. ശോഭ സിറ്റി എന്ന കെട്ടിട സമുച്ചയം അവിടെ കെട്ടി പ്പൊക്കി തുടങ്ങി. എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ കയ്യേറ്റം അറിഞ്ഞു. പണം നൽകി ശോഭ അവരെയെല്ലാം ഒതുക്കി. സർക്കാരിൽ പരാതി നൽകി. അവിടെയും കാര്യങ്ങൾ ഒതുക്കി. പണത്തിനു മീതെ പരന്തും പറക്കില്ല എന്നാണല്ലോ പ്രമാണം. 

പക്ഷെ പണത്തിനു  മീതെ ഒരു മാടപ്രാവ് പറന്നു. വിദ്യാ സംഗീത് എന്ന ഒരു വക്കീൽ. നിയ നിയമ ലംഘനത്തിനും പരിസ്ഥിതി നശീകരണത്തിനും എതിരായി അവർ നടത്തിയ നിയമ യുദ്ധത്തിന്റെ അവസാനം ശോഭ നികത്തിയ വയൽ മുഴുവൻ പൂർവ സ്ഥിതിയിൽ ആക്കാൻ ഹൈ ക്കോടതി ഉത്തരവിട്ടു. പക്ഷെ ജില്ലാ കളക്ടർ മെല്ലെ പ്പോക്ക് തുടങ്ങി. അതിനെതിരെ വീണ്ടും കോടതിയിൽ പോയി. നടപടികൾ ഉടൻ പൂർത്തിയാക്കണം എന്ന് കോടതി പറഞ്ഞു.  ആറന്മുള വിമാനത്താവളം നികത്തിയ വയലും ഇങ്ങിനെ പൂർവ സ്ഥിതിയിൽ ആക്കണമെന്ന് ഹൈ ക്കോടതി ഉത്തരവ് പുരപ്പെടുവിച്ചല്ലോ. അവിടെയും കളക്ടർ മണ്ണ് കൊണ്ട് പോകാൻ ആളില്ല എന്ന് പറഞ്ഞ് താളം തുള്ളി സമയം നീട്ടി ചോദിച്ചല്ലോ. രാഷ്ട്രീയക്കാരെക്കാളും അധ:പതിച്ചിരിയ്ക്കുകയാണ് ഈ സിവിൽ സർവീസ് കാർ.

ഇതിനിടെ മേനോൻ വളരെ രസകരമായ ഒരു പ്രഖ്യാപനവും നടത്തുകയുണ്ടായി. തൻറെ വ്യക്തി പരമായ സമ്പാദ്യത്തിന്റെ പകുതി ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുമത്രെ! എത്ര വിചിത്രം! പ്രകൃതിയെ നശിപ്പിച്ച്  വരും തലമുറകൾക്ക്കൂടി നാശം വിതയ്ക്കുന്ന മനുഷ്യൻ 
ജീവകാരുണ്യം നടത്തുന്നു! ഇതൊക്കെ പ്രശസ്തിയ്ക്കും ജനദ്രോഹ പ്രവൃത്തികൾ മൂടി വയ്ക്കാനുമുള്ള അടവുകൾ ആണ്.

ഒരു കാര്യം. ഇനി ഒരു പദ്മശ്രീ കിട്ടാൻ അർഹത ഉള്ള ആള്  മേനോൻ ആണ്.
ബാക്കി എല്ലാ NRI ക്കാർക്കുംകൊടുത്തു കഴിഞ്ഞല്ലോ.

പണത്തിന്റെ ശക്തിയിൽ എല്ലാം അടക്കി വാഴുന്ന കോർപ്പറേറ്റ് കളാണ് ഇന്ന് ലോകം  ഭരിയ്ക്കുന്നത്. രാഷ്ട്രീയ പാർട്ടികൾ അവരുടെ ബിനാമികൾ മാത്രമാണ്.  പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും കൊള്ളയടിച്ചാണിവർ പണവും ഭൌതിക സുഖങ്ങളും നേടുന്നത്.1,76,000 കോടി യുടെ അഴിമതി നടത്തിയ മന്ത്രിമാർ കഴിഞ്ഞ യു.പി.എ. സർക്കാരിൽ ഉണ്ടായിരുന്നത് അറിയാമല്ലോ. പ്രധാന മന്ത്രി മൻ മോഹനും സംശയത്തിന്റെ നിഴലിൽ ആണ്. ആ കൽക്കരി പ്പാടങ്ങൾ ആണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി റദ്ദാക്കിയത്.

 പണത്തിനു   മുന്നിൽ അഭിമാനം പണയം വച്ച് പഞ്ച പുശ്ചം അടക്കി നിൽക്കുന്ന ബഹു ഭൂരി പക്ഷത്തിനിടയിൽ വ്യത്യസ്തതയുള്ള കുറേപ്പേർ ഈ ലോകത്ത് ഉണ്ട്. അത് കൊണ്ടാണ് നമ്മുടെ സമൂഹവും ലോകവും മുന്നോട്ട് പോകുന്നത്. അധികാരത്തിനും പണത്തിനും നേർക്ക്‌ സധൈര്യം തല ഉയർത്തി നിൽക്കാൻ കഴിവുള്ള, അനീതിയ്ക്കു എതിരെ പോരാടാൻ സന്മനസ്സും ധൈര്യവുമുള്ള കുറേപ്പേർ. അവരാണ് നമ്മുടെ നിലനിൽപ്പിനു സഹായിക്കുന്നത്. 

Wednesday, September 24, 2014

മംഗൾയാൻ

ഭാരതത്തിൻറെ ചൊവ്വാ പര്യവേക്ഷണ വാഹനം വിജയകരമായി ചൊവ്വാ ഗ്രഹത്തിൻറെ ഭ്രമണ പഥത്തിൽ എത്തിയിരിക്കുന്നു.ഓരോ ഭാരതീയനും അഭിമാനിയ്ക്കാവുന്ന ഉജ്വല നേട്ടം ആണിത്. ഭാരതത്തിന്റെ ആദ്യ ഉദ്യമം തന്നെ വിജയകരമായത്‌ ഈ നേട്ടത്തെ കൂടുതൽ മധുര തരം ആക്കുന്നു. ചൊവ്വ ഗ്രഹത്തിലെത്താൻ ആദ്യ ഉദ്യമത്തിൽ വിജയിക്കുന്ന ഒരേ ഒരു രാജ്യം എന്ന ബഹുമതി കൂടി നമ്മുടെ ഈ മാർസ് ഓർബിറ്റർ മിഷന് ഉണ്ട്. അമേരിക്ക, സോവിയറ്റ്‌, യുറോപ്യൻ എന്ന രാജ്യങ്ങളുടെ കൂടെ  ചൊവ്വയിൽ എത്തിയ നാലാമത്തെ രാജ്യമായി ഇന്ത്യ.

ഈ വിജയത്തിന്റെ ശിൽപ്പികൾ ഭാരതത്തിൻറെ ശാസ്ത്രജ്ഞർ ആണ്. കഴിഞ്ഞ 300 ദിവസങ്ങളിലായി 650 ദശ ലക്ഷം കിലോ മീറ്ററുകൾ സഞ്ചരിച്ച് ചൊവ്വയിൽ  ഈ പേടകം എത്തിയ്ക്കുകയെന്ന ഇത്രയും സങ്കീർണവും ദുഷ്കരവുമായ ദൗത്യം  വിജയകരമായി പൂർത്തിയാക്കിഎന്നത് നമ്മുടെ  ശാസ്ത്രജ്ഞരുടെ കഴിവ് ആണ് പ്രകടമാക്കുന്നത്. മറ്റു മേഖലകളിൽ, അന്യ രാജ്യങ്ങളിൽ ലഭിച്ചേക്കാവുന്ന വൻ ശമ്പളവും മറ്റു ആനുകൂല്യങ്ങളും ത്യജിച്ച് ഒരു സർക്കാർ സ്ഥാപനമായ "ഇസ്രോ" യിൽ ചേർന്ന ഈ ശാസ്ത്രജ്ഞരുടെ  രാജ്യ സ്നേഹവും അർപ്പണ ബോധവും എത്ര പ്രശംസിച്ചാലും മതിയാവില്ല.പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞത് പോലെ വിജയം കൊണ്ട് വരുന്ന ക്രിക്കറ്റ് ടീമിനേക്കാൾ ആയിരം മടങ്ങ്‌ പ്രശംസയാണ് ഈ ശാസ്ത്രജ്ഞർക്ക്  ലഭിയ്ക്കേണ്ടത്.   

