Monday, October 31, 2011

Sukumar Azhikkode

മാതൃഭൂമി പുരസ്കാരം കിട്ടിയ വകയില്‍ സുകുമാര്‍ അഴിക്കോട് നല്‍കിയ അഭിമുഖം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിച്ചു. പുരസ്‌കാരം നല്‍കിയ മാതൃഭൂമിയെ വാനോളം പുകഴ്ത്താന്‍ അഴിക്കോട്  മറക്കുന്നില്ല. വീരേന്ദ്ര കുമാറുമായി ഉള്ള പ്രശ്നം ആയിരിക്കാം  മാതൃഭൂമി പുരസ്കാരം കിട്ടാന്‍ താമസിച്ചത് എന്നാ രോദനത്തിന് അര്‍ഥം അത് ആഗ്രഹിച്ചിരുന്നു എന്നല്ലേ? സാഹിത്യ അക്കാദമി അധ്യക്ഷനാകാന്‍ സാംസ്കാരിക മന്ത്രി എം. എ. ബേബി ആവശ്യപ്പെട്ടിട്ടും ഒട്ടും താല്‍പ്പര്യം ഇല്ലാത്തതു കൊണ്ടു പോയില്ല എന്ന് പറയുന്ന  അതെ മനുഷ്യനാണ് കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചത്. അത് കിട്ടാതെ ആയപ്പോള്‍ അതെ ആളാണ്‌ നാഷണല്‍ ബുക്ക് ട്രസ്റ്റ്‌ ന്റെ അധ്യക്ഷ സ്ഥാനം സ്വീകരിച്ചത്. "സ്ഥാന മാനങ്ങളിലൊന്നും വലിയ കാര്യം ഉണ്ടെന്നു കരുതുന്നവനല്ല" താനെനെന്ന പ്രസ്താവനയും!

അണ്ണാ ഹസാരെയുടെ ജന പ്രീതിയോടു തന്റെ പ്രസംഗ ങ്ങള്‍ക്ക് ആള് കൂടുന്നതിനെ ഉപമിക്കുന്ന അല്‍പ്പത്തരം കൂടി വിളിച്ചു പറയുന്നുണ്ട് അഴീക്കോട്. പ്രാസംഗി കന്റെ ഗുണമല്ല മറിച്ച് സംഘാടകരുടെ കഴിവാണ് ആള് കൂടുന്നതിന്റെ കാരണം എന്ന് ഏത് കൊച്ചു കുട്ടിക്ക് പോലും ഇന്ന് അറിയാം. 

തത്വമസി എഴുതിയ ആള്‍ക്ക് മതി ഭ്രംശം വന്നു കൂടെ? മനസ്സിന്റെ സമ നില തെറ്റി ഭ്രാന്തില്‍ എത്താന്‍ അധിക സമയം ഒന്നും വേണ്ട. തത്വമസി എഴുതിയിട്ട് കാലം കുറെ ആയില്ലേ?

വിരോധമോ പകയോ ആരോടുമില്ല എന്ന് പറയുന്ന അഴിക്കോട്  എന്നിട്ടെന്തിനാണ്‌ മോഹന്‍ലാല്‍ മാപ്പ് പറയണം എന്ന് ശഠിക്കുന്നത്?  കല്യാണം കഴിക്കാന്‍ താല്പര്യം ഇല്ലെന്ഗില്‍ പിന്നെന്തിനു പെണ്ണ് കാണാന്‍ പോയി? ആരോ നിര്‍ബന്തിച്ചു എന്നാണു പറയുന്നത്. അങ്ങിനെയെങ്കില്‍ ആരെങ്കില് ഒന്ന് നിര്‍ബന്തിചായിരുന്നെങ്കില്‍ കല്യാണവും കഴിക്കുമായിരുന്നല്ലോ? സ്വന്തമായി കാര്യങ്ങള്‍ തീരുമാനിക്കാനുള്ള ശേഷി അന്നില്ലായിരുന്നു എന്നാണോ?

