2015, നവംബർ 26, വ്യാഴാഴ്‌ച

ഖാൻമാർ അസഹിഷ്ണുത

ആമിർ ഖാനും അസഹിഷ്ണുത. ഷാരുഖ് ഖാൻ ആയിരുന്നു തുടങ്ങി വച്ചത്.എന്താണ് ഈ ഖാൻ മാർക്ക് എല്ലാം ഈ അസഹിഷ്ണുത? ആഹാരം എല്ലിനിടയിൽ കയറുന്നു എന്നൊരു പഴഞ്ചൊല്ലുണ്ട്. അതാണ്‌ ഇവിടെ സംഭവിച്ചത്.

 കഴിഞ്ഞ കുറെ വർഷങ്ങളായി പണത്തിന്റെയും പ്രശസ്തിയുടെയും കൊടുമുടിയിൽ ആണിവർ. പണം കൊണ്ട് എന്തെല്ലാം വാങ്ങാൻ കഴിയുമോ അതെല്ലാം വാങ്ങിക്കൂട്ടി. വിദേശ നിർമിത കാറുകൾ. കൊട്ടാര സദൃശ്യമായ രമ്യ ഹർമ്യങ്ങൾ. പെണ്ണിന് പെണ്ണ്. ( അവളുമായി അടുപ്പത്തിൽ, പ്രേമത്തിൽ എന്നെല്ലാം  ഗോസ്സിപ്പ് കോളത്തിൽ കാണാമല്ലോ). ഇടയ്ക്കിടെ വിദേശ യാത്രകൾ. ഭൌതിക സുഖത്തിനു എന്തെല്ലാം ഉണ്ടാക്കാമോ അതെല്ലാം ഉണ്ടാക്കി. അതെല്ലാം ആസ്വദിച്ചു.

ഇതെല്ലാം എവിടെന്നാണ്? കുടുംബത്തിൽ നിന്നും കൊണ്ടു വന്നതല്ല. അധ്വാനിച്ചു ഉണ്ടാക്കി യതുമല്ല. അഭിനയിച്ച് ഉണ്ടാക്കിയതാണ്. സിനിമയിൽ. ഓരോ സിനിമയ്ക്കും കോടികൾ വാങ്ങി എന്ന് പത്രങ്ങളിൽ കാണാമല്ലോ. അതും ശരിയായ കണക്കല്ല. അതിലും മേലെ എത്രയോ കോടികൾ. സത്യം പറഞ്ഞാൽ അതിനു കൂടി നികുതി കൊടുക്കണം. അത് കൊണ്ട് വളരെ കുറച്ചു പറയുന്നു. ബാക്കിയ്ക്ക്‌ നികുതി വെട്ടിപ്പ് നടത്തുന്നു. ഈ പണമെല്ലാം കിട്ടുന്നത് എവിടെ നിന്ന്?  പകലന്തിയോളം പണിയെടുത്താൽ കിട്ടുന്ന ഇരുന്നൂറോ   മുന്നൂറോ രൂപയിൽ നിന്നും ഒരു പങ്കെടുത്ത് പാവപ്പെട്ടവൻ സിനിമാ കൊട്ടകയിൽ കൊണ്ടുക്കൊടുത്ത കാശ്. അതാണ്‌ ഈ കോടികൾ. അങ്ങിനെ ഇന്ത്യക്കാർ കൊടുത്ത പണം. രാജ്യത്ത് വന്നു ചേരാനുള്ള നികുതി വെട്ടിച്ചുള്ള പണം. അതാണ് ഈ ഖാൻ മാർ വാരിക്കൂട്ടിയ നൂറു കണക്കിന് കോടികൾ.

 ഷാരുഖ് ഖാന്  ആസ്തിയുടെ കണക്കുകൾ പറയുന്നത്  ഏതാണ്ട് 3500 കോടി രൂപ  ഉണ്ടെന്നാണ്. 

ആമിർ ഖാന് ഏതാണ്ട് 1100 കോടി രൂപയും.