ഭൌമ ശാസ്ത്രത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കാവുന്ന 'ആര്യഭട' എന്ന ഭാരതീയ ശാസ്തജ്ഞനിൽ തുടങ്ങിയ പൈതൃകവും പാരമ്പര്യവും  കാത്തു സൂക്ഷിച്ച നമ്മുടെ  ശാസ്ത്രജ്ഞർ ആണ് നമ്മെ ഇന്ന് ചൊവ്വയുടെ പടി മുറ്റത്ത്‌ എത്തിച്ചത്. ഇതിൽ പങ്കെടുത്ത ഓരോ  ശാസ്ത്രജ്ഞനും നമ്മുടെ വിജയത്തിൻറെ  ഭാഗമാണ്. ഓരോരുത്തരെയും അഭിനന്ദിക്കുന്നു.

കക്ഷി രാഷ്ട്രീയ സംസ്ഥാന ഭേദമന്യേ ഭാരതത്തിൻറെ ഓരോ പൌരന്റെയും അഭിമാനമാണ്ഈ  വിജയംഎന്നിരുന്നാലും  മലയാളികൾക്ക് അഭിമാനിയ്ക്കാനും  ആഹ്ലാദിയ്ക്കാനും  കൂടുതൽ കാര്യങ്ങൾ ഉണ്ട്.  ഭാരതത്തിൻറെ റോക്കറ്റ് വിക്ഷേപണത്തിന്റെ തുടക്കം തിരുവനന്തപുരത്തെ "തുമ്പ ഇക്ക്വിറ്റോറിയൽ റോക്കറ്റ് ലാഞ്ചിംഗ് സ്റ്റെഷൻ' ൽ നിന്നാണ്. ദുരിത പൂർണമായ തുടക്കത്തിൽ നിന്ന് ഇന്നത്തെ നിലയിൽ  എത്തിയ 'വിക്രം സാരാഭായി സ്പേസ് സെന്ററും' 'എൽ.പി.എസ്.സി.' യും ആണ് മംഗൾയാൻറെ പല ഭാഗങ്ങളും രൂപ കൽപ്പന ചെയ്തതും നിർമിച്ചതും. മറ്റൊന്ന് ഇസ്രോ ചെയർമാൻ ശ്രീ കെ. രാധാകൃഷ്ണൻ ഉൾപ്പടെ  പല മിഷനുകളുടെ തലപ്പത്തിരിയ്ക്കുന്നതും പല പ്രധാന പദവികളിൽ ഇരിയ്ക്കുന്നതും മലയാളികൾ ആണ്. അങ്ങിനെ ധാരാളം മലയാളികൾ ഇസ്രോ യിൽ ഉണ്ടെന്നുള്ളത്  മലയാളികളുടെ സ്വകാര്യ അഭിമാനം ആണ്.


ഈ വിജയത്തിന്റെ മുഖ്യ ശിൽപ്പിയും എല്ലാവർക്കുംപ്രചോദനം ആയി നിൽക്കുകയും ചെയ്ത വ്യക്തിയാണ്   ഇസ്രോ ചെയർമാൻ ശ്രീ കെ. രാധാകൃഷ്ണൻ . ശാസ്ത്രവും കലയും അദ്ദേഹത്തിൽ സമജ്ഞസമായി സമ്മേളിച്ചിരിയ്ക്കുന്നു. ലാളിത്യമാണ് അദ്ദേഹത്തിൻറെ മുഖ മുദ്ര.  തിരുവനന്തപുരത്ത് അദ്ദേഹത്തിൻറെ താമസ സ്ഥലത്ത്  സന്ദർശിച്ചത് ഓർമ വരുന്നു. പദവിയുടെ നാട്യമോ കനമോ  ഇല്ലാത്ത ഒരു സാധാരണ മനുഷ്യൻ. കുറെ നേരത്തെ സൌഹൃദ സംഭാഷണത്തിന്  ശേഷം അവിടെ ഇരുന്ന  കഥകളി വേഷത്തിന്റെ ഒരു ഫോട്ടോ അദ്ദേഹം ചൂണ്ടി ക്കാട്ടി. അത് അദ്ദേഹമായിരുന്നു.  കഥകളിനന്നായി അഭ്യസിച്ചിട്ടുണ്ട്, പല അരങ്ങുകളിലും കളിയ്ക്കുകയും ചെയ്തിട്ടുണ്ട്. അത് പോലെ നല്ലൊരു കർണാടക സംഗീതജ്ഞൻ കൂടിയാണ് അദ്ദേഹം.ഞങ്ങൾ നടത്തിയ ത്യാഗരാജാരാധനയിൽ അദ്ദേഹം ഒരു സംഗീത കച്ചേരി അവതരിപ്പിയ്ക്കുകയും ഉണ്ടായി. 


നമ്മുടെ ജനങ്ങൾക്ക്‌ പൊതുവെ ശാസ്ത്ര ബോധം അൽപ്പം കുറവാണ്. ഒരു നേരത്തെ ഭക്ഷണം നേടാനുള്ള തിരക്കിൽ അതിന്  കഴിയാതെ പോകുന്ന സാധാരണ ജനങ്ങളെ   കുറ്റപ്പെടുത്താൻകഴിയില്ല. വിദ്യാർത്ഥി സമൂഹത്തിനും യുവ തലമുറയ്ക്കും ശാസ്ത്ര ജ്ഞാനവും ശാസ്ത്രീയ മനോഭാവം ഇല്ലാതെ പോകുന്നു. നമ്മുടെ മംഗൾയാൻ ചൊവ്വയിലെയ്ക്കു എത്താൻ കാത്തിരിയ്ക്കുന്ന ദിവസങ്ങൾ. ആ ദിവസങ്ങളിൽ എങ്കിലും തങ്ങളുടെ വിദ്യാർഥികൾക്ക്അതിനെ പറ്റിയുള്ള വിവരങ്ങൾ പറഞ്ഞു കൊടുക്കാൻ  എത്ര അധ്യാപകർ തയ്യാറായിട്ടുണ്ട്? എത്ര സ്കൂളുകളിൽ അതിനെ പറ്റി ചർച്ചകൾ നടന്നിട്ടുണ്ട്? ഉത്തരം ഒരു വട്ട പൂജ്യം ആണെന്ന് പറയാം. അറിയാൻ ആകാംക്ഷ ഇല്ലാത്ത വിദ്യാർത്ഥികൾ. അറിവ് പകരാൻ കഴിവില്ലാത്ത അധ്യാപകർ. അതാണ്‌ നമ്മുടെ യുവ തലമുറ. ഫുട്ട്ബാൾ ലോക കപ്പിന്റെ ദിവസങ്ങളിൽ   അന്യ രാജ്യക്കാരുടെ കുപ്പായ മാതൃകയും അണിഞ്ഞ് കേരളക്കാർ മുഴുവൻ നടന്നല്ലോ. കളിയ്ക്കും കളിക്കാർക്കും വേണ്ടി ഒന്നും ചെയ്യാത്ത ജന പ്രതിനിധികളും രാഷ്ട്രീയക്കാരും ഉൾപ്പടെ എന്തെല്ലാം കാട്ടിക്കൂട്ടി?  അങ്ങിനെ ഒരു ഷോ, അതായത് കാപട്യം, കാണിയ്ക്കാൻ മാത്രമേ നമുക്ക് കഴിയൂ. 

ശാസ്ത്ര ഗവേഷണങ്ങൾ നടത്താൻ  തയ്യാറാകുന്നവർ വളരെ വിരളം. ഗവേഷണ മേഖല തെരഞ്ഞെടുക്കുന്നവർ ആകട്ടെ സൌകര്യങ്ങളുടെ അഭാവം കൊണ്ടും ഉന്നതങ്ങളിലെ അവഗണന കൊണ്ടും വല്ലാതെ കഷ്ട്ടപ്പെടും. പലരും ശാസ്ത്ര ഗവേഷണ മേഖല ഒഴിവാക്കുന്നത് ഇതേ കാരണം കൊണ്ടാണ്. ഭരണത്തിൽ ഇരിയ്ക്കുന്നവരുടെ അജ്ഞതയും അനാസ്ഥയും കൊണ്ടാണ് നമ്മൾ ഈ സ്ഥിതിയിൽ എത്തിയത്. ഏതാണ്ട് നൂറോളം  ശാസ്ത്ര  ഗവേഷണ സ്ഥാപനങ്ങൾ ഭാരതത്തിൽ ഉണ്ട്.  ഐ.എസ്.ആർ.ഒ., ഡി.ആർ.ഡി.ഓ. ബി.എ.ആർ.സി. തുടങ്ങിയ വിരലിൽ എണ്ണാവുന്ന സ്ഥാപങ്ങളിൽ മാത്രമാണ് ശരിയായ പ്രവർത്തനങ്ങൾ നടക്കുന്നത്.   പല സ്ഥാപങ്ങളും ആവശ്യമായ പണം കിട്ടാതെ വിഷമിയ്ക്കുന്നു. ഭരണാധികാരികളുടെ ദീർഘ വീക്ഷണം ഇല്ലായ്മയും അറിവില്ലായ്മയും ആണ് ഈ ദുസ്ഥിതിയ്ക്ക് കാരണം. 

