Sunday, November 29, 2015

മുസ്ലിം സ്ത്രീകൾ


അസഹിഷ്ണുത വീണ്ടും.

"സ്ത്രീകൾക്ക് പ്രസവിക്കാൻ മാത്രമേ കഴിയുകയുള്ളൂ. ലോകം നിയന്ത്രിക്കുന്നത്‌ പുരുഷന്മാരാണ്. സ്ത്രീകൾക്ക് ഒരു പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാൻ കഴിയില്ല.  ഹൃദയ ശസ്ത്രക്രിയ പോലെയുള്ള  വലിയ ശസ്ത്രക്രിയകൾ ചെയ്യാനുള്ള  ധൈര്യം ഇല്ല."

ഇതിൽ കൂടുതൽ സ്ത്രീകളെ അധിക്ഷേപിക്കാൻ എന്താണുള്ളത്?

സുന്നി മുസ്ലിം നേതാവ് കാന്തപുരം അബൂബക്കർ മുസലിയാർ ഒരു പൊതു സമ്മേളനത്തിൽ പറഞ്ഞതാണ് ഇത്.

"സ്ത്രീ പുരുഷ സമത്വം ഇസ്ലാമികമല്ല" അതും  കൂടി പറഞ്ഞു.

പ്രസവിക്കാനുള്ള ഒരു ഉപകരണം. നല്ല ഉപമ. മനസ്സിന് സമ നില തെറ്റിയവർക്കു മാത്രമേ ഇത്തരം അഭിപ്രായം പറയാൻ കഴിയൂ. സ്ത്രീകളെ പണ്ട് മുതലേ ഒരു ഭോഗ വസ്തു വായി മാത്രം കരുതുന്ന ഇസ്ലാം മത മേലാവികളുടെ മാനസിക നില. അതിൻറെ ബഹിർ സ്ഫുരണമാണ് കാന്തപുരത്തിന്റെ ഈ അഭിപ്രായ പ്രകടനം.

ഇത് ഭാരതീയ സംസ്കാരത്തിന് യോജിച്ചതല്ല. സ്തീകളെ എന്നും ബഹുമാന പൂർവ്വം കരുതിയിരുന്ന പാരമ്പര്യം ആണ് ഭാരതത്തിനുള്ളത്‌.പുരാണങ്ങളും ഇതിഹാസങ്ങളും അതിന് ഉദാഹരണമാണ്. അത് കഴിഞ്ഞു ഇങ്ങോട്ട് വന്നാൽ ഝാൻസി റാണി ലക്ഷ്മി ഭായി, സരോജിനി നായിഡു തുടങ്ങിയ എത്രയെത്ര സ്ത്രീ രത്നങ്ങൾ. ഇവരൊക്കെ പ്രസവം എന്ന ജോലി മാത്രമാണോ ചെയ്തു കൊണ്ടിരുന്നത്?

എത്രയെത്ര ഭരണാധികാരികൾ. എത്രയെത്ര ശാസ്ത്രഞ്ജർ, വിദ്യഭ്യാസ വിചക്ഷണർ. അങ്ങിനെ എല്ലാ മേഖലയിലും കഴിവും പ്രാഗത്ഭ്യവും തെളിയിച്ചു വിളങ്ങിയവർ.  

  നമ്മുടെ അസഹിഷ്ണുതാ വാദികൾ വലുതായി പ്രതികരിച്ചു കണ്ടില്ല. അത് പോലെ സ്ത്രീ സമത്വ വാദികളും. സംഭവം മറ്റേതാ. പേടി കാണും. കൊന്നു കളയാൻ വല്ല ഫത്വായും ഇട്ടാലോ? നമ്മുടെ AR രഹ് മാന് എതിരെ മുസ്ലിം തീവ്രവാദികൾ ഫത്വ ഇട്ടപ്പോഴും ഇവിടത്തെ ബുദ്ധിജീവികളും സാംസ്കാരിക(?) ജീവികളും ഒന്നും മിണ്ടിയില്ലല്ലോ. ജീവനിൽ പേടി. അങ്ങിനെ ഒന്നില്ലാത്തിടത് വളു വളാ വാചകം അടിക്കാമല്ലോ.                                                                       കാന്തപുരം 

Saturday, November 28, 2015

കർത്താവിനു സ്തുതി

"മൂന്ന് തരത്തിൽ, മൂന്നു വിധത്തിൽ, മൂന്നു രീതിയിൽ 
നമ്മൾ ക്രിസ്തു മതം  വളർത്തണം
 ക്രിസ്തു മതം നമ്മൾ പരത്തണം 
ക്രിസ്തു മതം നമ്മൾ പ്രചരിപ്പിക്കണം."

സ്തോത്രം സ്തോത്രം, കർത്താവിനു സ്തുതി കർത്താവിനു സ്തുതി 

"ഒന്ന് പള്ളികളിലൂടെയുള്ള മത  പ്രചാരണം 
രണ്ട് വ്യക്തിപരമായ മത  പ്രചാരണം 
മൂന്ന് കൂട്ട മത പ്രചരണം."


സ്തോത്രം സ്തോത്രം, കർത്താവിനു സ്തുതി കർത്താവിനു സ്തുതി 

"ബൈബിൾ കണ്‍ വെൻ ഷനുകളിലൂടെ മത പ്രചാരണം നടത്തുന്നു നമ്മൾ 
അത് പോരാ നമ്മൾ ഓരോരുത്തരും മത പ്രചാരണം നടത്തണം."

സ്തോത്രം സ്തോത്രം, കർത്താവിനു സ്തുതി, കർത്താവിനു സ്തുതി 


"നല്ലൊരു സത്യ ക്രിസ്ത്യാനി എന്ന നിലയിൽ 
എനിക്കിതു പറയാൻ അവകാശമുണ്ട്‌, അധികാരമുണ്ട്‌. ആമേൻ"

സ്തോത്രം സ്തോത്രം, കർത്താവിനു സ്തുതി, കർത്താവിനു സ്തുതി 
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ 

യേശുനാഥനു സ്തുതി.

ഈ വേദിയിൽ ഇരിക്കുന്ന ഗവർണർ സതാസിവത്തിനു സ്തുതി.
ഹല്ലേലുയ്യാ 

ഇത് ഏതെങ്കിലും പാസ്റ്റർമാർ, അല്ലെങ്കിൽ അച്ചന്മാർ, അല്ലെങ്കിൽ ഉപദേശിമാർ നടത്തിയ  പ്രസംഗം അല്ല

സാക്ഷാൽ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നടത്തിയ പ്രസംഗമാണ്. കോട്ടയം ഓർത്തഡോക്സ് തിയോലോജിക്കൾ സെമിനാരിയിൽ നടത്തിയ പ്രസംഗം.
കോടതി വിധി വന്നപ്പോൾ "സത്യം ജയിച്ചു" എന്ന് പറഞ്ഞ  DGP ജേക്കബ് തോമസിനെ അത് അച്ചടക്ക ലംഘനം ആണെന്ന് പറഞ്ഞ്  കുരിശിലേറ്റാൻ നടന്ന മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുടെ  അതെ ചീഫ് സെക്രട്ടറി. ജേക്കബ് തോമസിനോട്  വിശദീകരണം ചോദിച്ച  അതെ ചീഫ് സെക്രട്ടറി.

മതേതരത്വം എന്നാൽ സർക്കാർ ചിലവിൽ മത പ്രചരണം അല്ലല്ലോ ജിജി തോംസണ്‍. അത് നിങ്ങടെ കൊണ്ടക്റ്റ് റൂളിനോക്കെ എതിരാണല്ലോ.

