Saturday, September 27, 2014

വിവരമില്ലാത്തവർ

തൊലി വെളുപ്പും മാംസളതയും ആകാര  വടിവും ഉണ്ടെന്നല്ലാതെ ഈ സിനിമാക്കാരി പെണ്ണുങ്ങളുടെ തലയ്ക്കകത്ത് ഒന്നുമില്ല.എല്ലാവരും  ഇപ്പോൾ കുറച്ചു ഡാഷ്-പൂഷ്ഇംഗ്ലിഷ് പറയും എന്നല്ലാതെ വലിയ വിവരം ഒന്നും ഉള്ളവരല്ല.  അവരുടെ  വിവര ദോഷത്തിനു  ഏറ്റവും വലിയ തെളിവ് ഇതാ....


ആള് മനസ്സിലായല്ലോ. കരീനാ കപൂർ. ഹിന്ദി സിനിമാ രംഗത്തെ പ്രശസ്ത നടി. കണ്ടാൽ ഇങ്ങിനെ  ആണെന്ന് ആരെങ്കിലും പറയുമോ? ആ വരവും പോക്കും ഒക്കെ  കണ്ടാൽ എന്ത് പറയും ? ഭാരതീയരെ ആകെ നാണം കെടുത്തിയില്ലേ?

ഈ നടിമാരെല്ലാം അറിവിൻറെ ഭണ്ടാഗാരം ആകണം എന്നൊന്നും പറയുന്നില്ല. ഒരൽപ്പം പൊതു വിജ്ഞാനം.അത് മതി.രാവിലെ എണീറ്റ് പത്രം ഒന്ന് വായിയ്ക്കുക. അല്ലെങ്കിൽ പത്രം വായിച്ചു പ്രധാന വാർത്തകൾ പറഞ്ഞു തരാൻ ഒരാളെ വയ്ക്കുക. ഈ രാഷ്ട്രീയക്കാരൊക്കെ  ചെയ്യുന്നത് പോലെ. മേക്ക് അപ്പിന്,തലമുടി ഒരുക്കാൻ എന്ന് വേണ്ട എല്ലാത്തിനും പ്രത്യേകം ആളുകൾ ഉണ്ടല്ലോ. അത് പോലെ വിവരം പറഞ്ഞു തരാനും ഒരാളെ വയ്ക്കുക. അതുമല്ലെങ്കിൽ സിനിമ അഭിനയിച്ചിട്ട് സ്വസ്ഥമായിട്ട് വീട്ടിൽ പോയി ഇരിയ്ക്കുക. വലിയ വലിയ ചടങ്ങിൽ പങ്കെടുത്ത് വലിയ വായിൽ വർത്തമാനവും പറഞ്ഞ് ഷോ കാണിയ്ക്കാതിരിക്കുക. ആരും അറിയില്ലല്ലോ തൻറെ അറിവില്ലായ്മയും പൊതു വിജ്ഞാനവും.

ഭാരതത്തിലെ ഓരോ പൗരനും ആഹ്ലാദിച്ച,അഭിമാനിച്ച ഒരു നിമിഷമാണ് നമ്മുടെ ഉപഗ്രഹം ചൊവ്വയുടെ ഭ്രമണ പഥത്തിൽ എത്തിയ മുഹൂർത്തം.  സാധാരണക്കാരനു  പോലും ഈ നമ്മൾ ഉപഗ്രഹം അയച്ചതും അത് എത്തിയതും അറിയാം.എന്നിട്ടും ഈ സെലിബ്രിറ്റി യ്ക്ക്  അതറിഞ്ഞു കൂടാ. ഇവരെയൊക്കെ പൊക്കിയെടുത്തു നടക്കുന്ന കാഴ്ചക്കാരും ഫാൻസും ആയ കുറെ വിഡ്ഢികൾ വേറെ. കൂടാതെ ടി.വി. ഷോയ്ക്കും മറ്റും അവതാരകർ ആയും ക്വിസ് മാസ്റ്റെർസ് ആയും ഇവരെ വിളിക്കുന്ന കുരങ്ങന്മാർ വേറെ. അവർക്കാണ് സത്യത്തിൽ അടി  കൊടുക്കേണ്ടത്.

എന്നിട്ട് കരീനയുടെ ജാഡ കണ്ടില്ലേ. "സെ ഇൻ  ഇംഗ്ലീഷ്" ഹിന്ദി അറിയാത്തത് പോലെ. എന്നിട്ട് മറുപടി പറയുന്നതോ. ഹിന്ദിയിലും.

ഇതാ സിനിമാ നടി നയൻ താരയ്ക്ക് തമിഴ് നാട്ടിൽ ക്ഷേത്രം പണിയാൻ പോകുന്നു.ഖുഷ്ബു വിൻറെ അമ്പലം ഇപ്പോൾ തന്നെ അവിടെ ഉണ്ട്. അങ്ങിനെ സിനിമാ താരങ്ങളുടെ ഒരുപാട് അമ്പലങ്ങൾ. അതാണ്‌ നല്ലത്. ദൈവം ആകുമ്പോൾ മിണ്ടാതെ ഇരുന്നാൽ മതിയല്ലോ.

4 comments:

 1. Bipin, you are being very judgemental .. Yes sending MOM to Mars was a big achievement for India, but it really doesn't mean that every Indian ought to know about it and be proud of it and if they don't, they are vivaradoshis.
  She is an actress and a talented one at it too. There is no law that says she must be well read and be aware of everything that goes around the world, just because she is a famous actress..

  ReplyDelete
 2. Sarah: Every Indian,being responsible citizen, is expected to know what is happening in India, especially the political social and technological development. But illiteracy,poverty and cultural background come in their way to have their right to know. As such they remain ignorant. Political parties see this as a blessing in disguise and deliberately keep them illiterate to come into power and exploit them, is another matter of concern.

  But it is a different story for a celebrated film actress to be ignorant about such an important thing. All the TV channels were beaming the Mangalyaan News the whole day, all the newspapers carrying front page coverage. Yet a lady living in Mumbai, appearing in public functions and shows, doesn't have faintest idea what is MOM is nothing but ridiculous and shame on her and her fellow beings in the film industry and her fans.

  ReplyDelete
 3. ഏതായാലും ഫെയിസ്ബുക്ക് വന്നത് കൊണ്ട് പത്രം വായിക്കാത്ത ഞാന്‍ പോലും മംഗള്യാനെ കുറിച്ച് അറിഞ്ഞു...ഈ നടിക്ക് ഫേസ്ബുക്കും ഇല്ലെ ആവോ? ചിലപ്പൊ ജീവിതത്തിരക്കിനിടയില്‍ ഇവര്‍ക്ക് ഒന്നിനും നേരം കിട്ടുന്നുണ്ടാവില്ലാന്നെ..സര്‍ പറഞ്ഞ പോലെ പത്രവായനക്ക് ഒരാളെ വെക്കാം എന്ന സജഷന്‍ ഇഷ്ടമായി...ഇങ്ങിനെ ചമ്മുന്നത് ആദ്യമായിട്ടാവും. അപ്പൊ ഇനി വെയ്ക്കും...

  ReplyDelete
 4. അനശ്വര, പ്രശസ്തിയിലേക്ക് കയറുക, പണം ഉണ്ടാക്കുക. അത്ര മാത്രം. അതിനിടയിൽ ഒന്നിനും സമയമില്ല.

  ReplyDelete