ഇതിനൊരു മാറ്റം വരുന്നു എന്നൊരു തോന്നൽ   ഇസ്രോ ശാസ്ത്രജ്ഞാമാരെ അനുമോദിച്ചു കൊണ്ടുള്ള  നരേന്ദ്ര മോദിയുടെ  പ്രസംഗം കേട്ടപ്പോൾ തോന്നി.  ഒരു തുണ്ട് കടലാസിൽ എഴുതി കൊണ്ട് വരുന്ന ജീവനില്ലാത്ത വാക്കുകളുടെ നിർജീവമായ ഉരുവിടൽ ആയിരുന്നില്ല ആ പ്രസംഗം. ഉള്ളിൽ നിന്നും വരുന്ന ആത്മാർഥമായ വാക്കുകൾ. അറിവിൻറെയും പാണ്ഡിത്യത്തിന്റെയും നൈസർഗിക പ്രകടനം എങ്കിലും ശാസ്ത്ര ലോകത്ത് കടന്നു വരുന്ന ഒരു കുട്ടിയുടെ കൌതുകവും ജിജ്ഞാസയും ആ വാക്കുകളിൽ സ്ഫുരിച്ചു. എത്ര മഹത്തായ സേവനം ആണ് ശാസ്ത്രജ്ഞർ  രാജ്യത്തിന് വേണ്ടി ചെയ്യന്നത് എന്നും എത്രയധികം ആദരവും ബഹുമാനവും അവർ  അർഹിയ്ക്കുന്നു എന്നും  ജനങ്ങളെ ബോധവാന്മാരാക്കി.  ഇത്തരം ശാസ്ത്രീയ മനോഭാവം ഉള്ള  നേതാക്കൾ ആണ് ഭാരതത്തെ മുന്നോട്ടു നയിയ്ക്കാൻ നമുക്ക് വേണ്ടത്.  വിജ്ഞാന കുതുകികളും വിജ്ഞാന ദാഹികളും ആയ ഒരു തലമുറയെ വാർത്തെടുക്കാൻനമ്മുടെ ഭരണാധികാരികൾ പ്രവർത്തിയ്ക്കും എന്ന് ആശിയ്ക്കാം.

Tuesday, September 23, 2014

ഫൈവ് ഡേ വീക്ക്‌

കേരളത്തിലെ സർക്കാർ അപ്പീസുകളുടെ  പ്രവൃത്തിദിനങ്ങൾ ആഴ്ചയിൽ  അഞ്ച് ആയി കുറയ്ക്കാനുള്ള നിർദ്ദേശം  മന്ത്രി സഭയുടെ മുന്നിൽവരുകയാണ്. ചെലവ് ചുരുക്കൽ ആണ് ഈ ആലോചനയുടെ ഉദ്ദേശം എന്നാണ് പറയുന്നത്. വൈദ്യുതി, വെള്ളം, വാഹനങ്ങൾ, അവയുടെ ഇന്ധനം എന്നിങ്ങിനെ ലക്ഷക്കണക്കിന്‌ രൂപ ഓരോ ശനിയാഴ്ചയും ലാഭിയ്ക്കാൻ കഴിയും എന്നാണ് പറയുന്നത്. പണ്ട് കേന്ദ്ര സർക്കാരിന് ഇത്തരത്തിൽ അവധി കൊടുത്തപ്പോൾ  രാജീവ് ഗാന്ധി ഒരു കാര്യം കൂടി പറയുകയുണ്ടായി. പടിഞ്ഞാറൻ രാജ്യങ്ങളിലെ പ്പോലെ വാരാന്ത്യം ആഘോഷിച്ചാൽ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത കൂടും എന്ന്. നിലവിലുള്ള ദിനങ്ങളിൽ പോലും കാര്യക്ഷമമായി ചെയ്യാൻ ജോലി ഇല്ലാത്ത സർക്കാർ ജീവനക്കാർ കൂടുതൽ എന്ത് കാര്യക്ഷമത കാണിയ്ക്കാനാണ്‌? ഏതായാലും അതിവിടെ പറഞ്ഞു കേട്ടില്ല.

 അഞ്ചു ദിന ആഴ്ചയ്ക്ക് ജീവനക്കാർ ഒന്നടങ്കം സർവാത്മനാ പിന്തുണ നൽകുന്നു എന്നത് കൊണ്ട് വലിയ ചർച്ചയോ എതിരഭിപ്രായമോ  ഉയരാതെ   തീരുമാനം അങ്ങിനെ തന്നെ   മന്ത്രി സഭ നടപ്പിലാക്കും എന്നുള്ളത് തീർച്ചയാണ്. തൊട്ടതിനും പിടിച്ചതിനും ഒക്കെ അപ്പീസുകൾക്ക്  അവധി നൽകുന്ന സർക്കാർ അഞ്ചു ദിന ആഴ്ച കൂടി ആക്കുമ്പോൾ അവധി കൂടുന്നത് കൊണ്ട് ചില കാര്യങ്ങൾ ശ്രദ്ധിയ്ക്കേണ്ടതുണ്ട്.  ഒപ്പം  ചില കാര്യങ്ങൾ നിഷ്കർഷിയ്ക്കേണ്ടതും   നടപ്പിലാക്കേണ്ടതും ഉണ്ട്.   പ്രവർത്തി  ദിവസം കുറയ്ക്കുന്നതിനനുസരിച്ച് ജോലി  സമയം കൂട്ടേണ്ടി വരുമല്ലോ. നിലവിലുള്ള  10 മുതൽ 5 വരെ എന്നത് 9  മുതൽ 5.30 വരെ ആക്കേണ്ടി വരും. ആപ്പീസ് സമയത്തിൽ ഒരു മണിക്കൂറോളം താമസിച്ചു വരാനും അത് പോലെ തന്നെ  ഒരു മണിക്കൂറോളം നേരത്തെ പോകാനും ജീവനക്കാർക്ക്  അവകാശമുണ്ടെന്ന  ഒരു അലിഖിത നിയമം അംഗീകരിച്ച മട്ടിലാണ് എല്ലാ സംസ്ഥാന സർക്കാർ അപ്പീസുകളും ഇപ്പോൾ  പ്രവർത്തിയ്ക്കുന്നത്. പല കാരണങ്ങൾ ആണ് ഇതിനു ജീവനക്കാർ  പറയുന്നത്. വാഹനങ്ങളുടെ  കുറവ് അങ്ങിനെ പലതും.  ഈ സമയ മാറ്റം വരുമ്പോൾ അവരുടെ ഒഴികഴിവുകൾക്ക് കൂടുതൽ സാധുത വരുമല്ലോ. അങ്ങിനെ നോക്കുമ്പോൾ ജോലി സമയം വീണ്ടും കുറയുന്നത് ആയിരിക്കും അഞ്ചു ദിന ആഴ്ച കൊണ്ടുള്ള  അന്തിമ ഫലം. 

