2011, ഡിസംബർ 30, വെള്ളിയാഴ്‌ച

നാറിയ മനുഷ്യരും ജീര്‍ണിച്ച നഗരവും

നാണമില്ലാത്തവന്റെ ആസനത്തില്‍ ആല് കുരുത്താല്‍ അതും ഒരു തണല്‍. 

തിരുവനന്തപുരം നഗരം അക്ഷരാര്‍ത്ഥത്തില്‍ ചീഞ്ഞു നാറുകയാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി നഗരസഭ മാലിന്യം ശേഖരിക്കല്‍ നിറുത്തി. നഗരത്തിന്റെ മാലിന്യ സംഭരണ ശാല ആയ വിളപ്പില്‍ ശാല ആ പ്രദേശത്തെ ജനങ്ങള്‍ അടച്ചു പൂട്ടി.മലിനമായ ജലവും കുടിച്ചു, പുഴുക്കള്‍ അരിക്കുന്ന ചുറ്റുപാടില്‍ ദുര്‍ഗന്ധവും ശ്വസിച്ചു വിളപ്പില്‍ ശാലക്കാര്‍ വര്‍ഷങ്ങള്‍ ആയി ജീവിക്കുന്നു. അതാണവര്‍ മറ്റു ഗത്യന്തരം ഇല്ലാതെ ഇങ്ങിനെ പ്രതികരിച്ചത്. നഗത്തിന്റെ മാലിന്യം ഗ്രാമങ്ങള്‍ ചുമക്കണം എന്നാണല്ലോ  പുതിയ സാഹചര്യം.

ഹോട്ടലുകളിലെ  അവശിഷ്ടങ്ങളും, അറവു ശാലകളിലെ മാംസാവശിഷ്ടങ്ങളും എല്ലാം റോഡരുകില്‍ തള്ളുകയാണ്. അതവിടെ ക്കിടന്നു അഴുകി ദുര്‍ഗന്ധം പടര്തുനു. ഒപ്പം പുഴുക്കളും രോഗാണുക്കളും പുറത്തു വരുന്നു. രോഗം പടര്‍ന്നു പിടിക്കാനുള്ള എല്ലാ സാധ്യതയും ആയി നഗരം ഭീതിയുടെ പിടിയില്‍ ആണ്.  

മാലിന്യ സംസ്കരണം ഗൌരവം ആയി ഒരു ഭരണാധികാരികളും എടുത്തിട്ടില്ല എന്നതാണ് സത്യം. അപ്പപ്പോള്‍ തോന്നുന്ന, ദീര്‍ഖ വീക്ഷണം ഇല്ലാത്ത ചെപ്പിടി വിദ്യകള്‍ കൊണ്ടു പരിഹാരം കാണാന്‍ ആണവര്‍ എക്കാലവും ശ്രമിക്കുന്നത്. അന്യോന്യം പഴി ചാരി പ്രശ്നത്തില്‍ നിന്നും മാറി  നില്‍ക്കും. പുതിയ ഹോട്ടലുകളും ഫ്ലാറ്റു സമുച്ചയങ്ങളും  അന്ഗീകൃതവും അനധി കൃതവും ആയ അറവു ശാലകളും കൊണ്ടു നഗരം നിറയുകയാണ്. ഇവിടങ്ങളില്‍ എല്ലാം സ്വയം മാലിന്യ സംസ്കരണം നടത്തിയാല്‍ നഗരത്തില്‍ ഉണ്ടാവുന്ന മാലിന്യത്തിന്റെ 90 ശതമാനവും ഒഴിവാകും. 

പക്ഷെ പണം കൊണ്ടും ബന്ധങ്ങള്‍ കൊണ്ടും പിടിപാടുള്ളവര്‍ ആണിവര്‍. അവര്‍ നിയമങ്ങള്‍ക്കു അതീതര്‍ ആണ്. അങ്ങിനെ സാധാരണക്കാര്‍ ജീര്‍ണിച്ച മാലിന്യത്തില്‍ ജീവിക്കാന്‍ വിധിക്കപ്പെടുന്നു. 

