2010, നവംബർ 24, ബുധനാഴ്‌ച

മാമ്പഴം

മറവിയില്‍  ആണ്ടു  പോയ മലയാള കവിതയെ ബഹു  ജന മനസ്സുകളിലേക്ക് കൊണ്ട്  വരാനുള്ള ശ്രമം ആയ "മാമ്പഴം" എന്ന കവിത ചൊല്ലുന്ന പരിപാടി മലയാള സാഹിത്യത്തിനു "കൈരളി" ടിവി നല്‍കിയ മഹത്തായ സംഭാവന ആണ്. കുരുന്നു പ്രതിഭകള്‍, തുഞ്ചത്ത് എഴുത്തച്ഛന്‍,കുഞ്ചന്‍ നമ്പ്യാര്‍ , ആശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍, വൈലോപ്പിള്ളി, സുഗത കുമാരി    തുടങ്ങിയ കവികളുടെ കവിതകള്‍ ഈണത്തില്‍ മനോഹരമായി ആലാപിക്കുന്നത്‌  ഉള്‍പ്പുളകത്തോടെ  ആണ് കേട്ടത്‌. തുണി ഇല്ലാതെ  ആടി പ്പാടുന്ന ടീവിയിലെ വൈകൃത കാഴ്ചകള്‍ക്കിടയില്‍ പനിനീര്‍പ്പൂ പോലെ   സൗന്ദര്യവും  സൌരഭ്യവും പരത്തി നില്‍ക്കുന്നു ഈ പരിപാടി.

മലയാളം മലയാളം പോലെ പറയാനറിയാവുന്നതും പറയുന്നതുമായ അവതാരാക ഗായത്രി. മലയാള കവിതയെ പറ്റി വ്യക്തമായ ധാരണയും, ആസ്വാദന ശേഷിയും, കവിത ഉള്ളിലുള്ളവരും ആയ  വിധി കര്‍ത്താക്കള്‍ ‍, ജയകുമാര്‍,   ആലങ്കോട്   ലീലാകൃഷ്ണന്‍   തുടങ്ങിയവര്‍. അങ്ങിനെ നല്ല  കവിതാ  വിരുന്നായിരുന്നു "മാമ്പഴം".


മാമ്പഴം അല്ലേ? പഴുത്തു പാകമായത്‌? എത്ര  നാള്‍  സൂക്ഷിച്ചു  വക്കാന്‍ കഴിയും? രണ്ടാം ഭാഗം ആയപ്പോഴേക്കും മാമ്പഴം കൂടുതല്‍ പഴുത്തു തുടങ്ങിയിരിക്കുന്നു. സ്വാദ്‌ മാറി തുടങ്ങി.

പാടാന്‍ വരുന്ന കുട്ടികള്‍ കൂടുതല്‍ തയ്യാറെടുപ്പ് നടത്തി  മത്സരം  എന്ന ബോധം അധികം ആയി,  ഈണത്തിലും  താളത്തിലും കൂടുതല്‍   ശ്രത്ത കൊടുത്തു കൃത്രിമത്വത്തിലേക്ക് വഴുത്തി വീഴുന്നതായി അനുഭവപ്പെട്ടു തുടങ്ങി.  വിധി കര്‍ത്താക്കളും മറ്റേതു റിയാലിടി ഷോ കളെ  പ്പോലെ  അഭിനയവും തുടങ്ങി. സര്‍വകലാവല്ലഭവര്‍ ആണെന്ന ഭാവവും.

കവിതയെക്കുരിച്ചും അതിന്റെ ആലാപനത്തെ ക്കുറിച്ചും  ഔചിത്യ പൂര്‍വം അറിവ്‌ പങ്കു വച്ചു ആദ്യത്തെ  വിധി  കര്‍ത്താക്കള്‍. രണ്ടാം ഭാഗം ആയപ്പോഴ്‌െക്കും അറിവ്‌ പ്രദര്‍ശിപ്പിക്കുക ആയി  അവരുടെ ലക്ഷ്യം. കവിതയെ പ്പറ്റി  നീണ്ട പ്രസംഗങ്ങള്‍. വിരസങ്ങളായ അഭിപ്രായങ്ങള്‍. അത്ര മാത്രം.

ലീലകൃഷ്ണന്‍ മാത്രം ഇപ്പോഴും ഹൃദ്യമായി സംസാരിക്കുന്നു.