Friday, November 27, 2015

അസഹിഷ്ണുത മദ്രസ

ഇതാ ഒരു അസഹിഷ്ണുത. പണ്ട് മദ്രസയിൽ പഠിച്ചിരുന്ന കാലത്ത് അവിടത്തെ ഉസ്താദ്‌ മാര്  (അധ്യാപകർ)  തന്നെയും മറ്റു കുട്ടികളെയും ലൈംഗികമായി പീഠിപ്പിച്ചു കൊണ്ടിരുന്ന  കാര്യം പുറത്തു പറഞ്ഞ വി.പി.റെജിന എന്ന പത്ര പ്രവർത്തകയ്ക്ക് എതിരെ ഇതാ ആക്രമണം. അവരുടെ ഫെസ് ബുക്ക് പൂട്ടിച്ചു. അവരെ തെറി പറഞ്ഞു ഓടിക്കാൻ ശ്രമിക്കുന്നു. വധ ഭീഷണി വരെ വന്നു. ഒരു ഫത് വ ഒഴിച്ച് എല്ലാം വന്നു. അതും കൂടിയേ ഇനി ബാക്കിയുള്ളൂ.

പണ്ട് കൊച്ചുന്നാളിൽ  സുന്നി  മദ്രസയിൽ പഠിച്ച അനുഭവമാണ് റെജിന പറഞ്ഞത്. കിളവനായ ഉസ്താദ്  എല്ലാ പെണ്‍ കുട്ടികളെയും ഇങ്ങിനെ തൊട്ടു തലോടുകയും അശ്ലീലം ചെയ്യുകയും ചെയ്തു. ആണ്‍ കുട്ടികളെയും വെറുതെ വിട്ടില്ല. മറ്റു ഉസ്താദുകളും ഇത് പോലെ ഒക്കെ തന്നെ ആയിരുന്നു.  ഈ മദ്രസകളിൽ സന്ധ്യ കഴിഞ്ഞാണ് പെണ്‍ കുട്ടികൾക്കുൾപ്പടെ ക്ലാസ്സുകൾ. ഇരുട്ടിൽ കൂടുതൽ സൗകര്യം ഉണ്ടല്ലോ. ഇപ്പോഴും രാത്രി ക്ലാസ് ഉണ്ടെന്നാണ് റെജിന ഒരു അഭിമുഖത്തിൽ പറഞ്ഞത്. 

എന്തൊക്കെ ഭീഷണി ഉണ്ടായാലും സത്യത്തിൽ ഉറച്ചു നിൽക്കുന്നു എന്നും ഒരു പിന്മാറ്റം ഇല്ലെന്നും റെജിന പറയുന്നു.

നമ്മുടെ അസഹിഷ്ണുതാ വാദികളെ ആരും കണ്ടില്ല ഇത് വരെ. ചാനലുകളും ആരും വന്നില്ല. റിപ്പോർട്ടർ ചാനൽ ഒഴികെ. എല്ലാവർക്കും തൊടാൻ പേടിയാണ്. 

Thursday, November 26, 2015

ഖാൻമാർ അസഹിഷ്ണുത

ആമിർ ഖാനും അസഹിഷ്ണുത. ഷാരുഖ് ഖാൻ ആയിരുന്നു തുടങ്ങി വച്ചത്.എന്താണ് ഈ ഖാൻ മാർക്ക് എല്ലാം ഈ അസഹിഷ്ണുത? ആഹാരം എല്ലിനിടയിൽ കയറുന്നു എന്നൊരു പഴഞ്ചൊല്ലുണ്ട്. അതാണ്‌ ഇവിടെ സംഭവിച്ചത്.

 കഴിഞ്ഞ കുറെ വർഷങ്ങളായി പണത്തിന്റെയും പ്രശസ്തിയുടെയും കൊടുമുടിയിൽ ആണിവർ. പണം കൊണ്ട് എന്തെല്ലാം വാങ്ങാൻ കഴിയുമോ അതെല്ലാം വാങ്ങിക്കൂട്ടി. വിദേശ നിർമിത കാറുകൾ. കൊട്ടാര സദൃശ്യമായ രമ്യ ഹർമ്യങ്ങൾ. പെണ്ണിന് പെണ്ണ്. ( അവളുമായി അടുപ്പത്തിൽ, പ്രേമത്തിൽ എന്നെല്ലാം  ഗോസ്സിപ്പ് കോളത്തിൽ കാണാമല്ലോ). ഇടയ്ക്കിടെ വിദേശ യാത്രകൾ. ഭൌതിക സുഖത്തിനു എന്തെല്ലാം ഉണ്ടാക്കാമോ അതെല്ലാം ഉണ്ടാക്കി. അതെല്ലാം ആസ്വദിച്ചു.

ഇതെല്ലാം എവിടെന്നാണ്? കുടുംബത്തിൽ നിന്നും കൊണ്ടു വന്നതല്ല. അധ്വാനിച്ചു ഉണ്ടാക്കി യതുമല്ല. അഭിനയിച്ച് ഉണ്ടാക്കിയതാണ്. സിനിമയിൽ. ഓരോ സിനിമയ്ക്കും കോടികൾ വാങ്ങി എന്ന് പത്രങ്ങളിൽ കാണാമല്ലോ. അതും ശരിയായ കണക്കല്ല. അതിലും മേലെ എത്രയോ കോടികൾ. സത്യം പറഞ്ഞാൽ അതിനു കൂടി നികുതി കൊടുക്കണം. അത് കൊണ്ട് വളരെ കുറച്ചു പറയുന്നു. ബാക്കിയ്ക്ക്‌ നികുതി വെട്ടിപ്പ് നടത്തുന്നു. ഈ പണമെല്ലാം കിട്ടുന്നത് എവിടെ നിന്ന്?  പകലന്തിയോളം പണിയെടുത്താൽ കിട്ടുന്ന ഇരുന്നൂറോ   മുന്നൂറോ രൂപയിൽ നിന്നും ഒരു പങ്കെടുത്ത് പാവപ്പെട്ടവൻ സിനിമാ കൊട്ടകയിൽ കൊണ്ടുക്കൊടുത്ത കാശ്. അതാണ്‌ ഈ കോടികൾ. അങ്ങിനെ ഇന്ത്യക്കാർ കൊടുത്ത പണം. രാജ്യത്ത് വന്നു ചേരാനുള്ള നികുതി വെട്ടിച്ചുള്ള പണം. അതാണ് ഈ ഖാൻ മാർ വാരിക്കൂട്ടിയ നൂറു കണക്കിന് കോടികൾ.

 ഷാരുഖ് ഖാന്  ആസ്തിയുടെ കണക്കുകൾ പറയുന്നത്  ഏതാണ്ട് 3500 കോടി രൂപ  ഉണ്ടെന്നാണ്. 

ആമിർ ഖാന് ഏതാണ്ട് 1100 കോടി രൂപയും.

ഏതാണ്ട് 25 വർഷമായി അവർക്ക് പാവപ്പെട്ട ഇന്ത്യാക്കാർ ഇങ്ങിനെ വാരിക്കൂട്ടാൻ കോടികൾ നൽകി ക്കൊണ്ടിരിക്കുന്നു.