ജനങ്ങളും ഒരു പരിധി വരെ ഇത് അര്‍ഹിക്കുന്നില്ലേ? കഴിവും ആത്മാര്‍ഥതയും നോക്കി ആണോ നമ്മള്‍ ഭരണാധികാരികളെ തിരഞ്ഞെടുക്കുന്നത്? അല്ല. രാഷ്ട്രീയവും ജാതിയും മാത്രമാണ് ജനങ്ങള്‍ നോക്കുന്നത്. അവിടെയാണ് തെറ്റ് പറ്റുന്നത്. എത്ര അനുഭവിച്ചാലും ജനങ്ങള്‍ പഠിക്കുകയും ഇല്ല. തെരഞ്ഞെടുപ്പു ആകുമ്പോള്‍ ഏതെങ്കിലും കൊടിയുടെ പുറകെ വാലും ആട്ടി പ്പോകും. അടുത്ത അഞ്ചു വര്ഷം അനുഭവിച്ചും കരഞ്ഞും വിധിയെ പഴിച്ചു കഴിഞ്ഞും കഴിച്ചു കൂടും. 

മാറുവാന്‍ സമയം ആയി സുഹൃത്തുക്കളെ.


2011, ഡിസംബർ 24, ശനിയാഴ്‌ച

Kochu Veli

കൊച്ചു വേളി. മനോഹരമായ പേര്. തിരുവനന്തപുരം നഗര പ്രാന്തത്തില്‍ ഉള്ള ഈ സ്ഥലത്ത് , തിരുവനന്തപുരത്തിന്റെ സാറ്റലൈറ്റ് സ്റേഷന്‍ ആയി വരും എന്നാ പ്രതീക്ഷയില്‍ കഴിയുന്ന കൊച്ചു വേളി എന്നാ കൊച്ചു റെയില്‍വേ സ്റേഷന്‍. ഈ സ്റെഷന്റെ പേരാണ് വിക്രം സാരാഭായി ടെര്‍മിനല്‍ എന്ന് മാറ്റാന്‍ കേരള സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്തിനീ നല്ല പേര് മാറ്റുന്നു എന്നറിയില്ല. ആ ശാസ്ത്രന്ജനെ ബഹുമാനിക്കാന്‍ ആണെകില്‍ പ്രസസ്തമായ ഒരു സ്പേസ് സെന്റെര്‍ ആ പേരില്‍ തന്നെ  ഉണ്ട്.  അദ്ദേഹത്തിന്റെ പേര് ആരും ഒട്ടോര്‍മിക്കുന്നതും ഇല്ല. V S SC  എന്ന ചുരുക്ക പേരില്‍ ആണത് അറിയപ്പെടുന്നത്. അത് പോലെ VST എന്ന ചുരുക്ക പേരില്‍ അറിയപ്പെടാനാണോ കൊച്ചു വേളിയുടെ വിധി ? 

മുംബൈ CST റെയില്‍വേ സ്റേഷന്‍  CSI എയര്‍പോര്‍ട്ട് ,ഡല്‍ഹി IGI എയര്‍പോര്‍ട്ട് എന്നിവ ഉദാഹരണങ്ങള്‍ ആണല്ലോ. 

ഭാരതത്തില്‍ നാല് പേരുകള്‍ ആണ് എല്ലാ റോഡിനും വഴിക്കും റെയില്‍വേ സ്റേഷന്‍ ഉം ബസ് സ്ടാന്ടിനുംമറ്റിനും ഇടുന്നത്. മഹാത്മാ ഗാന്ധി,  ജവഹര്‍ലാല്‍ നെഹ്‌റു,  ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവ. ആരും ഇന്നാ പേരുകള്‍ ഉച്ചരിക്കുകയോ ഒര്മിക്കുകയോ ചെയ്യുന്നില്ല. ചുരുക്ക പ്പേരില്‍ ആയിരിക്കുന്നു ഇന്നവര്‍. MG ,  JN ,  IG ,  RG  എന്നീ അക്ഷരങ്ങളില്‍ ആണ്  ആ ആത്മാക്കള്‍ ഇന്ന് ജീവിക്കുന്നത്. 

നാടിന്റെയും സ്ഥലങ്ങളുടെയും പേരുകള്‍ക്ക്   ചരിത്ര പരവും  ഭാഷാപരവും  ആയ സാന്ഗത്യം ഉണ്ട്. അങ്ങിനെ ആണ് ബോംബെ മുംബൈ ആയതും ഒറീസ്സ  ഒടീഷ ആയതും . ട്രി വാണ്ട്രം തിരുവനന്തപുരം ആയതും.  നാട്ടു  ഭാഷയും പേരുകളും  നില നിര്‍ത്താന്‍ നാം  ശ്രമിക്കണം. അത് അഭിമാനം ആയി കരുതുകയും വേണം.