 ജോര്‍ജ് ഓണക്കൂര്‍ എന്തു പറയുന്നു എന്നു അദ്ദേഹത്തിനു മാത്രം അറിയാം.

(ഗായത്രി അഭിപ്രായം അറിയാന്‍ 'ഓണക്കൂര്‍  സാര്‍' എന്നു വിളിക്കുമ്പോള്‍ "ഓടക്കുഴല്‍  സാര്‍" എന്നാണ് കേള്‍ക്കുന്നത്   എന്നു മകള്‍ കളിയായി പറയാറുണ്ട്‌).

പ്രഭാവര്‍മ ആണെങ്കില്‍ ഈ   കവികളേക്കാലോക്കെ  വമ്പന്‍ ആണ്   താനെന്ന    ഭാവത്തിലും  ആണ്.

 കൌമാര   പ്രായം മുതലേ കവിത മനസ്സിലും, എഴുതിയതൊക്കെ പെട്ടിയിലും സൂക്ഷിക്കുന്ന എന്റെ ഒരു സ്നേഹിത ഉണ്ട്‌.
  ആവേശത്തോടെ ആത്മ സംതൃപ്തിയോടെ  ഒന്നാം ഭാഗം കണ്ട അവള്‍ മാമ്പഴം കാണല്‍  നിര്‍ത്തി.

"മാമ്പഴത്തിന്റെ  അണ്ടി  പാകി മൂളപ്പിച്ചു, മാവ്‌ പൂത്തു പുതിയ മാമ്പഴം വരുന്നത്‌ വരെ നമുക്ക് കാത്തിരിക്കാം."

2010, നവംബർ 20, ശനിയാഴ്‌ച

മിശ്ര വിവാഹം

മിശ്ര വിവാഹം മതേതരത്വത്തിന്റെയും മത സൌ ഹാര്‍ദ്ത്തിന്റെയും പ്രതീകങ്ങള്‍ ആണെന്ന് സമറ്‍തിക്കുന്ന കുറേ ലേഖനങ്ങള്‍ മാതൃഭൂമി വാരികയുടെ സ്പെഷ്യല്‍    പതിപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു. രാമ ജന്മ ഭൂമിയില്‍ ഹിന്ദുക്കളുടെ നിലപാട്‌ തെറ്റാണെന്നു സ്ഥാപിക്കുന്ന ലേഖനങ്ങള്‍ പ്രസിതീ കരിക്കുക ആയിരുന്നു മാതൃഭൂമി ഈ പ്രത്യേക പതിപ്പിലൂടെ. മിശ്ര വിവാഹമെന്ന വിഷയം സാഹചര്യത്തിനു യോജിച്ചതാണെന്ന് കരുതി അതിനെ പ്രകീര്‍ത്തിക്കുന്ന ഈ ലേഖനങ്ങള്‍  കൂടി ഈ പതിപ്പില്‍ ഉള്‍പ്പെടുത്തിയത്‌.


മിശ്ര വിവാഹത്തിനു മതേതരത്വവുമായി യാതൊരു ബന്ധവും ഇല്ല. മത സൌ ഹാര്‍ദാം ഉണ്ടാകുന്നുമില്ല. വിവാഹം കഴിക്കുന്നവര്‍ക്ക് അങ്ങിനെ ഒരു ഉദ്ദേശവും ഇല്ല.


ആണും പെണ്ണും പരസ്പരം ഇഷ്ടപ്പെട്ടു ഒന്നിച്ചു ജീവിക്കാമെന്നു തീരുമാനിക്കുന്നു. അതിനായി സമൂഹം അംഗീകരിച്ച രീതിയായ വിവാഹ  ബന്ധത്തില്‍ ഏര്‍പ്പെടുന്നു. ഇവിടെ സമൂഹം നിര്‍മിച്ച ജാതിയും മതവും ഒന്നുമില്ല. രണ്ടു മനസ്സുകള്‍ മാത്രം. പ്രണയം എന്ന മതം മാത്രം.


പ്രണയം എന്ന വികാരം മറ്റെല്ലാത്തിനെയും അതിജീവിക്കുന്ന ഒന്നാണ്. സെക്സ് അതില്‍ ആന്തര്‍ലീനം  ആയിരിക്കുന്നു എന്ന സത്യവും ഉണ്ട്‌. പ്രണയം ശക്തമായ വികാരമാണ്‌. അതിനു മുന്‍പില്‍ മറ്റൊന്നിനും പ്രസക്തി ഇല്ല.