എന്നിട്ട് ഈ മഹാന്മാർ ആണ് പറയുന്നത് ഇന്ത്യാക്കാർക്ക് അസഹിഷ്ണുത ഉണ്ടെന്ന്. ആരോട്? സ്വാഭാവികമായും മുസ്ലിങ്ങളോട്. ഇവര് മുസ്ലിങ്ങൾ എന്നറിഞ്ഞു കൊണ്ട് തന്നെയാണ് എല്ലാവരും ഇവരുടെ സിനിമ കാണാൻ പോകുന്നത്.  ഇവര് മുസ്ലിങ്ങൾ എന്നറിഞ്ഞു തന്നെയാണ്  ഇവരെ സിനിമയിൽ അഭിനയിപ്പിക്കുന്നതും. ഇവര് മുസ്ലിങ്ങൾ എന്നറിഞ്ഞു കൊണ്ട് തന്നെയാണ് എല്ലാവരും ഇവരുമായി ഇടപഴകുന്നത്. അതറിഞ്ഞു കൊണ്ട് തന്നെയാണ് ഒരു ഹിന്ദുവിനെ ആമിർ കല്യാണം കഴിഞ്ഞിട്ടും ആരും ഒന്നും പറയാഞ്ഞത്. മുണ്ടഴിച്ച P K  കണ്ടതും ഈ ഇന്ത്യാക്കാർ തന്നെ.

എന്നിട്ട് ആണ് നന്ദി കെട്ട   ഈ ജന്തുക്കൾ പറയുന്നത് ഇന്ത്യാക്കാർക്ക് അസഹിഷ്ണുത ആണെന്ന്.

നന്ദി കേട് മാത്രമല്ല. രാജ്യത്തോട് കൂറില്ലായ്മ കൂടിയാണ്.മാതൃ രാജ്യത്തെ തള്ളിപ്പറയുന്നത്.അത് ഏറ്റു പാടാൻ കോണ്‍ഗ്രസ്സും കമ്മ്യുണിസ്റ്റും Wednesday, November 25, 2015

അത് ലറ്റിക്സ് കിരീടം.

ഇതാ കിരീടം. കേരളത്തിലെ ചുണക്കുട്ടികൾക്ക് റാഞ്ചി ജൂനിയർ അത് ലറ്റിക്സ് മീറ്റിൽ വീണ്ടും കിരീടം. നാലാം തവണ തുടർച്ചയായി. ആകെ  18 തവണ. 403 പോയിന്റ് നേടിയാണ്‌ നമ്മുടെ കുട്ടികൾ ഈ നേട്ടം കൈ വരിച്ചത്‌.

25 സ്വർണം 19 വെള്ളി 16 വെങ്കല മെഡലുകൾ.

മരിയ ജയിസന്റെ പോൾ വാൾട്ടിലെ 3.70 മീറ്റർ  ദേശീയ-മീറ്റ് റിക്കോർഡ് സ്വർണം.   

പ്രഭാവതിയുടെ ട്രയാത് ലനിലും ലോങ്ങ്‌ ജമ്പിലും ഇരട്ട സ്വർണം. 

അഖിലയുടെ 100   മീറ്ററിലും റിലെയിലെയും ഇരട്ട സ്വർണം.

ജിസ്ന മാത്യു 400 മീറ്ററിലെ  മീറ്റ് റിക്കോർഡ് സ്വർണം.  100 മീറ്റർ  മെഡ് ലി റിലേ കൂടി ഇരട്ട സ്വർണം.

അങ്ങിനെ  എത്രയെത്ര നേട്ടങ്ങൾ നമ്മുടെ കൊച്ചു കുട്ടികൾക്ക്.

എല്ലാവർക്കും അഭിനന്ദനങ്ങൾ. മെഡലുകൾ നേടാൻ കഴിയാത്തവർ ഇനിയുള്ള മത്സരങ്ങളിൽ വിജയിക്കട്ടെ എന്നുള്ള ആശംസയും.

നമ്മുടെ തിരുവൻ ചോർ മന്ത്രി ഇതറിഞ്ഞു രംഗത്ത് വന്നിരുന്നു. വീണ്ടും പഴയ പല്ലവി. വളരെ റിസ്ക്‌ എടുത്താണ് കുട്ടികളെ വിമാനത്തിൽ അയച്ചതെന്ന്. എന്തായിരുന്നു റിസ്ക്‌? വിവര ദോഷം പറയുന്നു.

ഇത്രയും നല്ല നമ്മുടെ കായിക താരങ്ങളുടെ ഇനിയുള്ള വളർച്ചയാണ് മുൾമുനയിൽ. സർക്കാർ ആണെങ്കിൽ ഒരു സഹായവും ചെയ്യില്ല. വ്യവസായ സ്ഥാപനങ്ങളും ഒന്നും ചെയ്യില്ല. 50 കോടി മുടക്കി മക്കളുടെ കല്യാണം നടത്താം. ഈ കുട്ടികളെ സഹായിക്കില്ല. മന്ത്രിമാരെല്ലാം വെറും വാചകമടി മാത്രം. 

Saturday, November 21, 2015

വിമാന യാത്ര


ആ ചിരിച്ചു കൊണ്ട് നിൽക്കുന്നത് കായിക മന്ത്രി തിരുവൻ ചോർ.

ഇനി ആ വെളുക്കെയുള്ള ചിരിയുടെ കാര്യം എന്താണെന്ന് അറിയണ്ടേ?

റാഞ്ചിയിൽ നടക്കുന്ന ദേശീയ ജൂനിയർ  മീറ്റിനുള്ള താരങ്ങളെ യാത്രയയ്ക്കാൻ കൊച്ചി വിമാനത്താവളത്തിൽ എത്തിയതാണ് മന്ത്രി. തമിഴ് നാട്ടിലെ വെള്ളപ്പൊക്കം കാരണം ട്രെയിൻ റദ്ദാക്കിയത് കൊണ്ട് താരങ്ങളെ എല്ലാം വിമാനത്തിൽ അയക്കാൻ സർക്കാർ ഏർപ്പാട് ചെയ്തു. അതിൻറെ ക്രെഡിറ്റ് എടുക്കാനാണ് മന്ത്രി വിമാനത്താവളത്തിൽ എത്തിയത്. മന്ത്രി അത് വ്യക്തമാക്കുകയും ചെയ്തു. " കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ്  കായിക താരങ്ങളെ ഇങ്ങിനെ വിമാനത്തിൽ അയക്കുന്നത്." ( അത് ഞങ്ങൾ ചെയ്തത്  ഒരു മഹാകാര്യം).  

എല്ലായ്പ്പോഴും ട്രെയിനിൽ പോകുമ്പോൾ യാത്ര അയയ്ക്കാൻ മന്ത്രി എത്ര തവണ റെയിൽവേ സ്റെഷനിൽ എത്തിയിട്ടുണ്ട് എന്നൊന്ന് നോക്കണം.( ഒരു തവണയും എത്തിക്കാണില്ല എന്ന് തീർച്ച.)  