2011, ഡിസംബർ 23, വെള്ളിയാഴ്‌ച

Yesudas-ദാസേട്ടന്‍

ദാസേട്ടന്‍ 
ഉദയാഭാനുവേട്ടന്‍
കമുകറഏട്ടന്‍
ജയച്ചന്ദ്രേട്ടന്‍

     ലീലാമ്മ 
     ഈശ്വരിഅമ്മ 
     ജാനകിയമ്മ 
     സുശീലാമ്മ 
     മാധുരിയമ്മ 
     വാണി ജയറാമമ്മ 

ഇത്രയും ചലച്ചിത്ര ഗായകര്‍.

ഇനി ഗാന രചയിതാക്കള്‍ 


വയലാര്‍ ഏട്ടന്‍
തമ്പിയേട്ടന്‍ 
ഭാസ്കരേട്ടന്‍ 
ഓഎന്‍ വീ ഏട്ടന്‍ 


സംഗീത സംവിധായകര്‍

 ബാബുരാജേട്ടന്‍
ദേവരാജേട്ടന്‍
ദക്ഷിണാ മൂര്തിയേട്ടന്‍
അര്‍ജുനേട്ടന്‍ 

അഭിനേതാക്കള്‍ 
മമ്മൂക്ക
ഉമ്മറിക്ക
നസീറിക്ക
ലാലേട്ടന്‍ 
സത്യേട്ടന്‍
തിക്കുറിശി ഏട്ടന്‍
ഷീലാമ്മ
ശാരദാമ്മ 
പൊന്നമ്മ അമ്മ 
സുകുമാരിയമ്മ 

ചേട്ടന്മാരും അമ്മമാരും ആയി. ഇനി ഈ പരാന്ന ഭോജികള്‍ക്ക് വേണ്ടത്  അച്ഛന്‍  ആണ്.

2011, ഡിസംബർ 7, ബുധനാഴ്‌ച

Say No to NEW DAM at Mullaperiyar


Why should Kerala build a new dam in Kerala for the exclusive use of Tamil Nadu?

Periyar is not an inter-state river. It originates in Kerala, flows through it and reaches Arabian Sea. But Tamil Nadu is using its entire water as a right. Not a single drop given to Kerala.

In the case of a new dam thousands of acres of Kerala forest, agricultural land and part of Kumali town will be destroyed. Millions of tonnes of natural resources will be exploited.

All these destructions, money spent on it, manpower, the execution, the tension and everything involved in construction of new dam is born by Kerala and the burden put on the people of Kerala   for Tamil Nadu!  Just to facilitate Tamil Nadu their irrigation and to help them generate electricity for their use!

Not a single drop of water for Kerala!

Tamil Nadu is allocating 60 to 70 crores of rupees in every annual budget for keeping the dam for them and spending it wisely.


 THE RIGHT COURSE OF ACTION IS TO SAY NO TO NEW DAM.

Bring down the water level in Mullaperiyar dam to 100 ft.  Give Tamil Nadu  required water but ask them to construct medium reservoirs to hold water taken from Mullaperiyar. Kerala should use the remaining water for Kerala’s needs and to generate electricity.

This is the right time as it is the  birth Centenary celebration time of C.Achutha Menon, former Kerala Chief Minister who was the architect of the 999 year Mullaperiyar agreement.
 

2011, ഡിസംബർ 5, തിങ്കളാഴ്‌ച

Mullaperiyar - One QUESTION

ഇക്കിളിയിട്ട് വികാരം കൊള്ളിക്കാനല്ല. പേടിപ്പിക്കാനുമല്ല. 116 കൊല്ലം പഴക്കം  ഉള്ള കുമ്മായം കൊണ്ടു ഉണ്ടാക്കിയ അണക്കെട്ടിന്, കെട്ടി നില്‍ക്കുന്ന നില്‍ക്കുന്ന വെള്ളത്തിന്റെ മര്‍ദം താങ്ങാന്‍ ആകില്ലെന്നും, ഭൂ ചലങ്ങളുടെ ചെറിയ പ്രകമ്പനങ്ങളെ പ്പോലും അതി ജീവിക്കാന്‍ കഴിയില്ല എന്നും, അങ്ങിനെ അത് പൊട്ടിത്തകരും എന്നുമുള്ള നഗ്ന സത്യം പറയുക ആണിവിടെ. 