അനുഭവത്തില്‍ നിന്നും.എന്റെ ഒരു കാമുകി ഉണ്ട്‌. അവളുടെ ജാതി ,മതം ഏതെന്ന് അറിയില്ല. അവളുടെ ഭര്‍ത്താവോ കുട്ടിയോ പ്രേമത്തിനു മുന്നില്‍  പ്രസക്തം അല്ലാതാകുന്നു. പ്രണയം മാത്രം.  യൌവ്വനം വിട വാങ്ങുമീ വേളയിലും  എന്റെ അനുരാഗ  നദി   അനുസൂതം  ഒഴുകുന്നു.


പഴയ കാലത്ത് മിശ്ര വിവാഹങ്ങള്‍ സൌ്‌ ഹാര്‍ദ്ത്തിനു പകരം കുടുംബങ്ങളിലും സമൂഹത്തിലും പ്രശ്നങ്ങള്‍ ഉണ്ടാക്ക് ക ആണ് ചെയ്തത്‌.ഇന്നത്തെ ഭൌതിക പ്രധാനമായ ലോകത്ത് പ്രണയത്തിനൊപ്പം സാമ്പത്തിക ഭദ്രത കൂടി കമിതാക്കള്‍ ശ്രത്ിക്കുന്നു. ജോലി സാമൂഹിക സ്ഥിതി എന്നിവയും. ഈ വിവാഹത്തിലൂടെ കുടുംബങ്ാള്‍ തമ്മില്‍ അടുക്കുന്നില്ല. മാത്രമല്ല, ക്രിസ്തീയ, മുസ്ലിം സമുധാ യങ്ങളില്‍ ആണെങ്കില്‍ പള്ളിയുടെ അംഗീകാരത്തിനായി മതം മാറുകയും ചെയ്യേണ്ടി വരുന്നു. എവിടെ  മത സൌ ഹാര്‍ദാം?
 



മറ്റൊരു രീതി മിശ്ര വിവാഹം ഉണ്ട്‌. പണക്കാരുടെ പിള്ളേര്‍ തമ്മില്‍ നടക്കുന്നത്‌. പണവും അധികാരവും ആണവിടെ ലക്ഷ്യം. അവിടെയും  മത സൌ ഹാര്‍ദാം നടക്കുന്നില്ല. അങ്ങിനെ സ്വന്തം താല്‍പ്പര്യത്തിനു  വേണ്ടി മാത്രം     നടത്തുന്ന മിശ്ര വിവാഹങ്ങളെ മതവും ആയി കൂട്ടി കുഴക്കാ തിരിക്കുക.



2010, നവംബർ 15, തിങ്കളാഴ്‌ച

FIGHT ENDOSULFAN

Children are born with deformities. Remember Sainaba, the girl with a very large head and a lean body? (see her photo in my post 'endosulfan' of 10th December,2009).Physically and mentally retarded "children" of 20 or 30 years of age who cannot move without the help from others live there. 3 people die every month. All these are the result of the deadly poisonous pesticide, endosulfan which was sprayed extensively on the cashew plantations in Kasargod. The people of Kerala are waging a war against this pesticide which has poisoned the soil, air and water of Kasargod.
Even though it is now banned in Kerala, courtesy the humanitarian consideration of the High Court, it is being manufactured in bulk in our own state of Kerala. It is quite alarming that none of the trade union leaders have uttered a single word against endosulphan even though their own comrades are manufacturing the same. In this land of strikes not even a token strike called against this poison which kills our people slowly. Workers of Kerala unite and rise.

2010, നവംബർ 12, വെള്ളിയാഴ്‌ച

FORGET POLITICS -REMEMBER PEOPLE

The local body election in Kerala is just over and all parties were trying their maximum to wrest  control over the adminsitration. Mutual  help by rival parties in many places need not be seen as unholy or immoral but as a positive sign towards emergence of a new culture of apolitical administration. There is no clash of ideals among the parties as none of them have any ideals other than reaching power. It is also not against their manifesto as most do not have it and those who released do not go by it.
The people have exercised their right to vote, their only role in our democracy, intelligently and the fluid situation of no body having majority is its result. It is people's will, as they have only options of devil and deep sea, to have an administration devoid of petty political considerations but one based on real developmental agenda. So the newly elected representatives should rise to the occasion and to the expectations of the people and should present an administration for the people.