അഭിമുഖവും ആത്മ കഥയും എല്ലാം കള്ളത്തരം ആണ്. ഒന്നുകില്‍ തന്റെ ജീവിതത്തിലെ സമൂഹം മാന്യമായി കാണുന്ന കാര്യങ്ങള്‍ മാത്രം  പറയുക. അല്ലെങ്കില്‍ തന്റെ വൃത്തി കെട്ട വശം മറച്ചു വച്ച് മാന്യത നടിച്ചു കള്ളം പറയുക. അഴീക്കോടും ഇത് തന്നെയാണ് ചെയ്യുന്നത്.

Monday, October 24, 2011

Sabarimala on hypothecation


  Kerala Government's decision to donate land to other states at Nilackal to develop infrastructure for Sabarimala pilgrims is not a wise one. Tomorrow they may act contrary to our ideas and it may turn counterproductive. Mullapperiyar dam is an example of this thoughtless action. We may not forget how the attempt to establish a Christian church at Nilackal some years ago disturbed the communal harmony. Possibility of such camouflaged attempt may arise again. The fund is to be mobilised from the income from Sabarimala and if still short get it from other states as donation.

Tuesday, October 18, 2011

Call MPs/MLAs back

Right to recall those who do not rise to our expectations or fails to deliver results or become corrupt is what people need today. Many ministers, MPs, MLAs are in jail. Many are tainted.Many are facing trial. It is shame for us that we have elected them. Worse is the fact that  they inside the jail still represent us. 

But people are helpless and have to wait for long five years to get rid them.How many hours are wasted in Parliament and State legislative assemblies by our elected representatives trading allegations each other and stalling proceedings over trivial things?

Recent incidents in Kerala Assembly speak volumes about the unruly behaviour of our MLAs and ministers. Once they are elected they consider people like worms. If people have the right to recall they dare not misbehave. 

It is not a difficult job. Considering the new bio-metric  identity  methods the citizens can easily register their opinion to recall.

So let us fight for our right to recall those who exceed the limits.

Friday, October 7, 2011

VIJAYA DASHAMI

അറിവിന്റെയും അക്ഷരത്തിന്റെയും ദേവി ആയ സരസ്വതിയുടെ അനുഗ്രഹം വാങ്ങി ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍ വിജയ ദശമിയില്‍ വിജ്ഞാനത്തിന്റെ മഹാ പ്രപഞ്ചത്തിലേക്ക് പ്രവേശിക്കുന്നു. സ്വാത്തികരും, ശ്രെഷ്ടരും, പണ്ഡിതരും, മഹാന്മാരും ആയ ഗുരു വര്യന്മാര്‍ കൈ പിടിച്ചു
എഴുതി കുഞ്ഞുങ്ങള്‍ വിദ്യാരംഭം നടത്തുന്നു.
 കാലം മാറി .
ഇന്ന് സാംസ്കാരിക നായകന്മാര്‍ എന്ന  പേര് ആര്‍ജിച്ച ഒരു കൂട്ടം ആളുകള്‍  അത് ഏറ്റെടുത്തു. കാര്യ ലാഭത്തിനും, പുരസ്കാരങ്ങള്‍ക്കും, ധന സമ്പാദന ത്തിനും നികൃഷ്ട കാര്യങ്ങള്‍ ചെയ്യുന്ന സ്വാര്താരും,അല്പ്പരും ആയ ഇവര്‍ എഴുത്തിനു ഇരുത്തുന്ന കുട്ടികള്‍ എങ്ങിനെ നല്ലവര്‍ ആയി വരും? നാട് നീളെ തരം താണ വാചക കാസര്തുമായി നടക്കുന്ന  ഇവരുടെ സംസ്കാര ഭാഷ ആണോ നമ്മുടെ കുട്ടികള്‍ പിന്‍ തുടരേണ്ടത് ?

രാഷ്ട്രീയക്കാരും ആചാര്യന്മാര്‍ ചമഞ്ഞു വിദ്യ പകരാന്‍ രംഗത്ത് ഇറങ്ങി ക്കഴിഞ്ഞു. അഴിമതി ക്കാരും കുറ്റം ചെയ്തവരും ശിക്ഷ അനുഭവിച്ചരും  ക്രിമിനലുകളും അക്ഷര വിരോധികളും ആയ ഇവരില്‍ നിന്നും ആദ്യാക്ഷരം എഴുതേണ്ട ദുര്‍ഗ്ഗതി നമ്മുടെ കുട്ടികള്‍ക്ക് ഉണ്ടാവരുത്.