മിയ്ക്കവാറും എല്ലായ്പ്പോഴും റിസർവേഷൻ കിട്ടാതെ തറയിലും ജനറൽ കമ്പാർട്ട് മെന്റിലും തറയിലും ഒക്കെ ആയാണ് നമ്മുടെ കായിക താരങ്ങൾ പോകുന്നത്. ക്രിക്കറ്റിന്റെ ശോഭയും കൊടികളും കണ്ട് തെറ്റി ധരിക്കണ്ട. അത് വേ ഇത് റെ).
വിദേശ യാത്ര  ( വിമാന യാത്ര)

മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി       21 തവണ
എം.കെ.മുനീര്‍                                    19 തവണ. 
ഷിബുബേബി ജോണ്‍                         17 തവണ
കെ.സി. ജോസഫ്                                 14 തവണ
എ.പി. അനില്‍കുമാര്‍                       14 തവണ
കെ.പി. മോഹനന്‍                             13 തവണ
അടൂര്‍ പ്രകാശ്                                     10 തവണ
പി.കെ.അബ്ദുറബ്ബ്                               9 തവണ
തിരുവഞ്ചൂര്‍                                         9 തവണ
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി                  5 തവണ 


മന്ത്രിമാരുടെ വിദേശയാത്രകള്‍ക്കായി ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവിട്ടതായി നിയമസഭയില്‍ രേഖാമൂലം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനമന്ത്രി കെ.എം. മാണിയും അറിയിച്ചു. 

ഇത്രയും വിമാന യാത്ര നടത്തി ലക്ഷങ്ങൾ അടിച്ചു പൊളിച്ചവരാണ് അർഹരായ, മൈതാനത്തിൽ വിയർപ്പൊഴുക്കി  കേരളത്തിന്‌ മെഡലുകൾ വാരിക്കൂട്ടുന്ന   നമ്മുടെ അഭിമാന ഭാജനങ്ങളായ കൊച്ചു കുട്ടികൾക്ക് മത്സരത്തിനു പോകാൻ ഒരു പ്ലെയിൻ ടിക്കറ്റ് എടുത്തു കൊടുത്തതിന് വലിയ ക്രെഡിറ്റ് എടുക്കുന്നത്.

Wednesday, November 18, 2015

ഫറൂക്ക് കോളജ്

മലപ്പുറത്തെ പല മുസ്ലിം ലീഗ് സ്ഥാനാർത്ഥികളുടെയും ചിത്രങ്ങൾ തെരഞ്ഞെടുപ്പു പോസ്റ്ററുകളിൽ ഇല്ലായിരുന്നു. പകരം അവരുടെ  ഭർത്താക്കന്മാരുടെ പൂർണകായ ചിത്രങ്ങൾ അടിച്ച പോസ്റ്ററുകൾ. എന്നിട്ട് പറയുന്നു: ഈ മനുഷ്യൻറെ ഭാര്യയ്ക്ക് വോട്ട് ചെയ്യുക എന്ന്. സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് വാ തോരാതെ പ്രസംഗിക്കുന്ന സ്ത്രീ സ്വാതന്ത്ര്യ വാദികളെ എങ്ങും കണ്ടില്ല. ഇതിനെതിരെ ഒരക്ഷരം അവർ മിണ്ടിയില്ല. അത് പോലെ കമ്മികളെയും കണ്ടില്ല. അല്ലെങ്കിലും ഇത് മതേതര രാജ്യമാണല്ലോ. അതിനെ വല്ലതും പറഞ്ഞാൽ വോട്ട് ആണ് പോകുന്നത്.

അത് പോലെ മറ്റൊരു സ്ത്രീ സമത്വം. ഇതും മലപ്പുറത്തിനു അടുത്ത് തന്നെ.  കോഴിക്കോട് ഫറൂക്ക് കോളേജിൽ. ക്ലാസിൽ ഒരു ബെഞ്ചിൽ ആണ്‍ കുട്ടികളും പെണ്‍ കുട്ടികളും ഒന്നിച്ചിരുന്നു എന്നതാണ് പ്രശ്നം. അത് കൊണ്ട് അദ്ധ്യാപകൻ ക്ലാസ് എടുക്കാതെ തിരിച്ചു പോയി. ആണും പെണ്ണും ഉൾപ്പടെ  9 കുട്ടികളെ ക്ലാസിനു പുറത്താക്കി. മാതാപിതാക്കളെ വിളിച്ചു കൊണ്ട് വരാൻ പറഞ്ഞു. അത് ചെയ്യില്ല എന്ന് പറഞ്ഞ  ഒരു വിദ്യാർത്ഥിയെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തു. ആ കുട്ടി മറ്റു മാർഗങ്ങളില്ലാതെ ഹൈ ക്കോടതിയിൽ പോയി തിരിച്ചു കോളേജിൽ പ്രവേശനം നേടി.

കോളജ് മാനെജ്മെന്റ് പറയുന്നത് ആണ്‍-പെണ്‍ കുട്ടികൾ ഒരു ബെഞ്ചിൽ ഇരിക്കാൻ പാടില്ല എന്നാണ്. എന്താണ് എന്ന് ചോദിച്ചപ്പോൾ പറയുന്നത് ക്ലാസിലെ മറ്റു കുട്ടികളുടെ ശ്രദ്ധ ഒന്നിച്ചിരുന്ന ആ  രണ്ടു ബെഞ്ചുകളിലേക്കു തിരിയുമെന്നും അങ്ങിനെ ക്ലാസ് എടുക്കാൻ കഴിയില്ല എന്നും. മറ്റു കുട്ടികളുടെ ശ്രദ്ധ എന്തിന് അങ്ങോട്ട്‌ തിരിയണം? അവിടെ മറ്റെന്തെങ്കിലും നടക്കുന്നുണ്ടോ? ഇല്ല. ആണും പെണ്ണും ക്ലാസ് ശ്രദ്ധിക്കുന്നു. പഠിക്കുന്നു. അത്ര തന്നെ. അടുത്തടുത്ത്‌ ഇരിക്കുന്നു എന്ന് മാത്രം. അപ്പോൾ ഇവിടെ പ്രശ്നം വിദ്യാർത്ഥി കളുടെതല്ല. ആ അധ്യാപകന്റെതാണ്. അയാൾ ഒരു ഞരമ്പ് രോഗിയാണ്. അയാളുടെ ശ്രദ്ധ ആണ് ആ കുട്ടികളിലേക്ക് പോകുന്നത്. അയാൾ മനസ്സിൽ പലതും കാണുന്നു. അങ്ങിനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നം കാണുന്നു. തനിക്കു അങ്ങിനെയൊരു അവസരം കിട്ടാത്തതിൽ  അസൂയ ഉണ്ടാകുന്നു. അങ്ങിനെ അയാൾക്ക്‌ പഠിപ്പിക്കാൻ കഴിയാതെ പോകുന്നു.  അതാണ്‌ ഫറൂക്ക് കോളേജിൽ. സംഭവിച്ചത്. ക്ലാസിൽ നിന്നും ഇറങ്ങിപ്പോയ  ആ അദ്ധ്യാപകൻ നേരെ എങ്ങോട്ട്  പോയി എന്നും അന്വേഷിക്കേണ്ടി ഇരിക്കുന്നു. 

ആ കോളേജിലെ പ്രിൻസിപ്പാൾ പറയുന്നത് കേൾക്കൂ. സെക്കന്ഡ് ലാംഗ്വേജ് മലയാളത്തിന് മറ്റു ക്ലാസുകളിലെ കുട്ടികൾ എല്ലാവരും ഒന്ന് ചേരുന്ന ക്ലാസ് ആണത്. 130 കുട്ടികളാണ് ഒരു ക്ലാസിൽ അങ്ങിനെ എത്തുന്നത്. ക്ലാസ് കപ്പാസിറ്റി യോ 60 കുട്ടികൾക്ക്. 60 പേരുടെ സ്ഥലത്ത് 130 പേർ. പിന്നെ ഇവരെല്ലാം കൂടി എവിടെ ഇരിക്കും? 