 കാര്യങ്ങൾ സാധിച്ചു കിട്ടാൻ വേണ്ടി ഓരോ ഓഫീസിൽ പല തവണ കയറി ഇറങ്ങേണ്ടി വരുന്ന പാവം ജനങ്ങൾക്ക്‌ പ്രവൃത്തി  ദിവസങ്ങൾ കുറയുന്നത്   കൂടുതൽ ബുദ്ധി മുട്ടുണ്ടാക്കും.  പുതിയ അഞ്ചു ദിന ആഴ്ച പരിഷ്ക്കാരത്തിൽ ജോലി സമയം നഷ്ട്ടപ്പെടാതിരിയ്ക്കാൻ    ജീവനക്കാർ സമയ നിഷ്ട്ടത പാലിയ്ക്കുക എന്നത് വളരെ പ്രാധാന്യമുള്ള ഒന്നാണ്.  സെക്രട്ടേറിയറ്റിൽ ബയോമെട്രിക് ഹാജർ (പഞ്ചിംഗ്) കൊണ്ടു വന്നപ്പോഴുള്ള ജീവനക്കാരുടെ എതിർപ്പ് നാം കണ്ടതാണ്.ആ യന്ത്രം കേടാക്കി ഇടുക വരെ ഉണ്ടായി. അവർക്ക് സമയ നിഷ്ട്ട പാലിയ്ക്കാൻ വയ്യ. അത്ര തന്നെ. ഇതിന് പൂർണമായും മാറ്റം വരണം. കേന്ദ്രത്തിൽ ആധാർ കാർഡ് കൂടി ബന്ധിപ്പിച്ചു കൊണ്ടുള്ള പഴുതുകളില്ലാത്ത  ബയോമെട്രിക് ഹാജർ സംവിധാനം ആണ് കൊണ്ട് വരുന്നത്.   ആധാറിൽ ഏകദേശം പൂർണത എത്തിയ സംസ്ഥാനമായ കേരളത്തിൽ അത് പരീക്ഷിയ്ക്കാവുന്നതാണ്. അഞ്ചു ദിന ആഴ്ച കൊണ്ട് വരുന്നത്, പഞ്ചിംഗ് എന്ന  നിബന്ധനയ്ക്ക് വിധേയമായി ആകണം. ഇല്ലെങ്കിൽ ചെലവ് ചുരുക്കാനായി കൊണ്ട് വരുന്ന ഈ പരിഷ്ക്കാരം മൂലം  ചുരുങ്ങുന്നത് ജോലി ആയിരിയ്ക്കും. ഭരണ കാര്യങ്ങൾ സാവധാനം ആകുകയും  ജനങ്ങൾക്ക് കൂടുതൽ പ്രയാസങ്ങൾ ഉണ്ടാവുകയും ചെയ്യും. കേരളത്തിലെ എല്ലാ സംസ്ഥാന സർക്കാർ ജീവനക്കാർക്കും ബയോമെട്രിക് ഹാജർ  ആക്കിയാൽ മാത്രമേ അഞ്ചു ദിന ആഴ്ച  നടപ്പാക്കൂ  എന്ന വ്യവസ്ഥ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു തീരുമാനം ആണ് മന്ത്രി സഭ എടുക്കേണ്ടത്. 

Monday, September 22, 2014

നളിനി

 ഒരു കോടി രൂപ ഒരു വക്കീലിന് ഫീസ്‌. ഞെട്ടേണ്ട. ഒരു കമ്പനി കൊടുത്തതാണ് ഈ ഫീസ്‌. പക്ഷെ ഒരു സാധാരണ വക്കീൽ അല്ല. നളിനി  ചിദംബരം ആണ് ആ വക്കീൽ.  ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയും ധന മന്ത്രിയും ഒക്കെ ആയിരുന്ന സാക്ഷാൽ ചിദംബരം ചെട്ടിയാരുടെ ഭാര്യ. അതല്ലേ ഇത്രയും രൂപ കൊടുത്തത്.

കൊടുത്തത് ആരാണെന്നല്ലേ. അത് വലിയൊരു തട്ടിപ്പ് കമ്പനി. അതിൻറെ ചെയർമാൻ സുദിപ്തോ  സെൻ ഇപ്പോൾ ജയിലിൽ ആണ്. 10,000 കോടി രൂപ കെട്ടി വച്ചാൽ മാത്രമേ ജാമ്യം കൊടുക്കൂ എന്ന് സുപ്രീം കോടതി പറഞ്ഞത് കൊണ്ട് ഇപ്പോഴും അകത്തു കിടക്കുന്നു.

ബംഗാളിലെ ശാരദ ചിട്ടി കമ്പനി ആണ് ഈ വലിയ തട്ടിപ്പ് നടത്തിയത്. 30,000 കോടി രൂപയുടെ തട്ടിപ്പ്. നമ്മുടെ മണി ചെയിൻ പോലെ ഉള്ള തട്ടിപ്പ്. 17 ലക്ഷം പേരാണ് ഈ തട്ടിപ്പിന് ഇരയായത്. ഈ തട്ടിപ്പിന് വലിയ രാഷ്ട്രീയ ക്കാരും പാർട്ടികളും കൂട്ട് നിന്നിട്ടുണ്ട്. അല്ലാതെ ഇങ്ങിനെ നടക്കില്ലല്ലോ. 

സുപ്രീം കോടതി നേരിട്ട് കേസ് നടത്തുന്നതിനാൽ സി.ബി. ഐ. യുടെ വലിയ കളികൾ നടക്കുന്നില്ല. അതിനാലാണ് ചെയർമാൻ ഇപ്പോഴും അകത്തു കിടക്കുന്നത്. അന്യ രാജ്യങ്ങളിൽ ഉൾപ്പടെയുള്ള എല്ലാ സ്വത്തുക്കളും വിറ്റ് നിക്ഷേപർക്ക് എല്ലാവർക്കും പണം തിരികെ കൊടുക്കണം എന്ന സുപ്രീം കോടതിയുടെ നിർദേശം നടപ്പാക്കി കൊണ്ടിരിയ്ക്കുന്നു.

ഈ തട്ടിപ്പ് കമ്പനി ആണ് നളിനിയ്ക്ക് ഉപദേശം നൽകുന്നതിനുള്ള ഫീസ്‌ ആയി ഒരു കോടി കൊടുത്തത്. അതാണ്‌ രണ്ടു ദിവസം മുൻപ് ഇവരെ സി.ബി. ഐ. ചോദ്യം ചെയ്‌തിരുന്നു. സുപ്രീം കോടതി നേരിട്ട് നോക്കുന്നത് കൊണ്ട് തെറ്റ് ചെയ്തവരെല്ലാം അകത്താകും എന്ന് ന്യായമായും പ്രതീക്ഷിയ്ക്കാം.

Sunday, September 21, 2014

പുനരധിവാസം

മുഖ്യ മന്ത്രിയും, ധനം കടം വാങ്ങൽ മന്ത്രിയും, മദ്യ മന്ത്രിയും ഒരേ സ്വരത്തിൽ പറയുന്നു കേരളത്തിന്‌ മദ്യപന്മാരുടെ പണം വേണ്ട അല്ലാതെ തന്നെ തന്നെ മുന്നോട്ടു പോകാം എന്ന്. സുധീരനും  പറയുന്നു. എല്ലാവരും അതാണ്‌ പറയുന്നത്. എന്നിട്ടിതാ മദ്യത്തിന് വീണ്ടും നികുതി ഉയർത്തിയിരിയ്ക്കുന്നു. മദ്യത്തിന് 115 ശതമാനത്തിൽ നിന്നും 135 ആണ് ആക്കിയത്. കൂടെ 5 ശതമാനം  സെസ്സും കൂടി. അങ്ങിനെ 1130 കോടി അധിക വരുമാനം.ബീയറും വൈനും 50 ൽ നിന്നും 70 ശതമാനം ആക്കി. മറ്റൊരു 100 കോടി അധിക വരുമാനം.  മദ്യപന്മാരുടെ പണം വേണ്ടെങ്കിൽ പിന്നെന്തിനു നികുതി കൂട്ടി  എന്ന ചോദ്യം ആരോട് ചോദിയ്ക്കും? ആര് മറുപടി പറയും?

ബാറുകൾ അടയ്ക്കുമ്പോൾ ബാർ തൊഴിലാളികളെ പുനരധി വസിപ്പിയ്ക്കുന്നതാണ് സർക്കാരിന്റെ മുന്നിലുള്ള ഏറ്റവും വലിയ പ്രശ്നം എന്ന് സർക്കാർ തന്നെ പറയുന്നു. മദ്യ നയത്തിൽ പ്രതി പക്ഷത്തിനുള്ള പ്രധാന പരസ്യ എതിർപ്പും പുനരധിവാസം തന്നെയാണ്. കാരണം പ്രതിപക്ഷം ഒരു തൊഴിലാളി പാർട്ടി എന്നാണല്ലോ അവകാശപ്പെടുന്നത്. മദ്യ നയത്തിൽ പുനരധിവാസത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല എന്നതാണ് പ്രതിപക്ഷം ഉൾപ്പടെയുള്ളവർ മദ്യ നയത്തിനെ പറ്റി പരസ്യമായി പറയുന്ന ഏക കുറ്റവും. എല്ലാ ബാറുകളും പൂട്ടുമ്പോൾ ഏതാണ്ട് 15000 ആളുകൾ തൊഴിൽ രഹിതർ ആകും എന്നാണു ഉദ്ദേശ കണക്ക്. ഇവരെയെല്ലാം സർക്കാർ പുനരധിവസിപ്പിയ്ക്കണം അത്രേ.