മുല്ലപ്പെരിയാര്‍ ഡാം അങ്ങുമിങ്ങും പൊട്ടി അടര്‍ന്ന് വലിയ ദ്വാരങ്ങള്‍ വീണു അതിലൂടെ ശക്തിയായി വെള്ളമോഴുകിക്കൊണ്ടിരിക്കുകയാണ്. ഇത് തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതായി. കോണ്ക്രീറ്റ് അല്ല കുമ്മായ മിശ്രിതം ആണ് ഈ അന കെട്ടാന്‍ ഉപയോഗിച്ചത്. വെള്ളത്തോടൊപ്പം ഈ മിശ്രിതവും ഒളിച്ചു പൊയ്ക്കൊന്ടു ഇരിക്കുന്നു. നാല്‍പ്പതു കൊല്ലത്തേക്ക് വിഭാവനം ചെയ്ത ഈ അണക്കെട്ടാണ് അതിന്റെ കാലയളവിന്റെ ഇരട്ടിയില്‍ അധികം കാലവും കഴിഞ്ഞ് ജനങളുടെ മേല്‍ ഭീതി പടര്‍ത്തി നില്‍ക്കുന്നത്. 

കഴിഞ്ഞ 5 മാസത്തിനകം 26  ഭൂ ചലങ്ങള്‍ ആണ് ഡാം സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ 32 കിലോ മീറ്റര്‍ ചുറ്റളവില്‍ ഉണ്ടായത്. 

മുല്ലപ്പെരിയാര്‍ അണക്കെട്ട്  സമുദ്ര നിരപ്പില്‍ നിന്നും  3000 അടി ഉയരത്തില്‍ ആണ്. ഈ അണക്കെട്ട് തകര്‍ന്നാല്‍ കേരളത്തിന്റെ പകുതി ഭാഗവും 35 ലക്ഷം ജനങ്ങളും അറബിക്കടലിന്റെ ആഴങ്ങളിലേക്ക് അപ്രത്യക്ഷമാകും. ഡാമില്‍ നിന്നും  പായുന്ന വെള്ളം 5o അടി ഉയരത്തില്‍   150 കിലോ മീറ്റര്‍ വേഗതയില്‍, മണ്ണും, ചെളിയും കല്ലും മരങ്ങളും വഹിച്ച് വഴിയില്‍ കണ്ടതെല്ലാം തകര്‍ത്തു ഇടുക്കി ഡാമില്‍ എത്തുന്നു. അഡ്വക്കേറ്റ് ജെനറല്‍ ഓ revenue മന്ത്രിയോ പറയുന്നതുപോലെ ഇടുക്കി ഡാമിന് ഇത് താങ്ങാന്‍ കഴിയില്ല. മഴവെള്ളം ഒഴുകി വരുന്നത് പോലെ  പതിയെ  ആണ്  മുല്ലപ്പെരിയാര്‍ പൊട്ടിച്ചു വരുന്ന വെള്ളം വരുന്നതെന്നും ഇത് ഇടുക്കി താങ്ങും  പറയുന്നതും വെറും വിഡ്ഢിത്തരം ആണ്. 

ഇടുക്കിയുടെ പതനം അതി ഭീകരം ആയിരിക്കും. നാല് ജില്ലകള്‍ പൂര്‍ണമായും തുടച്ചു നീക്കപ്പെടും. 


ഈ ഭീതിദയമായ അന്തരീക്ഷം നില നില്‍ക്കുമ്പോഴും കുറെ ആള്‍ക്കാര്‍ പറയുന്നത്  മുല്ലപ്പെരിയാര്‍ ഡാം പൊട്ടില്ല എന്നാണ്.


ശരി.സമ്മതിച്ചു. അവരോടു ഒരേ ഒരു ചോദ്യം. ഇനിയും എത്ര നാള്‍ തകരാതെ നില്‍ക്കും എന്നാണ് നിങ്ങള്‍ പറയുന്നത്? എത്ര വര്‍ഷം? 999 വര്‍ഷമോ? അതിനു വ്യക്തമായ ഉത്തരം തരാന്‍ നിങ്ങള്‍ ബാധ്യസ്തര്‍ ആണ്. 

ഈ ചോദ്യം ചോദിക്കാന്‍ കേരള നേതാക്കളും ബാധ്യസ്തര്‍ ആണ്. സുപ്രീം കോടതിയിലും, ഉന്നതാധികാര സമിതിയിലും, തമിഴ് നാടിനോടും ഈ ചോദ്യം ചോദിക്കണം. 

പറയട്ടെ അവര്‍. നമ്മള്‍ എത്ര നാള്‍  കാത്തിരിക്കണം എന്ന്.