ഇതിനിടെ ഒരു മുസ്ലിം ലീഗ് എം.എൽ.എ. പറയുകയുണ്ടായി, ഇങ്ങിനെ ഒന്നിച്ചു ഇരിക്കണമെങ്കിൽ കുടുംബത്ത് നിന്നും പണം കൊണ്ട് വന്നു കോളേജ് പണിയണം എന്ന്. എന്ത് ധാർഷ്ട്യം ആണ് ആ മനുഷ്യൻ കാണിച്ചത്? സർക്കാർ, അതായത്, നമ്മൾ ജനങ്ങൾ നൽകുന്ന കാശ് ആണ് ഈ കോളേജിലെ അധ്യാപകർക്ക് കൊടുക്കുന്നത്. അവരുടെ കുടുംബത്തിൽ നിന്നും കൊണ്ട് വന്നതല്ല.

നമുക്ക് ഒരു വിദ്യാഭ്യാസ മന്ത്രി ഉണ്ട്. അങ്ങേര് പറയുകയാണ്‌, "വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ എൻറെ വ്യക്തി പരമായ അഭിപ്രായം പറയുകയാണെങ്കിൽ"  ഒന്നുകിൽ മന്ത്രി എന്ന നിലയിൽ അല്ലെങ്കിൽ വ്യക്തി പരമായി. ഇത് രണ്ടും കൂടി എങ്ങിനെയാ പറയുന്നത് വിദ്യാഭ്യാസ മന്ത്രീ?  ഇനി അങ്ങേരു പറഞ്ഞത് അങ്ങിനെ ഒന്നിച്ചിരുന്നു പഠിക്കാൻ പാടില്ല എന്ന് തന്നെയാണ്. കാരണം ഒന്നും പറയുന്നില്ല. അവിടന്ന് ഇങ്ങു തിരുവനന്തപുര ത്തൊട്ടു മന്ത്രി ആക്കി അയച്ചത് മുസ്ലിം ലീഗിന്റെ അഭിപ്രായം പറയാനാണ്. തു കൊണ്ടാണ് ഇങ്ങിനെ ഞ ഞ്ഞ  പിഞ്ഞാ പറഞ്ഞത്. പിന്നെ ഒരു കാര്യം കൂടി മന്ത്രി പറഞ്ഞു. ബെഞ്ച്‌ ആയതു കൊണ്ടാണ് പ്രശ്നം. കസേര ആണെങ്കിൽ അടുത്തടുത്ത് ഇരിക്കുന്നതിന് കുഴപ്പമില്ല എന്ന്. ഇനി  രണ്ടു വശത്തും കൈ ഉള്ള കസേര ആണോ വേണ്ടത് എന്ന് അങ്ങേരു പറഞ്ഞില്ല. വിവരമില്ലാത്ത ഒരു വിദ്യാഭ്യാസ മന്ത്രി.

ഏതെങ്കിലും കല്യാണത്തിനോ മീറ്റിങ്ങിനൊ ഒക്കെ പോയാൽ കാണാം പെണ്ണുങ്ങൾ എല്ലാം   ഒരു വശത്തെ കസേരകളിൽ  ഇരിക്കും. ഭർത്താവ് പോലും ആണുങ്ങളുടെ വശത്ത് മാറി ഇരിക്കേണ്ടി വരും. എന്തിനാണ് ഈ വേർ തിരിവ് സ്ത്രീകൾ തന്നെ ഉണ്ടാക്കുന്നത്‌? 

ഏതോ ഒരു ടീച്ചർ ഉണ്ടായിരുന്നല്ലോ. ങാ, ദീപ നിഷാന്ത്. തൃശൂർ കേരള വർമ കോളേജിലെ. കഴിഞ്ഞ മാസം അവിടത്തെ കുട്ടികളെ സസ്പെന്ഡ് ചെയ്തപ്പോൾ വലിയ പ്രസ്താവനകളുമായി വന്ന ഒരു ടീച്ചർ? എവിടെ പ്പോയി ഫറൂക്ക് കോളേജിൽ സസ്പെൻഡ് ചെയ്തപ്പോൾ?

പുരസ്കാരങ്ങൾ തിരിച്ചു നൽകുന്നവരും, പശുവിറച്ചി ഫെസ്റ്റ് നടത്തുന്നവരും ആരും ഈ വിവേചനത്തിന് എതിരായി ഒന്നും പറഞ്ഞു കണ്ടില്ല. ഇതും ഒരു അസഹിഷ്ണുത അല്ലേ സഖാക്കളേ?


Thursday, November 12, 2015

തിരിച്ചു പോക്ക്


കരയുന്ന മാണി 

കെ.എം. മാണി, കോഴ ആരോപണത്തിൽ മുങ്ങി, കോടതിയുടെ വിമർശനം ഏറ്റു വാങ്ങി, മന്ത്രി സ്ഥാനം രാജി വച്ച്, അപമാനിതനായി അധികാരത്തിന്റെ   തലസ്ഥാനം വിടുകയാണ്.   ജനങ്ങളിൽ നിന്നും, പ്രതിപക്ഷ പാർട്ടികളിൽ നിന്നും, ഭരണ പക്ഷത്ത് കൂടെയുള്ളവരിൽ നിന്നും, സ്വന്തം പാർട്ടി എം.എൽ.എ മാരിൽ നിന്നും  സർവോപരി, തൻറെ അഴിമതിയ്ക്ക് എന്നും കൂട്ട് നിന്ന ഉമ്മൻ ചാണ്ടിയിൽ നിന്നും ഉണ്ടായ ശക്തിയായ സമ്മർദ്ദം കൊണ്ട് മാത്രം, ചവിട്ടി പുറത്താക്കും എന്നൊരു സ്ഥിതി വിശേഷം വന്നപ്പോൾ മാത്രം  രാജി നൽകിയ മാണിയ്ക്ക് അഭിമാനിക്കാൻ ഒന്നുമില്ല.  സാധാരണ ഗതിയിൽ  അർദ്ധ രാത്രിയിൽ ഇരുളിന്റെ മറവിൽ തലയിൽ മുണ്ടുമിട്ട് കൊണ്ട് പോകേണ്ട സാഹചര്യമാണ് 1  കോടി  കട്ട  മാണിക്ക് . പക്ഷെ തൊലിയുടെ കട്ടി ക്കൂടുതൽ കൊണ്ടും,സഹജമായ നാണമില്ലായ്മ കൊണ്ടും രാഷ്ട്രീയത്തിൽ നിന്നും പഠിച്ച സംസ്കാരം ഇല്ലായ്മ കൊണ്ടും ഈ തിരിച്ചു പോക്ക് ഒരു ആഘോഷമാക്കുകയാണ്  മാണിയും സംഘവും.  തിരുവനന്തപുരം മുതൽ മണിയുടെ നാടായ പാല വരെ റോഡു നീളെ  വൻപിച്ച സ്വീകരണം ആണ് മാണിക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കോട്ടയം മുതൽ തുറന്ന കാറിൽ ആയിരിക്കും മാണിയുടെ യാത്ര.