അന്യ സംസ്ഥാനങ്ങളിൽ നിന്നും കുടിയേറിയ തൊഴിലാളികൾ കേരളത്തിൽ ഏതാണ്ട് 25 ലക്ഷം ആണ്. ഓരോ വർഷവും  17,500 കോടി രൂപയാണ് ഇവർ സ്വന്തം നാട്ടിലേയ്ക്ക് അയയ്ക്കുന്നത്.അത് പോട്ടെ.  ഇത്രയും മലയാളികൾ ഗൾഫിൽ നിന്നും 75,000 കോടി ആണ് കേരളത്തിലേയ്ക്ക് അയയ്ക്കുന്നത്. അതും അന്യ സംസ്ഥാന തൊഴിലാളികൾ കേരളത്തിൽ ചെയ്യുന്ന അതേ പണിയൊക്കെ തന്നെ ചെയ്ത്. കേരളത്തിലുള്ള   ഈ 25 ലക്ഷം അന്യ സംസ്ഥാന തൊഴിലാളികളിൽ  60 ശതമാനം പേര് കെട്ടിട നിർമാണ മേഖലയിൽ ആണ് തൊഴിലെടുക്കുന്നത്‌. ബാക്കിയുള്ള   15 ലക്ഷം പേർ  മറ്റെല്ലാ മേഖലകളിലും ആയി ജോലി എടുക്കുന്നു.  ഹോട്ടലുകളിൽ ഉൾപ്പടെ.എങ്ങിനെ കണക്കാക്കി നോക്കിയാലും  കുറഞ്ഞത്‌  2 ലക്ഷം ആളുകൾ എങ്കിലും കേരളത്തിലെ  ഹോട്ടലുകളിൽ ജോലി നോക്കുന്നുണ്ടാകും.   ജോലി ചെയ്യാൻ  നമ്മുടെ നാട്ടുകാർ   ഇല്ലാത്തത്  കൊണ്ടാണല്ലോ മറ്റു സംസ്ഥാനങ്ങളിൽ നിന്നും തൊഴിലാളികൾ ഇവിടെ  വരുന്നത്. അപ്പോൾ ബാറുകൾ പൂട്ടുന്നത് മൂലം തൊഴിൽ രഹിതർ ആകുന്ന തൊഴിലാളികൾക്ക് മറ്റു ഹോട്ടലുകളിൽ ജോലി നേടാമല്ലോ. അവരുടെ എണ്ണം ആകട്ടെ വെറും 15000 മാത്രം. ജോലി സാധ്യത ആകട്ടെ അതിൻറെ പതിന്മടങ്ങും. അധ്യാപകരെ പുനരധിവസിപ്പിയ്ക്കുന്നതിനു അധ്യാപക ജോലി തന്നെ വേണം. അത് പോലെ ഡോക്ടർമാർക്കും. പക്ഷേ ഇവരുടെ കാര്യം അത് പോലല്ലല്ലോ. ബാർ ഹോട്ടലിലെ തൊഴിലാളികൾക്ക് ബാർ ഇല്ലാത്ത ഹോട്ടലുകളിലും ജോലി ചെയ്യാമല്ലോ. മദ്യ നിരോധനത്തിന് എതിരെ പുനരധിവാസം എന്ന നാടകം അവസാനിപ്പിയ്ക്കാമല്ലൊ.

ബാറുകൾ പൂട്ടുന്നതിന് മുൻപ് സന്തോഷ മണിയ്ക്കൂറുകൾ (ഹാപ്പി അവേർസ്) അവസാനമായി ആസ്വദി യ്ക്കാനായി തിരുവനന്തപുരത്ത് ഒരു 3 സ്റ്റാർ ബാറിൽ കയറി. അവിടെ ടോയിലറ്റ് വൃത്തിയാക്കുന്ന ഒരു പയ്യൻ. ലോഹ്യം ചോദിച്ചു. പയ്യൻ  ഏതോ ഒരു സ്വകാര്യസ്ഥാപനത്തിൽ ഹോട്ടൽ മാനേജ്മെൻന്റ് ഡിപ്ലോമ പഠിയ്ക്കുന്നു. ഈ ഹോട്ടലിൽ പാർട്ട്- ടൈം ജോലി. ശമ്പളം 4000 രൂപ  ഒപ്പം   സൗജന്യ  ഭക്ഷണവും താമസവും. നാട് തലശ്ശേരി. അച്ഛൻ ഓട്ടോ ഓടിയ്ക്കുന്നു. ചേച്ചി എഞ്ചിനീയറിംഗ്-സിവിൽ-ഇപ്പോൾ പാസ്സായി. . ശമ്പളത്തിൽ നിന്നും  3000 രൂപ  പഠിയ്ക്കുന്നതിനുള്ള ഫീസ്‌. കൊടുക്കുന്നു. അവിടെ പോകാനും വരാനും ബസ് കൂലിയും  മറ്റു ചിലവും കഴിഞ്ഞ് 250 രൂപ വീട്ടിൽ അയച്ചു കൊടുക്കുന്നു. കണ്ണു നിറഞ്ഞു പോയി. മേശപ്പുറത്ത് ഓർഡർ ചെയ്ത  160 രൂപയുടെ പെഗ്ഗും 90 രൂപയുടെ ഓംലെറ്റും ഇരിയ്ക്കുന്നു. 

Thursday, September 18, 2014

പണക്കാർ

BEHIND EVERY GREAT FORTUNE THERE IS A CRIME  - Balzac  
________________________________________________
ഇന്ത്യയിലെ പണക്കാരുടെ ലിസ്റ്റ്

Table: Hurun India Rich List 2014 – Top 10

 
Name
Wealth INR Cr.
Change in Wealth
Company
Age
Residence
1=
Mukesh Ambani
  165,000
37%
Reliance
57
Mumbai
2
Dilip Shanghvi
  129,000
43%
Sun Pharma
58
Mumbai
3
LN Mittal
    97,000
-4%
ArcelorMittal
63
London
4=
Azim Premji
    86,000
12%
Wipro
69
Bangalore
5=
Shiv Nadar
    78,000
41%
HCL
69
New Delhi
6*
SP Hinduja & family
    72,000
New
Hinduja Group
80
London
7
Pallonji Mistry
    63,000
24%
Tata Sons
85
Mumbai
8
Kumara Mangalam Birla
    62,000
16%
Aditya Birla
47
Mumbai
9
Sunil Mittal & Family
    51,000
9%
Bharti Airtel
57
New Delhi
10*
Gautam Adani
    44,000
152%
Adani Enterprises
52
Ahmedabad
↑ Rank increase yoy  ↓ Rank decrease yoy  - No Rank change yoy  * New to Top 10
1800  കോടിയ്ക്ക് മുകളിൽ ഉള്ള 223 പേരുടെ ലിസ്റ്റ് ആണ് ഹുരുണ്‍ പ്രസിദ്ധീകരിച്ചത്.

ഇനി മലയാളി കോടീശ്വരന്മാരെ കാണാം.

 Rich Keralites


Table: Hurun India Rich List 2014 – Top 10

 
Name
Wealth INR Cr.
Change in Wealth
Company
Age
Residence
1/49
MA Yousufali
 11500

  Emke 58Abudhabi
2/66
Ravi Pillai
 9600

 Ravi Pillai Group  64  Dubai
3/71
Sunny Varkey
   9000

Gems Education
83
London
4/77
S. Gopalakrishnan
    8800

 Infosys  59  Bangalore
5/94
TS Kalyanaraman
    7700

 Kalyan Jwellers  67  Thrissur
6/103
Joy Alukkas
    6600

 Joy Alukkas Jewell  58   Kochi
7/104
George Muthoot
    6100
 Muthoot Fin  65
New Delhi
8/114
S D Shibulal
  5600   

Infosys   59  Bangalore
9/138
B. Govindan
   4200

Bhima Jewllers
-
Alappuzha
10/138
C.V. Jacob
   4200   

  Synthtie
81
Kochi

ഒരു നേരത്തെ വിശപ്പടക്കാൻ കഴിയാതെ കോടികൾ ജീവിയുക്കുന്ന ഭാരതത്തിൽ  ആണ് ഈ പണക്കാർ ഉള്ളത്.

