2015, നവംബർ 27, വെള്ളിയാഴ്‌ച

അസഹിഷ്ണുത മദ്രസ

ഇതാ ഒരു അസഹിഷ്ണുത.



 പണ്ട് മദ്രസയിൽ പഠിച്ചിരുന്ന കാലത്ത് അവിടത്തെ ഉസ്താദ്‌ മാര്  (അധ്യാപകർ)  തന്നെയും മറ്റു കുട്ടികളെയും ലൈംഗികമായി പീഠിപ്പിച്ചു കൊണ്ടിരുന്ന  കാര്യം പുറത്തു പറഞ്ഞ വി.പി.റെജിന എന്ന പത്ര പ്രവർത്തകയ്ക്ക് എതിരെ ഇതാ ആക്രമണം. അവരുടെ ഫെസ് ബുക്ക് പൂട്ടിച്ചു. അവരെ തെറി പറഞ്ഞു ഓടിക്കാൻ ശ്രമിക്കുന്നു. വധ ഭീഷണി വരെ വന്നു. ഒരു ഫത് വ ഒഴിച്ച് എല്ലാം വന്നു. അതും കൂടിയേ ഇനി ബാക്കിയുള്ളൂ.

പണ്ട് കൊച്ചുന്നാളിൽ  സുന്നി  മദ്രസയിൽ പഠിച്ച അനുഭവമാണ് റെജിന പറഞ്ഞത്. കിളവനായ ഉസ്താദ്  എല്ലാ പെണ്‍ കുട്ടികളെയും ഇങ്ങിനെ തൊട്ടു തലോടുകയും അശ്ലീലം ചെയ്യുകയും ചെയ്തു. ആണ്‍ കുട്ടികളെയും വെറുതെ വിട്ടില്ല. മറ്റു ഉസ്താദുകളും ഇത് പോലെ ഒക്കെ തന്നെ ആയിരുന്നു.  ഈ മദ്രസകളിൽ സന്ധ്യ കഴിഞ്ഞാണ് പെണ്‍ കുട്ടികൾക്കുൾപ്പടെ ക്ലാസ്സുകൾ. ഇരുട്ടിൽ കൂടുതൽ സൗകര്യം ഉണ്ടല്ലോ. ഇപ്പോഴും രാത്രി ക്ലാസ് ഉണ്ടെന്നാണ് റെജിന ഒരു അഭിമുഖത്തിൽ പറഞ്ഞത്. 

എന്തൊക്കെ ഭീഷണി ഉണ്ടായാലും സത്യത്തിൽ ഉറച്ചു നിൽക്കുന്നു എന്നും ഒരു പിന്മാറ്റം ഇല്ലെന്നും റെജിന പറയുന്നു.

നമ്മുടെ അസഹിഷ്ണുതാ വാദികളെ ആരും കണ്ടില്ല ഇത് വരെ. ചാനലുകളും ആരും വന്നില്ല. റിപ്പോർട്ടർ ചാനൽ ഒഴികെ. എല്ലാവർക്കും തൊടാൻ പേടിയാണ്. 

6 അഭിപ്രായങ്ങൾ:

  1. നമ്മുടെ അസഹിഷ്ണുതാ വാദികളെ
    ആരും കണ്ടില്ല ഇത് വരെ. ചാനലുകളും
    ആരും വന്നില്ല. റിപ്പോർട്ടർ ചാനൽ ഒഴികെ.
    എല്ലാവർക്കും തൊടാൻ പേടിയാണ്.

    മറുപടിഇല്ലാതാക്കൂ
  2. ഇപ്പോൾ മറുപടി കാണുന്നില്ലല്ലോ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇടയ്ക്കിടെ അൽപ്പം തിരക്ക്.( ആ പറയുന്നതിന് വലിയ അർത്ഥം ഒന്നുമില്ല എന്നറിയാം. 24 മണിക്കൂർ തികയുന്നില്ല എന്ന് പറയുന്നത് വെറുതെ ഇരിക്കുന്നവർക്ക് ഒരു ഭൂഷണം ആണ്). അൽപ്പം ഉഴപ്പ്. അതാണ്‌ സത്യം സുധീ.

      ഇല്ലാതാക്കൂ