എന്താണ് മാണിക്ക് ഇങ്ങിനെ സ്വീകരണം കൊടുക്കേണ്ട ആവശ്യം? ഏതെങ്കിലും പുരസ്കാരം ലഭിച്ചിട്ടുള്ള വരവാണോ?  അതോ ഏതെങ്കിലും യുദ്ധം ജയിച്ചിട്ടുള്ള വരവാണോ?  ഒന്നുമല്ലല്ലോ. ആകെ അഴിമതിയിൽ മുങ്ങി മന്ത്രി സഭയിൽ നിന്നും പുറത്താക്കി മറ്റൊരു മാർഗവും ഇല്ലാതെ മന്ത്രി മന്ദിരം ഒഴിഞ്ഞ് നാട്ടിൽ പോകുന്ന പോക്കാണ്? ഇപ്പോൾ മന്ത്രി മാണി വെറും ഒരു എം.എൽ.എ. മാണി. 140 ൽ ഒരു എം.എൽ.എ. അടുത്ത അസ്സംബ്ലി കൂടുമ്പോൾ പുറകിലെ ഏതെങ്കിലും ഒരു ബെഞ്ചിൽ കേരള കോണ്‍ഗ്രസ് എം.എൽ.എ മാരായ തോമസ്‌ ഉണ്ണിയാടനും മറ്റും ഒപ്പം  പോയി ഇരിക്കണം.   അതാണ്‌ ഈ ആഘോഷിക്കുന്നത്.  മാണിക്ക് നാണമില്ല. അല്ലെങ്കിൽ നാണം കെട്ട് വാരിക്കെട്ടി പോകുന്ന ഈ പോക്ക് അങ്ങേര്  ആഘോഷിക്കുകില്ലല്ലോ.  

പണവും പദവിയും അധികാരവും ഇത്രയും കാലം മാണിക്ക് ഉണ്ടായിരുന്നു. അത് കൊണ്ട് അഴിമതിയ്ക്കു പുറത്തായതും മാണി യ്ക്ക് ആഘോഷിക്കാം. അത് പോലെ കൂടെ നിന്ന കുറേപ്പേർ ഉണ്ട്. അതിൽ ചിലർക്ക് മന്ത്രി പദം കിട്ടി. ചിലർക്ക് മറ്റു പദവികൾ കിട്ടി. അവരും ആഘോഷിക്കും. കൂടെ നിന്ന മറ്റു ചിലർക്ക് എന്തെങ്കിലും ചില്ലറകൾ വീണു കിട്ടി. അവരും ആഘോഷിക്കും. പക്ഷെ ഇതൊന്നുമില്ലാതെ മാണിയും മറ്റും കോഴ വാങ്ങിയപ്പോൾ ജനങ്ങൾക്ക്‌ നഷ്ട്ടപ്പെട്ടത്‌ സ്വന്തം കീശയിലെ കാശ് ആണ്. അവരെന്തിനു മാണിയുടെ നാണം കേട്ട യാത്ര ആഘോഷിക്കണം? ഒരു കോടി കോഴ വാങ്ങിയപ്പോൾ അത് കൊടുത്ത ബാർ മുതലാളിമാർ ജനങ്ങളിൽ നിന്നും പിഴിഞ്ഞ് ആ പണം എടുത്തു. അതായത് കോഴ കൊണ്ട് ജനങ്ങളുടെ പണം ആണ് പോയത്. അവർക്കാണ് നഷ്ട്ടം സംഭവിച്ചത്. അത് കൊണ്ട് പ്രബുദ്ധരായ ജനങ്ങൾ ഈ ആഘോഷത്തിൽ നിന്നും വിട്ടു നിൽക്കുക തന്നെ വേണം. മാത്രമല്ല വഴിനീളെ കരിങ്കൊടികൾ തൂക്കി മാണിയെ നാണം  (അങ്ങിനെ ഒന്നുണ്ടോ) കെടുത്തണം.

ഉന്നത മൂല്യങ്ങൾ ഉയർത്തി പ്പിടിച്ചു മാണി എന്നാണ് മാണിയും  ചാണ്ടിയും രമേശും ഒക്കെ പറയുന്നത്.  ഉന്നത മൂല്യങ്ങളല്ല  സ്വന്തം ഉടു തുണിയാണ്  ഇവർ ഉയർത്തികാട്ടിയത്‌   മൂഹത്തിനു നേരെ.

Tuesday, November 10, 2015

നഗ്നനായി മാണി

മാണി വീണു. തുണിയാകെ ആകെ ഉരിഞ്ഞു പോയി  പൂർണ നഗ്നനായി. പൊതു ജന മധ്യത്തിൽ.  ആ കിടപ്പിലും  നാണം മറയ്ക്കാൻ ഒരു ശ്രമവും നടത്തുന്നില്ല. അല്ല നാണം എന്നൊന്ന് ഇല്ലല്ലോ അങ്ങേരുടെ നിഘണ്ടുവിൽ. നൂൽ ബന്ധം ഇല്ലാതെ നിൽക്കുമ്പോഴും കോടതി വിധി പൂർണമായി വായിച്ചിട്ട് രാജി തീരുമാനം പറയാം എന്നാണു പറയുന്നത്.

കൂടെ പൂർണ നഗ്നനായി നിൽക്കുന്ന ഒരാൾ കൂടിയുണ്ട്. ഉമ്മൻ ചാണ്ടി. മാണിയുടെ കോഴ കേസ് വന്നത് മുതൽ മാണിയെ താങ്ങി നിർത്തുന്ന കേരള മുഖ്യ മന്ത്രി. തിരുവനന്തപുരം വിജിലൻസ് കോടതി വിധി വന്നപ്പോഴും മാണിയെ നീതീകരിച്ചു കൊണ്ടാണ് മുഖ്യ മന്ത്രി മൊഴിഞ്ഞത്.  ഹൈക്കോടതി വിധി വന്നപ്പോഴും " മാണി രാജി വയ്ക്കുമോ" എന്ന ചോദ്യത്തിന് പറയുന്നത് മാണിയോട് രാജി ആര് ആവശ്യപ്പെട്ടു എന്നാണ്. 

ഇനി  പൂർണ നഗ്നനായ ഒരാൾ കൂടിയുണ്ട്. വിജിലൻസ് ഡയരക്ടർ. വിജിലൻസ് കോടതിയുടെ എതിരായ പരാമർശങ്ങൾ നീക്കി കിട്ടാൻ വേണ്ടി പോയ അങ്ങേർക്ക് വയറു നിറച്ച് കൊടുത്തു ഹൈക്കോടതിയും. വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറയാൻ പറ്റില്ല. കാരണം പണ്ടേ പാണ്ട് പിടിച്ചവരാണ് ഇവരൊക്കെ. ഇപ്പോഴും ഡയരക്ടർ പറയുന്നത് താൻ സത്യ സന്ധമായാണ് കാര്യങ്ങൾ ചെയ്തതത്  എന്നാണ്. ( അപ്പോൾ കോടതി ആണോ കള്ളം പറയുന്നത്?) 

ഇത് പോലെ തുണി ഉരിഞ്ഞു പോയ ഒരാൾ കൂടി ഉണ്ട്. ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. മാണിയെ രക്ഷിക്കാൻ സ്വന്തം വകുപ്പിന് കീഴിലുള്ള വിജിലൻസിനെ ദുരുപയോഗപ്പെടുത്തിയ  മനുഷ്യൻ. ഹൈക്കോടതി വിധിയെ കുറിച്ച് പറയുന്നത് വിജിലൻസ് ചോദിച്ച കാര്യം വ്യക്തമായി എന്നാണ്. എങ്ങിനെയുണ്ട്? വിജിലൻസിന് കാര്യം ചോദിക്കാനുണ്ട് എന്ന വ്യാജേന വിജിലൻസ് കോടതി വിധി റദ്ദാക്കണം എന്ന് പറഞ്ഞാണ് കോടതിയിൽ പോയത്.