Tuesday, October 4, 2011

Trivandrum Mono-Rail

തിരുവനന്തപുരം നഗരത്തില്‍ മോണോ റെയിലിന്റെ സര്‍വ്വേ ആരംഭിച്ചു. കഴക്കൂട്ടം മുതല്‍ ബാലരാമപുരം വരെ ആണ്  ( 28 കിലോമീറ്റര്‍) നിര്‍ദിഷ്ട മോണോ റെയില്‍. റോഡിന്റെ മധ്യത്തില്‍ ഉയര്‍ത്തിയ തൂണുകളില്‍ കൂടെയാണ് റെയില്‍ പ്പാത എന്നതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ ഒഴിവാക്കാം എന്നുള്ളതാണ് ഇതിന്റെ മേന്മ ആയി പറയുന്നത്. മറ്റൊന്ന് മെട്രോ റെയിലി  നെക്കാളും ചെലവ് കുറവ് എന്നതും.

5 വർഷo  മുന്‍പ് 2006 ല്‍  Delhi Metro Rail  Corporation ഇവിടെ ഒരു സര്‍വ്വേ നടത്തിയിരുന്നു. Peak Hour Peak  Direction Trips വര്‍ഷങ്ങള്‍ കഴിഞ്ഞു 2030 ആം ആണ്ടില്‍ പ്പോലും 8000 ത്തിനു താഴെ ആയിരിക്കുമെന്നും 20 ,000 വരെ കൈകാര്യം ചെയ്യാന്‍ ബസ്‌ ലൈന്‍ മതിയെന്ന് അവര്‍ കണ്ടെത്തുകയും അങ്ങിനെ Light Rail  Transport System  തിരുവനന്തപുരത്തിന് ആവശ്യം ഇല്ല എന്ന് പറയുകയും ചെയ്തു. 

മോണോ റെയിലിനു കുറച്ച യാത്രക്കാരെ മാത്രമേ വഹിക്കാന്‍ കഴിയൂ എന്ന് പറയുന്നു. കൂടാതെ റോഡിൽ  നിന്നും എത്ര യാത്രക്കാര്‍ മോണോ റെയിലി  ലിലേക്ക് മാറും എന്നതും അതനുസരിച്ച് നിരത്തില്‍ നിന്നും എത്ര വാഹനം ഒഴിവാകും എന്നതും പ്രധാനം ആണ്. മോണോ റെയില്‍ പോകുന്ന  റോഡു  കളുടെ വികസനം ഭാവിയില്‍ നടക്കാന്‍ സാധ്യത ഇല്ല. ഫ്ലൈ ഓവറുകളും  മറ്റും നിര്‍മിക്കാന്‍ കഴിയില്ലല്ലോ. അത് കൊണ്ടു മോണോ റെയിലോട്  കൂടി  ഈ റോഡുകളുടെ വികസനം അവസാനിക്കും. റോഡു വീതി കൂട്ടാന്‍ പറ്റാത്തത് കൊണ്ടാണല്ലോ മോണോ റെയിലിനു പോകുന്നത്. അപ്പോള്‍ ഭാവിയില്‍ റോഡു വീതി കൂട്ടാന്‍ കഴിയാതെ വരും. അങ്ങിനെ നിലവിലുള്ള റോഡും മോണോ റെയിലും  കൊണ്ടു നഗരം എക്കാലവും കഴിയേണ്ടി വരും.

കൊച്ചിക്കാര്‍ക്ക്‌ മെട്രോ റെയില്‍ കൊടുത്തപ്പോള്‍  തിരുവനന്തപുരത്ത് കാര്‍ക്ക് എന്തെങ്കിലും കൊടുക്കാം എന്ന രീതിയില്‍ ആണോ ഈ മോണോ റെയില്‍?

വോട്ട് ബാങ്ക് രാഷ്ട്രീയ ത്തിന്റെ populist വഴികള്‍ തേടാതെ, തിരുവനന്തപുരം നഗരത്തിന്റെ പൈതൃക ഭംഗിയും ഭാവിയും മുന്നില്‍ ക്കണ്ടു ള്ള ഒരു വികസനം ആണ് നമുക്ക് വേണ്ടത്.