എവിടുന്നാണിത്രയും പണം ഉണ്ടാക്കിയത്? എങ്ങിനെയാണ് പണം ഉണ്ടാക്കിയത്?  ബിസിനസ്സ് നടത്തി ആണെന്ന് പറയും. അങ്ങിനെയാണോ?

____________________________________________ _________________ 

ഇനി   ബൽസാക് പറഞ്ഞതിൻറെ പരിഭാഷ.

സാമാന്യത്തിൽ കവിഞ്ഞ സമ്പത്തിനു പുറകിൽ ഒരു കുറ്റ കൃത്യം ഉണ്ട്.

Wednesday, September 17, 2014

I have breasts

 OMG: Deepika Padukone exposes cleavage!

Bollywood's current numero uno Deepika Padukone has shown her bold and sensuous side by going braless for a magazine photo shoot.


The gorgeous actress has graced the cover of Vogue magazine in an unbuttoned white shirt and high waist panty. She is looking extremely sexy as she is exposing her cleavage in her usual bindaas style. In fact, this is one of her boldest avatar.


എൻറെ ദൈവമേ: ദീപിക പദുകോണ്‍ സ്തനങ്ങളുടെ ഇടയിലെ വിടവ് പ്രദർശിപ്പിയ്ക്കുന്നു !


ടൈംസ് ഓഫ് ഇന്ത്യ പത്രത്തിൽ വന്ന വാർത്തആണിത്.  ഇതാണ് ഫോട്ടോ. 

ഇത് കണ്ട് ദീപിക രോഷാകുലയായി തൻറെ റ്റ്വിറ്ററിൽ എഴുതി.

YES!I am a Woman.I have breasts AND a cleavage! You got a problem!!??


അതെ! ഞാൻ ഒരു പെണ്ണ് ആണ്. എനിയ്ക്ക് മുലകൾ ഉണ്ട് ഒരു മുലയിടുക്കും!നിങ്ങൾക്കെന്തെങ്കിലും പ്രശ്നമുണ്ടോ!!??

നല്ല ബെസ്റ്റ് ചോദ്യം. കണ്ണാ ബെസ്റ്റ് ചോദ്യം.

ഇനി ഞങ്ങളുടെ ഈ ചോദ്യങ്ങൾക്ക് ഒന്ന് മറുപടി പറയുമോ?
  • ഈ ഫോട്ടോ ആരെങ്കിലും ഒളിഞ്ഞു നിന്ന് എടുത്തതാണോ? 
  • ആരെങ്കിലും നിർബന്ധിച്ച് എടുത്തതാണോ? 
  • ആരെങ്കിലും ബലം പ്രയോഗിച്ചു എടുത്തതാണോ? 
  • ബ്രായും ഇടാതെ ബട്ടണ്‍ ഇടാത്ത ഉടുപ്പും തുറന്നു കാട്ടി  ഫോട്ടോ എടുക്കാൻ പോസ് ചെയ്തു നിന്ന് കൊടുത്തതല്ലേ?  
  • മാലോകർ കാണാൻ വേണ്ടി? 
  • ഇതിന് പ്രതിഫലവും കണക്കു പറഞ്ഞ്  വാങ്ങിയില്ലേ? 

ദീപിക ഒരു കാര്യം കൂടി ആ പത്രക്കാരോട്  പറഞ്ഞു.

"സ്ത്രീകളെ ബഹുമാനിയ്ക്കാൻ അറിയാത്ത നിങ്ങൾ  സ്ത്രീ ശക്തീകരണത്തെ കുറിച്ച്സംസാരിയ്ക്കരുത്".


തുണിയുരിഞ്ഞു പ്രദർശിപ്പിയ്ക്കാം.  . അതാണ്‌ സ്ത്രീയുടെ ശക്തി. 
അതിൽ കുഴപ്പമില്ലപക്ഷെ അത് പറഞ്ഞാൽ സ്ത്രീ ശക്തീകരണത്തിനു എതിരാകും.

കാശ് വാങ്ങിയാണ് ഈ ഫോട്ടോകൾ എടുക്കാൻ നിന്ന് കൊടുത്തത്. ഇവരുടെ ഇത്തരം ചിത്രങ്ങൾ ജനങ്ങങ്ങൾ കുറെ കണ്ടതാണ്. അതിനാൽ ഇത് ജന ശ്രദ്ധ ആകർഷിയ്ക്കാനുള്ള ഒരു അടവാണ്. പബ്ലിസിറ്റി സ്റ്റണ്ട്‌. എല്ലാം സ്വയം കാട്ടി കൊടുത്തിട്ട് പറയുന്നവന്റെ  മെക്കിട്ടു കയറുക. വോഗ് മാഗസിൻ വായിയ്ക്കുന്നവർ കുറവ്.  ഇങ്ങിനെ കുറെ സിനിമാ താരങ്ങളുടെ നഗ്ന മേനി കളുടെ ഫോട്ടോകൾ ഇത്തരം മാഗസിനുകളിൽ സ്ഥിരം കാണുന്നത് കൊണ്ട്  സ്ഥിരം വായനക്കാർക്കും ഇതൊരു പുതുമ അല്ല. അപ്പോൾ എല്ലാവരെയും ആകർഷിയ്ക്കാൻ  ഒരു പുതിയ വേല. അതാണ്‌ ഈ റ്റ്വി റ്റർ പ്രതികരണം. ഇപ്പോൾ ഇന്ത്യയിലെ ജനങ്ങൾ എല്ലാം ശ്രദ്ധിച്ചില്ലേ? താരത്തിൻറെ മൂല്യം ഇടിയുമ്പോൾ കാണിയ്ക്കുന്ന തറ വേല.


ദീപികയുടെ തറ വേലയ്ക്ക്  പിന്തുണയും ആയി കുറെ പൊട്ടന്മാർ വന്നു. കൂടുതലും ഹിന്ദി സിനിമയിലെ ഇവരുടെ സഹപ്രവർത്തകർ ആയ സിനിമാ താരങ്ങൾ.  അവരുടെയും കാര്യം ഇത് പോലൊക്കെ തന്നെയാണല്ലോ. പിന്നെ കുറെ പത്ര പ്രവർത്തകർ. എല്ലാവരും സ്ത്രീത്വത്തെ പറ്റി വാ തോരാതെ സംസാരിച്ചു. ഭാരത സ്ത്രീകൾ തൻ ഭാവ ശുദ്ധിയെ പറ്റി പുകഴ്ത്തി.


ഇങ്ങിനെ തുറന്നു കാട്ടുന്നതാണോ ഭാവ ശുദ്ധി? 


എന്തിനാണ് ഇവർ പിന്തുണച്ചത്‌ എന്നറിയില്ല. തുറന്നു കാണിച്ചതിനോ  അതോ പിന്നീട് ചാരിത്ര്യ പ്രസംഗം നടത്തിയതിനോ?


കാശ് കൊടുത്താൽ ഇതിനപ്പുറവും തുറന്നു കാണിയ്ക്കുന്നവർ ആണ് ഇത്തരം സിനിമാ നടികൾ.  ഇത് ആദ്യത്തെ പ്രാവശ്യം ഒന്നുമല്ല.  ഈ പുണ്യാളത്തിയുടെ മുൻപ് വന്ന വോഗ് മാഗസിനിലെ കുറെ മുഖ ചിത്രങ്ങൾ നോക്കൂ. കൂടുതൽ 
ക്ലീവേജ് കാണൂ.
ഇതൊരു സ്ഥിരം കലാപരിപാടി ആണെന്ന് മനസ്സിലായല്ലോ. ഇനിയും ഇത്തരം ധാരാളം ഫോട്ടോകൾ ഉണ്ട്. ക്ലീവേജും   അതിനപ്പുറവും കാണിയ്ക്കുന്നത്‌.