ഇനിയും കുറെ നഗ്നർ ഉണ്ട്. അവർക്ക് എട്ടുകാലി മമ്മൂഞ്ഞിൻറെ സ്വഭാവം കൂടിയുണ്ട്. വി.ഡി. സതീശൻ. കെ .പി. അനിൽ കുമാർ, പ്രതാപൻ തുടങ്ങിയവർ.  മാണി വീണ് രാജി അല്ലാതെ ഒരു മാർഗവും ഇല്ല എന്ന സ്റ്റെജ് വന്നപ്പോൾ ചാനലുകളിലും സോഷ്യൽ മീഡിയകളിലും ഇവരുടെ മിന്നുന്ന പ്രകടനം. " ഞമ്മള് അന്നേ പറഞ്ഞില്ലേ മാണി രാജി വയ്ക്കണം എന്ന്?" ഇവർക്കൊന്നും സ്വന്തം അഭിപ്രായം പറയാൻ ധൈര്യം ഇല്ല. പറഞ്ഞാൽ പുറത്ത്. അതിൽ ഭേദം അഴിമതിയ്ക്കു കൂട്ട് നിൽക്കുകയല്ലേ?

ഇതാണ് കേരള ഭരണം.  
  

Friday, November 6, 2015

അസഹിഷ്ണുത


ഈ കോണ്‍ഗ്രസ്സ് കാര് എന്ത് ചെയ്യണം എന്നറിയാതെ നടക്കുകയാണ്. ആ പയ്യൻ  ( രാഹുൽ)  വന്നാൽ വല്ലതും ഒക്കെ ചെയ്യും എന്നും വീണ്ടും അധികാരത്തിൽ എവിടെയെങ്കിലും ഒക്കെ എത്താം അഴിമതി നടത്താം എന്നൊക്കെ കെട്ടിയ മനക്കോട്ട ആകെ പൊളിഞ്ഞു. രാഹുലിന് ആണെങ്കിൽ  രാഷ്ട്രീയം മടുത്തു. അത് കൊണ്ടാണ് ഇടയ്ക്കിടെ വേറെ ഏതെങ്കിലും രാജ്യത്തേയ്ക്ക് മുങ്ങി കളയുന്നത്. 

യുത്ത് കോണ്‍ഗ്രസ് ന്റെ കാര്യം അതിലും കഷ്ട്ടം. ചേട്ടന്മാർ എന്തെങ്കിലും ഉണ്ടാക്കിയിട്ട് വേണ്ടേ യുത്തന്മാർക്ക് ഉണ്ടാക്കാൻ, അങ്ങിനെ ഇരിക്കുമ്പോഴാണ്  പഞ്ചായത്ത് തെരഞ്ഞെടുപ്പു വരുന്നത്. ഉള്ള സീറ്റ്  എല്ലാം ആണുങ്ങൾ കൊണ്ട് പോയി.  യുത്തന്മാർക്ക് ഒന്നും ഇല്ല. അതിനു അവര് കണ്ടു പിടിച്ച വഴിയാണ് മുണ്ടുരിഞ്ഞ് പ്രകടനം നടത്തുക എന്നത്. ( നല്ല പ്രാസത്തിൽ പറഞ്ഞതാണ്. ഉടുപ്പുരിഞ്ഞാണ് പ്രകടനം നടത്തിയത്) അത് യുത്തന്മാർ ആണ് ചെയ്തത്. യുത്തി കളുടെ കാര്യം പറയുന്നില്ല.  പറഞ്ഞ ചെറിയാൻ ഫിലിപ്പിന്റെ കാര്യം കണ്ടുവല്ലോ. 

അതും കഴിഞ്ഞു. വേറെ വിഷയം ഒന്നുമില്ല. ബീഫ് മുഴുവൻ കുട്ടി സഖാക്കൾ തിന്നു തീര്ത്തത്  കൊണ്ട് അവിടെയും രക്ഷയില്ല. അങ്ങിനെ ഇരിക്കുമ്പോഴാണ് ഒരു സന്ദർഭം വന്നത്.  

ഷാരൂഖാന് അനുകൂലമായി യുത്ത് കോണ്‍ഗ്രസ് പ്രധിഷേധ പ്രകടനം നടത്തിയിരിക്കുന്നു. ഇവിടെയല്ല. അങ്ങ് പശ്ചിമ ബംഗാളിൽ. എങ്ങിനെയുണ്ട്? ഇതാണ് കോണ്‍ഗ്രസ്.

Wednesday, November 4, 2015

കോണ്ടക്റ്റ് റൂൾസ്

നമ്മുടെ ഡി.ജി.പി. തൻറെ ഫേസ് ബുക്കിൽ ഒരു മഹാ കാര്യം ചെയ്തിരിക്കുന്നു. 1968 ലെ ആൾ ഇൻഡ്യ സർവീസ് കോണ്ടക്റ്റ് റൂൾസ്  പ്രസിദ്ധീകരിച്ചിരിക്കുന്നു. 

ആൾ ഇൻഡ്യ സർവീസിൽ ഉള്ളവർ എങ്ങിനെ പെരുമാറണം എന്നതാണ് വിഷയം.അവരുടെ പെരുമാറ്റ ചട്ടം.  ആൾ ഇൻഡ്യ സർവീസ്  റൂൾസ് ജനങ്ങൾ അറിഞ്ഞിരിക്കേണ്ട ആവശ്യമെന്ത്? ആരെങ്കിലും ചട്ടം ലംഘിച്ചാൽ  ജനങ്ങളാണോ  ലംഘനത്തിന് നടപടി എടുക്കേണ്ടത്? പിന്നെ എന്തിനാണ് ഇത് പ്രസിദ്ധീകരിച്ചത്? അങ്ങിനെ ജനങ്ങളെ പ്രബുദ്ധർ ആക്കാൻ ഒന്നുമല്ല അങ്ങേര് ഇത്  പോസ്റ്റ്‌ ചെയ്തത്. അതെല്ലാവർക്കും അറിയാം.

മാണി കോഴ വാങ്ങിയതിനു തെളിവുണ്ട്, കേസ് എടുക്കാം, തുടരന്വേഷണം വേണം എന്ന് തിരുവനന്തപുരം കോടതി വിധിച്ചു. ആ വിധിയെ കുറിച്ച് ചോദിച്ചപ്പോൾ വിജിലൻസിൽ ADGP ആയിരുന്ന ഇപ്പോൾ DGP ആയ ജേക്കബ് തോമസ്‌ പറഞ്ഞു. സത്യം ജയിച്ചു. കോടതി ശരിയായ തീരുമാനം എടുത്തു. എന്ന്. അപ്പോൾ തുടങ്ങിയതാണ്‌ ചാണ്ടിക്കും മറ്റും ഈ ചൊറിച്ചിൽ. ഓൾ ജേക്കബ് തോമസ്‌ എന്ത് തെറ്റാ പറഞ്ഞത്? കോടതി വിധി ശരിയല്ല എന്ന് പറയണമായിരുന്നോ? വിജിലൻസിൽ ADGP ആയിരുന്നപ്പോഴുള്ള കുറെ കഥകൾ അങ്ങേർക്കും അറിയാമല്ലോ. കോടതി വിധി അംഗീകരിക്കുന്നതു ചട്ട ലംഘനം ആകുമോ മാഷേ? 