ഏതാണ്ട് 25 വർഷമായി അവർക്ക് പാവപ്പെട്ട ഇന്ത്യാക്കാർ ഇങ്ങിനെ വാരിക്കൂട്ടാൻ കോടികൾ നൽകി ക്കൊണ്ടിരിക്കുന്നു.

എന്നിട്ട് ഈ മഹാന്മാർ ആണ് പറയുന്നത് ഇന്ത്യാക്കാർക്ക് അസഹിഷ്ണുത ഉണ്ടെന്ന്. ആരോട്? സ്വാഭാവികമായും മുസ്ലിങ്ങളോട്. ഇവര് മുസ്ലിങ്ങൾ എന്നറിഞ്ഞു കൊണ്ട് തന്നെയാണ് എല്ലാവരും ഇവരുടെ സിനിമ കാണാൻ പോകുന്നത്.  ഇവര് മുസ്ലിങ്ങൾ എന്നറിഞ്ഞു തന്നെയാണ്  ഇവരെ സിനിമയിൽ അഭിനയിപ്പിക്കുന്നതും. ഇവര് മുസ്ലിങ്ങൾ എന്നറിഞ്ഞു കൊണ്ട് തന്നെയാണ് എല്ലാവരും ഇവരുമായി ഇടപഴകുന്നത്. അതറിഞ്ഞു കൊണ്ട് തന്നെയാണ് ഒരു ഹിന്ദുവിനെ ആമിർ കല്യാണം കഴിഞ്ഞിട്ടും ആരും ഒന്നും പറയാഞ്ഞത്. മുണ്ടഴിച്ച P K  കണ്ടതും ഈ ഇന്ത്യാക്കാർ തന്നെ.

എന്നിട്ട് ആണ് നന്ദി കെട്ട   ഈ ജന്തുക്കൾ പറയുന്നത് ഇന്ത്യാക്കാർക്ക് അസഹിഷ്ണുത ആണെന്ന്.

നന്ദി കേട് മാത്രമല്ല. രാജ്യത്തോട് കൂറില്ലായ്മ കൂടിയാണ്.മാതൃ രാജ്യത്തെ തള്ളിപ്പറയുന്നത്.



അത് ഏറ്റു പാടാൻ കോണ്‍ഗ്രസ്സും കമ്മ്യുണിസ്റ്റും 



6 അഭിപ്രായങ്ങൾ:

  1. സ്വന്തം നായയ്ക്ക് ഷാരൂഖ് എന്ന പേരിട്ട ഇവനാണോ അസഹിഷ്ണുത എന്ന് പുലമ്പുന്നത്?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അവരെയും എടുത്തു നടക്കാൻ നമ്മളുണ്ടല്ലോ സുധീ അതാണ്‌ പ്രശ്നം.

      ഇല്ലാതാക്കൂ
  2. കഴിഞ്ഞ കുറെ വർഷങ്ങളായി പണത്തിന്റെയും
    പ്രശസ്തിയുടെയും കൊടുമുടിയിൽ ആണിവർ. പണം
    കൊണ്ട് എന്തെല്ലാം വാങ്ങാൻ കഴിയുമോ അതെല്ലാം വാങ്ങിക്കൂട്ടി. വിദേശ നിർമിത കാറുകൾ. കൊട്ടാര സദൃശ്യമായ രമ്യ ഹർമ്യങ്ങൾ. പെണ്ണിന് പെണ്ണ്. ( അവളുമായി അടുപ്പത്തിൽ, പ്രേമത്തിൽ എന്നെല്ലാം ഗോസ്സിപ്പ് കോളത്തിൽ കാണാമല്ലോ). ഇടയ്ക്കിടെ വിദേശ യാത്രകൾ. ഭൌതിക സുഖത്തിനു എന്തെല്ലാം ഉണ്ടാക്കാമോ അതെല്ലാം ഉണ്ടാക്കി. അതെല്ലാം ആസ്വദിച്ചു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇനി വേണ്ടത് ഇത്രയും തന്നവരെ തന്തയ്ക്കു വിളിക്കുക എന്നതാണ്. അതാണ്‌ മുരളീ അവർ ചെയ്യുന്നത്.

      ഇല്ലാതാക്കൂ