Tuesday, September 16, 2014

പേർസണൽ സ്റ്റാഫ്

കേരള സംസ്ഥാനം അതീവ ഗുരുതരമായ ഒരു സാമ്പത്തിക പ്രതിസന്ധിയിൽ ആണ്. സാമ്പത്തിക പ്രതിസന്ധിയല്ല സാമ്പത്തിക ബുദ്ധിമുട്ട് ആണെന്ന മന്ത്രി മാണിയുടെ    വാദം, "കട്ടതല്ല ഞാൻ  മോട്ടിച്ചതാണ്'' എന്ന്  കള്ളൻ പറഞ്ഞത് പോലെ ബാലിശവും പരിഹാസ്യവും ആണ്. പണ്ടു റോഡു നന്നാക്കാൻ  ടാർ വാങ്ങിയതിന്റെ കടം   ഇനിയും കൊടുക്കാനുണ്ട്. അത് കൊടുത്തു തീർക്കാതെ പെട്രോളിയം കമ്പനികൾ ടാർ കൊടുക്കില്ല.  അതിനാൽ  പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന  റോഡുകൾ  നന്നാക്കാൻ കഴിയില്ല.   ബില്ല് മാറി ക്കൊടുക്കാൻ പണമില്ലാത്തതിനാൽ കോണ്‍ട്രാക്ടർമാർ ഇനി പണി ചെയ്യില്ല. അങ്ങിനെ എല്ലാ മേഖലയിലും പ്രശ്നങ്ങൾ ആണ്. വികസന പ്രവർത്തനങ്ങൾ എല്ലാം സ്തംഭിച്ചിരിയ്ക്കുകയാണ്.   സ്ഥലം എടുത്തു കൊടുത്താൽ റോഡ്‌ നിർമിച്ചു നൽകാമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗദ്കരി ഇന്നലെയാണ് പറഞ്ഞത്. അത് പോലെയാണ് റെയിൽവേ മന്ത്രിയും   പറയുന്നത്. പക്ഷെ അതിനു പണം എവിടെ?  പെൻഷൻ കൊടുക്കാൻ പണമില്ല,  ശമ്പളത്തിനും ഇല്ല. പിന്നെ  കടം വാങ്ങിയും ഓവർ ഡ്രാഫ്റ്റ് എടുത്തും ഓരോ ദിവസവും തള്ളി നീക്കുകയാണ് സർക്കാർ.  ഘട്ടം ഘട്ടം ആയി മദ്യ നിരോധനം നടത്തുന്ന സർക്കാർ ബീവറേജസ് കോർപ റേഷനിൽ നിന്നും കടം വാങ്ങിയാണ് രണ്ടു ദിവസം മുൻപ്   മറ്റൊരു കടം തിരിച്ചടച്ചത്.

ഇത്രയൊക്കെ ആയിട്ടും  ധൂർത്തും അനാവശ്യ ചിലവും കുറയ്ക്കാൻ മന്ത്രിമാർ ആരും തയ്യാറല്ല. ഈ പ്രതി സന്ധിയിലും  മന്ത്രിമാർ സ്വന്തം ആവശ്യത്തിനായി   യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് പണം ചിലവാക്കുന്നത്?   യാത്രപ്പടിയും,അലവൻസും,   ടെലിഫോണ്‍, വൈദ്യുതി, വിമാന യാത്രക്കൂലി  എന്നി വകുപ്പുകളിലും   ഇവർ ഒരു കുറവും വരുത്തിയിട്ടില്ല.    കഴിഞ്ഞ 6 മാസത്തെ മന്ത്രിമാരുടെ  ചെലവ് ഒന്ന് പുറത്തു വിടട്ടെ.  താരതമ്യപ്പെടുത്തി നോക്കിയാൽ     ഓരോ മാസവും ഇവരുടെ   ചെലവ് വർദ്ധിച്ചു കൊ ണ്ടിരിയ്ക്കുക    ആണെന്ന്  മനസ്സിലാകും. കാലിയായ സർക്കാർ ഖജനാവിൽ വല്ലപ്പോഴും  വീഴുന്ന നാണയ തുട്ടുകൾ ആകട്ടെ  ഇവരുടെ  ചെലവിനാണ് ഇപ്പോൾ ഉപയോഗിയ്ക്കുന്നത്. ഈ പ്രതിസന്ധിയെ നേരിടാൻ പുതിയ നിയമനങ്ങൾക്ക് സർക്കാർ     ''മോറട്ടോറിയവും "  പ്രഖ്യാപിച്ചിരിയ്ക്കുന്നു.


എന്നിട്ടും സ്വന്തം 'പേർസണൽ സ്റ്റാഫിന്റെ' എണ്ണം കുറയ്ക്കാൻ മുഖ്യ മന്ത്രി ഉൾപ്പടെ ആരും തയ്യാറല്ല. ഓരോ മന്ത്രിയ്ക്കും 30 ആൾക്കാരെ പേർസണൽ സ്റ്റാഫ് ആയി എടുക്കാം. കഴിഞ്ഞ അച്ചുതാനന്ദൻ ഭരണ  കാലത്ത്  ഇത് 27 ആയിരുന്നു. ഉമ്മൻ ചാണ്ടി സർക്കാർ വന്നപ്പോഴാണ് എണ്ണം 30 ആക്കിയത്. മുഖ്യ മന്ത്രി , മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് തുടങ്ങിയവർക്കാണ്‌പേർസണൽ സ്റ്റാഫിനെ നിയമിയ്ക്കാവുന്നത്.  അങ്ങിനെ കേരളത്തിൽ ഇപ്പോൾ  700 ൽ അധികം അംഗങ്ങൾ ആണ്  ഇവരുടെയെല്ലാം കൂടി   പേർസണൽ സ്റ്റാഫിൽ ഉള്ളത്. ഇതിൽ പലർക്കും  ഡെപ്യൂട്ടി സെക്രട്ടറി തുല്യ സ്ഥാനം ആണ് നൽകിയിരിയ്ക്കുന്നത്   ശമ്പളം ആകട്ടെ മുക്കാൽ ലക്ഷം  രൂപയും. എല്ലാവർക്കും പെൻഷനും കിട്ടും. ഇത്രയും പേർക്ക് 5 വർഷത്തേയ്ക്ക് 140 കോടി രൂപയാണ് ശമ്പള ഇനത്തിൽ ചിലവാകുന്നത്. യാത്ര അലവൻസും പെൻഷനും മറ്റു ആനുകൂല്യങ്ങളും കൂടി കൂട്ടുമ്പോൾ പിന്നെയും കുറെ കോടികൾ വരും.


 ഓരോ മന്ത്രിയ്ക്കും ഇത്രയും   ആൾക്കാർ എന്തിനാണ് ? ഇവരൊക്കെ എന്ത് ജോലി ആണ്  ചെയ്യുന്നത്? മുഖ്യ മന്ത്രിയുടെ പേർസണൽ സ്റ്റാഫ് എന്താണ് ചെയ്തത് എന്ന് സരിതയുടെ കേസിൽ നമ്മൾ കണ്ടു. സ്വന്തം പേരിൽ മൊബൈൽ ഫോണ്‍ കണക്ഷൻ  എടുക്കാതിരുന്ന കാലത്ത് ഫോണ്‍ കാൾ വരുമ്പോൾ ഫോണ്‍ മുഖ്യ മന്ത്രിയുടെ ചെവിയിൽ വച്ച് കൊടുക്കുകയായിരുന്നു  ഒരു പേർസണൽ സ്റ്റാഫിന്റെ ജോലി. ജിക്കുവും ജോപ്പനും ഒക്കെ ചെയ്തത്  പോലെ ചെയ്യാൻ ആയിരിയ്ക്കും എല്ലാ മന്ത്രിമാരും സ്റ്റാഫിനെ  നിയമിയ്ക്കുന്നത്. എന്താണ് ഇവർക്ക് മറ്റു ജോലി? ഫയൽ എഴുതുന്നതും മറ്റു തീരുമാനങ്ങൾ എടുക്കുന്നതും എല്ലാം സെക്രട്ടറിയെറ്റിലെ ഉദ്യോഗസ്ഥർ ആണ്. ഏറ്റവും കൂടിയത് ഒരു നാലോ അഞ്ചോ പേർ മതിയാകുന്നിടത്താണ് 30 പേരെ വരെ നമ്മുടെ മന്ത്രിമാർ വച്ചിരിയ്ക്കുന്നത്. ഈ സ്റ്റാഫ്‌ എല്ലാം  രാഷ്ട്രീയക്കാർ അല്ലെങ്കിൽ ആശ്രിതർ ആണ് എന്നുള്ളതാണ് വിചിത്രം.  ജിക്കുവും ജോപ്പനും ഒക്കെ ചെയ്തത് പോലെ ചെയ്യാൻ അവസരം ലഭിയ്ക്കുന്നു എന്നത് കൊണ്ട് ഈ പദവികൾ കയ്യടക്കാൻ നല്ല തിരക്കാണ്. പാർട്ടിയുടെ ശുപാർശയിൽ ആണ് കുറേപ്പേർ കയറുന്നത്  മറ്റുള്ളവർ ആകട്ടെ പണ്ട് മുതൽ  കൂടെ നിന്ന ആശ്രിതർ. ഒരു രാഷ്ട്രീയ, ആശ്രിത പുനരധിവാസ കേന്ദ്രം ആണ് ഇന്നത്തെ മന്ത്രി മാരുടെ ഓഫീസുകൾ.   ഇവർക്കൊക്കെ ഇങ്ങിനെ  മന്ത്രിമാർ കാരുണ്യം ചെയ്യുന്നത് പാവപ്പെട്ട നികുതി ദായകന്റെ പണം കൊണ്ടാണ്. ഇന്ത്യാ മഹാരാജ്യം ഭരിയ്ക്കുന്ന കേന്ദ്ര മന്ത്രിയ്ക്ക് 16 പേരെ ആണ്  പേർസണൽ സ്റ്റാഫിൽ വയ്ക്കാവുന്നത്. അപ്പോഴാണ്‌ കേരളം പോലെ ഒരു കൊച്ചു സംസ്ഥാനം ഭരിയ്ക്കാൻ ഓരോ മന്ത്രിയ്ക്കും  വേണ്ടി വരുന്നതോ  30 പേർ