  അപ്പോൾ ഒരുദ്ദേശം മാത്രമേ ഉള്ളൂ. ജേക്കബ് തോമസ്‌ ചട്ട ലംഘനം നടത്തി എന്ന് പരോക്ഷമായി ജനങ്ങളെ അറിയിക്കുക. എത്ര മോശമായ പ്രവൃത്തി. നിങ്ങളുടെ സേനയിൽ നടക്കുന്ന ഈ അധികാരത്തിനു വേണ്ടിയുള്ള നാണം കേട്ട തമ്മിൽ തല്ലു എന്തിന് നാട്ടുകാരെ അറിയിച്ചു സ്വയം നാണം കെടണം? പല്ലിട കുത്തി മണപ്പിക്കുന്നു. കിടന്നിട്ടു മേലോട്ട് തുപ്പുന്നു.   

ജേക്കബ് തോമസിന് ചീഫ് സെക്രട്ടറി കാരണം  കാണിക്കൽ നോട്ടീസ് കൊടുത്തിരിക്കുന്നു.  നല്ല അച്ചടക്കം ഉള്ള ആളാണ്‌ ചീഫ് സെക്രട്ടറി ജിജി തോംസണ്‍. നാഷണൽ ഗെയിംസിൽ തോന്നിവാസം ആണ് നടന്നത് എന്ന് പരസ്യമായി പത്രക്കാരോട് പറഞ്ഞ പുള്ളിയാണ്. അന്ന് മന്ത്രി തിരുവഞ്ചൂർ കുറെ ചാടുകയും ചെയ്തു. അങ്ങേരും ഈ ഡി.ജി.പി. പറഞ്ഞ   ആൾ ഇൻഡ്യ സർവീസ് കോണ്ടക്റ്റ് റൂൾസ് നകത്ത് വരുന്ന ആളല്ലേ?

പിന്നെ ഒരു IPS അസോസിയേഷൻ ഉണ്ട്. അധികാരത്തിൽ ആര് ഇരിക്കുന്നോ അവരുടെ വിനീത ദാസന്മാർ. ആ ദാസന്മാർ എല്ലാവരും കൂടി ഒരു പ്രമേയം പാസാക്കി. നമ്മുടെ S കത്തി വിൻസൻ പോൾ നല്ല മനുഷ്യൻ. ജേക്കബ് തോമസ്‌ മോശക്കാരൻ.

 പാറ്റൂരെ ഫ്ലാറ്റ് കള്ളക്കളിയിൽ ചാണ്ടിയും രമേഷും ഒക്കെ ഉണ്ടെന്നു ജേക്കബ് തോമസ്‌ തന്റെ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. രേഖകളും ഉണ്ട്. കാത്തിരുന്നോളൂ. ചാണ്ടിയും അങ്ങേർക്കു ശിങ്കിടി പാടുന്ന ഉദ്യോഗസ്ഥരും. 

Tuesday, November 3, 2015

വെട്ട്

ഉമ്മൻ ചാണ്ടിയുടെ മുന്നിൽ ചാണക്യൻ ആരുമല്ല. അത്ര ബുദ്ധിമാനാണ് പുള്ളി. മാണി കോഴ വാങ്ങിയതിനു തെളിവുണ്ട് എന്ന് കോടതി പറഞ്ഞപ്പോൾ, തുടരന്വേഷണം വേണമെന്ന് പറഞ്ഞപ്പോൾ  മറ്റു മാർഗമൊന്നുമില്ലാതെ ആയി . അത് സാമാന്യ ബുദ്ധിയുള്ള സാധാരണ ക്കാർക്ക്. കുഴിഞ്ഞ ബുദ്ധി യുള്ള ചാണ്ടിയ്ക്ക് ഇതൊന്നും പ്രശ്നമേ അല്ല. അടുത്ത നടപടി ഉടൻ കണ്ടു പിടിച്ചു. ശ്വാശീതീകാനന്ദയുടെ മരണത്തിൽ ഒരു തുടരന്വേഷണം പ്രഖ്യാപിപ്പി ച്ചു. അതും ആഭ്യന്തര മന്ത്രിയെ കൊണ്ട്. 15 വർഷം മുൻപ് നടന്ന സംഭവം അന്വേഷിച്ചു അന്വേഷിച്ചു കേരള പോലീസ് മടുത്താണ്. അത് സാധാരണ മരണം ആണെന്ന് പറഞ്ഞതും ആണ്. എന്നിട്ടും കിടക്കട്ടെ  ഒരന്വേഷണം.   തൽക്കാലം മാണിയുടെ കോഴ മറവിയിൽ പോയി. 

അത് കൊണ്ടും തീർന്നില്ല. പ്രതിപക്ഷം കോഴ അന്വേഷിച്ച എസ്. പി. സുകേശനെ ഇപ്പോഴും പുകഴ്ത്തുകയാണ്. നല്ല അന്വേഷണ ഉദ്യോഗസ്ഥൻ എന്ന്. അങ്ങേരെ കൊണ്ട് രണ്ടു വാചകം പറയിച്ചു. തുടരന്വേഷണം എന്ന് പറഞ്ഞാൽ ആരോപണ വിധേയൻ കുറ്റക്കാരൻ അല്ല എന്ന്. പോരേ? അതിൽ പിടിച്ച് പ്രതി പക്ഷം കുറെ നടക്കും. 

എന്നിട്ടും തീർന്നില്ല. 5 കോടി കൈക്കൂലി വാങ്ങി എന്ന എളമരം കരീമിന്റെ ചക്കിട്ടപ്പാറ ഖനനാനുമതി കേസ് വിജിലൻസ് തെളിവില്ല എന്ന് പറഞ്ഞ് തള്ളി. അത് അന്വേഷിച്ചതും സുകെശൻ.   കേസില്ല എന്ന് പറഞ്ഞത് സുകേശൻ. അത് വിജിലൻസ് ഡയരക്ടർ ( വിൻസൻ പോൾ ആയിരിക്കും. രാജി വച്ച് പോയെങ്കിലും അങ്ങേർ ആയിരിക്കും ഇത് ചെയ്തത്).  ഇനി പ[പ്രതി പക്ഷം എങ്ങിനെ സുകേശനെയും വിജിലൻസിനെയും തെറി പറയും? അവരുടെ നേതാവ് എളമരം കുറ്റക്കാരൻ അല്ല എന്ന് പറഞ്ഞില്ലേ? ഇനി വിജിലൻസിനെ കുറ്റം പറയാമോ?

ഇനിയും തീർന്നില്ല. അച്യുതാനന്ദൻ ഈയിടെയായി ഇത്തിരി ഓവർ ആണ്. പ്രസംഗവും തെരഞ്ഞെടുപ്പു പ്രചാരണവും നടത്തി മുന്നേറുന്നു. പിണറായിയും കോടിയേരിയും മറ്റു മാർഗങ്ങൾ ഇല്ലാതെ വി.എസിനെ പിന്തുണയ്ക്കുന്നു. ഇങ്ങിനെ പോയാൽ    യു.ഡി.എഫിന്റെ കാര്യം പോക്ക്. എന്നാലിരിക്കട്ടെ ഒരു പണി. വി. എസിന്റെ മോൻ   അരുണിനെ പ്രോസിക്ക്യുട്ട് ചെയ്യുക. അങ്ങേര് മിണ്ടാതിരുന്നു കൊള്ളുമല്ലോ. 14 വർഷം മുൻപ് നടന്ന സംഭവം ആണ്. അതും പലരും അന്വേഷിച്ചു തളർന്ന കേസ് ആണ്.

ഇതാണ് ഉമ്മൻ ചാണ്ടി.   ഇതാണ് കേരള ഭരണം.