 കേരളത്തിലെ മന്ത്രിമാരുടെ പേർസണൽ സ്റ്റാഫിൽ  ഭൂരിഭാഗം പേരും പത്താം ക്ലാസ് പോലും പസ്സാകാത്തവർ ആണെന്നുള്ളതാണ് ഏറ്റവും രസം. സർക്കാരിനു വേണ്ടി പണിയൊന്നും ചെയ്യാതെ  വെറുതെ ശമ്പളം വാങ്ങുന്നതിന് വിദ്യാഭ്യാസ യോഗ്യത എന്തിനാണ് എന്നുള്ള ചോദ്യം ന്യായം.  മുഖ്യ മന്ത്രിയുടെ സ്റ്റാഫ്‌ അംഗങ്ങളുടെ വഴി വിട്ട കളികൾ പുറത്തു വന്ന കാലം മുതൽ പേർസണൽ സ്റ്റാഫിനെ നിയമിയ്ക്കുമ്പോൾ ചില  മാനദണ്ഡങ്ങൾ പാലിയ്ക്കണം എന്നും അവർക്ക് വിദ്യാഭ്യാസ  യോഗ്യത നിർബന്ധിതം ആക്കണം എന്നും മറ്റും  ആവശ്യം ഉയർന്നിരുന്നു. പക്ഷേ പ്രതിപക്ഷം ഉൾപ്പടെ യുള്ള രാഷ്ട്രീയക്കാർ ഇതിൻറെ ഗുണഭോക്താക്കൾ ആകുമ്പോൾ   സ്വാഭാവികമായും ജനഹിതം ശ്രദ്ധിക്കപ്പെടുകയില്ലല്ലോ. അടുത്ത കാലത്ത്  ഈ പ്രശ്നം  വീണ്ടും  ഉയരുകയും മുഖ്യ മന്ത്രി ഇത് തത്വത്തിൽ അംഗീകരിക്കുകയും ചെയ്തു. അങ്ങിനെ, ഇവരുടെ അടിസ്ഥാന യോഗ്യത ബിരുദം ആക്കിക്കൊണ്ടും, നിയമനത്തിന് മുൻപ് പോലീസ് പരിശോധന നിർബ്ബന്ധിതമാക്കി ക്കൊണ്ടും   ജി.എ.ഡി.യിൽ നിന്നും ഫയൽ മുഖ്യ മന്ത്രിയുടെ മുന്നിൽ എത്തി. കുറെ നാൾ അവിടെ കിടന്നു പൊടി പിടിച്ചതിനു ശേഷം മന്ത്രി സഭയ്ക്ക് മുന്നിൽ അതെത്തി.പക്ഷേ തൽക്കാലം ഇങ്ങിനെയൊരു മാറ്റത്തിന്റെ ആവശ്യമില്ല എന്ന് പറഞ്ഞ് മന്ത്രി സഭ അത് കണക്കിലെടുത്തതേ ഇല്ല. 


അതിനർത്ഥം ഇപ്പോഴുള്ള പേർസണൽ സ്റ്റാഫ് അതേ പടി തുടരും എന്നാണ് . നിരക്ഷര കുക്ഷികളും കുറ്റവാളികളും മന്ത്രിമാരുടെ സ്റ്റാഫ് ആകുന്നതിൽ ഒരു പ്രശ്നവും ഇനിയും ഉണ്ടാകില്ല. ഈ നിയമം നിലവിൽ വന്നാൽ ഇപ്പോൾ സ്റ്റാഫിലുള്ള  തങ്ങളുടെ വേണ്ടപ്പെട്ടവരും വിശ്വസ്തരും ആയ  പലരെയും ഒഴിവാക്കേണ്ടി വരും എന്നുള്ള തിരിച്ചറിവാണ് മന്ത്രിമാരെ ഇതിൽ നിന്നും പിന്തിരിപ്പിച്ചത്.  ബിരുദ ധാരികളായ ആളുകളെ പകരം കിട്ടാനും വിഷമമാകും. ബിരുദ ധാരികളുടെ ക്ഷാമം കൊണ്ടല്ല. തങ്ങളുടെ നിയമ വിരുദ്ധമായ പ്രവൃത്തികൾക്ക്‌ കൂട്ടു നിൽക്കുന്നവരെ കിട്ടാനുള്ള പ്രയാസം ആയിരിയ്ക്കും  കാരണം. എന്തായാലും സർക്കാർ ചിലവിൽ അനാവശ്യമായി ആശ്രിതരെ തീറ്റി പ്പോറ്റുന്ന ഈ രീതി അവസാനിപ്പിച്ചേ പറ്റൂ.  എല്ലാ സർക്കാർ വകുപ്പിലും ഓരോ ഉദ്യോഗസ്ഥനും എന്തൊക്കെയാണ് ജോലി,ചുമതല, ഉത്തരവാദിത്വം എന്ന് വ്യക്തമായി എഴുതി വച്ചിട്ടുള്ളപ്പോൾ സർക്കാർ ശമ്പളം പറ്റുന്ന   പേർസണൽ സ്റ്റാഫിനു മാത്രം അതില്ലാതെ പോകുന്നത് എന്ത് കൊണ്ടാണ്? . പ്രൈവറ്റ് സെക്രട്ടറി, അഡിഷനൽ  പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ്‌ പ്രൈവറ്റ് സെക്രട്ടറി, സ്പെഷ്യൽ   പ്രൈവറ്റ് സെക്രട്ടറി,  പേർസണൽ അസിസ്റ്റന്റ്‌, അഡിഷനൽ പേർസണൽ അസിസ്റ്റന്റ്‌, കോണ്‍ഫിടൻഷ്യൽ  അസിസ്റ്റന്റ്‌ തുടങ്ങി കുറെയേറെയാണ്  തസ്തികകൾ. ഓരോ തസ്തികയിലും ഒന്നിലധികം ആളുകളും. തങ്ങളുടെ ഓരോ സ്റ്റാഫിന്റെയും ജോലി എന്താണെന്ന് മന്ത്രിമാർ വ്യക്തമാക്കട്ടെ. ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പ് ആണ് ഈ സ്റ്റാഫിനെ  നിയമിയ്ക്കുന്നത്.  സ്റ്റാഫിന്റെ  ജോലി എന്താണെന്നു ആ വകുപ്പ്  പറയട്ടെ.ഒരാളെ ജോലിയ്ക്ക് നിയമിയ്ക്കുമ്പോൾ ആ ആളുടെ ജോലി എന്താണെന്ന് പറയാനുള്ള ബാധ്യത ഉണ്ടല്ലോ.


പരോക്ഷമായി നിയമന നിരോധനം പ്രഖ്യാപിച്ച സർക്കാർ അനാവശ്യ ചെലവ് കുറച്ച്   സാമ്പത്തിക അച്ചടക്കം പാലിയ്ക്കുകയാണ് വേണ്ടത്. ആവശ്യമില്ലാത്ത പേർസണൽ സ്റ്റാഫ് തസ്തികകൾ നിർത്തലാക്കി  സ്വയം ജനങ്ങൾക്ക്‌ മാതൃക കാട്ടുകയാണ് മന്ത്രിമാർ ആദ്യം ചെയ്യേണ്ടത്.